"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 85: | വരി 85: | ||
അക്ഷരം അറിവാണ് .അറിവ് വെളിച്ചമാണ് .ആ വെളിച്ചം പകർന്നു തന്ന എല്ലാ അധ്യാപകർക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് അധ്യാപക ദിനം കീച്ചേരി സ്കൂളിൽ ആഘോഷിച്ചു .അന്നേ ദിവസം പ്രത്യേക അസ്സെംബ്ലി സംഘടിപ്പിച്ചു .ടീച്ചർമാരാണ് അസ്സെംബ്ലി നടത്തിയത് . കുട്ടികൾ ടീച്ചർമാർക്ക് ആശംസകൾ അർപ്പിച്ചു .അതിനു ശേഷം കുട്ടികൾക്ക് ക്ലാസ് നയിക്കുവാനുള്ള അവസരം ഒരുക്കി . കുട്ടികൾ ടീച്ചർ മാർക്ക് ആശംസ കാർഡുകളും സമ്മാനങ്ങളും നൽകി .ടീച്ചർമാർ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു . | അക്ഷരം അറിവാണ് .അറിവ് വെളിച്ചമാണ് .ആ വെളിച്ചം പകർന്നു തന്ന എല്ലാ അധ്യാപകർക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് അധ്യാപക ദിനം കീച്ചേരി സ്കൂളിൽ ആഘോഷിച്ചു .അന്നേ ദിവസം പ്രത്യേക അസ്സെംബ്ലി സംഘടിപ്പിച്ചു .ടീച്ചർമാരാണ് അസ്സെംബ്ലി നടത്തിയത് . കുട്ടികൾ ടീച്ചർമാർക്ക് ആശംസകൾ അർപ്പിച്ചു .അതിനു ശേഷം കുട്ടികൾക്ക് ക്ലാസ് നയിക്കുവാനുള്ള അവസരം ഒരുക്കി . കുട്ടികൾ ടീച്ചർ മാർക്ക് ആശംസ കാർഡുകളും സമ്മാനങ്ങളും നൽകി .ടീച്ചർമാർ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു . | ||
== വരയുത്സവം (സെപ്‌റ്റംബർ 18) == | == '''വരയുത്സവം (സെപ്‌റ്റംബർ 18)''' == | ||
പ്രീപ്രൈമറി കുട്ടികളുടെ സർഗ്ഗവാസന മെച്ചപ്പെടുത്തുന്നതിനായി വരയുൽസവം സെപ്‌റ്റംബർ 18 , തിങ്കളാഴ്ച സംഘടിപ്പിച്ചു . അതിന്റെ മുന്നൊരുക്കമായി എസ് ആർ ജി കൂടുകയും വിദഗ്ധ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു . വരയുത്സവത്തിന്റെ ഭാഗമായ വർക്ക് ഷോപ്പ് സെപ്തംബർ 13 ,ബുധനാഴ്ച സംഘടിപ്പിച്ചു . രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടത് തന്നെയായിരുന്നു . കുട്ടികളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു . | പ്രീപ്രൈമറി കുട്ടികളുടെ സർഗ്ഗവാസന മെച്ചപ്പെടുത്തുന്നതിനായി വരയുൽസവം സെപ്‌റ്റംബർ 18 , തിങ്കളാഴ്ച സംഘടിപ്പിച്ചു . അതിന്റെ മുന്നൊരുക്കമായി എസ് ആർ ജി കൂടുകയും വിദഗ്ധ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു . വരയുത്സവത്തിന്റെ ഭാഗമായ വർക്ക് ഷോപ്പ് സെപ്തംബർ 13 ,ബുധനാഴ്ച സംഘടിപ്പിച്ചു . രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടത് തന്നെയായിരുന്നു . കുട്ടികളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു . | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
15:35, 18 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം (ജൂൺ 1)
2023 -2024 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ പഞ്ചായത്തുതല ഉത്‌ഘാടനം സ്കൂളിൽ വച്ച് നടന്നു .വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .തുടർന്ന് എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .സ്കൂളിന്റെ ലോഗോ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ പ്രകാശനം ചെയ്തു .

