"മൂലങ്കാവിന്റെ പ്രവർത്തനങ്ങൾ 2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ - വായനാമല്‍സരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
രണ്ടാം സ്ഥാനം      അനഘ തോമസ് 9A
രണ്ടാം സ്ഥാനം      അനഘ തോമസ് 9A
മൂന്നാം സ്ഥാനം      ലുലു ആയിഷ 10F  
മൂന്നാം സ്ഥാനം      ലുലു ആയിഷ 10F  
ജൂണ്‍ 26 – മയക്കുരുന്ന് വിരുദ്ധദിനം  
ജൂണ്‍ 26 – മയക്കുരുന്ന് വിരുദ്ധദിനം  
മൂലങ്കാവ് ഗവ. ഹയര്‍ സെക്കവണ്ടറി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും, സയന്‍സ് ക്ലബ്ബ്, ഇക്കോക്ലബ്ബ്, IT ക്ലബ്ബ് എന്നവിവയുടേയും ആഭിമുഖ്യത്തില്‍ 2016 ജൂണ്‍ 26 ന് മയക്കുമരുന്ന് വിരു്ദ്ധദിനം ആചരിച്ചു. ജൂണ്‍ ആദ്യവാരം തന്നെ 60 അംഗങ്ങളുള്ള ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചിരുന്നു.
മൂലങ്കാവ് ഗവ. ഹയര്‍ സെക്കവണ്ടറി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും, സയന്‍സ് ക്ലബ്ബ്, ഇക്കോക്ലബ്ബ്, IT ക്ലബ്ബ് എന്നവിവയുടേയും ആഭിമുഖ്യത്തില്‍ 2016 ജൂണ്‍ 26 ന് മയക്കുമരുന്ന് വിരു്ദ്ധദിനം ആചരിച്ചു. ജൂണ്‍ ആദ്യവാരം തന്നെ 60 അംഗങ്ങളുള്ള ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചിരുന്നു.

16:22, 3 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ - വായനാമല്‍സരം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും നാഷണല്‍ ലൈബ്രറിയും സംയുക്‌തമായി നടത്തുന്ന വായനാമല്‍സരം ജൂലൈ മാസം ആദ്യ ആഴ്ചനടത്തി. 50- ഓളം കുട്ടികള്‍ പങ്കെടുത്ത മല്‍സരത്തില്‍ ലൈബ്രറി കൗണ്‍സില്‍ നല്‍കിയ 100 ചോദ്യങ്ങള്‍ അവതരിപ്പിച്ചു. മല്‍സരത്തി‍ല്‍ ഒന്നാം സ്ഥാനം മീട്ടു വിജയന്‍ 10D രണ്ടാം സ്ഥാനം അനഘ തോമസ് 9A മൂന്നാം സ്ഥാനം ലുലു ആയിഷ 10F ജൂണ്‍ 26 – മയക്കുരുന്ന് വിരുദ്ധദിനം മൂലങ്കാവ് ഗവ. ഹയര്‍ സെക്കവണ്ടറി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും, സയന്‍സ് ക്ലബ്ബ്, ഇക്കോക്ലബ്ബ്, IT ക്ലബ്ബ് എന്നവിവയുടേയും ആഭിമുഖ്യത്തില്‍ 2016 ജൂണ്‍ 26 ന് മയക്കുമരുന്ന് വിരു്ദ്ധദിനം ആചരിച്ചു. ജൂണ്‍ ആദ്യവാരം തന്നെ 60 അംഗങ്ങളുള്ള ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചിരുന്നു.

ജൂലൈ 5 ബഷീര്‍ദിനം 'വൈക്കം മുഹമ്മദ് ബഷീര്‍ - കുട്ടികളുടെ സുല്‍ത്താന്‍' - മൂലങ്കാവ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യകത്തില്‍‌ വിപുലമായി കാര്യപരിപാടികളോടെ 'ബഷ‍ീര്‍ ദിനം ' ആചരിച്ചു. യോഗത്തിന് വിദ്യാരംഗം കണ്‍വീനര്‍ സ്വാഗതം ആശംസിച്ചു. അധ്യക്ഷസ്ഥാനമലങ്കരിച്ച ഹെഡ്‌മാസ്റ്റര്‍ ശ്രീ. ഹൈഗദ്രോസ്സാര്‍ ബഷീറിന്റെ കൃതികളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സരസമായി സംസാരിച്ചു. തുടര്‍ന്ന് 'ബഷീര്‍ 'ദ' മാന്‍' - എന്ന ഡോക്യുമെന്ററി പ്രദര്‍ശനംവും ചര്‍‌ച്ചയും നടത്തി.

