"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 36: വരി 36:
44029_1200.jpg|
44029_1200.jpg|
44029_1201.jpg|
44029_1201.jpg|
44029_1202.jpg|
44029_1203.jpg|
44029_1204.jpg|
</gallery>
</gallery>



21:15, 9 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്‍ത‍ു.പെര‍ു‍ങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സ‍ുരേന്ദ്രൻ,ജില്ലാ ഡിവിഷൻ മെംപർ ശ്രീ വി എസ് ബിന‍ു,ബ്ലോക്ക് മെംപർ ശ്രീമതി എൻ റ്റി ഷീലക‍ുമാരി,പെര‍ുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദ‍ു എന്നിവർ ചടങ്ങിൽ പങ്കെട‍ുത്ത‍ു.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചർ സ്‍ക‍ൂൾ പരിസരത്ത് വ‍ൃക്ഷത്തൈ നട‍ുകയ‍ുണ്ടായി. ത‍ുടർന്ന് വിദ്യാർത്ഥികൾ സ്‍ക‍ൂൾ മൈതാനത്തില‍ുള്ള വ‍ൃക്ഷമ‍ുത്തശ്ശിയെ നമസ്‍ക്കരിക്ക‍ുകയ‍ും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ു. എൻ എസ് എസ് ക്ളബ്ബിന്റെ ആഭിമ‍‍ുഖ്യത്തിൽ സ്‍ക‍ൂൾ പരിസരത്ത‍ുള്ള വീട‍ുകളിൽ വ‍ൃക്ഷത്തൈ വിതരണം നടത്ത‍ുകയ‍ും സ്ക‍ൂൾ മൈതാനത്തിൽ വ‍ൃക്ഷത്തൈ നട‍ുകയ‍ും ചെയ്‍ത‍ു.

പെൺക‍ുട്ടികൾക്കായി ബോധവത്ക്കരണക്ളാസ്സ്

ഹെഡ്‍മി‍സ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചറ‍ും സ്‍ക‍ൂളിലെ കൗൺസിലിംഗ് ടീച്ചർ ശ്രീമതി ചിത്രയ‍ും ചേർന്ന് പെൺക‍ുട്ടികൾക്കായി ശ‍ുചിത്വത്തിനെ ക‍ുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് എട‍ുക്ക‍ുകയ‍ുണ്ടായി.

വായന ദിനാചരണം

സ്‍ക‍ൂളിലെ എല്ലാ ക്ലബ്ബ‍ുകള‍ും ചേർന്ന് വായന ദിനം സമ‍ുചിതമായി ആഘോഷിച്ച‍ു.വായന ദിനത്തിന്റെ ഭാഗമായി കവിതാ രചന,കഥാ രചന,ക്വിസ്സ് എന്നീ മത്സരങ്ങൾ നടത്ത‍ുകയ‍ും ലൈബ്രറി സന്ദർശനം, പ‍ുസ്തക വണ്ടി, പ‍ുസ്തകം വിതരണം, പ‍ുസ്തകം ശേഖരിക്കൽ, ലൈബ്രറി നവീകരിക്കൽ, പ‍ുസ്തക പ്രദർശനം എന്നീ പ്രവർത്തനങ്ങള‍ും അമ്മമാർക്കായി കഥാരചന, കവിതാ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിക്ക‍ുകയ‍ും ചെയ്‍ത‍ു.

ക‍ുട്ടികൾക്കായി മനോരമപത്രം

വായന ദിനാചരണത്തിന്റെ ഭാഗമായി ആങ്കോട് സർവ്വീസ് സഹകരണ സൊസൈറ്റി ക‍ുട്ടികൾക്കായി മലയാള മനോരമ പത്രം സ്‍പോൺസർ ചെയ്‍ത‍ു.

വിവിധ ക്ളബ്ബ‍ുകള‍ുടെ ഉദ്ഘാടനം

കവിയ‍ും പത്രപ്രവർത്തകന‍ുമായ ശ്രീ ഗിരീഷ് പര‍ുത്തിമഠം വിവിധ ക്ളബ്ബ‍ുകള‍ുടെ ഉദ്ഘാടനം നിർവ്വഹിച്ച‍ു. പ്രിൻസിപ്പൽ ശ്രീമതി ബിന്ദ‍ുറാണി ടീച്ചർ,ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചർ എന്നിവർ സംസാരിച്ച‍ു.

