"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
കൺകുളിർക്കെ കണ്ടു ചാന്ദ്രവിജയം....... ധ്രുവരഹസ്യങ്ങൾ തേടി ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന അഭിമാനക്കാഴ്ച തൽസമയം കണ്ട് വിദ്യാർത്ഥികൾ .കാലിക്കറ്റ് ഗേൾസ് സ്കൂൾ ഒരുക്കിയ എൽഇഡി സ്ക്രീനിൽ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാകാൻ വൈകിട്ട് 4.15 മുതൽ കുട്ടികളുടെ കാത്തിരിപ്പായിരുന്നു .ബഹിരാകാശ മേഖലയിൽ ഇന്ത്യ പുതിയ അധ്യായം തീർത്തപ്പോൾ ദേശീയപതാക വീശിയും നൃത്തം ചെയ്തു അവർ സന്തോഷം പങ്കിട്ടു. രക്ഷിതാക്കളും അധ്യാപകരും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരും എല്ലാം സ്ക്രീനിൽ ലാൻഡിങ് തൽസമയം കണ്ടു .പ്രത്യേക അസംബ്ലി ,ബഹിരാകാശ ക്വിസ് മത്സരം, ചാന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച് പ്ലസ് ടു അധ്യാപികയായ സിത്താരയുടെ ക്ലാസ് എന്നിവയുണ്ടായി .പരീക്ഷാ തിരക്കിലും കുട്ടികൾ ആവേശത്തോടെ പങ്കുചേർന്നു. പ്രിൻസിപ്പൽ അബ്ദു ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി .എം .ശ്രീദേവി , അധ്യാപിക എം.കെ. സൈനബ, പി .ടി.എ .പ്രസിഡണ്ട് എ.ടി. നാസർ എന്നിവർ സംസാരിച്ചു . | കൺകുളിർക്കെ കണ്ടു ചാന്ദ്രവിജയം....... ധ്രുവരഹസ്യങ്ങൾ തേടി ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന അഭിമാനക്കാഴ്ച തൽസമയം കണ്ട് വിദ്യാർത്ഥികൾ .കാലിക്കറ്റ് ഗേൾസ് സ്കൂൾ ഒരുക്കിയ എൽഇഡി സ്ക്രീനിൽ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാകാൻ വൈകിട്ട് 4.15 മുതൽ കുട്ടികളുടെ കാത്തിരിപ്പായിരുന്നു .ബഹിരാകാശ മേഖലയിൽ ഇന്ത്യ പുതിയ അധ്യായം തീർത്തപ്പോൾ ദേശീയപതാക വീശിയും നൃത്തം ചെയ്തു അവർ സന്തോഷം പങ്കിട്ടു. രക്ഷിതാക്കളും അധ്യാപകരും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരും എല്ലാം സ്ക്രീനിൽ ലാൻഡിങ് തൽസമയം കണ്ടു .പ്രത്യേക അസംബ്ലി ,ബഹിരാകാശ ക്വിസ് മത്സരം, ചാന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച് പ്ലസ് ടു അധ്യാപികയായ സിത്താരയുടെ ക്ലാസ് എന്നിവയുണ്ടായി .പരീക്ഷാ തിരക്കിലും കുട്ടികൾ ആവേശത്തോടെ പങ്കുചേർന്നു. പ്രിൻസിപ്പൽ അബ്ദു ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി .എം .ശ്രീദേവി , അധ്യാപിക എം.കെ. സൈനബ, പി .ടി.എ .പ്രസിഡണ്ട് എ.ടി. നാസർ എന്നിവർ സംസാരിച്ചു . | ||
<gallery | <gallery> | ||
[[പ്രമാണം:17092-chandrayaan3-1.jpg | [[പ്രമാണം:17092-chandrayaan3-1.jpg | ||
[[പ്രമാണം:17092-chandrayaan3-3.jpg | [[പ്രമാണം:17092-chandrayaan3-3.jpg |
07:58, 24 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ചന്ദ്രയാൻ 3
കൺകുളിർക്കെ കണ്ടു ചാന്ദ്രവിജയം....... ധ്രുവരഹസ്യങ്ങൾ തേടി ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന അഭിമാനക്കാഴ്ച തൽസമയം കണ്ട് വിദ്യാർത്ഥികൾ .കാലിക്കറ്റ് ഗേൾസ് സ്കൂൾ ഒരുക്കിയ എൽഇഡി സ്ക്രീനിൽ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാകാൻ വൈകിട്ട് 4.15 മുതൽ കുട്ടികളുടെ കാത്തിരിപ്പായിരുന്നു .ബഹിരാകാശ മേഖലയിൽ ഇന്ത്യ പുതിയ അധ്യായം തീർത്തപ്പോൾ ദേശീയപതാക വീശിയും നൃത്തം ചെയ്തു അവർ സന്തോഷം പങ്കിട്ടു. രക്ഷിതാക്കളും അധ്യാപകരും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരും എല്ലാം സ്ക്രീനിൽ ലാൻഡിങ് തൽസമയം കണ്ടു .പ്രത്യേക അസംബ്ലി ,ബഹിരാകാശ ക്വിസ് മത്സരം, ചാന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച് പ്ലസ് ടു അധ്യാപികയായ സിത്താരയുടെ ക്ലാസ് എന്നിവയുണ്ടായി .പരീക്ഷാ തിരക്കിലും കുട്ടികൾ ആവേശത്തോടെ പങ്കുചേർന്നു. പ്രിൻസിപ്പൽ അബ്ദു ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി .എം .ശ്രീദേവി , അധ്യാപിക എം.കെ. സൈനബ, പി .ടി.എ .പ്രസിഡണ്ട് എ.ടി. നാസർ എന്നിവർ സംസാരിച്ചു .
