"എൻ എം എം എ യു പി എസ് നാറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreeramyam (സംവാദം | സംഭാവനകൾ)
No edit summary
47546 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി..മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
        തൊണ്ണൂറ്റിരണ്ട് വയസ്സിന്റെ പ്രൗഢിയില്‍ പുത്തന്‍ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോള്‍ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ഒതയോത്ത് ചന്തുനായര്‍ എന്ന മഹാനുഭാവന്‍ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1924ല്‍ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്. പുളിക്കൂല്‍ പറമ്പില്‍ ഒരു എഴുത്തുപള്ളിക്കൂടമായാണ് ആദ്യപ്രവര്‍ത്തനം തുടങ്ങിയത്. ശൈശവദശയില്‍ ഒരു ഓലമേഞ്ഞ ഷെഡ്ഡില്‍ പത്തോളം കുട്ടികള്‍ ചന്തു നായര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവരുടെ ശിക്ഷണത്തില്‍ പഠനമാരംഭിച്ചു. സ്ലേറ്റോ പുസ്തകമോ ഇല്ലാതിരുന്ന അക്കാലത്ത് കയറുകെട്ടിയ ഇളനീര്‍ ചിരട്ടകളില്‍ പൂഴിനിറച്ച് കൊണ്ടുവരുന്ന കുട്ടികള്‍ അതിലായിരുന്നു എഴുതിപഠിച്ചിരുന്നത്. അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയായിരുന്നു പഠനം. കുട്ടികളുടെ വസ്ത്രം തോര്‍ത്തുമുണ്ടായിരുന്നു. നാനാജാതിയില്‍പെട്ടകുട്ടികള്‍ ഒരുമിച്ചിരുന്ന് പഠിച്ചു. അന്ന് സ്‌കൂളിന് അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് 1926ല്‍ മമ്മിണിപറമ്പത്ത് അഹമ്മദ് ഹാജിയോട് ഭൂമി വാങ്ങി നാറാത്ത് പ്രദേശത്ത് സ്ഥാപനം തുടങ്ങുകയായിരുന്നു. തുടര്‍ന്ന്  1 മുതല്‍ 5 വരെ ക്ലാസ്സുകളുള്ള സ്ഥാപനമായി മാറി. ശ്രീ നീലകണ്ടന്‍ നമ്പൂതിരിയായിരുന്നു പ്രാധാനധ്യാപകന്‍. തുടര്‍ന്ന് ഒട്ടേറെ പ്രഗത്ഭരായ അദ്ധ്യാപകര്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്തു. തുടക്കത്തില്‍ ഒ.ചന്തുനായര്‍ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ കേളപ്പന്‍ നായരും തുടര്‍ന്ന് ഒ. നാരായണി അമ്മയും മാനേജര്‍മാരായി. തുടക്കംമുതലേ കലാകായിക പഠനരംഗങ്ങളില്‍ മുന്‍നിരയില്‍ തന്നെയായിരുന്നു വിദ്യാലയത്തിന്റെ സ്ഥാനം. കലാമേളകളിലും കായിക മേളകളിലും ഒട്ടേറെ ബഹുമതികള്‍ നേടി. 1985ല്‍ നാട്ടുകാരുടേയും പരേതനായ ശ്രീ. ഒതയോത്ത് നാരായണന്‍ മാസ്റ്ററുടേയും അശ്രാന്തപരിശ്രമ ഫലമായി യു പി സ്‌കൂളായി ഇതിനെ ഉയര്‍ത്താന്‍ സാധിച്ചു. പഴയകാലത്ത് ഈ വിദ്യാലയത്തിലെത്തിപ്പെടാന്‍ ഒട്ടേറെ പ്രയാസങ്ങള്‍ നേരിട്ടെങ്കില്‍ ഇന്ന് യാത്രാ സൗകര്യത്തിലും പഠന സഹായകമേഖലകളിലും മുമ്പന്തിയില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ ഉല്‍പ്പെടെ വിവിധ ലാബുകള്‍, പ്രീപ്രൈമറി, ഉച്ചഭക്ഷണശാല, കുടിവെള്ള വിതരണ സംവിധാനം, സ്‌കൂള്‍ ക്ലാസ്സ് ലൈബ്രറികള്‍, ക്ലബ്ബുകള്‍, സ്‌കൗട്ട്, ഖഞഇ, ജനാധിപത്യവേദികള്‍ എന്നിവ വിദ്യാലയത്തിന്റെ മികവുകള്‍ തന്നെ.
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/എൻ_എം_എം_എ_യു_പി_എസ്_നാറാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്