"ഗവ. എൽ. പി. എസ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ എണ്ണം)
(ചെ.) (Bot Update Map Code!)
 
വരി 335: വരി 335:
*കാട്ടാക്കടയിൽ നിന്നും  12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം.
*കാട്ടാക്കടയിൽ നിന്നും  12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം.
*തീരപ്രദേശത്തു നിന്നും 28 കി.മി. അകലെ. ബസ്/ഓട്ടോ മാർഗം ഇവിടെ എത്തിച്ചേരാം.
*തീരപ്രദേശത്തു നിന്നും 28 കി.മി. അകലെ. ബസ്/ഓട്ടോ മാർഗം ഇവിടെ എത്തിച്ചേരാം.
{{#multimaps:8.55329,77.01992|zoom=18}}
{{Slippymap|lat=8.55329|lon=77.01992|zoom=18|width=full|height=400|marker=yes}}


== അവലംബം ==
== അവലംബം ==

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. മൈലം
സ്കൂൾ ലോഗോ
വിലാസം
ഗവ എൽ പി എസ്സ് മൈലം, ഇറയം കോഡ്
,
ചെറിയകൊണ്ണി പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 1890
വിവരങ്ങൾ
ഫോൺ0471 2887221
ഇമെയിൽmylamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44316 (സമേതം)
യുഡൈസ് കോഡ്32140401005
വിക്കിഡാറ്റQ64035508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരുവിക്കര പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക പി
പി.ടി.എ. പ്രസിഡണ്ട്അമല എസ് വി
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര സാബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ അരുവിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പന്ത്രണ്ടാം വാർഡായ ഇറയംകോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് മൈലം . കാട്ടാക്കട ഉപജില്ലയുടെ കീഴിലെ മുന്നേറ്റം സ്കൂളുകളിൽ ഒന്നാണ് നമ്മുടെ ഈ കൊച്ചു വിദ്യാലയ മുത്തശ്ശി.

ചരിത്രം

അരുവിക്കര പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  1890 കാലഘട്ടത്തിൽ[1] താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ എൽ. എം. എസ് എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ മൈലം സി. എസ് . ഐ ചർച്ചു് ഇരിക്കുന്ന കെട്ടിടം.  1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു. സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.[2]ചരിത്രം കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

  • 2019 -2020 ലെ സൗകര്യങ്ങളും പ്രവർത്തനങ്ങളും
    72 സെന്റ് സ്ഥലം .
  • 6 മുറികൾ അടങ്ങുന്ന ഓടിട്ട കെട്ടിടം.
  • 4 മുറികൾ അടങ്ങുന്ന വാർത്ത കെട്ടിടം.
  • പാചക പുര.
  • വൈദ്യുതി സംവിധാനം
  • കുട്ടികൾക്കായി 3 ടോയ്‌ലറ്റ്.
  • കുഴൽ കിണർ.
  • ജൈവവൈവിധ്യ ഉദ്യാനം.
  • ദശപുഷ്പത്തോട്ടം.
  • ശലഭോദ്യാനം.
  • പച്ചക്കറി തോട്ടം.
  • 1 സ്മാർട്ട് ക്ലാസ് റൂം.
  • ലൈബ്രറി.
  • സയൻസ് ലാബ്.
  • ഗണിത ലാബ്
  • സൗകര്യങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ സാരഥികൾ[3]

