"ജി.എം.എൽ.പി.എസ്. ഇരുമ്പൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GMLPS IRUMBUZHI}} | {{prettyurl|GMLPS IRUMBUZHI}} |
15:50, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. ഇരുമ്പൂഴി | |
---|---|
വിലാസം | |
ഇരുമ്പുഴി GMLPS IRUMBUZHI , ഇരുമ്പുഴി പി.ഒ. , 676509 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0483 2738006 Mob: 919496729773 |
ഇമെയിൽ | glpsirumbuzhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18448 (സമേതം) |
യുഡൈസ് കോഡ് | 32051400109 |
വിക്കിഡാറ്റ | Q64566797 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ആനക്കയം |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിനി. എസ്. എസ് |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ കണ്ടപ്പൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹക്മ |
അവസാനം തിരുത്തിയത് | |
09-07-2024 | Schoolwikihelpdesk |
ആമുഖം
ഇരുമ്പുഴിയുടെ ആദ്യത്തെ സ്കൂൾ.ഓത്ത് പള്ളിക്കൂടത്തിൽ തുടങ്ങി 1924 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ വ്യവസ്ഥാപിതമായി. കെ.കുഞ്ഞാലി മാസ്റ്റർ എക അധ്യാപകനായി തുടങ്ങിയ വിദ്യാലയം.93 വർഷം പഴക്കമുള്ള കെട്ടിടം ഇന്നും സ്കൂളിന്റെ തിരിച്ചറിയൽ രേഖയായി നില നിൽക്കുന്നു. വല്ലാഞ്ചിറ കുഞ്ഞിമോയിൻ ഹാജിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സ്കൂൾ കെട്ടിടം സ്ഥാപിതമായത്.
സ്കൂളിന്റെ ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിൽ ഇരുമ്പുഴി വടക്കുമുറി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് GMLP സ്കൂൾ ഇരുമ്പുഴി. നിലവിൽ 117ആൺകുട്ടികളും 113 പെൺകുട്ടികളും ഉൾപ്പെടെ 230 വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിൽ 8 ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രഥമാധ്യാപിക ഉൾപ്പെടെ 11 അധ്യാപകർ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചു വരുന്നു. അക്കാദമിക രംഗത്ത് ഉയർന്ന നിലവാരം പുലർത്താൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. തുടർച്ചയായ വർഷങ്ങളിൽ വിദ്യാലയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച LSS വിജയം ഇതിനൊരുത്തമോദാഹരണമാണ്. ഭൗതീക രംഗത്തും ആധുനിക കാലഘട്ടത്തിനനുസൃതമായ സൗകര്യങ്ങൾ സ്കൂളിൽ സജ്ജമായിട്ടുണ്ട്.
പ്രദേശത്ത് നിലനിന്നിരുന്ന ഒരു ഓത്തുപള്ളികൂടത്തിൽ നിന്നാണ് ഈ വിദ്യാലയത്തിൻ്റെ തുടക്കം. 1924ൽ ബോർഡ് മാപ്പിള എലിമെൻ്ററി സ്കൂൾ എന്ന പേരിൽ വ്യവസ്ഥാപിതമായ രീതിയിൽ സ്കൂളിൻ്റെ പ്രവർത്തനം ആരംഭിച്ചു. പ്രാരംഭ ഘട്ടത്തിൽ 35 ആൺകുട്ടികളും 25 പെൺകുട്ടികളുമായിരുന്നു വിദ്യാലയത്തിൽ പ്രവേശനം നേടിയിരുന്നത്. ഏകാധ്യാപകനായി ആരംഭിച്ച വിദ്യാലയം 1949 ലാണ് നാല് അധ്യാപകരോട് കൂടി തികഞ്ഞ സ്കൂളായത്.
മുൻസാരഥികൾ
വിദ്യാലയത്തിലെ പ്രമുഖ പൂർവ്വ വിദ്യാർത്ഥി വ്യക്തിത്വങ്ങൾ:
1. കെ.ജി. ഉണ്ണീൻ - പ്രദേശത്തെ ആദ്യ ബിരുദധാരി. B.A. ഫാറൂക്ക് കോളേജ് , വ്യവസായ വകുപ്പിൽ നിന്ന് ജോ. രജിസ്ട്രാറായി വിരമിച്ചു.
2. ടി. കുഞ്ഞുമുഹമ്മദ് - റിട്ട. എ.എസ്.ഐ. ഇൻ്റർനാഷണൽ വെറ്ററൻസ് താരം. മലേഷ്യ, തായ് വാൻ എന്നിവിടങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ട്രോഫി നേടി.
3. ഡോ. പ്രമോദ് ഇരുമ്പുഴി - നാട്ടുവൈദ്യത്തിൽ ഡോക്ടറേറ്റ്, എഴുത്തുകാരൻ, 'മൈ ഗുരുഡ്' എന്ന കോഡ് ഭാഷയുടെ പ്രചാരകൻ
4. സി.സി. ഉസ്മാൻ - പ്രമുഖ പ്രവാസി വ്യവസായി, ബെഞ്ച് മാർക്ക് ഇൻ്റർനാഷനൽ സ്കൂൾ മാനേജർ
5. സി.പി. ഇരുമ്പുഴി - റിട്ട. പ്രധാനാധ്യാപകൻ, എഴുത്തുകാരൻ, കേരള സീനിയർ സിറ്റിസൺസ് ഫോറം മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ്
ആതുരസേവന രംഗത്തും എഞ്ചിനീയറിംഗ് മേഖലയിലും മറ്റു ഗവൺമെൻ്റ് സർവ്വീസുകളിലും സേവനമനുഷ്ഠിക്കുന്ന നിരവധിപേർ വിദ്യാലയത്തിൻ്റെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്
ലഭ്യമായ പ്രഥമാധ്യാപകരുടെ പേരുവിവരം
1. കെ.എം. മുഹമ്മദ്
2. പി. കുഞ്ഞാലൻ
3. കെ. ഹൈദ്രോസ് കുട്ടി
4. കെ.എം. മുഹമ്മദ്
5. എ. കുഞ്ഞിമൊയ്തീൻ
6. വി. കുഞ്ഞഹമ്മദ്
7. സി. അലവി
8. ഇ. മൂസ്സക്കുട്ടി
9. പി. വാസുദേവൻ
10. കെ. കുഞ്ഞി വീരാൻ
11. പ്രഭാകര പണിക്കർ
12. പി.പി. മുഹമ്മദ്
13. കെ.പി. ഉമ്മർ
14. കെ.വി. ഗംഗാധരൻ നായർ (1988-1992)
15. സി.ജെ. ഏലിയ റോസിലി (1992-1996)
16. ടി. കൃഷ്ണൻ (1996-2003)
17. വി.സി. തോമസ് (2003-2005)
18. സുകുമാരൻ ചോഴിയേങ്ങൽ (2005-2010)
19. അബുബക്കർ (2010 -2011)
20. ടി.പി. സാറ (2011-2014)
21. കെ.ജെ. ജമുന (2014 ജൂൺ -2023 )
22.സിനി. എസ്. എസ്(2023 ജൂൺ-
വഴികാട്ടി
മലപ്പുറം മഞ്ചേരി റൂട്ടിൽ ബസ് മാർഗം സഞ്ചരിച്ച് ഇരുമ്പുഴി പോസ്റ്റ് സ്റ്റോപ്പിൽ ഇറങ്ങി വടക്കുമുറി - മുള്ളമ്പാറ റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.{{#multimaps:11.085713,76.097757|zoom=18}}
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18448
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