"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<font color="brown"> <font size=5> <center>  '''നാടോടി വിജ്ഞാനകോശം''' </font> <br/> </center>
<font color="brown"> <font size=5> <center>  '''നാടോടി വിജ്ഞാനകോശം''' </font color> <br/> </center>
നാട്ടുപാട്ട്, നട്ടുപാചകം, നട്ടുവെദ്യം തുടങി ഒട്ടനവധി കാര്യങ്ല് ഇതില് അടങിയിരിക്കുന്നു. ഇതിലൂടെ ഒരു നാടിന്റെ സംസ്ക്കാരം, കല, തുടങി ഒട്ടനവധി കര്യങ്ല് നമുക്ക് നാടാടിവിജ്ഞാനതിലൂടെ മനസ്സിലാക്കാം. നമ്മുടെ അറീവുകള് മറ്റുള്ളവറ്ക്ക് പകരാനും അവരുറടെ അറിവുകല് നമ്മളീലെയ്ക്ക് പകരാനും കഴിയുന്നു ഇന്നതെ യുവതലമുറയ്യക്കായ്യീ കിട്ടുന്ന ഒരു നിധികുംഭമാണ് നാട്ടറീവുകള്എന്നു പൊതുവെ പറയാം. ഒരു നാടീന്റെ ഹ്റ്ദയസ്പന്ദനം മുഴുവന് ഇതില് അടങ്ങിയിരിക്കുന്നു. പ്ഴയ കലതെത അറീവുകല് യുവതലമുറയിലേയ്ക് പകരാനയി നട്ടറിവിലൂടെ സാധിക്കും.  
നാട്ടുപാട്ട്, നട്ടുപാചകം, നട്ടുവെദ്യം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതിലൂടെ ഒരു നാടിന്റെ സംസ്ക്കാരം, കല, തുടങ്ങി ഒട്ടനവധി കര്യങ്ങള്‍ നമുക്ക് നാടോടിവിജ്ഞാനത്തിലൂടെ മനസ്സിലാക്കാം. നമ്മുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകരാനും അവരവരുടെ അറിവുകള്‍ നമ്മളീലേയ്ക്ക് പകരാനും കഴിയുന്നു. ഇന്നത്തെ യുവതലമുറയ്ക്കായി കിട്ടുന്ന ഒരു നിധികുംഭമാണ് നാട്ടറിവുകള്‍ എന്നു പൊതുവെ പറയാം. ഒരു നാടിന്റെ ഹ്രദയസ്പന്ദനം മുഴുവന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പഴയ കാലത്തെ അറിവുകള്‍ യുവതലമുറയിലേയ്ക് പകരാനയി നട്ടറിവിലൂടെ സാധിക്കും.  





14:16, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നാടോടി വിജ്ഞാനകോശം

നാട്ടുപാട്ട്, നട്ടുപാചകം, നട്ടുവെദ്യം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതിലൂടെ ഒരു നാടിന്റെ സംസ്ക്കാരം, കല, തുടങ്ങി ഒട്ടനവധി കര്യങ്ങള്‍ നമുക്ക് നാടോടിവിജ്ഞാനത്തിലൂടെ മനസ്സിലാക്കാം. നമ്മുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകരാനും അവരവരുടെ അറിവുകള്‍ നമ്മളീലേയ്ക്ക് പകരാനും കഴിയുന്നു. ഇന്നത്തെ യുവതലമുറയ്ക്കായി കിട്ടുന്ന ഒരു നിധികുംഭമാണ് നാട്ടറിവുകള്‍ എന്നു പൊതുവെ പറയാം. ഒരു നാടിന്റെ ഹ്രദയസ്പന്ദനം മുഴുവന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പഴയ കാലത്തെ അറിവുകള്‍ യുവതലമുറയിലേയ്ക് പകരാനയി നട്ടറിവിലൂടെ സാധിക്കും.