അക്കാദമിക മാസ്റ്റർ പ്ലാൻ
2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ് ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
പരിസ്ഥിതി ദിനാചരണം (ജൂൺ 5)
ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനം വളരെ സമുചിതമായി ആഘോഷിച്ചു .രാവിലെ 9 .45 ന് നടന്ന ചടങ്ങിന് പി ടി എ പ്രസിഡന്റ് നിസ്സാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു .പരിസ്ഥിതിദിന സന്ദേശം സ്കൂളിലെ സയൻസ് അധ്യപിക ശരണ്യ കൃഷ്ണ കെ നൽകി .
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിക്കുകയും അവയേന്തി പരിസ്ഥിതിദിനറാലി സംഘടിപ്പിക്കുകയും ചെയ്തു.ക്ലാസ്സ്‌തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ്സിലെ കൃഷ്ണപ്രിയ ടി എസ് ഒന്നാം സ്‌ഥാനവും നാലാം ക്ലാസ്സിലെതന്നെ നീലിമ ടി എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി യു പി വിഭാഗത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ വിഷ്ണുപ്രിയ കെ എസ് ,മനു ദേവ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .കൂടാതെ പഞ്ചായത്തിൽ നിന്നും വൃക്ഷ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.സ്കൂൾ അങ്കണത്തിൽ വാർഡ് മെമ്പർ രാജൻ പാനാട്ടിൽ ,പി ടി എ പ്രസിഡന്റ് നിസാർ കെ ഇ ,പ്രധാനാധ്യാപിക എൽസി പി പി എന്നിവർ ചേർന്ന് കണിക്കൊന്ന നടുകയും ചെയ്തു .
നിപ്യുൺ
നിപ്യുൺ ഭാരത മിഷന്റെ ഭാഗമായി ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ വിവിധ പ്രവർത്തങ്ങൾ ജൂൺ 7 മുതൽ ജൂൺ 15 വരെ നടത്തി .കുഞ്ഞു വായന,വായന ചങ്ങാത്തം ,കുഞ്ഞെഴുത് ,ഹലോ ഇംഗ്ലീഷ് ,മലയാള തിളക്കം ,ക്ലാസ് റൂം ലൈബ്രറി പ്രോഗ്രാം ,അളക്കാൻ പഠിക്കാം,ഉല്ലാസ ഗണിതം,ഗണിത വിജയം ,ക്വിസ്, FLN പോസ്റ്റർ നിർമ്മാണം,FLN walk തുടങ്ങിയ പ്രവർത്തങ്ങൾ ക്ലാസ് തലത്തിൽ നടത്തി .
വായന മാസാചരണം (ജൂൺ 19-ജൂലൈ 18)

2023 -2024 അധ്യയന വർഷത്തെ വായന ദിനം വായനമാസാചരണമായി ആഘോഷിച്ചു . ഈ അധ്യയന വർഷത്തെ വായനപക്ഷാചരണം പ്രധാനാധ്യാപിക എൽസി പി പി ജൂൺ 19 തിങ്കളാഴ്ച സ്കൂൾ അസ്സെംബ്ലിയിൽ വച്ച് ഉത്‌ഘാടനം ചെയ്തു .സീനിയർ ടീച്ചർ സിബി പി ചാക്കോ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ ഏഴാം ക്ലാസ് വിദ്യർത്ഥിനിയായ ഗൗരിഅനാമിക കെ വിനീഷ് ചൊല്ലിക്കൊടുത്തു.
അസ്സംബ്ലിയിൽ വിവിധ പരിപാടികൾ നടത്തി . സ്കൂൾ തലത്തിലും ക്ലാസ്സ് തലത്തിലും ആയാണ് വായന ദിനാചരണം സംഘടിപ്പിച്ചത് .ഓരോ കുട്ടികളിലും വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലായിരുന്നു എല്ലാ പരിപാടികളും.വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്ശനം, പി എൻ പണിക്കർ അനുസ്മരണം,കവിപരിചയം ,കവിത,പ്രസംഗം,ക്വിസ് ,ഡിജിറ്റൽ വായന തുടങ്ങി പലവിധ പരിപാടികളാണ് നടത്തിയത് .ക്ലാസ് തലത്തിൽ വായനദിന പതിപ്പ് തയാറാക്കി .വായനദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനികളായ ഹാദിയ ഹാസിഫ് ,നീലിമ ടി എസ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .യു പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കരൺ അജിത്തും വിഷ്ണു പ്രിയ കെ സ് എന്നിവർ നേടി .
