"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 87: വരി 87:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.903738, 76.247542 | width=800px | zoom=10 }}
{{#multimaps: 10.903738, 76.247542 | width=800px | zoom=14 }}

15:54, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്
വിലാസം
കുന്നക്കാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-201718719





ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 120 വർഷത്തോളം പഴക്കമുണ്ട്. മലയങ്ങാട് പ്രദേശത്തു പ്രവർത്തിച്ചിരുന്ന മദ്രസ-സ്‌കൂളും ശ്രീ കറുത്ത വാരിയം ശിവക്ഷേത്രത്തോടു അനുബന്ധിച്ചു പ്രവർത്തിച്ചിരുന്ന വിദ്യാലയവും കൂട്ടിച്ചേർത്തു 1895ൽ ഈ വിദ്യാലയം ആരംഭിച്ചു. കുന്നക്കാവ് പുതുമന കേശവൻ നമ്പൂതിരിപ്പാട് സംഭാവന ചെയ്ത കെട്ടിടത്തിലാണ് ക്‌ളാസ്സുകൾ ആരംഭിച്ചത്. പിന്നീട് UP സ്‌കൂളായും തുടർന്ന് ഹൈസ്സ്‍കൂൾ ആയും 2000 ത്തിൽ ഹയർ സെക്കന്ററി സ്‌കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു.

ഇതിനിടെ കുട്ടികളുടെ ആധിക്യം കൊണ്ടും പഠനനിലവാരം ഉയർത്താനും ഭരണപരമായ സൗകര്യത്തിനുമായി LP സ്‌കൂളിൽ സ്വതന്ത്ര ചുമതയുള്ള HM നിയമിച്ചു ഹൈസ്‌കൂളിൽ നിന്നും വേർപെടുത്തി പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

5 കെട്ടിടങ്ങളിലായി 15 ക്ലാസ് റൂമുകളും ഒരു സ്റ്റേജും വിദ്യാലയത്തിൽ ഉണ്ട്. പുതുതായി പ്രീ-പ്രൈമറി വിഭാഗം കൂടി ആരംഭിച്ചതോടെ കൂടുതൽ ക്ലാസ്റൂമുകൾ ആവശ്യമായി വന്നിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രീ-പ്രൈമറി പ്രവര്‍ത്തനങ്ങള്‍

  • എ- 011-12 വര്‍ഷം മുതല്‍ പ്രീ-പ്രൈമറി ആരംഭിച്ചു. 25-ല്‍ താഴെ കുട്ടികളെയും കൊണ്ട് തുടങ്ങിയത് നിലവില്‍ 130 കുട്ടികളും, 4 ടീച്ചറും, 1 ആയയും ഉള്‍പ്പെടുന്നതാണ്. ശമ്പളം, ഉച്ചഭക്ഷണം, യൂനിഫോം, പുസ്തകം എന്നിവ പി.ടി.എ നല്‍കി വരുന്നു. പഠന നിലവാരം മെച്ചപ്പെടുത്താനും അഡ്മിഷന്‍ ഉയര്‍ത്താനും പ്രീ-പ്രൈമറി മുഖേന സാധിക്കുന്നു.
  • ബി- സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ : എല്‍.എസ്.എസ് ന് പ്രത്യേകം പരിശീലനം നല്‍കി വരുന്നു. ഒഴിവു ദിവസങ്ങളിലും ഇടവേളകളും പ്രയോജനപ്പെടുത്തുന്നു. മേഖലകള്‍ തിരിച്ച് ചുമതലാ വിഭജനം നടത്തുന്നു. എസ്.എസ്.ജി സഹായം നേടുന്നു. സമ്മാനങ്ങള്‍ നല്‍കുന്നു. ക്വിസ് മത്സരങ്ങള്‍, പത്ര ക്വിസ് ദിനാചരണം, ക്വിസ് ഗണിത ക്വിസ്, ഭാഷാ ക്വിസ്, വായനാ ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പി.ടി.എ സമ്മാനങ്ങളും റിഫ്റഷ്മെന്‍റുകളും നല്‍കുന്നു.2015-ലെ എല്‍.എസ്.എസ് പരീക്ഷയില്‍ 5 പേര്‍ സ്കോളര്‍ഷിപ്പ് നേടി. 15 വര്‍ഷം തുടര്‍ച്ചയായി ലഭിച്ചിരിക്കുന്നു. 2015-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കുന്നക്കാവ് എച്ച്.എസ്.ലെ 12 എ-പ്ലസ് കളില്‍ 9 എണ്ണവും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എച്ച്.എസ്.എസ്.ലെ 6 എ-പ്ലസ് കളില്‍ 4 ഉം ജി.എല്‍.പി സ്കൂള്‍ കുന്നക്കാവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.
  • സി- മേളകൾ - കലാ കായിക പ്രവർത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയങ്ങളും ഓവർ ഓൾ കിരീടങ്ങളും.
  • ഡി- പി.ടി.എയുടെ ഇടപെടലുകള്‍ മൂലം സ്കൂളിന് ലഭിച്ച ബഹുമതികള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ചാമ്പ്യന്‍ഷിപ്പുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍.