കേരളത്തിലെ വിവിധ കലാരൂപങ്ങള്‍
** കാക്കാരിശ്ശി നാടകം :- മധ്യതിരുവിതാംകൂറില്‍ നിലനിന്നുപോരുന്ന ഒരു വിനോദകല.
** കാളിയൂട്ട് :- കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.
** കാവടിയാട്ടം :- കേരളത്തിലും തമിഴ്‍നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.
** കുമ്മട്ടി :- കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.
** കൂടിയാട്ടം :- നടന്മാര്‍ കുടി ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രകലയാണ്.
** കൂത്ത് :- ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.
** കോല്‍ക്കളി :- ഒരു വിനോദകലരൂപം.
** ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.
** തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.
** പൂരക്കളി :- കേരളത്തിലെ ഏറ്റവും വടക്കന്‍ ജില്ലകളിലെ കലാരൂപം.
** പൊരാട്ടുനാടകം :- പാണസമുദായത്തില്‍‌പ്പെട്ടവര്‍ അവതരിപ്പിക്കുന്ന കലാരൂപം.
** പരിചമുട്ടുകളി :- ഒരിക്കല്‍ ആയോധന പ്രധാനമായ വിനോദമായിരുന്നു പരിചമുട്ടുകളി. കാലക്രമേണ ഒരു അനുഷ്ഠാന നൃത്തരൂപമായി മാറി.
** മാര്‍ഗംകളി :- ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രം പ്രചാരമുള്ള ഒരു വിനോദകല.
** മുടിയേറ്റ് :- മധ്യകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ആണ്ടിലോരിക്കല്‍ നടത്തപ്പെടുന്ന അനുഷ്ഠാനകല.
** സര്‍പ്പപ്പാട്ട് :- നാഗക്ഷേത്രങ്ങളിലും , സര്‍പ്പക്കാവുകളിലും പുള്ളുവര്‍ നടത്തുന്ന അനുഷ്ഠാനനിര്‍വഹണം.
** തിറയാട്ടം :- തെക്കന്‍മലബാറിലെ(കോഴിക്കോട്, മലപ്പുറം ജില്ലകള്‍) കാവുകളില്‍ ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ഗോത്രകലാരൂപം.
** തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളില്‍ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്.
** തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പന്‍തീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.
** തെയ്യം :- ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറില്‍ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.
** ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.
** ഒപ്പന :- മുസ്ലീം സ്ത്രീകള്‍ നടത്തുന്ന ഒരു സാമുദായിക വിനോദം.

            ** അര്‍ജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല. 
            ** ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറില്‍ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല. 
            ** ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതില്‍ ഏര്‍പ്പെടുന്നത്. 
            ** ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തില്‍ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും. 
            ** അയനിപ്പാട്ട്:- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളില്‍ ഒരിനം.

തൊഴിലുകള്‍ :- ഓരോ തൊഴിലിന്നും അതാതില്‍ പ്രാവീണ്യമുള്ളവര്‍ കുര്യനാട് ഉണ്ടായിരുന്നു .

കൃഷികള്‍ :- നെല്ലായിരുന്നു ആദ്യ കാലം മുതല്‍ കുര്യനാട് പ്രദേശത്തെ പ്രധാന കൃഷി . ജലലഭ്യ തയുള്ള ഭാഗങ്ങളില്‍ വെടടുകല്ലുകളും കൊത്തിനിരത്തിയും ഉയര്‍ന്ന ഭാഗങ്ങളിലെ മണ്ണ് എടുത്തുമാറ്റിയും നെല്‍കൃഷിക്കുള്ള സ് ഥലം ഒരുക്കിയിരുന്നു .കൂടാതെ പാടങ്ങളിലും നെല്ല് കൃഷി ചെയ്തിരുന്നു. തെരുവ , കുരുമുളക് , അടക്കാമരം (കവുങ്ങ്), തെങ്ങ് , കാപ്പി , കശുവണ്ട‍ി എന്നീ നാണ്യ വിള കളായിരുന്നു പ്രധാന കൃഷികള്‍ . റബര്‍ കൃഷി പിന്നീടാണ് വ്യാപകമായത് . കരിമ്പ് , എള്ള് , തുവര , ഇഞ്ചി , മ‍ഞ്ഞള്‍ , കച്ചോലം പടവലം, പൈനാപ്പിള്‍ , ചേമ്പ് , ചേന , ചെറുകിഴങ്ങ് എന്നിവ ഇടവിളയായി ആദ്യ കാലങ്ങളില്‍ കൃഷി ചെയ്തിരുന്നു . കൃഷിക്കാരായ ആളുകള്‍ ഓലക്കുടയും തൊപ്പിപ്പാളയും ഉപയോഗിച്ചിരുന്നു . പ്രധാന വേഷ ങ്ങള്‍ തോര്‍ത്ത് , ചുട്ടടി , ചട്ടട , മുണ്ട‍് , നേര്യത്, കൈലി തുടങ്ങിയവയായിരുന്നു .

