"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 80: | വരി 80: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
2011-12 | |||
2012-13 | |||
2013-14 SMT. KAMALAROUSAN | |||
2014-15 SMT.JALAJA SURESH | |||
2015-16 SMT.RANI N | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== |
00:24, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ് | |
---|---|
വിലാസം | |
വീരണകാവ് തിരൂവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരൂവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
15-01-2017 | 44055 |
എന്റെ ഗ്രാമം
ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട പഞ്ചായത്തില്‍ നിന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ നെയ്യാര്‍ഡാമിലേക്ക് പോകുന്ന റോഡിനിരുവശത്തുമായി വ്യാപിച്ച കിടക്കുന്നു.സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രം44055_3.jpg കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് . ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯ ഗ്രാമത്തി൯റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്
ചരിത്രം
അനന്തപുരിയുടെ ദക്ഷിണകോണില്‍ അഗസ്ത്യാ൪ മലയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യകാലത്ത് കാഞ്ഞിരത്തിന്‍റെ ചുവട്ടില്‍ പ്രവ൪ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു.19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്നത് കാരണംപെരുങ്കുളംഎല്‍.പി.എസ്സ് എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് കുളത്തിലെ വെള്ളം വറ്റിയപ്പോള്‍ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തില്‍ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.1951 ല്‍ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി.
തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്കുള്‍ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില്‍ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയില്‍ ഗ്രാമവാസികള്‍ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും ധനസമാഹരണം നടത്തി. സ്വരൂപിച്ച തുകകൊണ്ട് കാര്‍ത്തിക പറമ്പില്‍ വീട്ടില്‍ ശ്രീ.സോമന്‍ നായരുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കര്‍ ഭൂമി വാങ്ങുകയും അതില്‍ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. 1980-81 കാലഘട്ടത്തില്‍ ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചതോടെ ഗവ :ഹൈസ്കൂള്‍ വീരണകാവ് എന്നായി പേര് മാറി. മാത്രവുമല്ല സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന പെരുംകുളം വില്ലേജ് പെരുംകുളം വീരണകാവ് എന്നീ രണ്ടു വില്ലേജുകളായി തിരിച്ചു ഏക്കര്‍കണക്കിന് വ്യാപിച്ചു കിടക്കുന്ന അയ്യപ്പന്‍കാവില്‍ നിന്നാണ് വീരണകാവ് എന്ന പേര് ലഭിച്ചത്.
1990-ലാണ് സ്കൂളില്‍ വി.എച്ച് എസ്സ് ഇ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത് സ്കൂളിലെ ഗ്രാമീണ സാഹചര്യങ്ങല്‍ക്കനുസൃതമായി രണ്ട് അഗ്രിക്കള്‍ച്ചറല്‍ കോഴ്സുകള്‍ ആണ് ആദ്യം നിലവില്‍ വന്നത്.2002-03 വര്‍ഷം വി എച്ച് എസ് ഇ വിഭാഗത്തില്‍ രണ്ടും മൂന്നും റാങ്കുകള്‍ നമ്മുടെ സ്കൂളിലെ ചന്ദ്രവീണ,ഗീതു ചന്ദ്ര എന്നീ വിദ്യാര്‍ത്ഥിനികള്‍ കരസ്ഥമാക്കി.
.
ഭൗതികസൗകര്യങ്ങള്‍
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:|ലഘുചിത്രം|logo making]]
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗാന്ധി ദര്‍ശന്‍
2015-2016 അധ്യയന വര്‍ഷത്തെ ഗാന്ധിദര്‍ശന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂള്‍ വിഭാഗത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുത്തത് ഈ സ്കൂളിനെയാണ് കൂടാതെ മികച്ച ആല്‍ബം മികച്ച ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ എന്നീ അവാര്‍ഡുകളും നേടിയെടുക്കാന്‍ നമ്മുടെ സ്കൂളിനു കഴിഞ്ഞു.ഗാന്ധിദര്‍ശന്‍ കണ്‍വീനറായ സോഷ്യല്‍ സയന്‍സ് അധ്യാപിക ശ്രീമതി പ്രീയങ്ക പി.യു. വിന്റെ നേതൃത്വത്തില്‍ ലോഷന്‍ നിര്‍മ്മാണവും വിതരണവും നടന്ന് വരുന്നു
[പ്രമാണം:Photo|ലഘുചിത്രം]]]]
- എന്‍.സി.സി.
ഈ സ്കൂളില്‍ ഒരു എന്‍.സി.സി.യൂണിറ്റുണ്ട്. ഫിസിക്കല്‍ എജൂക്കേഷന്‍ അധ്യാപകന്‍ ശ്രീ ഷൈന്‍ എന്‍.സി.സി യൂണിറ്റിന്റെ ചുമതല വഹിക്കുന്നു.
- ഇക്കോ ക്ലബ്
സ്കൂളിന്റെ ഇക്കോ ക്ളബിന്റെ പ്രവര്‍ത്തനം സയന്‍സ് അധ്യാപികയായ ശ്രീമതി ശ്രീജയുടെ നേതൃത്വത്തിലാണ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഗണിത ക്ളബ് സയ൯സ് ക്ലബ്
ഐ..റ്റി.ക്ളബ്.
ഈ സ്കളിന്റെ ഐ.റ്റി ക്ളബില്‍ അറുപത് കുട്ടികള്‍ അംഗങ്ങളായിട്ടുണ്ട്. സ്കൂളിന്റെ എസ്.എസ്. ഐ.റ്റി സി. അജിന്‍ എം. ആണ്. ഹൈസ്കളിലെ കുട്ടികള്‍ക്ക ക്ളാസ്സ് സമയത്തിന് കടാതെ ലാബുകള്‍ ഉച്ചയ്ക്ക് ഊണുസമയം കഴിഞ്ഞിട്ടുള്ള ഇടവേളയില്‍ നല്‍കി വരന്നു. 2016-17അധ്യയന വര്‍ഷത്തിലെ ഐ..റ്റി ഓോവറോള്‍ നമ്മുടെ സ്കൂളിനായിരുന്നു.
സോഷ്യല്‍ ക്ളബ് ഹിന്ദി ക്ളബ് ഇംഗ്ളീഷ് ക്ളബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
2011-12 2012-13 2013-14 SMT. KAMALAROUSAN 2014-15 SMT.JALAJA SURESH 2015-16 SMT.RANI N
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8.5358787, 77.0967357 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|