"ഗവ. യു. പി. എസ്. പാലവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(പിൻകോഡ് തിരുത്തി) |
||
വരി 16: | വരി 16: | ||
|സ്കൂൾ വിലാസം= ഗവ. യൂ. പി എസ്. പാലവിള , ചിറയിൻകീഴ് | |സ്കൂൾ വിലാസം= ഗവ. യൂ. പി എസ്. പാലവിള , ചിറയിൻകീഴ് | ||
|പോസ്റ്റോഫീസ്=ചിറയിൻകീഴ് | |പോസ്റ്റോഫീസ്=ചിറയിൻകീഴ് | ||
|പിൻ കോഡ്= | |പിൻ കോഡ്=695304 | ||
|സ്കൂൾ ഫോൺ=0470 2640821 | |സ്കൂൾ ഫോൺ=0470 2640821 | ||
|സ്കൂൾ ഇമെയിൽ=Palavilaups@gmail.com | |സ്കൂൾ ഇമെയിൽ=Palavilaups@gmail.com |
09:35, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ്. പാലവിള | |
---|---|
വിലാസം | |
ചിറയിൻകീഴ് ഗവ. യൂ. പി എസ്. പാലവിള , ചിറയിൻകീഴ് , ചിറയിൻകീഴ് പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1903 |
വിവരങ്ങൾ | |
ഫോൺ | 0470 2640821 |
ഇമെയിൽ | Palavilaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42354 (സമേതം) |
യുഡൈസ് കോഡ് | 32140100711 |
വിക്കിഡാറ്റ | Q64035242 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാമില ബീവി .ഇ.എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷിബു |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി എസ് ധരൻ |
അവസാനം തിരുത്തിയത് | |
20-01-2024 | SHEMIca |
ചരിത്രം
1903 ജൂൺ ഒന്നിനാണ് ഗവ. യു .പി. എസ് , പാലവിള സ്ഥാപിതമായത് . ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ , ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിനുസമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചിറയിൻ കീഴ് പഞ്ചായത്തിന് പുറമെ കിഴുവിലം, അഴൂർ, അഞ്ചുതെങ്ങ് , കടയ്ക്കാവൂർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സ്കൂളിൽ എത്തുന്നുണ്ട് . പാലവിള യു പി എസിലെ .ഉയർന്ന പഠന നിലവാരമാണ് മറ്റ് പഞ്ചായത്തുകളിലെ കുട്ടികളെ ആകർഷിക്കുന്ന പ്രധാന ഘടകം ..
ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യഘട്ടത്തിൽ ശ്രീ നാരായണ ഗുരുവിൻറെ ആഹ്വാന പ്രകാരം പനവൻ ചേരി ശ്രീ കൊച്ചുശങ്കരൻ ജ്യോൽസ്യൻ തൻറെ ഭാര്യവീടായ പാലവിളയിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന് ഗവ.യു.പി.എസ്. പാലവിള എന്ന പേരിൽ അറിയപ്പെടുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ ഈ വിദ്യാലയം പനവൻ ചേരിയിലേക്ക് മാറ്റി സ്ഥാപിക്കുകയും അവിടെ നിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന മുക്കാലുവട്ടം പുരയിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1950 ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. കെട്ടിടത്തിൻറെ ബലക്ഷയം മൂലം 1971 -72 കാലഘട്ടത്തിൽ വിദ്യാലയത്തിനെ നാരായണൻ മുതലാളിയുടെ വക കൂട്ടിൽ പുരയിടത്തിലേക്ക് മാറ്റി. 1973 ൽ സർക്കാർ വക കെട്ടിടം പണി പൂർത്തിയാക്കുകയും സ്കൂൾ വീണ്ടും മുക്കാലുവട്ടം പുരയിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1979 ൽ വികസന സമിതിയുടെ പ്രവർത്തന ഫലമായി പുതിയൊരു കെട്ടിടം കൂടി പണിത്. 1980 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു. പി.സ്കൂളായി മാറ്റി.