വിംഗ്സ് ലീഡർഷിപ് ക്യാമ്പ്[തിരുത്തുക | മൂലരൂപം തിരുത്തുക]
കാലിക്കറ്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥിനികൾക്കും മെയ് 16,17,18,30,31 തീയതികളിലായി ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു. ഗോൾ സെറ്റിങ്, ഹാപ്പി ലേണിംഗ്, സെൽഫ് അവെയർനെസ്സ്, തീയേറ്റർ വർക് ഷോപ്, ഇഫക്റ്റീവ് കമ്മ്യൂണിക്കേഷൻ, സ്ട്രെങ്ത് ഓഫ് അഡോൾസ്സന്റ്സ് എന്നീ 6 വിഷയങ്ങൾ ആണ് ക്യാമ്പിൽ ചർച്ച ചെയ്തത്. കേരളത്തിലെ അറിയപ്പെടുന്ന പ്രഗത്ഭരായ ടെയിനർമാർ ആണ് പരിശീലനം നൽകിയത്. 262 കുട്ടികൾ 5 ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികളിൽ ലക്ഷ്യബോധം, പഠനാഭിരുചി എന്നിവ വളർത്തുന്നതിനും മാനസികോല്ലാസം നേടുന്നതിനും പ്രസ്തുത ക്യാമ്പിലൂടെ സാധിച്ചു.
കൂടാതെ സ്കൂളിൽ പുതുതായി അഡ്മിഷൻ ലഭിച്ച അഞ്ചാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും മെയ് 26,27,29 തീയതികളിലായി സ്കൂളിൽ വെച്ച് 3 ദിവസത്തെ ആക്ടിവിറ്റി ബേസ്ഡ് ക്യാമ്പ് സംഘടിപ്പിച്ചു . ഗോൾ സെറ്റിങ്, ക്രിയേറ്റിവിറ്റി, വാല്യൂസ്, തിയേറ്റർ വർക് ഷോപ്, ലീഡർഷിപ്, ക്യാരക്ടർ ബിൽഡിംഗ് തുടങ്ങി 6 വിഷയത്തിൽ ആക്ടിവിറ്റികളിലൂടെ ആയിരുന്നു ക്യാമ്പ്. പുതിയ കുട്ടികൾക്കു സ്കൂൾ സാഹചര്യം മനസ്സിലാക്കാനും പരസ്പരം പരിചയപ്പെടാനും ക്യാമ്പ് സഹായകമായി.
പ്രവേശനോത്സവം -വരവേൽപ്പ്[തിരുത്തുക | മൂലരൂപം തിരുത്തുക]
അവധിക്കാലത്തിന്റെ ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ച് വീണ്ടും പുസ്തകങ്ങളുമായി വിദ്യാലയത്തിലെത്തിയ കുഞ്ഞുമക്കളെ വരവേ
റ്റത് യന്ത്രമനുഷ്യൻ. കാഴ്ചയിൽ തന്നെ കൗതുകമുണർത്തിയ കുഞ്ഞൻ റോബോർട്ടായ റോറോയെ കണ്ടപ്പോൾ തന്നെ കുട്ടികളെല്ലാം ഹാപ്പി. എല്ലാവരെയും സ്വാഗതം ചെയ്തതോടെ കുട്ടികളുടെ സന്തോഷം ഇരട്ടിച്ചു.
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് കൗതുകമുണർത്തി റോബോർട്ട് എത്തിയത്. സ്കൂളിലെ ഏറ്റവും ചെറിയ കുട്ടികളായ അഞ്ചാം ക്ലാസിലെ ഓരോ വിദ്യാർഥികൾക്കും കരങ്ങൾ നൽകി സ്വാഗതം ചെയ്താണ് റോറോ വരവേറ്റത്.റോറോ റോബോർട്ടും തങ്ങളുടെ കൂട്ടുകാരനായ മട്ടിലാണ് പിന്നീട് കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചത്.