വീട് :- പനയോല , വൈക്കോല്‍ എന്നിവകൊണ്ടാണ് ആളുകള്‍ വീടു മേഞ്ഞിരുന്നത് . എന്നാല്‍ ചില വീടുകള്‍ പുല്ലുകൊണ്ടും നിര്‍മ്മിച്ചവയായിരുന്നു. ഇല്ലിക്കണിയാരം , ചെറുമരത്തിന്റെ കഴകള്‍ എന്നിവ ഉപയോഗിച്ചാണ് വീടിന്റെ മേല്‍ക്കൂര തീര്‍ത്തിരുന്നത് . പ്രധാനപ്പെട്ടട ഇല്ലങ്ങളെല്ലാം പണിതിരുന്നത് മരഉരുപ്പടികള്‍ കൊണ്ടാണ്. ഓട് പ്രചാരത്തിലായത്തോടെ ചോരുന്ന വീടുകള്‍ ഇല്ലെന്നായി.

പ്രധാന കുടുംബങ്ങള്‍ :-

നാട്ടറിവുകള്‍ :- നമ്മുടെ നാട്ടറിവുകളാണ് പഴഞ്ചൊല്ലുകളും, കടങ്കഥകളും, നാടോടിപ്പാട്ടുകളും മറ്റുമായി രൂപംകൊണ്ടത്. ഒറ്റമൂലി ചികിത്സകളും നാട്ടറിവിന്റം ഭാഗതന്നെയാണ്.

പഴഞ്ചൊല്ലുകള്‍ :-

    • ചുട്ടയിലെ ശീലം ചുടല വരെ
    • വിത്തുഗുണം പത്തുഗുണം
    • വിത്താഴം ചെന്നാല്‍ പത്തായം നിറയും
    • വേലി തന്നെ വിളവുതിന്നുക
    • വെള്ളതില്‍ പൂട്ടലും കൂട്ടത്തില്‍ പാടലും
    • അറിയാത്തപിള്ളക്കു ചൊറിയുമ്പോള്‍ അറിയും.
    • കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം
    • ഉരിനെല്ല് ഊരാന്‍ പോയിട്ട് പത്തുപറനെല്ല് പന്നിതിന്നു
    • ഇരുന്നുണ്ടവന്‍ രുചിയറിയില്ല
    • കരിമ്പിനു കമ്പുദോഷം
    • കര്‍ക്കിടമാസത്തില്‍ പത്തുണക്കം
    • വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം

കടങ്കഥകള്‍ :-

  1. കയ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല - പാവക്ക
  2. ഒരമ്മ പെറ്റ മക്കളെല്ലാം തഒപ്പിക്കാര് - അടക്ക
  3. ഒരു കുലനിറയെ പന്നിമുട്ട ഒന്നൊന്നായി തിന്നാന്‍ മധുരക്കട്ട - മുന്തിരി
  4. കിലുകിലുക്കും കിക്കിലുക്കും ഉത്തരത്തേല്‍ ചത്തിരിക്കും - താക്കോല്‍
  5. ചെറു കുരു, കുരു കുരു ചാരനിറക്കാരന്‍ ചാറില്‍ ചേര്‍ക്കാന്‍ കെങ്കേമന്‍ - കുരുമുളക്‌
  6. വാങ്ങുന്നവന്‍ ഉപയോഗിക്കുന്നില്ല ഉപയോഗിക്കുന്നവന്‍ വാങ്ങുന്നില്ല – ശവപ്പെട്ടി
  7. അമ്മയെ കുത്തി മകന്‍ മരിച്ചു - തീപ്പെട്ടി കമ്പ്
  8. വലിക്കുംതോറും കുറയും - സിഗററ്റ്
  9. മുറ്റത്തെ ചെപ്പിന് അടപ്പില്ല – കിണര്‍
  10. കാലടുപ്പിച്ചാല്‍ വയ് പൊളിക്കും - കത്രിക
  11. കാടുവെട്ടി തോടുവെട്ടി പാറവെട്ടി വെള്ളം കണ്ടു - തേങ്ങവെള്ളം
  12. കണ്ടാല്‍ കുരുടന്‍ കാശിനു മിടുക്കന്‍ - കുരുമുളക്‌