തൊണ്ണൂറുകളിൽ മറ്റേതൊരു പൊതുവിദ്യാലയത്തിലും എന്ന പോലെ തന്നെ ഈ വിദ്യാലയത്തിലും കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു തുടങ്ങിയിരുന്നു. പക്ഷെ അന്നത്തെ അധ്യാപകരും രക്ഷാകർത്തൃ സമിതിയും വളരെ വേഗം പ്രശ്നം മുൻകൂട്ടി കാണുകയും ആ പ്രവണത തടയുന്നതിനുള്ള ഊർജ്ജിത പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അവരുടെ കഠിന പ്രയത്നത്തിൻറെ ഫലമായി ഇന്ന് ഇരുനൂറ്റി അൻപതിലധികം കുട്ടികൾ പഠിക്കുന്ന ഇവിടത്തെ പ്രീപ്രൈമറി വിഭാഗം, പി.ടി. എ യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു.
ഭൗതിക സൗകര്യങ്ങൾ സാമാന്യ നിലവാരത്തിലുണ്ടായിരുനെങ്കിലും ഓരോ വർഷവും കഠിന പരിശ്രമത്തിൻറെ ഫലമായി മെച്ചപ്പെടുത്തലുകളുണ്ടായി.
ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ചുറ്റുമതിൽ, എല്ലാ ക്ലാസ് റൂമുകളിലും ഫാൻ, പുതിയ ഓഫീസ് , ലൈബ്രറി കെട്ടിടങ്ങൾ, പാചകപ്പുര , വാട്ടർ പമ്പ് തുടങ്ങിയ സൗകര്യങ്ങളുണ്ടായി തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. ഒരുപാട് വർഷങ്ങളിലെ സ്വപ്‌നമായിരുന്ന ഒരു വാഹനം 2010 ജനുവരിയിൽ യാഥാർഥ്യമായി ഇന്ന് 5 വാഹനങ്ങളാണ് കുട്ടികൾക്കായി നൽകിയിരിക്കുന്നത്.
അക്കാദമിക് ചരിത്രം
കുമാരനാശാൻറെ ഗുരുവായിരുന്ന ശ്രീ മണമ്പൂർ ഗോവിന്ദനാശാനായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ ഏകദേശം 2 വർഷക്കാലം അദ്ദേഹം അധ്യാപകനായിരുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ദീർഘകാലം സ്കൂളിൻറെ മാനേജർ ആയിരുന്ന പനവൻ ചേരിയിൽ ശ്രീ.നാരായണൻ, വിദ്യാലയത്തിൻറെ വളർച്ചയിൽ പ്രമുഖ സ്ഥാനം വഹിച്ചിട്ടുണ്ട്.
പ്രഗത്ഭരായ അധ്യാപകരുടെ നിസ്വാർത്ഥസേവനം സ്കൂളിൻറെ വളർച്ചക്ക് കാരണമായിട്ടുണ്ട്.ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൊതുവിദ്യാർഥികളായിരുന്നു. ശ്രീ . ഡോ ജോഷി, ഡോ .ബി .രാമചന്ദ്രൻ,
കെ .എസ്. ഇ .ബി . മുൻചീഫ് എഞ്ചിനീയർ വി.പി.ശിവകുമാർ തുടങ്ങിയവർ അവരിൽ പ്രമുഖരാണ്.
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഈ വിദ്യാലയം ഏവർക്കും മാതൃകയാണ്. മെച്ചപ്പെട്ട ഔഷധ സസ്യതോട്ടവും ജൈവ വൈവിധ്യ ഉദ്യാനവും മുഖ്യ ആകർഷണമാണ്. വാഹന സൗകര്യമൊരുക്കുന്നതിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പഠന നിലവാരം ഉയർത്തുന്നതിലും വിദ്യാലയം ഏറെ മുന്നിലാണ്.
നിലവിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങൾ ഒറ്റനോട്ടത്തിൽ
4 കെട്ടിടങ്ങളിലായി 28 ക്ലാസ്സ് റൂമുകളാണ് ഇന്നുള്ളത്. ക്ലാസ്സ് മുറികളും വരാന്തകളും ഓഫീസ് മുറിയും സ്റ്റാഫ് റൂമുമൊക്കെ ടൈൽസ് പാകിയതും ശരിയായി ഫർണിഷ് ചെയ്യുന്നവയുമാണ്. 28 ക്ലാസ് റൂമുകളിൽ 12 എണ്ണം സ്മാർട്ട് ക്ലാസുകൾ ആണ്. സ്മാർട്ട് കെട്ടിടത്തിൽ ഓരോ ക്ലാസ് റൂമിലും 8 Tube Light , 4 Fan , Projector with Internet Connection, White Board എന്നിവ ഉണ്ട്. ഒന്നാം ക്ലാസ്സിൽ ചൈൽഡ് ഫ്രണ്ട്‌ലി ഡെസ്കുകളും മറ്റു ക്ലാസ്സുകളിൽ ആവശ്യാനുസരണം ഡസ്കുകളും ബഞ്ചുകളും ലഭ്യമാണ്. അലമാരകളും ഡിസ്പ്ലേ ബോർഡുകളും പുസ്തക പ്രദർശന റാക്കും ഈ വർഷം എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്.
