ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവം (ജൂൺ 1)
2023 -2024 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ പഞ്ചായത്തുതല ഉത്‌ഘാടനം സ്കൂളിൽ വച്ച് നടന്നു .വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .തുടർന്ന് എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .സ്കൂളിന്റെ ലോഗോ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ പ്രകാശനം ചെയ്തു .
അക്കാദമിക മാസ്റ്റർ പ്ലാൻ
2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ് ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
പരിസ്ഥിതി ദിനാചരണം (ജൂൺ 5)
ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനം വളരെ സമുചിതമായി ആഘോഷിച്ചു .രാവിലെ 9 .45 ന് നടന്ന ചടങ്ങിന് പി ടി എ പ്രസിഡന്റ് നിസ്സാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു .പരിസ്ഥിതിദിന സന്ദേശം സ്കൂളിലെ സയൻസ് അധ്യപിക ശരണ്യ കൃഷ്ണ കെ നൽകി .
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിക്കുകയും അവയേന്തി പരിസ്ഥിതിദിനറാലി സംഘടിപ്പിക്കുകയും ചെയ്തു.ക്ലാസ്സ്‌തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ്സിലെ കൃഷ്ണപ്രിയ ടി എസ് ഒന്നാം സ്‌ഥാനവും നാലാം ക്ലാസ്സിലെതന്നെ നീലിമ ടി എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി യു പി വിഭാഗത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ വിഷ്ണുപ്രിയ കെ എസ് ,മനു ദേവ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .കൂടാതെ പഞ്ചായത്തിൽ നിന്നും വൃക്ഷ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.സ്കൂൾ അങ്കണത്തിൽ വാർഡ് മെമ്പർ രാജൻ പാനാട്ടിൽ ,പി ടി എ പ്രസിഡന്റ് നിസാർ കെ ഇ ,പ്രധാനാധ്യാപിക എൽസി പി പി എന്നിവർ ചേർന്ന് കണിക്കൊന്ന നടുകയും ചെയ്തു .
നിപ്യുൺ
നിപ്യുൺ ഭാരത മിഷന്റെ ഭാഗമായി ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ വിവിധ പ്രവർത്തങ്ങൾ ജൂൺ 7 മുതൽ ജൂൺ 15 വരെ നടത്തി .കുഞ്ഞു വായന,വായന ചങ്ങാത്തം ,കുഞ്ഞെഴുത് ,ഹലോ ഇംഗ്ലീഷ് ,മലയാള തിളക്കം ,ക്ലാസ് റൂം ലൈബ്രറി പ്രോഗ്രാം ,അളക്കാൻ പഠിക്കാം,ഉല്ലാസ ഗണിതം,ഗണിത വിജയം ,ക്വിസ്, FLN പോസ്റ്റർ നിർമ്മാണം,FLN walk തുടങ്ങിയ പ്രവർത്തങ്ങൾ ക്ലാസ് തലത്തിൽ നടത്തി .
വായന മാസാചരണം (ജൂൺ 19-ജൂലൈ 18)
2023 -2024 അധ്യയന വർഷത്തെ വായന ദിനം വായനമാസാചരണമായി ആഘോഷിച്ചു . ഈ അധ്യയന വർഷത്തെ വായനപക്ഷാചരണം പ്രധാനാധ്യാപിക എൽസി പി പി ജൂൺ 19 തിങ്കളാഴ്ച സ്കൂൾ അസ്സെംബ്ലിയിൽ വച്ച് ഉത്‌ഘാടനം ചെയ്തു .സീനിയർ ടീച്ചർ സിബി പി ചാക്കോ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ ഏഴാം ക്ലാസ് വിദ്യർത്ഥിനിയായ ഗൗരിഅനാമിക കെ വിനീഷ് ചൊല്ലിക്കൊടുത്തു.
