"ജി യു പി എസ് വെള്ളംകുളങ്ങര/ പ്രക‍ൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പരിസ്ഥിതി ദിനം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പരിസ്ഥിതി ദിനം
ശാന്തവും പ്രകൃതിസൗഹൃദവുമായ സ്കൂൾ അന്തരീക്ഷമാണ് സ്കൂളിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ജൈവവൈവിധ്യത്തിന്റെ ഒരു കലവറയാണ് സ്കൂൾ.പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ രണ്ട് കാവുകൾ സ്കൂളിന്റെ ഐശ്വര്യമായി  നിലകൊള്ളുന്നു. ഇതിന് പുറമേ സ്കൂളിലുള്ള നിരവധി വൃക്ഷങ്ങൾ, ഔഷധ ചെടികൾ, മറ്റ് സസ്യലതാദികൾ എന്നിവയെ സ്കൂളിന്റെ അമൂല്യ സമ്പത്തായി പരിപാലിക്കുന്നു. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്ന സത്യം കുട്ടികൾ ഇവിടെ അനുഭവിച്ചറിയുന്നു. എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ പ്രകൃതിവന്ദനം ചെയ്തു കൊണ്ടാണ് കുട്ടികൾ ആ ദിവസത്തെ പഠനം ആരംഭിക്കുന്നത്.
 
സ്കൂളിന്റെ ഈ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനായി ആവിഷ്കരിച്ച കർമ്മപദ്ധതിയാണ് പ്രകൃതി സംരക്ഷണ യജ്ഞം. ഇതിന്റെ ഭാഗമായി      സ്കൂളിലെ കാവുകളേയും, അവിടുത്തെ ആവാസ വ്യവസ്ഥയെയും, മറ്റു വൃക്ഷങ്ങളെയും ചെടികളെയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. എല്ലാദിവസവും രാവിലെ പഠനം ആരംഭിക്കുന്നതിനു മുൻപായി കുട്ടികൾ കാവിലെ ചെറു ജീവികൾക്കും, പക്ഷികൾക്കും ചിരട്ടകളിൽ വെള്ളവും ഭക്ഷണവും, നൽകുകയും. കിളികൾക്ക് കുളിക്കുവാനായി മൺപാത്രങ്ങളിൽ വെള്ളം നിറച്ച്  വയ്ക്കുകയും ചെയ്യുന്നത് വേറിട്ട ഒരു കാഴ്ചയാണ് . ഇതിന് പുറമേ സ്കൂളിലുള്ള ഔഷധത്തോട്ടം, ജൈവ പച്ചക്കറിത്തോട്ടം, ശലഭോദ്യാനം, ജൈവവൈവിധ്യ രജിസ്റ്റർ എന്നിവയുടെ പരിപാലനവും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുവാനുള്ള പ്രവർത്തനങ്ങളും ഈ യജ്ഞത്തിന്റെ ഭാഗമാണ്.
3,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877017" എന്ന താളിൽനിന്ന് ശേഖരിച്ചത്