അന്താരാഷട്ര യോഗ ദിനം (ജൂൺ 21 )
ജൂൺ 21 ബുധനാഴ്ച അന്താരാഷട്ര യോഗദിനത്തിൽ സ്കൂൾ അങ്കണത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. യോഗ ദിന പരിപാടി പ്രധാനാധ്യാപിക എൽസി പി ഉത്‌ഘാടനം ചെയ്തു. യോഗ ജീവിതസത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത കുറിച്ചു കുട്ടികളെ ബോധവാന്മാരാക്കി .കൂടാതെ ഏതാനും യോഗാസനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു .
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം (ജൂൺ 26 )
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിന്റെ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .ലഹരി മനുഷ്യരാശിക്ക് വിതക്കുന്ന വിപത്തിനെ കുറിച്ചും ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും സംസാരിച്ചു .സ്കൂൾ അസ്സെംബ്ലയിൽ ഏഴാം ക്ലാസ്സിലെ കരൺ അജിത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു .
വിദ്യാരംഗം കലാസാഹിത്യ വേദി (ജൂലൈ 7 )
കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി എഴുത്തുകാരൻ വിജയൻ കാമ്മട്ടത് ഉത്‌ഘാടനം ചെയ്തു .എസ് എം സി ചെയർമാൻ സുരേഷ് എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു . ഹെഡ് മിസ്ട്രസ് പി പി എൽസി ,സ്റ്റാഫ് സെക്രട്ടറി (ഇൻ ചാർജ് ) ശരണ്യ കൃഷ്ണ കെ തുടങ്ങിയവർ.സംസാരിച്ച.വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു .
ബഷീർ ദിനം (ജൂലൈ 5)

2023 -2024 അധ്യയന വർഷത്തെ ബഷീർദിനം വളരെ സമുചിതമായി ആഘോഷിച്ചു .ജൂലൈ 5 പ്രാദേശിക അവധി ആയതിനാൽ ജൂലൈ 10 ന് ബഷീർ ദിനം ആചരിച്ചു . സ്കൂൾ അസെംബ്ലിയിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി ഒരുങ്ങി അണിനിരന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം ഉൾപ്പെടുന്ന ബഷീർ പതിപ്പ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ നീലിമ സുരേഷ് തയാറാക്കുകയും സ്കൂൾ സീനിയർ ടീച്ചർ സിബി പി ചാക്കോ ഉത്‌ഘാടനം ചെയുകയും ചെയ്തു . പ്രസംഗം ,പാട്ട് ,സ്കിറ്റ് തുടങ്ങിയ കാലാരിപാടികൾ നടന്നു . ക്ലാസ് തലത്തിൽ ബഷീർ ദിന പോസ്റ്ററുകളും നിർമ്മിച്ചു .സ്കൂൾ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും കൃഷ്ണ പ്രിയ ,നീലിമ സുരേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും റോണാ വർഗിസ് ഒന്നാം സ്ഥാനവും വിഷ്ണു പ്രിയ കെ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
വായനശാല സന്ദർശനം (ജൂലൈ 11 )
വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന് സ്കൂളിന്റെ സമീപത്തുള്ള വായനശാല സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം നൽകി . എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ലൈബ്രറി സന്ദർശിച്ചു .കൂടാതെ ലൈബ്രറി ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും ഉണ്ടായിരുന്നു .കുട്ടികൾക്ക് വായനയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലായിരുന്നു വിവിധ പ്രവർത്തങ്ങൾ സംഘടിപ്പിച്ചത് .