അസ്സംബ്ലിയിൽ വിവിധ പരിപാടികൾ നടത്തി . സ്കൂൾ തലത്തിലും ക്ലാസ്സ് തലത്തിലും ആയാണ് വായന ദിനാചരണം സംഘടിപ്പിച്ചത് .ഓരോ കുട്ടികളിലും വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലായിരുന്നു എല്ലാ പരിപാടികളും.വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്ശനം, പി എൻ പണിക്കർ അനുസ്മരണം,കവിപരിചയം ,കവിത,പ്രസംഗം,ക്വിസ് ,ഡിജിറ്റൽ വായന തുടങ്ങി പലവിധ പരിപാടികളാണ് നടത്തിയത് .ക്ലാസ് തലത്തിൽ വായനദിന പതിപ്പ് തയാറാക്കി .വായനദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനികളായ ഹാദിയ ഹാസിഫ് ,നീലിമ ടി എസ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .യു പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കരൺ അജിത്തും വിഷ്ണു പ്രിയ കെ സ് എന്നിവർ നേടി .
അന്താരാഷട്ര യോഗ ദിനം (ജൂൺ 21 )
ജൂൺ 21 ബുധനാഴ്ച അന്താരാഷട്ര യോഗദിനത്തിൽ സ്കൂൾ അങ്കണത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. യോഗ ദിന പരിപാടി പ്രധാനാധ്യാപിക എൽസി പി ഉത്‌ഘാടനം ചെയ്തു. യോഗ ജീവിതസത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത കുറിച്ചു കുട്ടികളെ ബോധവാന്മാരാക്കി .കൂടാതെ ഏതാനും യോഗാസനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു .
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം (ജൂൺ 26 )
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിന്റെ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .ലഹരി മനുഷ്യരാശിക്ക് വിതക്കുന്ന വിപത്തിനെ കുറിച്ചും ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും സംസാരിച്ചു .സ്കൂൾ അസ്സെംബ്ലയിൽ ഏഴാം ക്ലാസ്സിലെ കരൺ അജിത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു .
വിദ്യാരംഗം കലാസാഹിത്യ വേദി (ജൂലൈ 7 )
കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി എഴുത്തുകാരൻ വിജയൻ കാമ്മട്ടത് ഉത്‌ഘാടനം ചെയ്തു .എസ് എം സി ചെയർമാൻ സുരേഷ് എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു . ഹെഡ് മിസ്ട്രസ് പി പി എൽസി ,സ്റ്റാഫ് സെക്രട്ടറി (ഇൻ ചാർജ് ) ശരണ്യ കൃഷ്ണ കെ തുടങ്ങിയവർ.സംസാരിച്ച.വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു .
ബഷീർ ദിനം (ജൂലൈ 5)
2023 -2024 അധ്യയന വർഷത്തെ ബഷീർദിനം വളരെ സമുചിതമായി ആഘോഷിച്ചു .ജൂലൈ 5 പ്രാദേശിക അവധി ആയതിനാൽ ജൂലൈ 10 ന് ബഷീർ ദിനം ആചരിച്ചു . സ്കൂൾ അസെംബ്ലിയിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി ഒരുങ്ങി അണിനിരന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം ഉൾപ്പെടുന്ന ബഷീർ പതിപ്പ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ നീലിമ സുരേഷ് തയാറാക്കുകയും സ്കൂൾ സീനിയർ ടീച്ചർ സിബി പി ചാക്കോ ഉത്‌ഘാടനം ചെയുകയും ചെയ്തു . പ്രസംഗം ,പാട്ട് ,സ്കിറ്റ് തുടങ്ങിയ കാലാരിപാടികൾ നടന്നു . ക്ലാസ് തലത്തിൽ ബഷീർ ദിന പോസ്റ്ററുകളും നിർമ്മിച്ചു .സ്കൂൾ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും കൃഷ്ണ പ്രിയ ,നീലിമ സുരേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും റോണാ വർഗിസ് ഒന്നാം സ്ഥാനവും വിഷ്ണു പ്രിയ കെ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
വായനശാല സന്ദർശനം (ജൂലൈ 11 )
വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന് സ്കൂളിന്റെ സമീപത്തുള്ള വായനശാല സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം നൽകി . എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ലൈബ്രറി സന്ദർശിച്ചു .കൂടാതെ ലൈബ്രറി ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും ഉണ്ടായിരുന്നു .കുട്ടികൾക്ക് വായനയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലായിരുന്നു വിവിധ പ്രവർത്തങ്ങൾ സംഘടിപ്പിച്ചത് .