കലാ കായിക പ്രവര്‍ത്തി പരിചയ മേളയില്‍ ഉയര്‍ന്ന സ്ഥാനം പഞ്ചായത്ത് തലത്തിലും ഉപജില്ലയിലും കലാമേളയില്‍ ഒന്നാം സ്ഥാനം. മികച്ച വിദ്യാലയത്തിനുള്ള ഉപജില്ലാ ഉഹാരം മലപ്പുറം ജില്ലാ കിഡ്നി വെല്‍ഫെയര്‍ ഫണ്ട് വിഭവസഹാമരണത്തില്‍ തുടര്‍ച്ചയായി ട്രോഫികള്‍. വര്‍ഷങ്ങളായി സ്ഥിരം പാഠപുസ്തക കമ്മറ്റി അംഗത്വം, എസ്.ആര്‍.ജി അംഗത്വം പഞ്ചായത്ത് നോഡല്‍ സ്കൂള്‍ പദവി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ വിശദാംശങ്ങള്‍ : ഇംഗ്ലീഷ് ക്ലബ്ബ്, ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നല്‍കുന്നു. ക്ലബ്ബ് - ബുള്‍ ബുള്‍ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നല്‍കുന്നു. സയന്‍സ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകള്‍ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെല്‍ത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങള്‍, മലിനീകരണം എന്നീ വിഷയങ്ങളില്‍ സന്ദര്‍ഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവല്‍ക്കരണം - കുടിവെള്ള മലിനീകരണം സര്‍വ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു. വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തല്‍- അമ്മ വായന തുടങ്ങിയവ.

  • ഇ- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

വിശദാംശങ്ങള്‍ : ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നല്‍കുന്നു. ബുള്‍ ബുള്‍ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നല്‍കുന്നു. സയന്‍സ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകള്‍ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെല്‍ത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങള്‍, മലിനീകരണം എന്നീ വിഷയങ്ങളില്‍ സന്ദര്‍ഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവല്‍ക്കരണം - കുടിവെള്ള മലിനീകരണം സര്‍വ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു. വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തല്‍- അമ്മ വായന തുടങ്ങിയവ.

  • എഫ് - പഠന നിലവാരം ഉയര്‍ത്താനുള്ള പ്രത്യേക പരിപാടികള്‍ :

വിശദാംശങ്ങള്‍ : പി.ടി.എ പഠന രീതി പരിചയപ്പെടുത്തല്‍, ക്ലാസ് ഒബ്സര്‍വ്വേഷന്‍, അഭിപ്രായ പ്രകടന സ്ഥാന പഠനനേട്ടം വിലയിരുത്തല്‍, വര്‍ക്ക് ഷീറ്റുകളും പഠന പ്രവര്‍ത്തനങ്ങളും പരിചയപ്പെട്ട ഉല്‍പന്ന പ്രദര്‍ശനം, സ്വര്‍ഗ്ഗവേള, എച്ച്.ബി പരിചയപ്പെടല്‍, പാഠ ഭാഗം മുന്‍കൂട്ടി പരിചയപ്പെടല്‍.