പ്രധാന അദ്ധ്യാപിക ശ്രീമതി .ശാമില ബീവി.ഇ .എസ് - ൻറെ നേതൃത്വത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ നാല്പതിലധികം ജീവനക്കാർ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത്. മനോഹരവും വിശാലവുമായ പ്രീപ്രൈമറി സെക്ഷനിൽ 250 കുട്ടികളും 6 പേർ ഉൾപ്പെടുന്ന ജീവനക്കാരും ഉണ്ട്. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 1250 വിദ്യാർഥികൾ പഠിക്കുന്നു.
സ്കൂൾ പരിസരം
പരിസ്ഥിതി സൗഹൃദമായ സ്കൂൾ പരിസരമാണ് ഇവിടുള്ളത്. കാടിന് തുല്യമായ ഔഷധ സസ്യത്തോട്ടം ഇവിടുത്തെ മുഖ്യ ആകർഷണ കേന്ദ്രമാണ്. ഇൻെറർലോക്ക് പാകി മനോഹരമാക്കിയ മുറ്റം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം തുടങ്ങിയവ ചുറ്റുപാടുകൾ ആകർഷകമാക്കിയിരിക്കുന്നു. എല്ലാ ഭാഗത്തും ചുറ്റുമതിലുള്ളതിനാൽ കുട്ടികൾ സുരക്ഷിതരാണ്. മനോഹരമായ സ്കൂൾ കവാടം ഇനിയും യാഥാർഥ്യമായിട്ടില്ല. മനോഹരമായി പണി കഴിപ്പിച്ച പൂന്തോട്ടം, വെള്ളച്ചാട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ എല്ലാവരുടെയും മനം കവരുന്ന കാഴ്ചയാണ്
പോഷക ആഹാര വിതരണം
രാവിലെയും ഉച്ചക്കും വിഭവ സമൃദ്ധമായ ഭക്ഷണമാണ് നൽകിവരുന്നത്. രണ്ട് പാചകപുരകളിലായി 7 ഗ്യാസടുപ്പുകളിലായാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഗ്രൈൻഡർ , മിക്സി , രണ്ടു ഫ്രിഡ്ജുകൾ എന്നിവയുള്ള പാചകപുരകൾ ടൈൽസ് പാകി വൃത്തിയാക്കിയിരിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ പാലും ഒരു ദിവസം മുട്ടയും കൃത്യമായി വിതരണം ചെയ്തുവരുന്നു. ഭക്ഷ്യവിതരണം പൂർണമായും അധ്യാപകരുടെ ചുമതലയിലാണ് നടക്കുന്നത്. പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഈ വർഷം നിർമിച്ചു തന്ന ഷെഡ് ഭക്ഷണ വിതരണത്തിന് പ്രയോജനപ്പെടുന്നു.
ശുചീകരണ സംവിധാനങ്ങൾ
എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ ലഭ്യമാണ്. 2 Girls friendly , 2 Adopted Toilets ഉൾപ്പെടെ 7 ടോയ്‌ലെറ്റുകളും, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും, പ്രീപ്രൈമറി വിഭാഗത്തിനും പ്രത്യേകം മൂത്രപ്പുരയും ഇവിടെയുണ്ട്. എല്ലാം ടൈൽസ് പാകിയതും, ഏതു സമയത്തും സൗകര്യപ്രദമായി ജലം ലഭ്യമാകുന്നവയുമാണ്. കുട്ടികൾക്ക് കൈകഴുകുന്നതിന് മുപ്പതോളം ടാപ്പുകളും വാഷ്ബേസിനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം വൃത്തിയാക്കി സംരക്ഷിക്കാൻ കഴിയുന്നുവെന്ന് ഈ വിദ്യാലയത്തിൻറെ മികവാണ്.