കാഥോത്സവം (ജൂലൈ 13 )
പ്രീ പ്രൈമറി കുട്ടികളുടെ കലാപരമായ കഴിവുകളെ ഉണർത്താനായി കാഥോത്സവം ജൂലൈ 13 രാവിലെ 10 .30 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിന് സ്കൂൾ പി ടി എ പ്രസിഡന്റ് കെ ഇ നിസാർ അധ്യഷത വഹിച്ചു . പരിപാടിയുടെ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു . ചടങ്ങിൽ പ്രീപ്രൈമറി അദ്ധ്യാപിക റൈസി , എസ് എം സി പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി കുട്ടികൾ വളരെ രസകരമായി ഒട്ടേറെ കഥകൾ അവതരിപ്പിച്ചു. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം പരിപാടികൾക്ക് കൂടുതൽ മിഴിവേറി .
ചന്ദ്രദിനം (ജൂലൈ 21 )
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു .രാവിലെ നടന്ന പ്രത്യേക അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ചടങ്ങ് ഉത്‌ഘാടനം ചെയ്തു .ചാന്ദ്രദിനതേക്കുറിച്ചു എൽസി പി പി സംസാരിച്ചു .കുട്ടികൾ ചന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയാറാക്കി .ഏഴാംക്ലാസ്സ് വിദ്യാർത്ഥിനിയായ വിഷ്ണുപ്രിയ കെ എസ് ചാന്ദ്രദിന പ്രസംഗം നടത്തി . ചന്ദ്രനിലെ ആദ്യ ചാന്ദ്രപരിവേഷണത്തിന്റെ വീഡിയോ കുട്ടികൾ വീക്ഷിച്ചു .ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു .എൽ പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം നീലിമ സുരേഷും രണ്ടാസ്ഥാനം ഹാദിയ ഹാസിഫും കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും വിഷ്ണുപ്രിയ കെ എസ് ,അനന്യ എം എസ് എന്നിവർ യഥാസ്ഥാനം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .
ഹിരോഷിമ - നാഗസാക്കി ദിനം (ആഗസ്റ്റ് 9 )
ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നത്. 30 രാജ്യങ്ങളിലെ 100 മില്യൺ ജനങ്ങൾ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തിൽ അതിലെ പ്രധാനരാജ്യങ്ങൾ അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റമായിരുന്നത്.
പടിഞ്ഞാറൻ സഖ്യവും സോവിയറ്റ് യൂണിയനും ജർമ്മനി പിടിച്ചടക്കിയതോടെയും അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മഹത്യയോടെയും ജർമ്മനി മെയ് 8, 1945 ന് നീരുപാധീകം കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചു. ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയിൽ ഓഗസ്റ്റ് 6 നും നാഗസാക്കിയിൽ ഓഗസ്റ്റ് 9 നും അമേരിക്കൻ വിമാനങ്ങൾ ആറ്റം ബോംബുകൾ വർഷിച്ചു. കൂടുതൽ ബോംബുകളുടെ ഭയവും സോവിയറ്റ് യൂണിയന്റെ കടന്നുവരവും ഭയന്ന് ജപ്പാൻ ഓഗസ്റ്റ് 15ന് കീഴടങ്ങി. 1945 ആഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy ) എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേർ നിമിഷാർധംകൊണ്ട് ഇല്ലാതായി.