ക്രമ നം ചാർജ് എടുത്ത വർഷം പേര്
1 27/10/2021 അംബിക പി
2 21/12/2020 അമൃത എസ്.ആർ(ചാർജ്)
3 23/07/2018 ബിന്ദു ബി.എൻ
4 22/06/2018 ഗിരിജ കുമാരി(ചാർജ്)
5 06/2018 അജയകുമാർ ജി ആർ
6 14/05/2018 പുഷ്പകുമാരി(ചാർജ്)
7 03/06/2017 ഗീത എസ് പിള്ള
8 07/2016 രാധാകുമാരി
9 18/08/2014 ശൈലജ കുമാരി
10 10/12/2013 പുഷ്പകുമാരി(ചാർജ്)
11 01/8/2013 സുധ കുമാരി
12 18/06/2013 ജയലക്ഷ്മി(ചാർജ്)
13 07/07/2010 റഹ്മത് ബീഗം പി.എം
14 23/04/2010 ജയലക്ഷ്മി(ചാർജ്)
15 18/06/2009 കെ.ജ്ഞാനഭരണം
16 20/07/2009 റഹിയാനത് എസ്
17 06/02/2008 ജഗൻ
18 09/2005 എസ്.കോമളം
19 06/2005 ടി.സുഭദ്ര
20 28/04/2005 എസ്. നേസിയൻ
21 04/09/2004 എ.ജമീല
22 16/06/2004 ടി.പ്രഭാവതി
23 04/2003 ബി.സാനന്ദം
24 1/06/2000 കെ.എൻ.ശശിധരൻ പിള്ള
25 07/07/1999 ഇന്ദിര ദേവി കെ
26 01/06/1998 വി.ആർ.തുളസികുമാരി
27 01/04/1998 ജയലക്ഷ്മി (ചാർജ്)
28 01/07/1996 വാസുദേവൻ നായർ
29 20/05/1996 സയ്ദ് മുഹമ്മെദ് ഖാൻ
30 01/06/1994 ശാരദാമ്മ(ചാർജ്)
31 12/07/1991 പദ്മകുമായി 'അമ്മ
32 20/06/1991 ശാന്താദേവി 'അമ്മ
33 01/06/1991 കെ.വിജയമ്മ
34 01/04/1989 ജി.മരിയദാസ് (ചാർജ്)
35 03/06/1989 എൻ.നടരാജപിള്ള
36 24/06/1987 എൻ.കനകം
37 22/07/1986 ഡി.ജ്ഞാനസെൽവം
38 18/09/1985 സുഭദ്രാമ്മ
39 12/07/1985 എൻ. ശ്രീധരൻ നായർ
40 1985 മുത്തുസ്വാമി(ചാർജ്)
41 04/05/1970 എം.കെ.തങ്കപ്പൻ(ചാർജ്)
42 1960 ഡി.പത്രോസ്

നിലവിലെ സ്റ്റാഫുകൾ

2023-24
ക്രമ നം. പേര് തസ്‌തിക
1 അംബിക .പി ഹെഡ്മിസ്ട്രസ്
2 അമൃത. എസ്. ആർ അദ്ധ്യാപിക
3 സുകു കാണി റ്റി .കെ അധ്യാപകൻ
4 ഷീന വി ആർ അദ്ധ്യാപിക
5 സിമി ആർ പ്രീ പ്രൈമറി അദ്ധ്യാപിക (പി.ടി.എ.)
6 സചിത്രൻ പി.ടി.സി.എം

ഗവ. എൽ. പി. എസ്. മൈലം/ നേർകാഴ്ച / നേർകാഴ്ച

മികവുകൾ

  • ഉപജില്ലാ കലോത്സവങ്ങളിൽ ഗ്രേഡുകൾ നേടാൻ കഴിഞ്ഞു.
  • ഗണിത-ശാസ്ത്ര മേളകളിൽ കഴിവുകൾ തെളിയിക്കാൻ കഴിഞ്ഞു.
  • കോവിഡ് പ്രതിസന്ധി കാലത്തു സംസ്ഥാനം മൊത്തം ഉറ്റുനോക്കിയ കുഞ്ഞുങ്ങളുടെ പഠനത്തിനു കരുത്തു പകർന്നു കൊണ്ട്  കൈറ്റ് , വിക്‌ടേഴ്‌സ് ചാനലിലൂടെ നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമാകാൻ നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.
  • ജില്ലാ തല പ്രശ്നോത്തരിയിൽ കഴിവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
  • എൽ.എസ്.എസ്. പരീക്ഷകളിൽ നേട്ടം കൈവരിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
  • ഷോർട്ട് ഫിലിം :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം.
  • 2022 -23 കാലഘട്ടത്തിൽ  സ്കൂൾ വിക്കി അപ്ഡേഷൻ നടത്തിയതിന്  സംസ്ഥാന തലത്തിൽ പ്രശസ്‌തിപത്രത്തിനു അർഹരായി..
  • 2023 -24 കാലഘട്ടത്തിൽ അരുവിക്കര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം എം.എൽ.എ. യുടെ കയ്യിൽ നിന്നും വാങ്ങാൻ കഴിഞ്ഞു.
  • കൂടുതൽ അറിയാൻ

