"ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്. നഗരൂർ/ചരിത്രം എന്ന താൾ ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

13:42, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണഗുരുവിൻറെ വിഖ്യാതമായ സന്ദേശം ഉൾക്കൊണ്ട് ചെപ്പള്ളിയിൽ വൈരവൻ ആശാൻ സ്ഥാപിച്ച് സംസ്കൃത പണ്ഡിതനായ മകൻ കൃഷ്ണനാശാൻ ഏറ്റെടുത്തു നടത്തിയ നാല് കുടിപ്പള്ളിക്കുടങ്ങളിൽ ഒന്നാണ് വിജ്ഞാന സന്തായി എന്ന നഗരൂർ ഗവൺമെൻറ് വി.എസ്.എൽ.പി.എസ്.നഗരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ തേക്കിൻകാർഡ് ജംഗ്ഷനിൽ ശിവക്ഷേത്രത്തിന് അഭിമുഖമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു

പിൽക്കാലത്ത് എയ്ഡഡ് സ്കൂളായും തുടർന്ന് വാരിയവീട്ടിൽ ശ്രീ ഗോപാലപിള്ള ശ്രീ മാധവൻ പിള്ള കാഞ്ഞിരത്തുമ്മയുടെ വീട്ടിൽ ശ്രീ ഗോവിന്ദൻ ശ്രീ ജനാർദ്ദനൻ എന്നിവരുടെ കൂട്ടായ ഉടമസ്ഥതയിലുള്ള മാനേജ്മെൻറ് സ്കൂളായും മാറി.19O6 ൽതിരുവിതാംകൂർ വിദ്യാഭ്യാസ മന്ത്രി ശ്രീ പട്ടംതാണുപിള്ളയുടെ കാലത്ത് സർക്കാർ സ്കൂളായി അംഗീകരിക്കപ്പെട്ടു സ്കൂളിൻറെ തുടർന്നുള്ള വികസനത്തിന് ശ്രീ ശേഖരവാര്യർ ഒരു രൂപ പ്രതിഫലം വാങ്ങി വിട്ടുതന്ന 60 സെൻററും പൊന്നിൻ വിലയ്ക്ക് എടുത്തതും ഉൾപ്പെടെ 1 ഏക്കർ 15 സെന്റോളം ഭൂമി സ്കൂളിന് സ്വന്തമായി ഉണ്ട് ,

തുടക്കത്തിൽ ഉണ്ടായിരുന്ന കെട്ടിടത്തിൽ നിന്നും 1965ൽ നാല് ക്ലാസുകൾ പ്രവർത്തിക്കത്തക്ക വിധത്തിലുള്ള ഒരു ഓടിട്ട കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റി 2009 ൽ പഞ്ചായത്തിൽ നിന്നും അനുവദിച്ച് കിട്ടിയ ആറ് ക്ലാസ് മുറികളോട് കൂടിയ ഒരു ഇരുനില കെട്ടിടത്തിൽ പഠനം തുടരുന്നു.

പഴയ ഓടിട്ട കെട്ടിടം ഒരു ഇരുനില കെട്ടിടം crc റൂം ഡിപിപി റൂം കിച്ചൻ എന്നിവ ചേർന്നതാണ് ഇപ്പോഴത്തെ സ്കൂൾ ഇതിൽ ഡിപി കെട്ടിടത്തിൽ പ്രൈമറി ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.

ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ 63 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 36 കുട്ടികളും പഠിക്കുന്നു.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നതും എന്നാൽ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒരു പ്രധാന ആധ്യാപികയും 5 അധ്യാപകരും 4 അനധ്യാപകരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നു.