"മാർത്തോമ എൽ. പി .എസ് . വാളകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 30: | വരി 30: | ||
2023-2024 അധ്യയന വർഷം | 2023-2024 അധ്യയന വർഷം | ||
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 26ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. ഹെഡ്മിസ്റ്റർ ശ്രീമതി മേരി.കെ കുഞ്ഞിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട ബോധവൽക്കരണം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുകയുണ്ടായി. ലഹരി വിരുദ്ധ പോസ്റ്ററുകൾ, കവിതാലാപനം, മറ്റു പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു ഇതിനോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കും വേണ്ടത്ര ബോധവൽക്കരണം നടത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട പരിപാടികളിൽ 2023 നവംബർ 14ന് പ്രത്യേക ശിശുദിന അസംബ്ലി സംഘടിപ്പിക്കുകയും ഇതിന്റെ ഭാഗമായി രക്ഷിതാക്കളും കുട്ടികളും അധ്യാപകൻ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു ജില്ലയിലെ സമ്പൂർണ്ണ പുകയില രഹിത - ലഹരി രഹിത വിദ്യാലയം ആക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ബോർഡുകൾ സ്ഥാപിക്കുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ലഹരി ഉപയോഗം തടയുന്നതുമായ ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടത്തുകയും അത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്കൂൾ അധികാരികളെ അറിയിക്കുവാനും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടത്ര നിർദ്ദേശം നൽകി. | അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 26ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. ഹെഡ്മിസ്റ്റർ ശ്രീമതി മേരി.കെ കുഞ്ഞിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട ബോധവൽക്കരണം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുകയുണ്ടായി. ലഹരി വിരുദ്ധ പോസ്റ്ററുകൾ, കവിതാലാപനം, മറ്റു പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു ഇതിനോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കും വേണ്ടത്ര ബോധവൽക്കരണം നടത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട പരിപാടികളിൽ 2023 നവംബർ 14ന് പ്രത്യേക ശിശുദിന അസംബ്ലി സംഘടിപ്പിക്കുകയും ഇതിന്റെ ഭാഗമായി രക്ഷിതാക്കളും കുട്ടികളും അധ്യാപകൻ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു ജില്ലയിലെ സമ്പൂർണ്ണ പുകയില രഹിത - ലഹരി രഹിത വിദ്യാലയം ആക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ബോർഡുകൾ സ്ഥാപിക്കുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ലഹരി ഉപയോഗം തടയുന്നതുമായ ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടത്തുകയും അത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്കൂൾ അധികാരികളെ അറിയിക്കുവാനും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടത്ര നിർദ്ദേശം നൽകി. | ||
=== സുരക്ഷാ ക്ലബ്ബ് === |
14:40, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ക്ലബ്ബ്
മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്ന ഒരു ഗണിത ക്ലബ് ഈ സ്കൂളിൽ ഉണ്ട് .എല്ലാ ആഴ്ചയിലും ബുധനാഴ്ച ദിവസം ക്ലബ് അംഗങ്ങൾ ഒത്തു ചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു .ഗണിതമൂല ,ഗണിത കിറ്റ് ,ഗണിത മാഗസിൻ ,എന്നിവ സസ്കൂളിലും കുട്ടികളുടെ ഭവനങ്ങളിലും ഒരുക്കുകയും ,ഗണിത കേളികൾ ,ക്വിസ് ,പസിലുകളുടെ അവതരണം എന്നിവയും ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തുവരുന്നു .സ്കൂൾ ലൈബ്രറിയിലെ ഗണിതപുസ്തകങ്ങളും ഇന്റർനെറ്റ് സൗകര്യവും ക്ലബ് പ്രവർത്തനങ്ങൾക്കായി ഉപയിഗിച്ചുവരുന്നു .
ശാസ്ത്രക്ലബ് =
2022-2023 അധ്യയന വർഷം
വിദ്യാർത്ഥികളിൽ ശാസ്ത്രഭിരുചി വർധിപ്പിക്കുന്നതിനായി ഈ സ്കൂളിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. 2022 ജൂൺ 1ന് അഡ്മിഷൻ ശ്രീമതി ബിൻസി ബേബിയുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു .ക്വിസ് മത്സരം ,ശാസ്ത്ര പരീക്ഷണങ്ങൾ ദിനാചരണങ്ങൾ സംഘടിപ്പിക്കുക ,ശാസ്ത്ര മാസികകൾ തയ്യാറാക്കുക എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ .
2023-2024 അധ്യയന വർഷം
വിദ്യാർത്ഥികളിൽ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്നതിനും ശാസ്ത്ര വിഷയത്തിൽ താൽപര്യം സൃഷ്ടിക്കുന്നതിനും ആയി ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞിന്റെ നേതൃത്വത്തിൽ ജൂൺ 9-)0 തീയതി ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ഇതിന്റെ ഭാഗമായി "കുട്ടി പരീക്ഷണം "എന്ന പേരിൽ ഒരു പരിപാടി ആസൂത്രണം ചെയ്തു. ഓരോ ക്ലാസുകാരും ഒഴിവുവേളയിൽ ലളിതമായ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും എല്ലാ പരീക്ഷണങ്ങളുടെയും പരീക്ഷണക്കുറിപ്പ് ഉൾപ്പെടെ സ്കൂളിന്റെ മൊത്തത്തിൽ "ഞങ്ങളുടെ പരീക്ഷണങ്ങൾ" എന്ന പേരിൽ ഒരു പതിപ്പ് തയ്യാറാക്കുകയും ചെയ്തു.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾനടത്തപ്പെടുന്നു.ഇംഗ്ലീഷ് അസംബ്ളിനടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.