പാചകപ്പുരകളിൽ നിന്നും വാഷ്‌ബേസിനുകളിൽ നിന്നുമുള്ള മലിന ജലം ഭൂമിക്കടിയിൽ നിർമിച്ചിട്ടുള്ള ടാങ്കുകളിലേക്ക് ഒഴുക്കിവിടുന്നതിനാൽ വെള്ളം കെട്ടികിടക്കുന്നില്ല. കുട്ടികളുടെ ആഹാരവശിഷ്ടങ്ങൾ വലിയ ടബ്ബിൽ ശേഖരിച്ച് പൂർവ്വവിദ്യാർഥിയായ ഡോ : ബി .രാമചന്ദ്രൻറെ ഫാമിലേക്ക് മാറ്റുന്നതിനാൽ അവശിഷ്ടങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയില്ല . ബയോഗ്യാസ് പ്ലാൻറ്റും ശുചീകരണ പ്രവർത്തനങ്ങളെ സഹായിക്കുന്നുണ്ട്.
I .T .സംവിധാനങ്ങൾ
Wi -Fi Internet Connection നിലവിലുണ്ട്. 22 ലാപ്‍ടോപ്സ് ഉൾപ്പെടെ 12 കംപ്യൂട്ടറുകളും രണ്ട് പ്രൊജെക്ടുകളും ഇൻറെറാക്ടിവ് ബോർഡും നിലവിൽ പ്രവർത്തിക്കുന്നു. ഏത് ക്ലാസ്സിലും പ്രൊജക്ടർ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സ്റ്റാൻഡും സജ്ജമാക്കിയിട്ടുണ്ട്.
ജലവിതരണം
കിണറുജലമാണ് കൂടുതലും ഉപയോഗിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കണക്ഷനും ഉണ്ട്. ജലം റീചാർജിംഗ് ഫല പ്രദമായതിനാൽ ജലക്ഷാമം അനുഭവപ്പെടാറില്ല. ഈ വർഷം സ്ഥാപിച്ച മഴവെള്ള സംഭരണിയും പ്രയോജനം ചെയ്യുന്നു.
കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ കുടിവെള്ളം ടാപോടുകൂടിയ 4 ടബ്ബ്കളിൽ 4 ഭാഗങ്ങളായി സ്ഥാപിച്ച് വിതരണം ചെയ്യുന്നു. എല്ലാ കുട്ടികൾക്കും ഗ്ലാസ്സുകൾ ലഭ്യമാണ്.
അദ്ധ്യായന വർഷം 2022 -23
കോവിഡ് കാലത്തിനുശേഷം എല്ലാ കുട്ടികളും സ്കൂളിലേയ്ക്കെത്തിയത് 21/02/2022 തിങ്കളാഴ്ചയാണ്. എല്ലാ കുട്ടികൾക്കും ആവശ്യമായ നിർദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ മുൻദിവസങ്ങളിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകൾ, സ്കൂൾ എസ്.ആർ.ജി അവലോകനം എന്നിവ നടന്നു. സ്കൂളിലെത്തുന്ന കുട്ടികളെ എസ്.പി.സി, അംഗങ്ങളും സ്കൂൾ പി.ടി.എ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. സ്കൂൾ കവാടത്തിൽ നിന്നുതന്നെ അവരുടെ താപനില പരിശോധിക്കുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠനയാത്ര
- സ്കൗട്ട് & ഗൈഡ്സ്
- മലയാളം ക്ലബ്ബ്.
- ശാസ്ത്ര കളരി.
- സയൻസ് ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- അറബിക് ക്ലബ്ബ്.
- ആർട്സ് ക്ലബ്.