ക്ലാസ്സ് പി.ടി.എ – യു.പി 12.7.2016 -ന് 2016-17ലെ ആദ്യ പി.ടി.എ മീറ്റിംഗ് ഹാളില്‍ വച്ച് ചേരുകയുണ്ടായി. 2 സെക്‌ഷനുകളിലായാണ് മീറ്റിംഗ് നടത്തിയത്.

ഹരിത വത്‌കരണം ജി.എച്ച്.എസ്.എസ്. മൂലങ്കാവില്‍ 2016-17. അധ്യയനവര്‍ഷത്തെ പരിസ്ഥിതി-ക്ലബ്ബിന്റെ വാര്‍ഷിക പദ്ധാതികലിലൊന്നായ 'ഹരിതവല്‍ക്കരണം' വളരെ ഭംഗിയായി നടന്നു. സ്‌കൂള്‍ കോംപൗണ്ടിന്റെ ഹിരതഭംഗി നിലനിര്‍ത്തുന്ന തരത്തിലാണ് ഇത്. കോംപൗണ്ടിന്റെ മുഖഛായ തന്നെ മാറ്റാന്‍ ഇതിന് കഴിയും.

സയന്‍സ് സെമിനാര്‍ മൂലങ്കാവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2016 ജൂലായ് 22 ന് ഉച്ചയ്ക്ക് 12.45 ന് സ്മാര്‍ട്ട് റൂമില്‍ വച്ച് ശാസ്‌ത്ര സെമിനാര്‍‍ മത്സരം നടത്തി.

Energy club – പ്രവര്‍‌ത്തന ഉദ്‌ഘാടനം 2016-17വര്‍ഷം സ്‌കൂള്‍ എന്‍ജി ക്ലബ്ബിന്റെ ഔദ്യാഗികമായ പ്രവര്‍ത്തനഉദ്‌ഘാടനം 15/7/2016 ന് ജില്ലയിലെ മുന്‍ chemistry RP യുമായിരുന്ന ശ്രീ.വി.ഡി.ജോര്‍ജ് സാര്‍ ഈ വര്‍ഷത്തെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

വാര്‍ത്താവായന മത്സരം - സോഷ്യല്‍ സയന്‍സ് ക്ലബ്ബ് 2016-17 അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 28-7-16 ന് വ്യാഴാഴ്ച്ച ഉച്ചയ്‌ക്ക് 1.30ന് വാര്‍ത്താവായനമത്സരം നടത്തി. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനറുടെ നേതൃത്വത്തില്‍ 3 മിനിറ്റ് വായനയ്‌ക്കും അനുവദിച്ചു. സോഷ്യല്‍സയന്‍സ് അധ്യാപകര്‍ KM സജീവ്, മലയാളം അധ്യാപകന്‍ വിനോദ് തോമസ്. മാര്‍ബസോലിയോസ്- BEd College ലെ Teacher trainee ഫാദര്‍ ജയിംസണ്‍ എന്നിവര്‍ത ജഡ്‌ജമെന്റ് പാനലില്‍ ഇരുന്നു. അനഘാതോമസ് 9A, ആഷ്‌ലി സാബു 10E, ജുസൈല സി.എ,സോനഷാജി എന്നീകുട്ടികളെ സെലക്‌ട് ചെയ്‌തു. ഫൈനല്‍ മത്സരം 3.8.2016 ബുധനാഴ്ച്ച 1.30 ക്ക് നടത്താന്‍ തീരുമാനിച്ചു.

