"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 8: | വരി 8: | ||
=== എഴുപത്തിനാലാം സ്ക്കൂൾ വാർഷികാഘോഷം === | === എഴുപത്തിനാലാം സ്ക്കൂൾ വാർഷികാഘോഷം === | ||
<gallery mode="packed-hover" heights=" | <gallery mode="packed-hover" heights="400"> | ||
പ്രമാണം:30039-AD.jpg | പ്രമാണം:30039-AD.jpg | ||
പ്രമാണം:30039-AD2.jpg | |||
</gallery> | </gallery> | ||
ചക്കുപള്ളം ഗവ ട്രൈബൽ ഹൈസ്ക്കൂളിന്റെ എഴുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും '''<big>മികവ് 2024</big>''', എന്ന പേരിൽ നടന്നു. | ചക്കുപള്ളം ഗവ ട്രൈബൽ ഹൈസ്ക്കൂളിന്റെ എഴുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും '''<big>മികവ് 2024</big>''', എന്ന പേരിൽ നടന്നു. |
23:05, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കോളർഷിപ്പ് വിതരണം
ROMM SOCIETYയുടെ ആഭിമുഖ്യത്തിൽ ചക്കുപള്ളം ഗവണ്മെന്റ് ട്രൈബൽ ഹൈസ്കൂളിലെ മിടുക്കരായ നാലു വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി. ചടങ്ങിൽ ROMM SOCIETY ഭാരവാഹികളായ ശ്രീ ജോമോൻ ,ശ്രീ ജോയി എന്നിവർ, സ്കോളർഷിപ് സ്പോൺസർ ചെയ്ത കാഞ്ഞിരപ്പള്ളിയിലെ ബിസിനസ് രംഗത്തെ പ്രമുഖരായ രഞ്ജിത്ത് സാറിനും കുടുംബത്തിനുമൊപ്പം സ്കൂളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
എഴുപത്തിനാലാം സ്ക്കൂൾ വാർഷികാഘോഷം
ചക്കുപള്ളം ഗവ ട്രൈബൽ ഹൈസ്ക്കൂളിന്റെ എഴുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മികവ് 2024, എന്ന പേരിൽ നടന്നു.
ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നും ചക്കുപള്ളം നിവാസികളുടെ വിദ്യാഭ്യാസ സങ്കല്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി ആയിരങ്ങളെ കൈപിടിച്ചുയർത്തിയതുമായ ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂൾ പ്രവർത്തന മികവിന്റെ 75-ാം വർഷത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. സ്‌കൂളിന്റെ വാർഷിക ആഘോഷവും, കഴിഞ്ഞ മൂന്ന് വർഷക്കാലമായി സ്ഥാപനത്തെ മികച്ച രീതിയിൽ നയിക്കുന്ന പ്രഥമാധ്യാപകൻ ശ്രീ. കെ. സെൽവൻ സാറിന്റെ യാത്രയയപ്പ് സമ്മേളനവും 2024 ജനുവരി 27 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്നു. ബഹു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.ജെ. രാജപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗം, ബഹു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി കുസുമം സതീഷ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന മാധ്യമ അവാർഡ് ജേതാവുമായ ശ്രീ. തോമസ് വർഗീസ്, പൂർവ്വ വിദ്യാർത്ഥിയും, മണർകാട് ഇൻഫന്റ് ജീസസ് ഹൈസ്ക്കൂൾ പ്രഥമാധ്യാപികയായി വിരമിക്കുന്ന സിസ്റ്റർ ജാൻസി വി എ എന്നിവർ മുഖ്യാതിഥികളായി. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മാത്യു പി റ്റി, വാർഡ് മെമ്പർ ശ്രീമതി റീന വിനോദ് എന്നിവർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നേർന്നു.
കലാപരിപാടികളുടെ വീഡിയോ കാണാം...
കുട്ടിക്കൊരു അടുക്കള തോട്ടം
ചക്കുപള്ളം കൃഷിഭവന്റെ ആഭിമുഖ്യത്തലുള്ള പച്ചക്കറി വിത്തു വിതരണം ചക്കുപള്ളം ഗവണ്മെന്റ് ട്രൈബൽ സ്കൂളിൽ നടന്നു. Facebook link....
ക്രിസ്മസ് ആഘോഷം 2023
വർണാണഭമായ പരിപാടികളോടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടത്തി.
വീഡിയോകൾ കാണാം ചിത്രങ്ങൾ കാണാം....