ഈ വർഷത്തെ ഹിരോഷിമ -നാഗസാക്കി ദിനം ഗംഭീരമായി ആഘോഷിച്ചു .പോസ്റ്റർ നിർമ്മാണം ,സഡോക്കോ പക്ഷി നിർമ്മാണം ,പ്രസംഗം എന്നിവ നടന്നു .യുദ്ധത്തിന്റെ ഭീകരത തെളിയിക്കുന്ന ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു .
സ്വാതന്ത്ര്യ ദിനം (ആഗസ്ത് 15 )
200 വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് 1947 ആഗസ്റ്റ് 15 ന് ഇന്ത്യ മോചനം നേടി. ആ ചരിത്രദിനത്തിന്റെ ഓർമ്മ പുതുക്കിയാണ് ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. കൊളോണിയൽ ഭരണത്തിന്റെ പരിധിയിൽ നിന്ന് പരമാധികാരത്തിന്റെ ഉന്നതികളിലേക്കുള്ള രാഷ്ട്രത്തിന്റെ ചുവടുവയ്പ്പാണ് ഈ ദിനം.
ഏകദേശം 200 വർഷത്തെ ബ്രിട്ടീഷ് കൊളോണിയൽ ഭരണം 1947 ആഗസ്റ്റ് 15 ന് അവസാനിച്ചു. ആ ചരിത്ര ദിനം മുതൽ ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. 1948 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. അങ്ങനെ ഈ വർഷം സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികമാണ്."ആസാദി കാ അമൃത് മഹോത്സവ്" ആഘോഷത്തിന്റെ ഭാഗമായി "രാഷ്ട്രം ആദ്യം, എപ്പോഴും ആദ്യം" എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്റെ പ്രമേയം.
സ്കൂൾ അങ്കണത്തിൽ രാവിലെ 9 മണിക്ക് പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ ,പ്രധാനാധ്യാപിക എൽസി പി പി എന്നിവർ ദേശീയ പതാക എന്നിവർ ചേർന്ന് ഉയർത്തി . തുടർന്ന് ആഘോഷ റാലി സംഘടിപ്പിച്ചു .റാലിയിൽ കുട്ടികൾ വിവിധ നേതാക്കളുടെ വേഷങ്ങൾ കെട്ടി . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു . തുടർന്നു പായസ വിതരണവും നടത്തി .സ്വതന്ത്രദിന ക്വിസിൽ എൽ പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം ഹാദിയ ഹാസിഫും രണ്ടാം സ്ഥാനം നീലിമ സുരേഷും കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും റോണാ വർഗീസ് ഒന്നാം സ്ഥാനവും വിഷ്ണുപ്രിയ കെ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
ഓണാഘോഷം (ഓഗസ്റ്റ് 25 )
ഈ വർഷത്തെ ഓണാഘോഷം വളരെ നന്നായി ആഘോഷിച്ചു . രാവിലെ 10 മണിയോടെ പൂക്കളമത്സരത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു . പിന്നീട് കുട്ടികളുടെ കലാപരിപാടികൾ നടന്നു . അധ്യാപക -രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ഓണസദ്യയും നടന്നു .
അധ്യാപക ദിനം (സെപ്റ്റംബർ 5 )
അക്ഷരം അറിവാണ് .അറിവ് വെളിച്ചമാണ് .ആ വെളിച്ചം പകർന്നു തന്ന എല്ലാ അധ്യാപകർക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് അധ്യാപക ദിനം കീച്ചേരി സ്കൂളിൽ ആഘോഷിച്ചു .അന്നേ ദിവസം പ്രത്യേക അസ്സെംബ്ലി സംഘടിപ്പിച്ചു .ടീച്ചർമാരാണ് അസ്സെംബ്ലി നടത്തിയത് . കുട്ടികൾ ടീച്ചർമാർക്ക് ആശംസകൾ അർപ്പിച്ചു .അതിനു ശേഷം കുട്ടികൾക്ക് ക്ലാസ് നയിക്കുവാനുള്ള അവസരം ഒരുക്കി . കുട്ടികൾ ടീച്ചർ മാർക്ക് ആശംസ കാർഡുകളും സമ്മാനങ്ങളും നൽകി .ടീച്ചർമാർ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .
വരയുത്സവം (സെപ്‌റ്റംബർ 18)
പ്രീപ്രൈമറി കുട്ടികളുടെ സർഗ്ഗവാസന മെച്ചപ്പെടുത്തുന്നതിനായി വരയുൽസവം സെപ്‌റ്റംബർ 18 , തിങ്കളാഴ്ച സംഘടിപ്പിച്ചു . അതിന്റെ മുന്നൊരുക്കമായി എസ് ആർ ജി കൂടുകയും വിദഗ്ധ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു . വരയുത്സവത്തിന്റെ ഭാഗമായ വർക്ക് ഷോപ്പ് സെപ്തംബർ 13 ,ബുധനാഴ്ച സംഘടിപ്പിച്ചു . രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടത് തന്നെയായിരുന്നു . കുട്ടികളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു .
ഹിന്ദി ഭാഷ ദിനം (സെപ്‌റ്റംബർ 20)
സെപ്തംബര് 14 ഹിന്ദി ദിനത്തോട് അനുബന്ധിച്ചു നടന്ന സുരുലീ ഹിന്ദി പരിപാടി അതിഗംഭീരമായി നടന്നു . രാവിലെ കൂടിയ പ്രത്യേക അസ്സെംബിളിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . ഹിന്ദി ഗാനം ,ഹിന്ദി സംഘ ഗാനം ,നൃത്തങ്ങൾ തുടങ്ങിയവ അതിൽ ഉൾപ്പെട്ടിരുന്നു .കുട്ടികൾ തയാറാക്കിയ പോസ്റ്റർ വഹിച്ചു കൊണ്ട് റാലിയും സംഘടിപ്പിച്ചു .കുട്ടികളുടെ പോസ്റ്റർ രചന രചന മത്സാരവും നടന്നു .ഈ വർഷത്തെ ഹിന്ദി ദിനം ഹിന്ദി വാരാചരണം ആയി ആണ് ആഘോഷിച്ചത് .
ഗാന്ധി ജയന്തി ( ഒക്ടോബർ 2 )
1869 ഒക്ടോബർ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും മകനായി ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ അദ്ദേഹം ഹിംസയുടെ മാർഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗ്ഗത്തിൽ സമരങ്ങൾ നടത്തി. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു. 2023 അദ്ദേഹത്തിന്റെ നൂറ്റിഅൻപതിനാലാം ജന്മ വാർഷികമാണ്. സ്കൂളിൽ ഒക്ടോബർ 3 ന് ക്ലാസ് തലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു .സ്കൂൾ അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ഗാന്ധി ജയന്തി സന്ദേശം കുട്ടികൾ നൽകി
സ്കൂൾ കലോത്സവം (ഒക്ടോബർ 20 )
കുട്ടികളുടെ കലാവാസന ഉണർത്തുന്നതിനായി സ്കൂൾ കലാമേള ഒക്ടോബർ 20 വെള്ളിയാഴ്ച്ച നടന്നു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ നിർവഹിച്ചു .എൽ പി - യു പി വിഭാഗത്തിലായി നിരവധി കലാ പരിപാടികൾ സംഘടിപ്പിച്ചു .കുട്ടികൾ എല്ലാവരും വളരെ സജീവമായി പങ്കെടുത്തു ..രക്ഷകർത്താക്കളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ് .പരിപാടിയുടെ നന്ദി പ്രകാശനം അധ്യാപകനായ ജോബി ജോൺ നിർവഹിച്ചു .