കോവിഡ് പ്രതിസന്ധി ഘട്ടത്തെ നമ്മുടെ മുന്നേറ്റം

2019 -2020 ഇൽ ഇനി എന്ത് എന്നറിയാത്ത ഒരു ഘട്ടത്തിൽ ആയിരുന്നു നമ്മുടെ സ്കൂളുകളെല്ലാം അടച്ചത്.  2020-2021 ആയപ്പോഴും സ്കൂളുകൾ ഒന്നും തന്നെ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. ഈ സമയത്തു കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി നടപ്പാക്കിയ ഓൺലൈൻ ക്ലാസുകൾ മാത്രം ആയിരുന്നു നമ്മുടെ ഏക ആശ്രയം. ഇ ഘട്ടത്തിൽ കുട്ടികളുമായി നിരന്തരം ബന്ധപ്പെടുകയും കഴിയുന്ന വീടുകൾ എല്ലാം തന്നെ സന്ദർശിക്കുകയും ചെയ്‌തു വന്നിരുന്നു. നമ്മുടെ രക്ഷകർത്താക്കൾ എല്ലാം തന്നെ വളരെ പാവപെട്ട ജീവിത സാഹചര്യത്തിൽ ഉള്ളവരായതിനാൽ സ്മാർട്ട് ഫോണോ മറ്റു സൗകര്യമോ ഉള്ളവർ വളരെ കുറവായിരുന്നു.അതിനാൽ ആഴ്ചയിൽ ഒരിക്കൽ അവരെ വിളിച്ചു മക്കളുടെ പഠന നിലവാരവും ,വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസ്സുകളിൽ നൽകുന്ന തുടർപ്രവർത്തനവും വിലയിരുത്തി വരുകയാണ് ചെയ്തിരുന്നത്. ഈ സാഹചര്യത്തിൽ നമ്മുടെ സ്കൂളിൽ അമൃത.എസ്.ആർ. എന്ന അദ്ധ്യാപിക മാത്രം ആയിരുന്നു ഉണ്ടായിരുന്നത് . എല്ലാ കുട്ടികളുടെയും വീടുകളിൽ എത്തിച്ചേരാൻ അതിനാൽ കഴിഞ്ഞില്ല .അതിനൊരു പരിഹാരം കാണാനായി പലരെയും സമീപിച്ച കൂട്ടത്തിൽ ഇന്ദു വി.ആർ. എന്ന വ്യക്തിയെ പരിചയപ്പെടുകയും അവർ പൂർവ വിദ്യാർത്ഥി സുഹൃത്തുക്കളുടെ സഹായത്തോടെ നമ്മുടെ സ്കൂളിൽ ടാബുകളും ഹെഡ്സെറ്റും കവറുകളും സമ്മാനിച്ചു . അങ്ങനെ നമ്മുടെ കൊച്ചു വിദ്യാലയം സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞു. അതോടൊപ്പം NGO സംഘടനാ, അരുവിക്കര ഫാർമേഴ്‌സ് ബാങ്ക് എന്നിവരും ഈനേട്ടത്തിന് ഞങ്ങളെ സഹായിച്ചു. ചിത്രങ്ങളിലൂടെ

സ്കൂളിന്റെ റൂട്ട് മാപ്‌

വഴികാട്ടി

  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം.
  • തീരപ്രദേശത്തു നിന്നും 28 കി.മി. അകലെ. ബസ്/ഓട്ടോ മാർഗം ഇവിടെ എത്തിച്ചേരാം.
Map

അവലംബം

  1. ഏടുകൾ
  2. സ്കൂൾ അറ്റെൻഡൻസ് രജിസ്റ്റർ
  3. സ്റ്റാഫുകളുടെ ഹാജർ പുസ്തകം
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._മൈലം&oldid=2537628" എന്ന താളിൽനിന്ന് ശേഖരിച്ചത്