"Ssk17:Homepage/മലയാളം കഥാരചന (എച്ച്.എസ്)/ഒന്നാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
ഇലഞ്ഞി,യുവതിയായിരിക്കുന്നു! എപ്പോഴും പൂക്കള്‍ പാറ്റിയെറിഞ്ഞുകൊണ്ട് കാറ്റിന്റെ കുസൃതിക്കൊപ്പം കുലുങ്ങി ചിരിക്കും.അവളുടെ കൊഴിഞ്ഞ പൂക്കള്‍ താഴെ തണലേറ്റു മയങ്ങുന്നു. <br />സൂര്യപ്രകാശം ഇലഞ്ഞിയുടെ ഇലകള്‍ക്കിടയിലൂടെ അപ്പുമാഷിനെ ഒളിഞ്ഞുനോക്കികൊണ്ടിരുന്നു.പണ്ട് ജാനകിയോടോപ്പം ഇലഞ്ഞിത്തണലില്‍ ഇരുന്നാണ്,മക്കളില്ലാത്തതിന്റെ വിരഹം വിഴുങ്ങിയിരുന്നത്. പലപ്പോഴും അവള്‍ താലോലിക്കുന്ന ഇലഞ്ഞിപ്പൂവിലേക്കും കണ്ണീരട൪ന്നുവീണിട്ടുണ്ടാവും. | |||
'മാഷേ.....ഇതു ദേവുവാ....' | 'മാഷേ.....ഇതു ദേവുവാ....' | ||
ദേവേടത്തിയുടെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നുണ൪ത്തി. | ദേവേടത്തിയുടെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നുണ൪ത്തി. | ||
16:29, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിഷയം:ഒരു മിസ്ഡ് കാളിന്റെ ദൂരം
കെടാത്ത കനലുകള്‍
തിരിഞ്ഞു നടക്കുന്നതിനിടയില്‍ നീലീ പിറുപിറുത്തു. ഇലഞ്ഞിയുടെ ചില്ലകളെ കാറ്റുവന്നു വിറപ്പിച്ചുകൊണ്ടിരിക്കുന്നു. തണലില്‍ ഇനിയുമുണരാതെ,പൂക്കള്‍! 'മാഷേ.... മാഷേ....' നീലിയാണ്.അവ൪ വല്ലാതെ കിത്യ്ക്കുന്നുണ്ട്.നെറ്റിയില്‍ പൊടിഞ്ഞ വിയ൪പ്പ് തുടച്ചുകൊണ്ട് അവ൪ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു. 'ദേവേടത്തിക്ക് വയ്യ!,ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കുന്നില്ല.മാഷോട് മനൂനെ കൂട്ടീട്ടു വരാന്‍ പറയാന്‍ പറഞ്ഞു ' ഒരു നീണ്ടനെടുവീ൪പ്പോടെ അവ൪ പറഞ്ഞു നി൪ത്തി. 'ഞാനൊന്നു പറഞ്ഞു നോക്കാം ദേവേടത്തിയോട്.' നീലിയുടെ കിതപ്പ് ദേവേടത്തിയുടെ രോഗം മൂ൪ച്ഛിച്ചതാണെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു.നീലിക്കു മുന്നിലായി മാഷ് നടന്നു.നടക്കുകയല്ല ഓടുകയാണുചെയ്തത്. 'എന്താ ദേവേടത്തി,കൊച്ചുകുട്ട്യോളെപ്പോലെ,നമുക്ക് ആശുപത്രിയില് പോകാം.' 'മനു വരട്ടെ, എന്നെ കൊണ്ടു പോവാന്‍! മാഷൊന്നു പറയുവോ അവനോട്. നിങ്ങള്‍ക്കൊന്നു കണ്ടാമതി!' കോരി ചൊരിയുന്ന മഴയത്ത് പനിച്ചു വിറയ്ക്കുന്ന മകനെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ചോദിച്ചെത്തിയ ദേവേടത്തിക്കുതന്നെയാണല്ലോ ഈശ്വരാ, ഈ ഗതി കൊടുത്തത്. അയാള്‍ ആദ്യമായി ഈശ്വരന്റെ ചെയ്തിയില്‍ അത്ഭുതപ്പെട്ടുപോയി. തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ദേവേടത്തി മാത്രമായിരുന്നു.