കാഥോത്സവം (ജൂലൈ 13 )
പ്രീ പ്രൈമറി കുട്ടികളുടെ കലാപരമായ കഴിവുകളെ ഉണർത്താനായി കാഥോത്സവം ജൂലൈ 13 രാവിലെ 10 .30 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിന് സ്കൂൾ പി ടി എ പ്രസിഡന്റ് കെ ഇ നിസാർ അധ്യഷത വഹിച്ചു . പരിപാടിയുടെ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു . ചടങ്ങിൽ പ്രീപ്രൈമറി അദ്ധ്യാപിക റൈസി , എസ് എം സി പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി കുട്ടികൾ വളരെ രസകരമായി ഒട്ടേറെ കഥകൾ അവതരിപ്പിച്ചു. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം പരിപാടികൾക്ക് കൂടുതൽ മിഴിവേറി .
ചന്ദ്രദിനം (ജൂലൈ 21 )

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു .രാവിലെ നടന്ന പ്രത്യേക അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ചടങ്ങ് ഉത്‌ഘാടനം ചെയ്തു .ചാന്ദ്രദിനതേക്കുറിച്ചു എൽസി പി പി സംസാരിച്ചു .കുട്ടികൾ ചന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയാറാക്കി .ഏഴാംക്ലാസ്സ് വിദ്യാർത്ഥിനിയായ വിഷ്ണുപ്രിയ കെ എസ് ചാന്ദ്രദിന പ്രസംഗം നടത്തി . ചന്ദ്രനിലെ ആദ്യ ചാന്ദ്രപരിവേഷണത്തിന്റെ വീഡിയോ കുട്ടികൾ വീക്ഷിച്ചു .ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു .എൽ പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം നീലിമ സുരേഷും രണ്ടാസ്ഥാനം ഹാദിയ ഹാസിഫും കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും വിഷ്ണുപ്രിയ കെ എസ് ,അനന്യ എം എസ് എന്നിവർ യഥാസ്ഥാനം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .
ഹിരോഷിമ - നാഗസാക്കി ദിനം (ആഗസ്റ്റ് 9 )
ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നത്. 30 രാജ്യങ്ങളിലെ 100 മില്യൺ ജനങ്ങൾ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തിൽ അതിലെ പ്രധാനരാജ്യങ്ങൾ അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റമായിരുന്നത്.
പടിഞ്ഞാറൻ സഖ്യവും സോവിയറ്റ് യൂണിയനും ജർമ്മനി പിടിച്ചടക്കിയതോടെയും അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മഹത്യയോടെയും ജർമ്മനി മെയ് 8, 1945 ന് നീരുപാധീകം കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചു. ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയിൽ ഓഗസ്റ്റ് 6 നും നാഗസാക്കിയിൽ ഓഗസ്റ്റ് 9 നും അമേരിക്കൻ വിമാനങ്ങൾ ആറ്റം ബോംബുകൾ വർഷിച്ചു. കൂടുതൽ ബോംബുകളുടെ ഭയവും സോവിയറ്റ് യൂണിയന്റെ കടന്നുവരവും ഭയന്ന് ജപ്പാൻ ഓഗസ്റ്റ് 15ന് കീഴടങ്ങി. 1945 ആഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy ) എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേർ നിമിഷാർധംകൊണ്ട് ഇല്ലാതായി.
ഈ വർഷത്തെ ഹിരോഷിമ -നാഗസാക്കി ദിനം ഗംഭീരമായി ആഘോഷിച്ചു .പോസ്റ്റർ നിർമ്മാണം ,സഡോക്കോ പക്ഷി നിർമ്മാണം ,പ്രസംഗം എന്നിവ നടന്നു .യുദ്ധത്തിന്റെ ഭീകരത തെളിയിക്കുന്ന ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു .
സ്വാതന്ത്ര്യ ദിനം (ആഗസ്ത് 15 )
200 വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് 1947 ആഗസ്റ്റ് 15 ന് ഇന്ത്യ മോചനം നേടി. ആ ചരിത്രദിനത്തിന്റെ ഓർമ്മ പുതുക്കിയാണ് ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. കൊളോണിയൽ ഭരണത്തിന്റെ പരിധിയിൽ നിന്ന് പരമാധികാരത്തിന്റെ ഉന്നതികളിലേക്കുള്ള രാഷ്ട്രത്തിന്റെ ചുവടുവയ്പ്പാണ് ഈ ദിനം.