  • ജി - പോഷകാഹാരം

ഗുണനിലവാരമുള്ളതും, പോഷകാഹാര സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു .ഓരോ കെട്ടിട വരാന്തകളിലും തിളപ്പിച്ചാറിയ വെള്ളം വെക്കുന്നു. ഓരോ ക്ലാസിലേക്കും പ്രത്യേകം പാത്രങ്ങള്‍, ബക്കറ്റുകള്‍, പാചകപ്പുരയിലെക്ക് വൈദ്യുതി, വെള്ളം. കുടിവെള്ളത്തിന് പ്രത്യേകം മോട്ടോര്‍, ടാങ്ക്, കിണറിലെ വെള്ളം ക്ലോറിനൈസ് ചെയ്യല്‍, പാത്രങ്ങള്‍ വൃത്തിയാക്കല്‍, വേസ്റ്റ് വാട്ടര്‍കുഴി, കൈകഴുകാന്‍ പ്രത്യേകം സൗകര്യം. പ്രവേശനോത്സവം-സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം, വാര്‍ഷികാഘോഷം, ശിശുദിനം തുടങ്ങി പ്രധാന ദിനങ്ങളിലും ഓണം, ബക്രീദ്, ക്രിസ്തുമസ് എന്നീ ദിനത്തോടനുബന്ധിച്ച് വിശേഷ ഭക്ഷണവും നല്‍കി. മുട്ട, പാല്‍, ഉച്ച ഭക്ഷണം എന്നിവ നല്‍കി വരുന്നു. രക്ഷിതാക്കളില്‍ നിന്നും നാളികേരം, പച്ചക്കറി എന്നിവയും ലഭിച്ച വരുന്നു. സ്പെഷ്യല്‍ സലാഡുകള്‍ നല്‍കാറുണ്ട്.

  • എച് - ശുചിത്വവും സ്കൂള്‍ സൗന്ദര്യവല്‍ക്കരണവും

പെയിന്‍റിംഗ്-കെട്ടിടം, മതില്‍, ഗേറ്റ് തുടങ്ങിയവ. ദിവസവും അടിച്ചു വൃത്തിയാക്കല്‍, ടൈല്‍സ് ഇട്ട ക്ലാസ് മുറികള്‍ ആഴ്ചയില്‍ ഒരിക്കല്‍ തുടക്കല്‍, മുറ്റം ഇന്‍റര്‍ലോക്കിംഗ്, ചുമര്‍ ചിത്രങ്ങള്‍, ഇന്‍റര്‍ലോക്കില്‍ അസംബ്ലിക്കുള്ള പ്രത്യേകം ലൈനുകള്‍, ഗണിത ഭാഷാ പഠന സൗകര്യ. കിണര്‍ ക്ലോറിനൈസേഷന്‍, കിണര്‍ ആള്‍മറ പുനരുദ്ധാരണം, കക്കൂസ്, മൂത്രപ്പുര ദിനേന ക്ലീനിംഗ്, ഗേള്‍സ് ഫ്രണ്ട്ലിടോയ്ലേറ്റ്, റാമ്പുകള്‍, തണല്‍ മരങ്ങള്‍, കളിസ്ഥലം, സ്ലൈഡ്, ഊഞ്ഞാല്‍, മരം വെച്ച് പിടിപ്പിക്കല്‍, ക്ലാസ്റൂം ലൈബ്രറികള്‍ ചിട്ടയായി വെക്കുന്നു. ഫയലുകള്‍ ഭംഗിയായി സൂക്ഷിക്കുന്നു.

  • ജി - ആരോഗ്യം

കലാകായിക പ്രവര്‍ത്തനങ്ങള്‍ വിശദാംശങ്ങള്‍ : കലാ-കായിക പ്രവര്‍ത്തിപരിചയത്തില്‍ പരിശീലനം നല്‍കുന്നു. പുറമെ നിന്നുള്ള രക്ഷിതാക്കളെ കണ്ടെത്തി സഹായം ഉറപ്പ് വരുത്തുന്നു. കലാകാരന്മാരെ ആദരിക്കലും അഭിമുഖവും നടത്തി.

മെഡിക്കല്‍ ക്യാമ്പ് വിശദാംശങ്ങള്‍ : ലയന്‍സ് ക്ലബ്ബ് പെരിന്തല്‍മണ്ണ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും കണ്ണ് പരിശോധന നടത്തി. പൊതുജനങ്ങള്‍ക്കായി ഋ്യല ഇമാു ദന്തല്‍ ക്യാമ്പ് - ബ്ലഡ് ഡൊനേഷന്‍ എന്നിവക്ക് സ്കൂള്‍ വേദിയായി.

കൗണ്‍സിലിംഗ്, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ വിശദാംശങ്ങള്‍ : കൗണ്‍സിലിംഗും ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സും നടത്തി.കുട്ടികളെ മന ശാസ്ത്രപരമായി സമീപിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നടത്തി.



വഴികാട്ടി

{{#multimaps: 10.903738, 76.247542 | width=800px | zoom=14 }}