"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:39, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മേയ് 2023→1. ലോക പരിസ്ഥിതി ദിനം 2022
വരി 91: | വരി 91: | ||
പ്രമാണം:Bhakshyasurakshadinam-2.jpg | പ്രമാണം:Bhakshyasurakshadinam-2.jpg | ||
</gallery> | </gallery> | ||
=== <u>3. വായനാവാരാഘോഷം 2022</u> === | |||
'''പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരയിൽ നിന്നു പുറത്തെടുത്തു വായിക്കുമ്പോഴാണ് അവയ്ക്ക് മോചനം ലഭിക്കുന്നത്. വായനയെന്നത് ഒരർത്ഥത്തിൽ കണ്ണു തുറന്നുകൊണ്ടുള്ള സ്വപ്‌നം കാണലാണ്. വായനയിലൂടെ രാൾ ആയിരക്കണക്കിനു ജീവിതങ്ങൾ ജീവിച്ചു തീർക്കുന്നു. എന്നാൽ ഒന്നും വായിക്കാത്ത ഒരാൾ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു.''' | |||
''' കുഞ്ഞുണ്ണി മാഷ് പുസ്തകത്തെ പുത്തകം എന്നാണ് വിളിച്ചിരുന്നത്. പുത്തൻ കാര്യങ്ങൾ അകത്തുള്ളതാണ് പുത്തകം.. വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക''' | |||
''' വായിച്ചാലും വളരും''' | |||
''' വായിച്ചിലെങ്കിലും വളരും''' | |||
''' വായിച്ചു വളർന്നാൽ വിളയും''' | |||
''' വായിക്കാതെ വളർന്നാൽ വളയും''' | |||
'''എന്ന അദ്ദേഹത്തിന്റെ കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്.''' | |||
''' പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ’ എന്നാണ് സുകുമാർ അഴീക്കോട് പി എൻ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎൻ പണിക്കർ. സനാതനധർമം എന്നപേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തിൽ ആകെ പടർന്ന് കിടക്കുന്ന ഗ്രന്ഥശാലകൾക്ക് അടിസ്ഥാനമായത്.''' | |||
''' 1945ൽ 47 ഗ്രന്ഥശാലകളുടെ പ്രവർത്തക സമ്മേളനവും അദ്ദേഹം വിളിച്ച് കൂട്ടി. ആ സമ്മേളനത്തിന്റെ തീരുമാനപ്രകാരം 1947-ൽ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ൽ കേരള ഗ്രന്ഥശാലാ സംഘമായത്. ഇതിനിടെ സർക്കാറിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി പണിക്കർ മുഴുവൻ സമയ ഗ്രന്ഥശാല പ്രവർത്തകനായി.''' | |||
''' ”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ൽ ഗ്രന്ഥശാലാ സംഘത്തിൻറെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയുടെ മുൻ നിരയിലും അദ്ദേഹം ഉണ്ടായിരുന്നു.''' | |||
'''വിദ്യാഭ്യാസവികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന കാൻഫെഡിൻറെ സെക്രട്ടറിയായും (1978 മുതൽ) സ്റ്റേറ്റ് റിഡേഴ്സ് സെൻററിൻറെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാൻഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു.''' | |||
'''1995 ജൂൺ 19ന് ഉജ്വലായ ആ ജീവിതത്തിന് പരിസമാപ്തിയായി. അദ്ദേഹത്തോടുള്ള ആദര സൂചകമായി കേരള സർക്കാർ 1996മുതലാണ് അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിച്ച് തുടങ്ങിയത്.''' | |||
'''വിദ്യാലയത്തിലെ വായനാദിനം ഇത്തവണ വായനാപക്ഷാചരണമായാണ് ആചരിച്ചത്. വായനാദിനത്തിന്റെ ഔപചാരിക ഉദ്ഘാടനം നഗരസഭാധ്യക്ഷ ശ്രീമതി അനിതാവേണു, വാർഡ് കൗൺസിലർ ശ്രീമതി പി വി ധനലക്ഷ്മിയുടെ അധ്യക്ഷതയിൽ നിർവ്വഹിച്ചു. ചടങ്ങിൽ മുഖ്യതിഥിയായ പ്രശസ്ത ബാലസാഹിത്യകാരി ശ്രീമതി അംബുജം കടമ്പൂര് തന്റെ വായനാനുഭവങ്ങൾ പങ്കുവെച്ചതിനൊപ്പം പുതിയ കഥകളും പറഞ്ഞ് ചടങ്ങ് ആസ്വാദ്യകരമാക്കി. വായനാപക്ഷാചരണത്തിന് ആശംസകൾ നേർന്നുകൊണ്ട് നഗരസഭാ ലൈബ്രേറിയൻ ശ്രീ രമേഷ് ബാബു, പി.ടി.എ പ്രസിഡണ്ട് ശ്രീ സി യശോനാഥ്, ശ്രീ. സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. എം പി ശശിധരൻ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി ശ്രീമതി എം റീത്ത നന്ദിയും പറഞ്ഞു.''' | |||
'''വായനാപക്ഷാചരണത്തിന്റെ ഭാഗമായി അധ്യാപക അവാർഡ് ജേതാവ് ശ്രീ. മൊയ്തീൻ മാഷിന്റെ ആൽബങ്ങളുടെ പ്രദർശനവും നടന്നു.''' | |||
'''വിവിധ ഭാഷാ അസംബ്ലി, പുസ്തകപരിചയം, പ്രസംഗ മത്സരം, ക്വിസ് മത്സരം, ക്ലാസ് ലൈബ്രറി ശാക്തീകരണം, റഫറൻസ് ലൈബ്രറി പ്രദർശനം തുടങ്ങിയ പരിപാടികൾ നടക്കും.''' | |||
= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) = | = അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) = |