കേരളപ്പിറവി (നവംബർ 1 )
കേരളത്തിന്റെ രൂപം കൊണ്ട ദിനമാണ് കേരളപ്പിറവി ആയി കേരളക്കര ആഘോഷിക്കുന്നത്. ഐക്യ കേരളം രൂപീകൃതമായിട്ട് 67 വർഷം. ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു.നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി. 1957 ഫെബ്രുവരി 28-ന് സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരമേറ്റു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി ഉയർന്നു.
ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം വളരെ സമുചിതമായി ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിനവ് കെ ജെ കേരളപ്പിറവി സന്ദേവും നൽകി. വിവിധ കലാപരിപാടികൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു . കുട്ടികൾ എല്ലാവരും പോസ്റ്റർ തയാറാക്കി . കേരളപ്പിറവി ക്വിസിൽ എൽ പി തലത്തിൽ ഹാദിയ ഹാസിഫ് (ക്ലാസ് 4 ) ഒന്നാം സ്ഥാനവും നീലിമ സുരേഷ് (ക്ലാസ് 4 ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി .കൂടാതെ യു പി തലത്തിൽ വിഷ്ണുപ്രിയ കെ എസ് (ക്ലാസ് 7 ) ഒന്നാം സ്ഥാനവും അഭിനവ് ജി എ (ക്ലാസ് 5 ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
ശിശു ദിനം (നവംബർ 14)
2023 -2024 വർഷത്തെ ശിശു ദിനം വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രത്യേക അസ്സംബിളി പ്രൈമറി വിദ്യർത്ഥികൾ നയിച്ചു . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നടത്തി .ശിശുദിന സന്ദേശം നീലിമ സുരേഷ് ,ഹാദിയ ഹാസിഫ് ,അഭിനാഥ് സി ബോസ് എന്നിവർ നൽകി .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന്ന് മിഴിവേറ്റി . കുട്ടികൾ ചാച്ചാജിയായി വേഷം ധരിച്ചെത്തി . കൂടാതെ എല്ലാ കുട്ടികളും നെഹ്‌റു തൊപ്പി അണിഞ്ഞു അണിനിരന്നു .കുട്ടികൾ ശിശുദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ടുവന്നു .മധുരപലഹാരവിതരണവും നടന്നു .
ശുചിത്വോത്സവം (നവംബർ 29 )
ആമ്പലൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വോത്സവം നവംബർ 29 ബുധനാഴ്ച നടന്നു. പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷപദം അലങ്കരിച്ചു.പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി നിർവ്വഹിച്ചു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു .
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ശരിയായ മാലിന്യസംസ്കരണരീതികളെക്കുറിച്ചും ബോധവത്കരണ ക്ലാസ് നവകേരള ബ്ലോക്ക് കോഓർഡിനേറ്റർ രത്ന ഭായ് ക്ലാസ് നയിച്ചു . പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച വിവിധ വസ്തുക്കളുടെ പ്രദർശനവും നടന്നു .കൂടാതെ കുട്ടികൾ എല്ലാവരും പോസ്റ്ററുകളും തയ്യാറാക്കി കൊണ്ടുവന്നു .
പഠനയാത്ര (നവംബർ 30 )
കീച്ചേരി സ്കൂളിൽ നിന്നും ഈ അധ്യയന വർഷത്തെ പഠനയാത്ര ഏഴാറ്റുമുഖം ,സിൽവർ സ്റ്റോo എന്നിവടങ്ങളിലായിരുന്നു .വിജ്ഞാനപ്രദവും ആസ്വാദ്യകരവും ആയിരുന്നു പഠനയാത്ര .രാവിലെ 7 .30 ന് സ്കൂളിലി സ്കൂളിൽ നിന്നും പുറപ്പെട്ട് തിരിച്ചു ഏഴരയോടുകൂടി സ്കൂളിൽ തിരിച്ചെത്തി .യാത്ര എല്ലാവരും നല്ല രീതിയിൽ ആസ്വദിച്ചു .
