"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:


==== വർണ്ണപ്പകിട്ടോടെ സ്കൂളിലെ ആദ്യദിനം ====
==== വർണ്ണപ്പകിട്ടോടെ സ്കൂളിലെ ആദ്യദിനം ====
രണ്ടായിരത്തിഇരുപത്തിമൂന് ജൂൺ ഒന്നിന് വർണാഭമായ ചടങ്ങോടുകൂടി ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ആഘോഷമാക്കി. റോസപ്പൂക്കൾ നവാഗതർക്ക് നൽകി , ചെണ്ടമേളത്തോടെ കുട്ടികളെ സ്വീകരിച്ചു കൊണ്ട് പ്രവേശനോത്സവ ചടങ്ങുകൾ ആരംഭിച്ചു. സ്ക്കൂളിന്റെ മികവുകളും സംസ്ഥാന തല ഉദ്ഘാടനചടങ്ങുകളും സദസ്സിലുള്ള രക്ഷിതാക്കൾക്കും കുട്ടികൾക്കും വീക്ഷിക്കാവുന്ന തരത്തിൽ പ്രൊജക്ടറിൽ  പ്രദർശിപ്പിച്ചു കൊണ്ട്  ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തന നിരതരായിരുന്നു. . ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നടത്തിയതിനു ശേഷമാണ് സ്ക്കൂൾ തല ഉദ്ഘാടന ചടങ്ങുകൾ തുടങ്ങിയത്.
പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജുവിന്റെ   അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത് ബഹു. ശാഖാ പ്രസിഡന്റ് ശ്രീ.എൽ സന്തോഷ്  ഉം നവാഗതരായ കുട്ടികളും ചേർന്നാണ്. ബലൂണുകളും മിഠായികളും കുട്ടികൾക്ക് വിതരണം ചെയ്ത് സ്റ്റുഡന്റ് പോലീസ് കേഡറ്സും സമ്മേളനത്തിൽ സാന്നിദ്ധ്യമായി.സ്കൂളിലെ പ്രധാന അദ്ധ്യാപിക ശ്രീമതി നടാഷ എം ബി ചടങ്ങിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. ബഹു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിതാ മുരളി, വാർഡ് മെമ്പർ ശ്രീ. ഗഗാറിൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, ശാഖാ സെക്രട്ടറി ശ്രീ. ഡി ജിനുരാജ് എന്നിവർക്കൊപ്പം വിദ്യാർത്ഥിനിയായ കുമാരി മീവൽ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് അദ്വൈത് ആർ മോഹൻ  തുടങ്ങിയവരും ചടങ്ങിന് ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഐഷ പുരുഷോത്തമൻ ചടങ്ങിൽ പങ്കെടുത്തവർക്ക് കൃതജ്ഞത രേഖപ്പെടുത്തി.
emailconfirmed
835

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912713" എന്ന താളിൽനിന്ന് ശേഖരിച്ചത്