"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:
<center>
<center>
[[പ്രമാണം:NALAPADAM.jpg|ലഘുചിത്രം]]
[[പ്രമാണം:NALAPADAM.jpg|ലഘുചിത്രം]]
പ്രമാണം:47070_JI1.jpg|ലഘുചിത്രം|'''1.സിസ്റ്റർ. ജിൻസി മാത്യു '''
പ്രമാണം:47070JI1.jpg|ലഘുചിത്രം|'''1.സിസ്റ്റർ. ജിൻസി മാത്യു '''
പ്രമാണം:47070_LI1.jpg|ലഘുചിത്രം|'''2. ലിൻസി എംസി  '''  
പ്രമാണം:47070LI1.jpg|ലഘുചിത്രം|'''2. ലിൻസി എംസി  '''  
പ്രമാണം:47070_HIMA.jpg|ലഘുചിത്രം|'''3. ഹിമ എസ് (സ്റ്റുഡന്റ് കോഡിനേറ്റർ) '''  
പ്രമാണം:47070_HIMA.jpg|ലഘുചിത്രം|'''3. ഹിമ എസ് (സ്റ്റുഡന്റ് കോഡിനേറ്റർ) '''  
പ്രമാണം:47070_ALEX.jpg|ലഘുചിത്രം|'''4. അലക്സ്  ജോൺ സോണി (സ്റ്റുഡന്റ് കോഡിനേറ്റർ) '''
പ്രമാണം:47070_ALEX.jpg|ലഘുചിത്രം|'''4. അലക്സ്  ജോൺ സോണി (സ്റ്റുഡന്റ് കോഡിനേറ്റർ) '''

10:42, 19 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലപാഠം കോഡിനേറ്റർമാർ

നല്ല നാളെയെ പണിയുവാൻ, നന്മ മരമാകുവാൻ SMHS നല്ല പാഠം ക്ലബ്

എൻ നിലാമരം പദ്ധതി:- പൂർണ്ണ നിലാവും മാമ്പൂ ഗന്ധവും മനസ്സിനെ നിറയ്ക്കുന്ന മലയാള നാടിന്റെ സുഗന്ധം ഇത് പൂവണിയിക്കൻ കുടത്തായി സെന്റ് മേരിസ് ഹൈസ്കൂളിൽ നല്ല പാഠം പദ്ധതിയുടെ ഭാഗമായി നിലാമരം ആദ്യ തൈമാവ് നൽകി സ്കൂൾ മാനേജർ ഫാദർ ജോർജ് ഏഴാനിക്കാട് ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിനത്തിന്റെ ഭാഗമായി നിലാവും -തേന്മാവും സ്വന്തം വീടുകളിൽ നട്ടു നനച്ചു വളർത്താൻ അതിന്റെ വികാസങ്ങൾ, പരിമാണങ്ങൾ എന്നിവ വിലയിരുത്തി നിലാ ഡയറി തയ്യാറാക്കുവാനും തൈമാവിന് കൂട്ടായി പക്ഷികൾക്ക് ചെക്കാറാനും, കുട്ടികൾക്ക് കളിക്കാനും, കൂട്ടുകൂടാനും ഇടം നൽകുന്ന 5 പല മരത്തൈകൾ കൂടി സ്വന്തം വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കുവാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. ആദ്യഘട്ടത്തിൽ എട്ടാം ക്ലാസിലേക്ക് പുതിയതായി കടന്നുവന്ന കുട്ടികൾക്കാണ് തേന്മാവിൻ തൈകൾ നൽകിയത്. എച്ച് എം ഷൈനി ടീച്ചർ സ്വാഗതവും, പിടിഎ പ്രസിഡന്റ് അധ്യക്ഷതയും വഹിച്ച പ്രസ്തുത ചടങ്ങിൽ തൈകളുടെ വിതരണോ ഉദ്ഘാടനം മാനേജർ റവ. ഫാദർ ജോർജ് ഏഴാനിക്കാട് നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി റെജി കാരോട്, നല്ല പാഠം പദ്ധതി കോഡിനേറ്റേഴ്സ് സിസ്റ്റർ വിനീത, ലിൻസി ടീച്ചർ, സ്റ്റുഡൻസ് കോഡിനേറ്റേഴ്സ് ഹിമ, അലക്സ് എന്നിവർ ആശംസകൾ അർപ്പിച്ചു

HEALTHY HEALING HUB (HHH)

കൂടത്തായി സെന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിൽ  മാനസിക ഉല്ലാസത്തിനും പ്രശ്നപരിഹാരത്തിനും സൗഹൃദ സംഭാഷണങ്ങൾക്കും സുരക്ഷിതമായ ഒരിടം  HHH ഒരുക്കി നല്ല പാഠം കുരുന്നുകൾ. 
നീണ്ട ഇടവേള, സ്കൂളുകളിൽ നിന്നുള്ള അകൽച്ച, തിരിച്ചു സ്കൂളിലേക്കുള്ള വരവ്, അക്ഷരങ്ങളിൽ നിന്നും അക്കങ്ങളിൽ നിന്നും അകന്ന് സ്ക്രീനിലേക്ക് ചുരുങ്ങിപ്പോയ ബാല്യ കൗമാരങ്ങളെ തിരികെവിദ്യാലയങ്ങളിലെ പൂമ്പാറ്റകൾ ആക്കുവാൻ അവരുടെ ശക്തി ക്ഷയിച്ച ചിറകുകൾക്ക് പുതിയ ഊർജ്ജമാകുവാൻ, ഒരു കൈത്താങ്ങ് ആകുവാൻ ഹെൽത്തി ഹീലിംഗ് ഹബ്... HHH എന്ന ചുരുക്ക പേരിൽ.