ആരോഗ്യ പരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ മികച്ച ആരോഗ്യ ശീലങ്ങൾ വളർത്തുക,പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യത്തോടുകൂടി ആരോഗ്യ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു .അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും കുട്ടികളും ഉൾപെടുന്ന ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്.ജീവിത ശൈലീരോഗ നിയന്ത്രണം ,ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി.വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്.
വിദ്യാരംഗം കലാസാഹിത്യവേദി
മുൻവിദ്യാർത്ഥികളുടെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു .എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം സർഗ്ഗവേള നടത്തപ്പെടുന്നു.കഥ / കവിതപൂരണം ,സംഘഗാനം ,നാടകം ,ആംഗ്യപ്പാട്ട് എന്നീ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു .\സംസ്ഥാന കലോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കാഴ്ച വെയ്ക്കുകയും ചെയ്തു.
= ഭാഷാ ക്ലബ്
2022-2023 അധ്യയന വർഷം
കുട്ടികളിൽ ഭാഷാ അഭിരുചി വളർത്തുന്നതിന് ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയും ക്ലാസ് റൂം വായന മൂലയും സജ്ജീകരിക്കുകയും കുട്ടികൾ തന്നെ ഇതിന്റെ മേൽനോട്ടം നിർവഹിച്ചു വരുന്നു.
2023-2024 അധ്യയന വർഷം
കുട്ടികളുടെ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഭാഷാ ക്ലബ്ബ് 14- 6 -2023 രൂപീകരിച്ചു. ഭാഗമായി ഭാഷാ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്ഞ,പി എൻ പണിക്കർ അനുസ്മരണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വായന വാരാഘോഷത്തോടനുബന്ധിച്ച് ജൂൺ 23 -)0 തീയതി സാഹിത്യകാരൻ ശ്രീ കെ കെ കുമാരനുമായി ( തൃക്കളത്തൂർ )അഭിമുഖം നടത്തി.കഥാ രചന കവിതതാരചന, കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു.
ലഹരി വിരുദ്ധ ക്ലബ്
2022-2023 അധ്യയന വർഷം
ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി വാളകം മാർത്തോമ എൽ പി സ്കൂളിൽ 30-09-2022 ന്ത സ്കൂൾ തല ജനജാഗ്രത സമിതി രൂപീകരിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ നവംബർ 1 കേരളപ്പിറവി ദിനം വരെ ഒന്നാം ഘട്ടമായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ ആറാം തീയതി പ്രത്യേക അസംബ്ലിയും തുടർന്ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ പ്രവർത്തന ഉദ്ഘാടനം കുട്ടികളെ ലൈവ് ആയി കാണിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. 2022 ഒക്ടോബർ 7 രാവിലെ 11 മുതൽ ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനം നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസി ബേബിയുടെ നേതൃത്വത്തിൽ ഈശ്വര പ്രാർത്ഥനയുടെ യോഗ നടപടികൾക്ക് തുടക്കം കുറിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ഷിബു കെ ഇ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ്വി,ദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസി എൽദോസ് എന്നിവർ ചേർന്ന് ലഹരി വിരുദ്ധ കയ്യൊപ്പ് നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വാളകം PHC ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ലെനിൻ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. റിട്ട സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.കെ ജി മാത്യു, റിട്ട ഹെഡ്മാസ്റ്റർ ശ്രീ. സി.പി വർഗീസ്, എക്സൈസ് ഓഫീസർ ശ്രീ.സാബു ജേക്കബ്, റിട്ട ടീച്ചർ ശ്രീമതി.അന്നമ്മ വർഗീസ് എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.ദീപം തെളിയിച്ചുകൊണ്ട് രക്ഷിതാക്കളും കുട്ടികളും അധ്യാപകരും മറ്റ് അംഗങ്ങളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുട്ടികൾ എല്ലാവരും ചേർന്ന് പ്ലക്കാർഡ് നിർമ്മിക്കുകയും സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ഫ്ലാഷ് മോബും ഇതോടൊപ്പം അവതരിപ്പിച്ചു.
2023-2024 അധ്യയന വർഷം
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 26ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. ഹെഡ്മിസ്റ്റർ ശ്രീമതി മേരി.കെ കുഞ്ഞിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട ബോധവൽക്കരണം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുകയുണ്ടായി. ലഹരി വിരുദ്ധ പോസ്റ്ററുകൾ, കവിതാലാപനം, മറ്റു പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു ഇതിനോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കും വേണ്ടത്ര ബോധവൽക്കരണം നടത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട പരിപാടികളിൽ 2023 നവംബർ 14ന് പ്രത്യേക ശിശുദിന അസംബ്ലി സംഘടിപ്പിക്കുകയും ഇതിന്റെ ഭാഗമായി രക്ഷിതാക്കളും കുട്ടികളും അധ്യാപകൻ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു ജില്ലയിലെ സമ്പൂർണ്ണ പുകയില രഹിത - ലഹരി രഹിത വിദ്യാലയം ആക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ബോർഡുകൾ സ്ഥാപിക്കുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ലഹരി ഉപയോഗം തടയുന്നതുമായ ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടത്തുകയും അത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്കൂൾ അധികാരികളെ അറിയിക്കുവാനും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടത്ര നിർദ്ദേശം നൽകി.