"ശ്രീ. വെങ്കിടേശ്വര ഇ.എം.എച്ച്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:Sreevenkiteswarahs.jpg|250px]] | |||
== ആമുഖം == | == ആമുഖം == | ||
02:47, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
രാജഭരണത്തിന്റെ ഗതകാല പ്രതാപങ്ങള്‍ വിളിച്ചോതുന്ന രാജനഗരിയായ തൃപ്പൂണിത്തുറ. പൂര്‍ണ്ണവേദപുരിയെന്നറിയപ്പെടുന്ന ഈ സാംസ്ക്കാരിക നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീ.പൂര്‍ണ്ണത്രയീശക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്‍ തൃപ്പൂണിത്തുറ തുളുബ്രാപ്മണയോഗത്തിനു വേണ്ടി 1976 ല്‍ ശ്രീമാന്‍ ബി.ഗോവിന്ദറാവു അവര്‍കളാല്‍ സ്ഥാപിതമായ ശ്രീവെങ്കിടേശ്വര നേഴ്സറി സ്ക്കൂള്‍ ആണ് ഇന്ന് 100% മികവ് പുലര്‍ത്തുന്ന ശ്രീ.വെങ്കടേശ്വര ഹൈസ്ക്കൂള്‍ എന്ന നിലയില്‍ പരിണമിച്ചത്.
വിദ്യാലയത്തിന്റെ ഘട്ടംഘട്ടമായുള്ള വളര്‍ച്ചയ്ക്കു പിന്നില്‍ വര്‍ഷങ്ങളുടെ കഠിനമായ പരിശ്രമമുണ്ട്. തുളുബ്രാപ്മണയോഗത്തിന്റെയും വിദ്യാലയ അധികൃതരുടെയും ശ്രമഫലമായി നേഴ്സറി സ്ക്കൂളിന്റെ തലത്തില്‍ നിന്നും ചെറിയൊരുകാലയളവുകൊണ്ടുതന്നെ ലോവര്‍ പ്രൈമറി തലത്തിലേയ്ക്ക് വിദ്യാലയം രൂപാന്തരം പ്രാപിച്ചു. അപ്പര്‍ പ്രൈമറി വിദ്യാലയത്തിന്റെ അംഗീകാരത്തിനുവേണ്ടി സര്‍ക്കാരിന് അപേക്ഷ കൊടുക്കുകയും വിദ്യാലയ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന തുടര്‍ പരിപാടികള്‍ മാനേജ്മെന്റെിന്റെ ഭാഗത്തുനിന്നുമുണ്ടാവുകയും ഇതിന്റെ ഫലമായി 1985 ല്‍ അപ്പര്‍ പ്രൈമറി വിദ്യാലയം എന്ന നിലയിലുള്ള അംഗീകാരം ബഹുമാനപ്പെട്ട കേരളസര്‍ക്കാര്‍ നല്‍കി.
സാധാരണക്കാരുടെ കുട്ടികള്‍ക്ക് ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ എന്ന തുളുബ്രാപ്മണയോഗത്തിന്റെ സ്വപ്നങ്ങള്‍ക്ക് പൂര്‍ണ്ണരൂപം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഹൈസ്ക്കൂളിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു തുടര്‍ന്നുള്ള കാലയളവില്‍ മാനേജ്മെന്റ് നടത്തിയത്. നിരന്തരമായ പരിശ്രമത്തിനൊടുവില്‍ തൃപ്പൂണിത്തുറ ഫാക്ട് നഗറിന് പടിഞ്ഞാറ് പുഴയും കണ്ടല്‍ക്കാടുകളും നെല്‍വയലുകളും.. ചുറ്റും പ്രകൃതി സൗന്ദര്യത്തിന്റം നിറചാര്‍ത്തണിയിക്കുന്ന ഭൂമി സ്വന്തമാക്കുകയും അവിടെ ഇരുന്നൂറ് അടി കെട്ടിടം പണിയുകയും, ശ്രീ.വെങ്കടേശ്വരന്റെ തിരുമുറ്റത്ത് ജന്മം കൊണ്ട ഈ സരസ്വതിക്ഷേത്രം 2004ല്‍ പ്രസ്തുത കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.