കൈതപ്പൊയിൽ ലിസ കോളേജും സെന്റ് മേരിസിലെ നല്ല പാഠം പദ്ധതിയും സഹകരിച്ച് സുരക്ഷിത കൗമാരം, സുരക്ഷിത കരങ്ങളിലുടെ.. ഒറ്റപ്പെട്ട തുരുത്തുകളിൽ നിന്ന് മായിക ലോകത്തെ മഹാ നഗരങ്ങളിൽ നിന്ന് ഇന്നിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് അവരെ കൊണ്ടുവരുവാൻ സുരക്ഷിതമായ ഒരു ഇടം... എല്ലാ ബുധനാഴ്ചകളിലും സെന്റ് മേരിസിൽ ഒരുങ്ങുന്നു. HHH ൻ്റെ ഉദ്ഘാടനം കോടഞ്ചേരി എസ് ഐ ശ്രീ അഭിലാഷ് നിർവഹിച്ചു. പ്രിൻസിപ്പൽ ഫാദർ സിബി പൊൻപാറ മുഖ്യ അതിഥിയായി പങ്കെടുത്ത പ്രസ്തുത ചടങ്ങിൽ HM ശ്രീമതി ഷൈനി തോമസ് സ്വാഗതം ആശംസിച്ചു. ശ്രീ ജയകൃഷ്ണൻ കെ വിഷയ അവതരണവും,ഫാദർ നിജു സി എസ് ടി അനുഗ്രഹ പ്രഭാഷണവും നടത്തി. ശ്രീ ജിയോ കാപ്പൻ, ശ്രീ മനോജ് കുമാർ കെ എസ് ( പിടിഎ പ്രസിഡണ്ട് ), നല്ല പാഠം വിദ്യാർത്ഥി കോഡിനേറ്റർ ഹിമാ എസ്‌ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ റെജി കരോട്ട് നന്ദി പറഞ്ഞു.

പത്രവാർത്ത
പത്രവാർത്ത


അമ്മ ഭൂമിയെ സംരക്ഷിക്കുകയജ്ഞം
അമ്മ ഭൂമിയെ സംരക്ഷിക്കുക കൂടത്തായി സെന്റ് മേരിസ്  ഹയർസെക്കൻഡറി സ്കൂൾ നല്ലപാഠം ക്ലബ് അമ്മ ഭൂമിയെ സംരക്ഷിക്കുക യജ്ഞം നടത്തി ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് അമ്മ ഭൂമിയെ വേദനിപ്പിക്കുന്ന, മലീമസമാക്കുന്ന, ആവാസ വ്യവസ്ഥയെ തകർക്കുന്ന പ്ലാസ്റ്റിക് നിർമ്മാർജ്ജനം  ചെയ്യുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ പഴയ പേപ്പറുകൾശേഖരിച്ച് തയ്യാറാക്കിയ പേപ്പർ ബാഗുകളും, പച്ചിലകളുംകൂടത്തായി ടൗണിലെ കടകളിൽ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനംവാർഡ് മെമ്പർ ശ്രീമതി ഷീജ നിർവഹിച്ചു.കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗുകൾവ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ ആയ ശ്രീ.നിസാർ,  ശ്രീ.കൃഷ്ണൻ,ശ്രീ. ഇബ്രാഹിം, ശ്രീ.മജീദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സ്റ്റുഡൻസ് കോഡിനേറ്റേഴ്സ് ഹിമ എസ്, അലക്സ് ജേക്കബ് സോണിഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീ.റെജി കരോട്ട്, നല്ല പാഠം കോഡിനേറ്റേഴ്സ് സിസ്റ്റർ വിനീത, ശ്രീമതി.ലിൻസി എം സി , ശ്രീ അജേഷ് ആന്റോ , ശ്രീ.അജിൻഅഗസ്റ്റിൻ  എന്നിവർ ആശംസകൾ നേർന്നു.പേപ്പർ ബാഗ് നിർമ്മിക്കുവാൻശ്രീമതി രാജശ്രീ ടീച്ചർ കുട്ടികൾക്ക് പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകി. ഭൂമിയെ സംരക്ഷിക്കാനുള്ള ഈ യജ്ഞം എല്ലാ വ്യാപാരികളും സഹർഷം സ്വാഗതം ചെയ്തു.
അമ്മ ഭൂമിയെ സംരക്ഷിക്കുക യജ്ഞം
അമ്മ ഭൂമിയെ സംരക്ഷിക്കുക യജ്ഞം