ഏകദേശം 200 വർഷത്തെ ബ്രിട്ടീഷ് കൊളോണിയൽ ഭരണം 1947 ആഗസ്റ്റ് 15 ന് അവസാനിച്ചു. ആ ചരിത്ര ദിനം മുതൽ ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. 1948 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. അങ്ങനെ ഈ വർഷം സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികമാണ്."ആസാദി കാ അമൃത് മഹോത്സവ്" ആഘോഷത്തിന്റെ ഭാഗമായി "രാഷ്ട്രം ആദ്യം, എപ്പോഴും ആദ്യം" എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്റെ പ്രമേയം.
സ്കൂൾ അങ്കണത്തിൽ രാവിലെ 9 മണിക്ക് പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ ,പ്രധാനാധ്യാപിക എൽസി പി പി എന്നിവർ ദേശീയ പതാക എന്നിവർ ചേർന്ന് ഉയർത്തി . തുടർന്ന് ആഘോഷ റാലി സംഘടിപ്പിച്ചു .റാലിയിൽ കുട്ടികൾ വിവിധ നേതാക്കളുടെ വേഷങ്ങൾ കെട്ടി . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു . തുടർന്നു പായസ വിതരണവും നടത്തി .സ്വതന്ത്രദിന ക്വിസിൽ എൽ പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം ഹാദിയ ഹാസിഫും രണ്ടാം സ്ഥാനം നീലിമ സുരേഷും കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും റോണാ വർഗീസ് ഒന്നാം സ്ഥാനവും വിഷ്ണുപ്രിയ കെ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
ഓണാഘോഷം (ഓഗസ്റ്റ് 25 )
ഈ വർഷത്തെ ഓണാഘോഷം വളരെ നന്നായി ആഘോഷിച്ചു . രാവിലെ 10 മണിയോടെ പൂക്കളമത്സരത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു . പിന്നീട് കുട്ടികളുടെ കലാപരിപാടികൾ നടന്നു . അധ്യാപക -രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ഓണസദ്യയും നടന്നു .
അധ്യാപക ദിനം (സെപ്റ്റംബർ 5 )
അക്ഷരം അറിവാണ് .അറിവ് വെളിച്ചമാണ് .ആ വെളിച്ചം പകർന്നു തന്ന എല്ലാ അധ്യാപകർക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് അധ്യാപക ദിനം കീച്ചേരി സ്കൂളിൽ ആഘോഷിച്ചു .അന്നേ ദിവസം പ്രത്യേക അസ്സെംബ്ലി സംഘടിപ്പിച്ചു .ടീച്ചർമാരാണ് അസ്സെംബ്ലി നടത്തിയത് . കുട്ടികൾ ടീച്ചർമാർക്ക് ആശംസകൾ അർപ്പിച്ചു .അതിനു ശേഷം കുട്ടികൾക്ക് ക്ലാസ് നയിക്കുവാനുള്ള അവസരം ഒരുക്കി . കുട്ടികൾ ടീച്ചർ മാർക്ക് ആശംസ കാർഡുകളും സമ്മാനങ്ങളും നൽകി .ടീച്ചർമാർ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .
വരയുത്സവം (സെപ്‌റ്റംബർ 18)
പ്രീപ്രൈമറി കുട്ടികളുടെ സർഗ്ഗവാസന മെച്ചപ്പെടുത്തുന്നതിനായി വരയുൽസവം സെപ്‌റ്റംബർ 18 , തിങ്കളാഴ്ച സംഘടിപ്പിച്ചു . അതിന്റെ മുന്നൊരുക്കമായി എസ് ആർ ജി കൂടുകയും വിദഗ്ധ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു . വരയുത്സവത്തിന്റെ ഭാഗമായ വർക്ക് ഷോപ്പ് സെപ്തംബർ 13 ,ബുധനാഴ്ച സംഘടിപ്പിച്ചു . രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടത് തന്നെയായിരുന്നു . കുട്ടികളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു .
| Home | 2025-26 |