ക്രിസ്മസ് ആഘോഷം (ഡിസംബർ 22 )
ഈ അധ്യയന വർഷത്തെ ക്രിസ്മസ് ദിന പരിപാടി 22 -12 -2023 വളരെ സമുചിതമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു .പരിപാടിക്ക് ക്രിസ്മസ് ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിയിൽ കുട്ടികൾക്ക് കേക്ക് വിതരണവും നടന്നു .യു പി ക്ലാസ്സിലെ കുട്ടികളുടെ ക്രിസ്മസ് ട്രീ മത്സരവും നടന്നു. കരോൾ ഗാനം അടക്കമുള്ള വിവിധ കലാപരിപാടികൾ നടന്നു .
സംയുക്ത ഡയറി പ്രകാശനം (ജനുവരി 18 )
പാഠ്യ പദ്ധതിയുടെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ എഴുതി തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനം ജനുവരി 18 ,വ്യഴാഴ്ച ആമ്പലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി നിർവഹിച്ചു . പരിപാടിയിൽ പി ടി എ പ്രസിഡന്റ് നിസാർ സന്നിഹിതരായി .പ്രധാനാധ്യാപിക ആശംസ അർപ്പിച്ചു .
റിപ്പബ്ലിക്ക് ദിനം (ജനുവരി 26 )
1950ൽ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. നാം എല്ലാ വർഷവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ നിയമസംഹിതയാണ് ഭരണഘടന. 395 ആർട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യൻ അസംബ്ലി 1950ൽ അംഗീകരിച്ചത്.റിപ്പബ്ളിക് ദിനം രാജ്യമൊട്ടാകെ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. വ്യത്യസ്ത ജാതികളും, മതങ്ങളും, പശ്ചാത്തലങ്ങളും നിറങ്ങളുമുള്ള ആളുകൾ അന്ന് ദേശീയത എന്ന ഒറ്റനൂലിൽ ഒന്നിച്ചു കോർത്തെടുക്കുന്ന മുത്തുകൾ പോലെ ചേരുന്നു. വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും നമ്മുടെ പൂർവ്വികരുടെ ത്യാഗത്തേയും സമർപ്പണത്തേയും സ്വാതന്ത്ര്യവാഞ്ഛയേയും ഓർമ്മിക്കാനും ആഘോഷിക്കാനും ഈ ദിവസം നമ്മെ ഒരുമിച്ച് ചേർക്കുന്നു. ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനം സ്കൂൾ അങ്കണത്തിൽ വളരെ സമുചിതമായി ആഘോഷിച്ചു . സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ പതാക ഉയർത്തി . അധ്യാപകൻ ജോബി ജോൺ റിപ്പബ്ലിക്ക് ദിനം സന്ദേശം നൽകി .
സയൻസ് ഫെസ്റ്റ് (ജനുവരി 29 )
വിദ്യാർത്ഥികളിൽ ശാസ്ത്ര വിഷയങ്ങളോടുള്ള ആഭിമുഖ്യo വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനും കുട്ടികൾ ആർജിച്ച അറിവ് സമൂഹത്തിലേക്ക് എത്തിക്കുന്നതിനും വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം 2023 -2024 രാഷ്ട്രീയ ആവിഷ്‌കാർ അഭിയാന്റെ ഭാഗമായി ആവിഷ്കരിച്ച മികച്ച പ്രവർത്തനങ്ങളായിരുന്നു സയൻസ് ഫെസ്റ്റ് .സയൻസ് ഫെസ്റ്റ് ക്ലാസ് തലം 22 -ആം തിയതി തിങ്കളാഴ്ച നടത്തുകയും ലെൻസ് ക്വിസ് ക്ലാസ് തലം 24 -ആം തിയതിയും സയൻസ് ഫെസ്റ്റ് സ്കൂൾ തലം 29 -ആം തിയതിയും നടന്നു .