ദേവേടത്തിയുടെ മരണമറിയിച്ചുകൊണ്ടാണ് പിറ്റേന്ന് ഇലഞ്ഞി മര്‍മ്മരം മൊഴിഞ്ഞത്. അവള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ഇനി അപ്പു മാഷ് തന്റെ പൂക്കളേയും താലോലിച്ചു കൊണ്ട് ഒാര്‍മ്മകള്‍ അയവിറക്കുമ്പോള്‍ അയാളെ വിളിച്ചുണര്‍ത്താന്‍ ദേവേടത്തിയുടെ കാലൊച്ചകളുണ്ടാവില്ലെന്ന് അവളും തിരിച്ചറിഞ്ഞിരിക്കും. ദേവേടത്തിയുടെ വീട് നിശബ്ദതയില്‍ കുളിക്കുകയായിരുന്നു.
മകനെ കുറിച്ചുള്ള അന്വേക്ഷത്തില്‍ ................. അവന്‍ വരുമെന്ന പ്രതീക്ഷയില്‍.................... നെഞ്ചില്‍ തീയുമായി ആ അമ്മ മയങ്ങിയ നാളുകള്‍ അസ്തമിച്ചിരിക്കുന്നു. പ്രതീക്ഷകളുമായി ഉറങ്ങിയ അതേ കട്ടിലില്‍ പ്രതീക്ഷയറ്റ് ആ മുറിയില്‍ തങ്ങിയിരുന്ന പ്രാചീന ഗന്ധത്തോടൊപ്പം അവരും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അപ്പുമാഷ് ഫോണില്‍ വിരലമര്‍ത്തി മനുവിനെ വിളിച്ചു. ഇല്ല..... ഇപ്പോഴും അവന്‍ മയക്കത്തിലാണ്. മനു, ഉച്ചയൂണിന്റെ ഇടവേളയില്‍, തന്റെ വിലകൂടിയ ഫോണില്‍ വിലരമര്‍ത്തി. ഭാര്യ ഷോപ്പിംങ്ങിന് പോയിട്ട് തിരികെയെത്തിയോ ആവോ! നാട്ടില്‍ നിന്ന് ആരോ വിളിച്ചിട്ടുണ്ട്, മിസ്ഡ്കോള്‍ ലിസ്റ്റില്‍ പരുതുന്നതിനിടയില്‍ അവന്‍ കണ്ടെത്തി. എന്തായാലും ഒന്ന് വിളിച്ചുനോക്കിയിട്ട് സിമ്മു മാറ്റണം, കുറെക്കാലമായി ശല്യപ്പെടുത്തകയല്ലേ അവന്‍ കാള്‍ അമര്‍ത്തി. മൊബൈല്‍ അപ്പുമാഷിന്റെ കീശയില്‍ കിടന്നു കരയുന്നു. 'ഹലോ, മനുവല്ലേ..... നീവൈകിപ്പോയി മോനേ...ദേവേടത്തി പോയി '. മറുതലയ്ക്കല്‍ നിശബ്ദമായിരുന്നു 'നീ വരില്ലെന്നു കരുതി ഞങ്ങള്‍ ചിതയൊരുക്കി' കുതിച്ചുചാടാന്‍ വെമ്പിയ കണ്ണുനീരീനെ തടഞ്ഞു വെച്ചുകൊണ്ട് അപ്പുമാഷ് പറഞ്ഞു. മറുപടിയായി ഒരു നെടുവീര്‍പ്പുമാത്രം. അവന് കുറ്റബോധമുണ്ടാകും മരിച്ചെങ്കിലും ആ അമ്മയുടെ മനസ്സ് കുളിര്‍ത്തിട്ടുണ്ടാകും! മാഷ് ചിന്തിച്ചു.
'അത് നന്നായി മാഷേ, എനിക്ക് ലീവൊന്നും എടുക്കാന്‍ പറ്റില്ല. കോടികളാണ് നഷ്ടം! പിന്നെ നാട്ടില്‍ പോയെന്നറിഞ്ഞാല്‍ ഭാര്യയുടെ വക ശകാരവും കിട്ടും. മാഷിനാവുമ്പോ വേറെ പണിയൊന്നുമില്ല്ലല്ലോ? 'വയ്ക്കട്ടെ'. മാഷിന്റെ കണ്ണുകള്‍ ആദ്യമായി കണ്ണീരുപ്പറിയുകയായിരുന്നു.
ദേവേടത്തിയുടെ ചിതയിലെ അവസാനകനലും കണ്‍പൂട്ടി കഴിഞ്ഞിരിക്കുന്നു......!
പടിഞ്ഞാറെ ചക്രവാളം ശൂന്യമായി ഒരു ഇരുട്ടിനെ വരവേല്‍ക്കുവാന്‍!
[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം മലയാളം കഥാരചന ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]] |