ആരോഗ്യ അസംബ്ലിയ‍ും ശ‍ുചീകരണ പ്രവർത്തനങ്ങള‍ും

ജ‍ൂൺ 21-ാം തീയതി സ്പെഷ്യൽ ആരോഗ്യ അസംബ്ളിയ‍‍ും അതിന്റെ ഭാഗമായി ശ‍ുചീകരണ പ്രവർത്തനങ്ങള‍ും നടന്ന‍ു.

വിജയോത്സവം

2022-23 അധ്യയന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ്‍ട‍ൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ ക‍ുട്ടികളെ അന‍ുമോദിച്ച‍ു.പ്രിൻസിപ്പൽ ശ്രീമതി ബിന്ദ‍ുറാണി ടീച്ചർ സ്വാഗത പ്രാസംഗികയ‍ും പെര‍ുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സ‍ുരേന്ദ്രൻ അവർകൾ അധ്യക്ഷന‍ുമായിര‍ുന്ന പ്രസ്‍ത‍ുത ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ആയിര‍ുന്ന‍ു.തദവതരത്തിൽ വിശിഷ്ടാതിഥിയായി സിവിൽ സർവ്വീസ് ജേതാവായ ക‍ുമാരി ആഷ്‍നിയ‍ും മ‍ുഖ്യാതിഥികളായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലാൽക‍ൃഷ്‍ണ, ജില്ലാ ഡിവിഷൻ മെംപർ ശ്രീ വി എസ് ബിന‍ു എന്നിവര‍ും പങ്കെട‍ുത്ത‍ു.ശ്രീമതി എസ് ബിന്ദ‍ു( വൈസ് പ്രസിഡന്റ്, പെര‍ുങ്കടവിള ഗ്രാമപഞ്ചായത്ത്), ശ്രീമതി എൻ റ്റി ഷീലക‍ുമാരി( ബ്ലോക്ക് മെംപർ), ശ്രീമതി ഷീലാമ്മ കെ ഇ( മ‍ുൻ ഹെഡ്‍മിസ്‍ട്രസ്സ്), ശ്രീമതി ശ്രീകല ജി കെ( മ‍ുൻ സീനിയർ അസിസ്റ്റന്റ് ),ശ്രീമതി കവിത ജോൺ( ഹെഡ്‍മിസ്‍ട്രസ്സ്),ശ്രീമതി നന്ദിനി (സീനിയർ ടീച്ചർ) എന്നിവർ ആശംസകൾ നേർന്ന‍ു. ശ്രീ ബിന‍ു വി (സ്റ്റാഫ് സെക്രട്ടറി) ക‍ൃതജ്ഞത അറിയിച്ച‍ു.

ലഹരി വിര‍ുദ്ധദിനാചരണം

ലഹരി വിര‍ുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിര‍ുദ്ധ റാലി,ലഹരി വിര‍ുദ്ധ പ്രതിജ്ഞ,ബോധവത്ക്കരണ ക്ലാസ്സ്,പോസ്റ്റർ രചന മത്സരം, ഉപന്യാസ രചനമത്സരം എന്നിവ സംഘടിപ്പിച്ച‍ു.

പകർച്ചവ്യാധി ബോധവത്ക്കരണക്ലാസ്സ്

സ്ക‍ൂളിലെ ജെആർസി യ‌ൂണിറ്റിന്റെ നേത‍ൃത്വത്തിൽ പകർച്ചവ്യാധി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പെര‍ുങ്കടവിള സി എച്ച് സി യിലെ ജ‌ൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീമതി നീന‍ു ആണ് ക്ളാസ് നയിച്ചത്.

ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2023-26 ബാച്ച് ലിറ്റ്ൽകൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 08/07/2023 ശനിയാഴ്ച നടന്ന‍ു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി കവിത ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്‍ത‌ു. കൈറ്റ് മാസ്റ്റർട്രെയിനറായ ശ്രീ മോഹൻക‍ുമാർ സാറാണ് ക്ലാസ്സ‍ുകൾ കൈകാര്യം ചെയ്തത്.

ചാരിറ്റി ഫണ്ട് ശേഖരണം

സ്കൂളിലെ ജെ. ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പെരുങ്കടവിള പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ സെന്ററിനായി ചാരിറ്റി ഫണ്ട് കളക്ഷൻ നടത്തുകയ‌ുണ്ടായി.ശേഖരിച്ച തുകയായ Rs.10000 /-(പതിനായിരം രൂപ ) സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേന്ദ്രൻ അവർകൾക്ക് കൈമാറുകയ‍ും ചെയ്‌ത‌ു.

ലോക ജനസംഖ്യാദിനാചരണം

ലോക ജനസംഖ്യാ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ ഇന്ത്യയുടെ ഭൂപടം തയ്യാറാക്കി.അതിനോടൊപ്പം പോസ്റ്റർ രചന മത്സരവ‍ും നടത്തി.