സ്കൂൾ വാർഷികം (ഫെബ്രുവരി 23 )
കീച്ചേരി സ്കൂളിലെ 98 -മത് സ്കൂൾ വാർഷികം വളരെ വിപുലമായി ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സിനി ആർട്ടിസ്ററ് രാജേഷ് മത്തായി മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി അവതരിപ്പിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു . പരിപാടിക്ക് ആശംസകൾ വാർഡ് മെമ്പർ രാജൻ പാണാട്ടിൽ , ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി ,മുൻ പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ നിർവഹിച്ചു. പരിപാടിയ സന്നിഹിതയാവർക്ക് എസ് ആർ ജി കൺവീനർ സെജിമോൾ എം പി നിർവഹിച്ചു .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയായ മഴവില്ല് ഗംഭീരമായി അവതരിപ്പിച്ചു .
സുരീലീ ഹിന്ദി (ഫെബ്രുവരി 27)
ഹിന്ദി ഭാഷ പരിപോഷിപ്പിക്കുന്നതും ഭാഷാശേഷി വർധിപ്പിക്കുന്നതിനും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സുരീലി ഹിന്ദി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു. പരിപാടിക്ക് ആശംസ ഹിന്ദി അദ്ധ്യാപിക ശ്രീപ്രിയ നായക് നൽകി .കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മോടികൂട്ടി . പരിപാടിയുടെ ഭാഗമായി ഭാഷാകേളിയും സംഘടിപ്പിച്ചു .
ആട്ടവും പാട്ടും (ഫെബ്രുവരി 29 )
പ്രീസ്കൂളിംഗ് ആഹ്ലാദകരവും ശാസ്ത്രീയവും ആക്കാനും വികാസമേഖലകളുടെ വികാസവും,ബഹുമുഖ ബുദ്ധിയും പരിഗണിച്ച് ആട്ടവും പാട്ടും ഉത്സവം നടത്തി . എല്ലാ കുട്ടികളുടെയും വികാസപരമായ ശേഷിയുടെ വളർച്ചയും ആഹ്ലാദകരമായ പ്രീസ്കൂളിംഗും ഉറപ്പാക്കും വിവിധങ്ങളായ പ്രവർത്തങ്ങളും പ്രവർത്തനയിടങ്ങളും സമ നയിപ്പിച്ചു കൊണ്ടാണ് ആട്ടവും പാട്ടും പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത് . പരിപാടിയുടെ ഔദ്യോഗികമായ ഉത്‌ഘാടനം എൽസി പി പി നിർവ്വഹിച്ചു .പരിപാടിയുടെ ആശംസ സ്കൂൾ പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ നേർന്നു .കുട്ടികളും രക്ഷാകർത്താക്കളും സജീവമായി പരിപാടിയിൽ പങ്കെടുത്തു.
കരാട്ടെ പരിശീലനം (മാർച്ച് 5 )
കുട്ടികളുടെ ആയോധന കല പരിശീലിപ്പിക്കാൻ എസ് എസ് എ യുടെ ആഭിമുഖ്യത്തിൽ കരാട്ടെ പരിശീലനം നടത്തി . കരാട്ടെ മാസ്റ്റർ സന്തോഷ് ജോസെഫിന്റെ ശിക്ഷണത്തിൽ സ്കൂളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകി .
പഠനോത്സവം (മാർച്ച് 12 )
കുട്ടികളുടെ പഠന മികവുകളുടെ അവതരണം നടത്തുന്നതിന്റെ ഭാഗമായി പഠനോത്സവം വളരെ സമുചിതമായി ആഘോഷിച്ചു . പരിപാടിയുടെ ഔദ്യോഗികമായ ഉത്ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിക്ക് ആശംസ സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു . വിവിധ പരിപാടികൾ കുട്ടികൾ നടത്തുകയും അവയുടെ പ്രദർശനം നടത്തുകയും ചെയ്തു . പരിപാടിയിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മഹനീയ സാന്നിധ്യം പരിപാടിക്ക് മാറ്റേകി .