അനുമോദന ചടങ്ങ്

             സംഘടിപ്പിച്ചു.   4.8.2016

മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും അമേരിക്കയിലഎ ഒഹയോ(Ohio) സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകവിദ്യാര്‍ത്ഥിതിയുമായ കുമാരി. ലക്ഷ്‌മി ഭായ് എന്‍.വി യ്ക്ക് സ്‌കൂള്‍ അനുമോദനം നല്‍കി. ചടങ്ങില്‍ മുഖ്യാതിഥി വയനാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ Dr.ഉണ്ണികൃഷ്ണന്‍ സാര്‍ ലക്ഷ്‌മിയ്ക്ക് ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് മുഖ്യപ്രഭാഷണവും നടത്തി. ലക്ഷ്‌മിയെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ കുട്ടികള്‍ക്ക് മാതൃകയും പ്രചോദനവുമാണെന്നും ഇത്തരം നേട്ടങ്ങള്‍ അവര്‍ത്തിക്കപ്പെടേണ്ടതാണെന്നും സംസാരിച്ചു. മറുപടി പ്രസംഗത്തില്‍ ലക്ഷ്‌മിഭായ് എ.പി.ജെ. അബ്‌ദുള്‍ കലാമിന്റെ വാക്കുകള്‍ ഉദാരിച്ചുകൊണ്ട് തന്റെ വിദ്യാര്‍ത്ഥി ജീവിതത്തിന്റെ നേട്ടങ്ങളും അദ്ധ്വാനങ്ങളും അവതരിപ്പിച്ച സജീവന്‍ സാര്‍‌ ആശംസയും പ്രകാശന്‍ സാര്‍ നന്ദിയും അറിയിച്ചു.

ഹിരോഷിമ ദിനം / നാഗസാക്കി ദിനം 2016-17 അധ്യയനവര്‍ഷത്തി‍ല്‍ സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 6/8/16 ഹിരോഷിമ ദിനം 9/8/16 നാഗസാക്കി ദിനത്തോടനുമ്പന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റര്‍ രചനം മത്സരം, യുദ്ധവിരുദ്ധ പ്ലക്കാര്‍ഡ് മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് കാണുന്നതിനായി സ്‌കൂളില്‍ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി. യുദ്ധവിരുദ്ധ മനോഭാവം വളര്‍ത്താനുതകുന്ന തരത്തില്‍ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും നിലവാരം പുലര്‍ത്തി. കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധയുമായി. ക്ലാസടിസ്ഥാനത്തിലായിരുന്നു മത്സരം നടത്തിയത് ഒന്നാം സ്ഥാനം 8Eരണ്ടാം സ്ഥാനം 10B, മൂന്നാം സ്ഥാനം 9C എന്നീക്രമത്തില്‍ ലഭിച്ചു.

ക്വിസ് മത്സരം സോഷ്യല്‍ സയന്‍സ് ക്ലബ്ബ് 10-8-2016 2016-17 അധ്യയന വര്‍ഷത്തി‍ല്‍ സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 10.8.2016 ന് സ്വതന്ത്ര്യദിന ക്വിസ് മത്സരം നടത്തി. കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ടായി. ചോദിച്ച മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കികൊണ്ട് മീട്ടു വിജയന്‍ 10D ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒരു മാര്‍ക്കിന്റെ വ്യത്യാസത്തില്‍ ബേസില്‍ കുര്യകോസ് 10F രണ്ടാംസ്ഥാനവും രണ്ടു മാര്‍ക്കിന്റെ വ്യത്യാസത്തില്‍ മുഹമ്മദ് യാസിന്‍ 9D മൂന്നാംസ്ഥാനത്തിനര്‍‌ഹനായി.

സ്‌കൂല്‍ പാര്‍ലമെന്റ് 11.8.16 തിരഞ്ഞെടുപ്പ് - 2016 2016-17 അധ്യയന വര്‍ഷത്തില്‍ ജി എച്ച് എസ് എസ് മൂലങ്കാവ് സ്‌കാള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 11.8.2016ന് നടത്തി. ജനാധിപത്യരീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. 4.8.2016ന് നാമനിര്‍ദേശപത്രിക സ്വീകരിച്ച് സൂക്ഷമപരിശോധന നടത്തി ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നം അനുവദിച്ചു. പരസ്യ പ്രചാരണത്തിനൊടുവില്‍ 10-ാം തിയ്യതി ഉച്ചയ്‌ക്ക് 1.30ന് meet the candidates പരിപാടി നടത്തി. 11 ന് രാവിലെ 9.30ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ KM സജീവ് സാര്‍, കേന്ദ്രനിരീക്ഷകരായി ചാര്‍ജെടുത്ത VT അബ്രഹാം സാര്‍, എ.ശ്യാമള ടീച്ചര്‍, എം.ആര്‍. പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്‌തു. കൃത്യം 10മണിക്കുതന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഓരോ ബൂത്തിലും പ്രസൈഡിംങ് ഓഫീസര്‍, 1st പോളിംഗ് ഓഫീസര്‍, 2nd പോളിംഗ് ഓഫീസര്‍, 3rd പോളിംഗ് ഓഫീസര്‍, 2 പോലിസുകാര്‍ എന്നിവരെ നിയമിച്ചു. പോളിംഗ് ബൂത്തുകളില്‍ കേന്ദ്രനിരീക്ഷകരുടെയും മാധ്യമ പ്രവര്‍‍ത്തകരുടേയും സജീവ സാന്നിധ്യത്തിലായിരുന്നു