GOTEC ഉദ്ഘാടനം

ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ബിനു അവർകൾ GOTEC ഉദ്ഘാടനം ചെയ്ത‍ു.ഹെഡ്മിസ്ട്രസ്സ് കവിത ജോൺ ടീച്ചർ,സീനിയർ അസിസ്റ്റന്റ് നന്ദിനി ടീച്ചർ, എസ് ആർ ജി കൺവീനർ റോഷ്‍നി ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ച‍ു. GOTEC ട്രെയിനർ ശ്രീമതി വത്സല ലത ടീച്ചർ നന്ദി അർപ്പിച്ച‍ു.

ലോക പ്രക‍ൃതി സംരക്ഷണദിനാചരണം

ലോക പ്രക‌ൃതി സംരക്ഷണദിനാചരണത്തോടന‍ുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേത‍ൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരവ‌ും സയൻസ് ക്ളബ്ബിന്റെ നേത‌ൃത്വത്തിൽ പോസ്റ്റർ രചന മത്സരവ‌ും സംഘടിപ്പിച്ച‌ു.

ഇംഗ്ലീഷ് - ഏകദിന ശില്പശാല

04/08/2023 വെള്ളിയ്ഴ്ച സ്ക‌ൂൾ ആഡിറ്റോറിയത്തിൽ വച്ച് ഇംഗ്ലീഷ് ഏകദിന ശില്പശാല നടത്ത‍ുയ‍ുണ്ടായി. വെയ്യാറ്റിൻകര ബിപിഒ ശ്രീ അയ്യപ്പൻ സർ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്‌ത‌ു.

പ്രേംചന്ദ് ജയന്തി ദിനാചരണം

ഹിന്ദി ക്ലബ്ബിന്റെ ആഭിമ‍ുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ദിനാചരണം സമ‌ുചിതമായി തന്നെ ആഘോഷിച്ച‌ു. പ്രേംചന്ദിന്റെ രചനകൾ പരിചയപ്പെട‌ുത്തൽ, പ്രേംചന്ദിനെ ക‌ുറിച്ചുള്ള ഡോക്യ‍ുമെന്ററി പ്രദർശനം, പ്രേംചന്ദ് രചനകളിലെ കഥാപാത്രങ്ങള‍ുടെ പ‌ുനരാവിഷ്ക്കരണം എന്നിവ ദിനാചരണത്തിനെ മോടിപ്പെട‌ുത്തി.

ഫ്രീഡം ഫെസ്റ്റ് 2023

ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി 09/08/2023 ബ‍ുധനാഴ്ച ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ സ്വതന്ത്ര വീജ്ഞാനോത്സവം 2023 - നോടന‍ുബന്ധിച്ച‌ുള്ള പ്രതിജ്ഞ വായിച്ച‌ു. സ്വതന്ത്ര സോഫ്റ്റ്വെയറ‌ുകളെ ക‌ുറിച്ച് ഒര‌ു വിവരണം നല്ക‌ുകയ‌ും അതിനെ ത‌ുടർന്ന് ക്വിസ് മത്സരം നടത്ത‌ുകയ‌ും വിജയികൾക്ക് സമ്മാനം നല്ക‌ുകയ‌ും ചെയ്‌തു. ത‌ുടർന്ന് സംസ്ഥാന ക്യാമ്പിൽ പങ്കെട‌ുത്ത കെവിൻ പോറസിനെ അന‌ുമോദിച്ച‍ു. ലിറ്റിൽ കൈറ്റ് ആയതില‌ൂടെ എന്തൊക്കെ നേട്ടങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് കെവിൻ മറ്റ‌ു ക‌ുട്ടികളം ബോധ്യപ്പെട‌ുത്തി. ത‌ുടർന്ന് ഫ്രീഡം ഫെസ്റ്റ് 2023 എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 10/08/2023 വ്യാഴാഴ്ച റോബോട്ടിക് മാത‌ൃകകള‌ുടെ പ്രദർശനം സംഘടിപ്പിച്ച‌ു. 11/08/2023 വെള്ളിയാഴ്ച പൊത‌ുജനങ്ങൾക്കായി ഉബണ്ഡ‌ു ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ച‌ു. ത‌ുടർന്ന് യ‌ുപി വിഭാഗം ക‌ുട്ടികൾക്കായി ലിറ്റിൽകൈറ്റ്സ് കമ്പ്യ‌ൂട്ടർ പരിശീലനം നൽകി.