"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 21: വരി 21:
[[പ്രമാണം:41068 BIO2.JPG]]
[[പ്രമാണം:41068 BIO2.JPG]]
[[പ്രമാണം:41068 BIO3.JPG]]
[[പ്രമാണം:41068 BIO3.JPG]]
</gallery>
<gallery/>

17:35, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഇലക്ഷൻ ലിറ്ററസി ക്ലബ്ബ്

വിഷയം: കുട്ടികൾക്ക് സ്കൂൾ ക്ലബ്ബുകളിൽ തെരെഞ്ഞെടുപ്പ് സാക്ഷരത ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സൂചന: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 23/6/2023 ലെ ഡി. ജി.ഇ 8072/2023 എം4 നമ്പർ കത്ത്‌. കൊല്ലം ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഓഫീസറിന്റെ മുകളിൽ പ്രതിപാതിച്ച കത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സ്കൊളാസ്റ്റിക്കാ ഇ നൽകിയ നിർദ്ദേശ പ്രകാരം സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ തെരെഞ്ഞെടുപ്പ് സാക്ഷരതയുമായി ബന്ധപ്പെട്ട ക്ലാസ് എടുക്കുകയുണ്ടായി ഒരു പൗരന്റെ സുപ്രാധന അവകാശമാണ് വോട്ട്. 18 വയസ് തികഞ്ഞ ആർക്കും ജനാധിപത്യ പ്രക്രിയ്യയിൽ ഭാഗമാക്കാം. അതിനായി വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടതുണ്ട്. 18 വയസ് ആകുന്ന മുറക്ക് തിരിച്ചറിയൽ കാർഡ് ലഭ്യമാകും എന്നും അറിയിച്ചു. കുട്ടികൾക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും അതിലൂടെ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം കുടുംബത്തിലെ മുതിർന്നവർക്ക് പറഞ്ഞു കൊടുക്കണം എന്നും കുട്ടികളെ അറിയിച്ചു. ഇത്തരത്തിലൊരു ക്ലാസ് കുട്ടികൾക്ക് വളരെ ഏറെ പ്രയോജനപെട്ടു എന്നു കുട്ടികളുടെ ഫീട്ബാക്കിലൂടെ അറിയാനും സാധിച്ചു.

ഹിന്ദി ക്ലബ്

ക്ലബ് അംഗങ്ങൾ

പ്രേംചന്ദ് ജയന്തി ദിനാചരണം (31.07.2021) വിമലഹൃദയ സ്കൂളിലെ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന് ഓൺലൈൻ പ്രോഗ്രം ആയി പ്രേംചന്ദ് ജയന്തി സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്‌ട്രെസ് ശ്രീമതി മേരിക്കുട്ടി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എസ് ആർ ജി ശ്രീ ഇബ്രാഹിം സേട്ട് ഉദ്ഘാടനം നിർവഹിച്ചു .പാലക്കാട് എസ്.ആർ.ജി ശ്രീ.മധുസൂതനൻ ഡെപ്യൂട്ടി എച്.എം ശ്രീമതി ഫ്ളോറൻസ് , വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റ്കൂട്ടി.. വീഡിയോ കാണാൻ

ഹിന്ദി ദിനാഘോഷം ( 14.09.2021 ) സ്കൂൾ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ാം തീയതി ഓൺലൈൻ ആയി ഹിന്ദി ദിനാചരണം നടന്നു . ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ രചനാ മത്സരങ്ങളും കലാ മത്സരങ്ങളും ഓൺലൈൻ ആയി നടത്തുകയുണ്ടായി ഹിന്ദി ദിനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയുമുണ്ടായി.കൂടുതൽ പ്രോഗ്രാം കാണാൻ

ഇംഗ്ലീഷ് ക്ലബ്

കുട്ടികളിൽ ഭാഷ പ്രാവീണ്യം വർധിപ്പിക്കുവാനും ഇംഗ്ലീഷ് ഭാഷ പഠനം രസകരമാക്കുവാനുമായി വിവിധ പരിപാടികൾ ഇംഗ്ലീഷ് ക്ലബ്‌ സംഘടിപ്പിച്ചു വരുന്നു. ഈ മഹാമാരി കാലത്ത് കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് ഒരു ബോധ വൽക്കരണ പരിപാടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഐ.ടി ലാബിൽ വച്ചു നടത്തപെടുകയുണ്ടായി. അത് പോലെ വാർത്ത വായന മത്സരം, പ്രസംഗ മത്സരം തുടങ്ങിയ പരിപാടികളിലൂടെ കുട്ടികളുടെ വിവിധ കഴിവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കി.സാങ്കേതിക വിദ്യയുടെ ഈ വിപ്ലവ യുഗത്തിൽ കുട്ടികൾക്ക് തങ്ങളുടെ നൈപ്പുണ്യം പ്രകടമാക്കാനായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. അതോടൊപ്പം ആനിമേഷൻ പ്രവർത്തനവും നടത്തി. വാർത്താവായനയ്ക്കൊപ്പം വാർത്തകൾ തയ്യാറാക്കാനുള്ള പരിശീലനം നൽകി.

ബയോഡൈവേഴ്സിറ്റി ക്ലബ്ബ്

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ബയോഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും കൃഷിവൈവിധ്യവും വളർത്തിയെടുക്കുന്നതിന് മുൻകൈയെടുക്കുന്ന ക്ലബ് ആക്ടിവിറ്റികളായിരുന്നു ഇതിന്റെ നേതൃത്വത്തിൽ നടന്നത്. സ്കൂൾ പൂന്തോട്ടത്തിന്റെ പരിപാലനം, പച്ചക്കറി തോട്ടം നിർമ്മാണം പരിപാലനം പ്ലാസ്റ്റിക് വസ്തുക്കൾ നിർമാർജനം പരിപാലിച്ച് വരുന്നു. <gallery>