കലോത്സവം 2023
ഉപജില്ലാ തലത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെയ്ക്കുന്നതിന് നമ്മുടെ പ്രതിഭകൾക്കാ സാധിച്ചു. ഇംഗ്ലീഷ്, മലയാളം പദ്യം ചൊല്ലൽ, മോണോ ആക്ട്, കഥാകഥനം, മാപ്പിളപ്പാട്ട് തുടങ്ങിയ ഇനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികളായി.Facebook link....
സാമൂഹ്യശാസ്ത്രമേള
2023ലെ സാമൂഹ്യശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗം ഉപജില്ലാതലത്തിൽ രണ്ടാം സ്ഥാനവും, ജില്ലാതലത്തിൽ നാലാം സ്ഥാനവും നേടി.പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ അഭിനവ് പ്രകാശ്, സജൻ സജി മാത്യു എന്നിവരാണ് സ്കൂളിനെ പ്രതിനിധീകരിച്ചത്.
വർണ്ണോത്സവ് 2023 - കലോത്സവം
ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ കലോത്സവം വർണ്ണോത്സവ് 2023 സെപ്റ്റംബർ 29,30 തീയതികളിൽ നടന്നു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി റീനി വിനോദ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ പ്രഥമാധ്യാപകൻ ശ്രീ സെൽവൻ കെ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൺസാ ജോൺ ആശംസകൾ നേർന്നു സംസാരിച്ചു. കലോത്സവം കൺവീനർ ശ്രീ വിനീത് കെ.ജി. സ്വാഗതവും, ജോയിന്റ് കൺവീനർ ശ്രീമതി സൂര്യ ഉണ്ണിക്കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. വിദ്യാർത്ഥികളെ നാല് ഹൗസുകളായി തിരിച്ച് രണ്ട് വീതം അദ്ധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നടത്തിയാണ് മത്സരങ്ങൾ നടത്തിയത്. 21 ഇനങ്ങൾ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി 47 മത്സരങ്ങൾ നടത്തകയുണ്ടായി. വിദ്യാർത്ഥികളിൽ എല്ലാവരും ഓരോ മത്സരത്തിലെങ്കിലും പങ്കെടുക്കുന്നതിന് അവസരമൊരുക്കി. ചിട്ടയായ പരിശീലനത്തിലൂടെ നാളെയുടെ താരങ്ങളായി വളരാവുന്ന നിരവധി പ്രതിഭകളുടെ ലാഞ്ചനകൾ കലോത്സവത്തിൽ കാണുവാൻ സാധിച്ചു.
കായികദിനം -2023
ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ 2023-24 അദ്ധ്യയന വർഷത്തെ കായികദിനം 2023 സെപ്റ്റംബർ 27ന് നടന്നു. കായികം ദിനം ഹെഡ്മാസ്റ്റർ സെൽവൻ കെ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകന്റെ അഭാവത്തിലും വിദ്യാർത്ഥികളെ ഹൗസ് അടിസ്ഥാനത്തിൽ തിരിച്ച് മാർച്ച് പാസ്റ്റ് അടക്കം 51 മത്സരങ്ങൾ സംഘടിപ്പിച്ചു.
മികച്ച കായിക ശേഷി പുലർത്തുന്നവരാണ് മേഖലയിലെ വിദ്യാർത്ഥികൾ. കായികാധ്യാപകരുടെ മേൽനോട്ടത്തിൽ ചിട്ടയായ പരിശീലനം ലഭിച്ചാൽ മികവുറ്റ നേട്ടങ്ങൾ കൊയ്യുവാൻ ഈ വിദ്യാർത്ഥികൾക്കാവും എന്ന കാര്യം ഉറപ്പാണ്.
അധ്യാപക ദിനം -2023
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അധ്യാപക ദിനം കൂടുതൽ മധുര്യത്തോടെ ആഘോഷിച്ചു. രാവിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ പുച്ചെണ്ടുകളം ആശംസകളുമായി അധ്യാപകരെ ആദരിച്ചു. തുടർന്ന് വായിക്കാം.... ചിത്രങ്ങൾ കാണാം...
ഓണാഘോഷം 2023
ലഭ്യമായ സമയം കാര്യക്ഷമമായി ഉപയോഗിച്ച് വിഭവ സമൃദ്ധമായ സദ്യയും പൂക്കളവും ഒരുക്കി ഓണം ആഘോഷിച്ചു
സ്വാതന്ത്ര്യദിനാഘോഷം 2023
ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്രയദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9.00 മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തുകയും ആശംസകൾ നേരുകയും ചെയ്തു.തുടർന്ന് മധുരം വിതരണം ചെയ്തു.വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും, സ്വാതന്ത്ര്യദിന ചിന്തകൾ പങ്കുവെയ്ക്കുകയും ചെയ്തു.