തെരെഞ്ഞെടുപ്പ്. 11 മണിയോടുകൂടി പല ബൂത്തികളിലെയും ഫലം അറിയാന്‍ കഴിഞ്ഞു. തുടര്‍‌ന്ന് 12 മണിക്ക് ആദ്യയോഗം ചേരുകയും പാര്‍ലമെമന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു. ഓരോ ഭാരവാഹികളെയും സ്‌കൂള്‍ പ്രതിനിധികള്‍ ഐക്യകനേഠേന തിരഞ്ഞെടുത്തു. 
				  ഭാരവാഹികള്‍ തങ്ങളുടെ ഉത്തരവാദിത്തവും തടമകളും കൃത്യമായി നിറവേറ്റുമെന്ന് അദിസംഭോജന ചെയ്‌തുകൊണ്ട് സംസാരിച്ചു.  


സ്വാതന്ത്ര്യദിനം ‌2016-17 ആഘോഷം 2016-17 ആധ്യയനവര്‍ഷത്തില്‍ ജി.എച്ച.എസ്.എസ്.മൂലങ്കാവ് സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികള്‍ നടത്തി. കൃത്യം 9.00am പ്രിന്‍സിപ്പാള്‍ മിനി സി ഇയ്യാക്കു, HM ഹൈദ്രോസ് സാര്‍, സെന്‍ട്രല്‍ ബാങ്ക് മാനേജര്‍ ശ്രീ ഏഗസ്‌റ്റിന്‍, PTA പ്രസിഡന്റ് ഷിജോ പട്ടമന, സീനിയര്‍ അസിസ്‌റ്റന്റ് അബ്രഹാം സര്‍ എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി കുട്ടികള്‍ പതാകഗാനം ആലാപിടച്ചു. JRC, Scout, Road Safety Club എന്നിവരുടെ നേതൃത്വത്തില്‍ ഗ്രൗണ്ടില്‍ പരേഡ്‌നടത്തി. ദേശീയപതാകയെ സല്യൂട്ട് ചെയ്‌തു. തുടര്‍ന്ന് സ്വാതന്ത്ര്യ ദിനസന്ദേശം നല്‍കി. HM , പ്രന്‍സിപ്പാള്‍, PTA പ്രസിഡന്റ്, ബാങ്ക്‌മാനേജര്‍ അഗസ്‌റ്റിന്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ വിജയകളായവര്‍ക്ക് സമ്മാനം ബാങ്ക്‌മാനേജര്‍ നല്‍കി. LP, UP, HS, HSS വിഭാഗത്തിലെകുട്ടികള്‍ സ്വാതന്ത്ര്യ ദിനസന്ദേശം നല്‍കി. അതിനുശേഷം കുട്ടികള്‍ ദേശഭക്തിഗാനം ആലാപിച്ചു. പിന്നീട് HS വിഭാഗം കുട്ടികള്‍ വിവിധ ചരിത്രമുഹൂര്‍ത്തങ്ങള്‍ ദൃശ്യാവിഷ്‌കാരത്തിലൂടെ ആവിഷ്‌കരിച്ചു. ശേഷം സ്‌റ്റേജില്‍ കരാട്ടേ ഡിസ്‌പ്ലേ അവതരിപ്പിച്ചു. സെന്‍സായ് ചന്ദ്രന്‍ മാസ്‌റ്ററിന്റെ നേതൃത്വത്തില്‍ വളരെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചു .

   			ഈ വര്‍‌ഷത്തെ  സ്വാതന്ത്ര്യദിനാഘോഷം കടലമിഠായി വിതരണം നടത്തിയതോടുകൂടി അവസാനിപ്പിച്ചു.