കോവൂരിലെ റോട്ടെക് അക്കാദമിയാണ് സ്ക്കൂളിനായി റോബോർട്ടിനെ എത്തിച്ചത്. സ്കൂളിലെ അടൽ ടിങ്കുറിങ് ലാബിൽ റോബോട്ടിക്സ് പഠനത്തിനായി റോട്ടെക്കാണ് നേതൃത്വം നൽകിവരുന്നത്. സ്കൂളിൽനടന്ന പ്രവേശനോത്സവം 'വരവേൽപ്പ് '2023 കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.ടി നാസർ അധ്യക്ഷനായി. വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൽ എം .ശ്രീദേവി, പ്രിൻസിപ്പൽ അബ്ദു ,ഹെഡ്മിസ്ട്രസ്സ് സൈനബ സംസാരിച്ചു.
ലോക ലഹരി വിരുദ്ധ ദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എച്ച്.എം സൈനബ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന
അസംബ്ലിയിൽ ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടന്നു. ലഹരിക്കെതിരെ പ്രതിഷേധം ശക്തമാക്കുക, പുതുലഹരിയിലേക്ക് കുട്ടികളെ ആകർഷിക്കുക എന്ന വിഷയത്തിൽ 10 E ക്ലാസിലെ ഹനീന ഫാത്തിമ പ്രഭാഷണം നടത്തി.Little Kites, JRC, Guides, Jagratha, social science ക്ലബ്ബുകളുടെ സഹായത്തോടെ ലഹരി വിരുദ്ധ ചിത്രങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളുന്ന പ്ലക്കാർഡ് ഉപയോഗിച്ച് റാലി നടന്നു. എച്ച് എം സൈനബ ടീച്ചർ, വിവിധ ക്ലബ്ബ് ചുമതലയുള്ള അധ്യാപകർ,പിടിഎ പ്രസിഡണ്ട് എന്നിവർ റാലിക്ക് നേതൃത്വം നൽകി. പുതുതലമുറയുടെ ലഹരിയായ സെൽഫി
പോയിന്റിൽ ലിറ്റിൽ കൈറ്റ്സ് സഹായത്തോടെ ഫോട്ടോഷൂട്ട് നടന്നു. ലഹരിക്കെതിരെ എച്ച്.എസ്.എസ് വിഭാഗത്തിന്റെ പപ്പറ്റ് ഷോ നടന്നു. ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ മത്സരവും കൊളാഷ് മത്സരവും ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യം എടുത്ത് അറിയിക്കുന്നതായിരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ലഹരി വിരുദ്ധ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു.സ്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികൾക്കും പ്രയോജനപ്രദമാകുന്ന പ്രവർത്തനങ്ങളാണ് ഇന്ന് സ്കൂളിൽ നടന്നത്.
ബുക്ക് ഫെയർ[തിരുത്തുക | മൂലരൂപം തിരുത്തുക]
വായന വാരാഘോഷ പരിപാടികളുടെ ഭാഗമായി 27/6/2023 ചൊവ്വാഴ്ച കാലിക്കറ്റ് ഗേൾസ് സ്കൂൾ ലൈബ്രറി ,മലയാളം ,ഇംഗ്ലീഷ് ക്ല
ബ്ബുകൾ സംയുക്തമായി സ്കൂളിൽ മാതൃഭൂമി ബുക്ക് ഫെയർ സംഘടിപ്പിച്ചു.എച്ച്. എം. സൈനബ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൽ അബ്ദു സർ ,പി. ടി. എ. പ്രധിനിധികൾ ,ക്ലബ് കൺവീനർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .കുട്ടികൾക്കും അധ്യാപകർക്കും അവർക്കിഷ്ടപെട്ട പുസ്തകങ്ങൾ കാണാനും വാങ്ങാനും വായിക്കാനുമുള്ള അവസരം ലഭിച്ചു .
കുട്ടി കൗൺസിൽ[തിരുത്തുക | മൂലരൂപം തിരുത്തുക]
യുനെസ്കോയുടെ സാഹിത്യ നഗരം പദവി നേടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിച്ച കുട്ടികളുടെ കൗൺസിലിൽ ഹനീന
ഫാത്തിമ,ഫറ ഫാത്തിമ എന്നിവർ പങ്കെടുത്തു. സാഹിത്യ നഗരം പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന നിർദ്ദേശങ്ങൾ കുട്ടി കൗൺസിലർമാർ മുന്നോട്ട് വെക്കുകയും പദവി നേടിയെടുക്കാനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.