"പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:ജെ using HotCat)
(ചെ.) (removed Category:ജെ using HotCat)
റ്റാഗ്: Manual revert
വരി 2: വരി 2:

1976 ജൂണിൽ 5,6 എന്നീ ക്ലാസ്സുകളാണ് ആരംഭിച്ചത്. സ്കൂൾ പ്രവർത്തനം ആരംഭിച്ച സമയത്ത് 134 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. എച്ച്എം ഇൻ-ചാർജ്ജ് ആയി ശ്രീമതി മോളി അലക്സാണ്ടറും, മറ്റ് ആറ് അദ്ധ്യാപകരും നിയമിതരായി. സ്കൂൾ രേഖ പ്രകാരം ശ്രീമതി എ പി സൈനബ ആണ് ആദ്യ വിദ്യാർത്ഥി. പിന്നീട് 2 വർഷത്തിന് ശേഷം മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് കീഴിലുള്ള പത്തനാപുരം ദയറയുടെ കോർപ്പറേറ്റ് മാനേജ്‌മെന്റ് സ്കൂൾ ഏറ്റെടുത്തു. പുതിയ മാനേജ്‌മെന്റിന് റവ: ഫാ: സ്ലീബാ കെ എബ്രഹാം ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ചുമതലയേറ്റു.

[[വർഗ്ഗം:ജെ]]

00:18, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കിഴക്കൻ ഏറനാടിലെ അവികസിതവും വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിൽക്കുന്നതുമായ പ്രദേശമായിരുന്നു രാമങ്കുത്ത്.അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറ പ്രദേശത്തത്ത് ആകെയുണ്ടായിരുന്ന ഒരു എൽ.പി സ്‌കൂൾ മാത്രമായിരുന്നു അക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക മാർഗം.നാലാം ക്ലാസ്സ് വിദ്യാഭ്യാസത്തിനുശേഷം വിരലിലെണ്ണാവുന്നവരും സാമ്പത്തിക ശേഷി ഉള്ളവരും ആയിരുന്നു ഉപരിപഠനത്തിനായി നിലമ്പൂർ പ്രദേശത്തെ യുപി സ്‌കൂളുകളെയും ഹൈസ്‌കൂളുകളെയും ആശ്രയിച്ചിരുന്നത്. എന്നാൽ 98% വിദ്യാർത്ഥികൾക്കും തുടർപഠനം നഷ്ടമാവുകയായിരുന്നു. ഈ അവസ്ഥാ വിശേഷം മാറ്റുന്നതിനായി കെ വി അബ്‌ദുള്ളക്കുട്ടി , പരുത്തിക്കുൻ മൊയ്‌തീൻ ഹാജി, അടുക്കത്ത് അബൂബക്കർ തുടങ്ങിയവരുടെ നേത്യത്വത്തിൽ ഒരു യു.പി സ്കൂ‌ൾ രാമങ്കുത്ത് മദ്രസാ കമ്മറ്റിയുടെ പേരിൽ ലഭിക്കുന്നതിനായി അപേക്ഷിച്ചു. അങ്ങനെ 1976 ൽ അന്ന് ഭരിച്ചിരുന്ന അച്യുതമേനോൻ സർക്കാർ മദ്രസ കമ്മറ്റിക്ക് സ്കൂൾ അനുവദിച്ച് നൽകുകയും ചെയ്തു. എന്നാൽ സാമ്പത്തിക പ്രയാസം കാരണം തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കമ്മറ്റിക്ക് സാധിച്ചില്ല . സ്‌കൂൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പ്രദേശത്തെ സാമാന്യം ഭേദപ്പെട്ട ജൻമിയായ ആമ്പുക്കാടൻ ആലിക്കുട്ടി ഹാജിയെ മദ്രസ കമ്മറ്റി സമീപിച്ചു. അദ്ദേഹത്തിന്റെ മരുമകനും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ചുങ്കത്തറ പുള്ളിയിൽ കരീം ഹാജിയെ ചുമതലക്കാരനാക്കികൊണ്ട് സ്കൂൾ തുടങ്ങാൻ തീരുമാനിച്ചു. അതിനുള്ള സ്ഥലം പൂവത്തിക്കൽ അയമു, അക്കര പീടികയിൽ കുഞ്ഞുമുഹമ്മദ് എന്നിവർ ചുരുങ്ങിയ വിലയ്ക്ക് കരീം ഹാജിക്ക് നൽകുകയും ചെയ്തു. നിലമ്പൂർ, അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ സ്ഥലത്ത് അങ്ങനെ പുതിയമാളിയേക്കൽ സയ്യദ് അലവി എയ്‌ഡഡ് യൂപി സ്‌കൂൾ (പി.എം.എസ്.എ.യു.പി സ്‌കൂൾ) നിലവിൽ വന്നു.