ഫീല്‍ഡ്‌ട്രിപ്പ് By. എക്കോ ക്ലബ്ബ് ചിങ്ങം - 1 കര്‍ഷകദിനത്തില്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കാര്‍‍ഷിക അബോസിസറുമായ സൂരജിന്റെ കൃഷിയിടം പരിസ്ഥിതി ക്ലബ്ബംഗങ്ങള്‍ സന്ദര്‍ശിച്ചു. എക്കോ ക്ലബ്ബ് കണ്‍വീനര്‍‍മാരായ ശ്രീമതി ഷിബിന കെ.എം, ശ്രീ ബിനു ജോസഫ്, അധ്യാപകര്‍ ശ്രീമതി ശ്യാമള, ശ്രീമതി ബിന്ദു ശ്രീമതി ദീപ, സുധീഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

ഓണാഘോഷം

2016-17 -ലെ ഓണാഘോഷ 09.09.2016-ന് വെള്ളിയാഴ്ച്ച ആഘോഷ പൂര്‍വ്വം നടത്തിയതിന്റെ റിപ്പോര്‍ട്ട്. നേരത്തെ നിശ്‌ചയിച്ചു പ്രകാരം കൃത്യം 9.30ന് തന്നെ പൂക്കളമത്സരം അരംഭിച്ചു. നഴ്‌സറി ക്ലാസ്സിലും പ്രൈമറിയിലും മത്സരം ഉണ്ടായിരുന്നില്ല മത്സരത്തില്‍ പങ്കെടുത്ത എല്ല ക്ലസ്സിനും സമ്മാനങ്ങള്‍ നല്‍‌കി. UP, HS കൂട്ടികളുടെ പൂക്കളമത്സരം തുടങ്ങി 12.00 ന് തന്നെ ജഡ്‌ജ്‌മെന്റ് നടത്തി. എല്ലാ ക്ലസ്സുകളിലും പൂക്കളങ്ങള്‍ വളരെ മനോഹരമായിട്ടാണ്  കുട്ടികള്‍ തീര്‍ത്തത്.  ജ‍ഡ്‌ജ്‌മെന്റിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു എല്ലാ പൂക്കളങ്ങളും. കഴിഞ്ഞദിവസം വരെ പരീക്ഷ ചൂടില്‍ ആയിരുന്നിട്ടും കുട്ടികള്‍ താല്‍പ്പര്യത്തോടു കൂടി പൂക്കളത്തെപ്പോലെ തന്നെ കുട്ടികളും വിവിധ നവിറത്തിലുള്ള ഉടുപ്പുകള്‍ അണിഞ്ഞാണ് സ്‌കൂളില്‍ എത്തിയത്. ഈ നിറപ്പകിട്ടാര്‍ന്ന ഓണാഘോഷത്തിന് ഇരട്ടിമധുരം പകര്‍ന്നുകൊണ്ടുള്ള ഓണസദ്യനടത്താനുള്ള തയ്യാറെടുപ്പുകള്‍ നടന്നു. നേരത്തെ നിശ്‌ചയിച്ച പ്രകാരം UP തലം മുതലുള്ള കുട്ടികള്‍ തങ്ങളുടെ ക്ലസ്സിലെക്കുവേണ്ട ഓണസദ്യയ്‌ക്കുള്ള വിഭവങ്ങള്‍ കുട്ടികള്‍ എത്തിച്ചു. നമ്മുടെ സ്‌കൂളിലെ പി.ടി.എയുടെ നേതൃത്വത്തില്‍ സദ്യയ്‌ക്കുവേണ്ട പ്രധാന വിഭവമായ 'ഓണ പായസം' തയ്യാറാക്കി. ഉയര്‍ന്ന ക്ലാസ്സുകളിലെ കുട്ടികളാണ്ചോറും പായസവും (സ്‌കൂളില്‍ തയ്യാറാക്കിയത്) എല്ലാ ക്ലാസ്സുു കളിലേക്കും ബക്കറ്റുകളില്‍ എത്തിച്ചു വിളമ്പി നല്‍കി. കേമമായ ഓണസദ്യയ്‌ക്കു ശേഷം എല്ലാവരു അവരവരുടെ ക്ലസ്സുകള്‍ വൃത്തിയാക്കി. അതിനുശേഷമാണ് പൂക്കള മത്സരത്തിന്റെ ഫലപ്രഖ്യാപനം. അതിനായി. 3.30ഓടുകൂടി ഫല പ്രഖ്യാപനത്തില്‍ വിജയിച്ച ക്ലസ്സുകള്‍ക്ക് സമ്മാനദാനം നടത്തി. പത്ത് നാള്‍ നീണ്ടു നില്‍ക്കുന്ന ഓണവധിക്കായി കുട്ടികളും അധ്യാപകരും ആസംസകള്‍ പരസ്‌പരം കൈമാറി പിരി‍‍ഞ്ഞു.