"എ യു പി എസ് പുന്നശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added [[Category:<gallery>]] using HotCat) |
(ചെ.) (added [[Category:<gallery>47476-praveshanolsavam2024-1.jpg]] using HotCat) |
||
വരി 11: | വരി 11: | ||
[[വർഗ്ഗം:ചിത്രശാല]] | [[വർഗ്ഗം:ചിത്രശാല]] | ||
[[വർഗ്ഗം:<gallery>]] | [[വർഗ്ഗം:<gallery>]] | ||
[[വർഗ്ഗം:<gallery>47476-praveshanolsavam2024-1.jpg|<gallery>]] |
16:55, 14 ജൂൺ 2024-നു നിലവിലുള്ള രൂപം
{{Yearframe/Pages}}
പ്രവേശനോത്സവം
പുന്നശ്ശേരി എ.യു.പി. സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ഉത്സവഭരിതമായിരുന്നു. രാവിലെ തന്നെ പുത്തനുടുപ്പും വർണ്ണക്കുടയും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. ഏറെ പ്രതീക്ഷകളുമായി സ്കൂളിലെത്തിയ കുട്ടികൾക്ക് വർണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് നൽകിയത്. ബലൂണുകളും തോരണങ്ങളും ചാർത്തി വിദ്യാലയം കുട്ടികളെ വരവേൽക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു.
ജൂൺ 3 രാവിലെ 10:30 നു കാര്യപരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. എം. പ്രകാശൻ സ്വാഗതം ചെയ്തു.അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ശ്രീ. അഷ്‌റഫ് മാസ്റ്ററായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജവഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വിശിഷ്ടതിഥി ഡാൻസർ അഹല്യ രാധാകൃഷ്ണൻ കുട്ടികളെ ഡാൻസിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോ
ആശംസകൾ നേരാൻ PTA പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി, SRG കൺവീനർ എന്നിവർ സന്നിതരായിരുന്നു. പ്രചോദനാല്മകവും ചിന്തോദീമായ അവരുടെ വാക്കുകൾ വിദ്യാർത്ഥികളെ ആവേശഭരിതരാക്കി. തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പുതിയ പ്രതീക്ഷകളുമായി എത്തിയ കുരുന്നുകൾക്ക് വിദ്യാലയാന്തരീക്ഷം മധുരാനുഭവമാക്കി [[വർഗ്ഗം:<gallery>]] [[വർഗ്ഗം:<gallery>47476-praveshanolsavam2024-1.jpg|<gallery>]]