- കായിക ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
-
WhatsApp Image 2022-10-10 at 3.25.53 PM.jpg ലഹരി വിരുദ്ധ പരിപാടിയുടെ വാർത്ത പത്രത്തിൽ വന്നപ്പോൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ സുകുമാരൻ നായർ (പ്രധാന അദ്ധ്യാപകൻ)
- ശ്രീ മുഹമ്മദ് സൈനുദ്ദീൻ
- ശ്രീ മുഹമ്മദ് സാഫുദ്ദീൻ
- ശ്രീമതി ബഷീറ ബീഗം
- ശ്രീ വിശ്വനാഥൻ
- ശ്രീ എൻ ചന്ദ്രശേഖരൻ പിള്ള (പിന്നീട് പ്രധാന അദ്ധ്യാപകൻ)
- ശ്രീമതി സുജാത
- ശ്രീ ഗോപാല കൃഷ്ണൻ നായർ
- ശ്രീമതി ഡി ശാന്തമ്മ
- ശ്രീമതി സരോജനിയമ്മ
- ശ്രീമതി സഫിയത് ബീവി
- ശ്രീമതി എൻ കെ ശാന്തമ്മ
- ശ്രീമതി ആർ രാധമ്മ
- ശ്രീമതി വിശാലാക്ഷി അമ്മ
- ശ്രീമതി ഹമീദ ബീവി
- ശ്രീമതി രാജമ്മ കെ
- ശ്രീ കെ രാമാനന്ദൻ (പ്രധാന അദ്ധ്യാപകൻ)
- ശ്രീ രവീന്ദ്രൻ
- ശ്രീമതി ഗോമതി
- ശ്രീമതി സുഗന്ധി
- ശ്രീമതി സത്യവതി (പ്രധാന അധ്യാപിക)
- ശ്രീമതി പദ്മകുമാരി
- ശ്രീ കെ എസ് ദിനിൽ
- ശ്രീമതി യശോദ (പ്രധാന അധ്യാപിക)
- ശ്രീമതി പ്രസന്നകുമാരി
- ശ്രീമതി ശാന്തമ്മ (പ്രധാന അധ്യാപിക)
- ശ്രീമതി ഷഹർബാൻ ബീഗം
- ശ്രീമതി സമീന ബീവി
- ശ്രീമതി രണിക കെ
- ശ്രീ ഗോപിക്കുറുപ്പ് (പ്രധാന അദ്ധ്യാപകൻ)
- ശ്രീ എൻ. ഗോപകുമാർ (പ്രധാന അദ്ധ്യാപകൻ)
- ശ്രീമതി ഷാമില ബീവി ഇ. എസ്. (പ്രധാന അധ്യാപിക)
നേട്ടങ്ങൾ
- അമൃത് മഹോത്സവിനോടനുബന്ധിച്ച സർവ ശിക്ഷ കേരളം ബി .ആർ .സി തലത്തിൽ നടത്തിയ ചരിത്ര രചന മത്സരത്തിലും ശാസ്ത്രോത്സവത്തിൻറെ ഭാഗമായി നടന്ന സബ് ജില്ലാ തല പ്രാദേശിക ചരിത്ര രചന മത്സരത്തിലും ഒന്നാം സ്ഥാനം നേടിയത് പാലവിള, യു പി സ്കൂളിൻറെ അഭിമാനമായ ഗോപിക .എസ്.നായർ ആണ് .സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ പാലവിള യു .പി .എസ് 10 വർഷം തുടർച്ചയായി ചാമ്പ്യാന്മാരായിരുന്നു. റവന്യൂ ജില്ലാ കലോത്സവത്തിൽ വിവിധ കലാ പരിപാടികളിൽ പാലവിള, യു പി സ്കൂളിന് മികച്ച വിജയം നേടാനായി. ശാസ്ത്ര രംഗം 2019-20 ലെ പ്രോജക്ട് അവതരണം സബ്ജില്ലാ, ജില്ലാ തലം ഒന്നാം സ്ഥാനം ദേവനന്ദന.എസ്.ആർ. പാലവിള യു പി എസിലെ ദേവനന്ദന.എസ്.ആർ. നേടി. കോവിഡ് വ്യാപനം മൂലം സംസ്ഥാനതല മത്സരം നടന്നില്ല. 2020-21 ശാസ്ത്ര രംഗം പ്രാദേശിക ചരിത്ര രചന സബ്ജില്ലാ തലം ഒന്നാം സ്ഥാനം പാലവിള യു പി എസിലെ ദേവിക.എസ്.നായർ
-
ഗ്രീഷ്മ S -7 B - സംസ്‌കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം..
-
ഗോവർദ്ധൻ . S - 7 B സംസ്‌കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം
-
വിഷ്ണു സായ് J S - 7 B - സംസ്‌കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം
-
വിഷ്ണു സായ് J S - 7 B സംസ്‌കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം
-
ഇഹ് സാന ബീഗം - 6 C - സബ്ജില്ലാ കഥാ രചന ഒന്നാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്റ്റർ രാമചന്ദ്രൻ
- ഡോക്റ്റർ രാജേന്ദ്രൻ
- ശ്രീ.സന്തോഷ് ,സയൻ്റിസ്റ്റ് vssc
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചിറയിൻകീഴ് ബസ് സ്റ്റാന്റിൽനിന്നും റയിൽവേ സ്റ്റേഷനിൽ നിന്നും ഒന്നര കി.മി അകലത്തിൽ ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:8.66313,76.79106|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42354
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