"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (2022-2023 എന്ന താൾ കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിലെ എല്ലാ മാറ്റങ്ങളും പ്രസ്തുത വിദ്യാലയത്തിന്റെ വിവരങ്ങളായതിനാൽ തിരിച്ചുവിടുന്നു)
(ചെ.) (താളിന് നാഥനെ കിട്ടിയതിനാൽ ഫലകം ഒഴിവാക്കുന്നു)
വരി 1: വരി 1:
{{orphan}}
== പ്രധാനവാർത്തകൾ ജൂൺ ==
== പ്രധാനവാർത്തകൾ ജൂൺ ==



00:33, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രധാനവാർത്തകൾ ജൂൺ

പ്രധാനാധ്യാപിക ആയി ശ്രീമതി ആർ. ലത ജൂൺ 01-06-2022നുചുമതലയേറ്റു.

കൃഷ്ണവേണിടീച്ചറിനു മാനേജ്‌മന്റ് പ്രതിനിധികളും അധ്യാപകരും അനധ്യാപകരും വിദ്യാലയ രക്ഷാകർതൃസമിതിയും ചേർന്ന് സമുചിതമായ യാത്രയയപ്പ് നല്കി കർണകയമ്മൻ ഹൈസ്കൂളിലെ പ്രധാനാധ്യാപിക ആയി ശ്രീമതി ആർ. ലത ജൂൺ 01-06-2022നുചുമതലയേറ്റു.

കൃഷ്ണവേണിടീച്ചറിനു മാനേജ്‌മന്റ് പ്രതിനിധികളും അധ്യാപകരും അനധ്യാപകരും വിദ്യാലയ രക്ഷാകർതൃസമിതിയും ചേർന്ന് സമുചിതമായ യാത്രയയപ്പ് നല്കി
കർണകയമ്മൻ ഹൈസ്കൂളിലെ പ്രധാനാധ്യാപിക ആയി ശ്രീമതി ആർ. ലത ജൂൺ 01-06-2022നുചുമതലയേറ്റു.

പ്രവേശനോത്സവം 2022-23

കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ബഹു പാലക്കാട് MP ശ്രീ വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. കിക്ക് ബോക്സിങ് മൽസരത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ബഹു MP ചടങ്ങിൽ ആദരിച്ചു.സ്കൂൾ പ്രവേശനോത്സവം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവേശനോത്സവം
പ്രവേശനോത്സവം

കുട്ടികളുടെ കൂടെ ഉച്ചഭക്ഷണം കഴിച്ചു എംപി

June ഒന്നാം തിയതി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ബഹു പാലക്കാട് MP ശ്രീ വി കെ ശ്രീകണ്ഠൻ സ്ക്കൂളിലെ പാചകശാല സന്ദർശിക്കുകയും കൗൺസിലർമാരോടും സ്കൂൾ മാനേജരോടും ഒപ്പമിരുന്നുകൊണ്ട് വിദ്യാർഥികൾക്കായി തയാറാക്കിയ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ വി നാഗരാജാണ് ബഹു MP ക്ക് മുൻപിൽ നിന്ന് കൊണ്ട് ഉച്ചഭക്ഷണത്തെ കുറിച്ച് വിവരിക്കുന്നത്.

കുട്ടികളുടെ കൂടെ ഉച്ചഭക്ഷണം കഴിച്ചു എംപി
സ്കൂൾ പ്രവേശനോത്സവം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരിസ്ഥിതിദിനം 05-06-2022

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ വൃക്ഷതൈകൾ നടുകയും വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ സ്ക്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്സ്, സീനിയർ അദ്ധ്യാപകർ, വിദ്യാർഥികൾ, സ്കൂൾ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

2022-2023 വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, വീട്ടിൽ തൈ നട്ടതിനു ശേഷം തൈയുടെ കൂടെ സെൽഫി, കവിത തുടങ്ങിയ വിവിധ പരിപാടികൾ നടത്തുക ഉണ്ടായി. പി.ടി.എ പ്രസിഡന്റ് വൃക്ഷ തൈ നടുകയും തുടർന്ന് മനേജരും എച്ച്. എം ചേർന്ന് കുട്ടികൾക്ക് വൃക്ഷ തൈ വിതരണം ചെയ്തു.

Elocution competition in connection with World Environment Day was conducted under the auspices of the English club. Most of the students, who participated in the programme were from eighth standard and their performance was good. The competition was helpful to know about our talented students.

പരിസ്ഥിതിദിനം
പരിസ്ഥിതിദിനം

വിദ്യാരംഗം കലാസാഹിത്യവേദി 2022-23

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് സ്കൂൾതല യൂണിറ്റിന്റെ രൂപീകരണം നടന്നു. ദശരഥ് കെ (10 e )പ്രസിഡന്റായും, കാർത്തിക് യു (10 b), ശ്രീപദ്മം (8 C)എന്നിവർ സെക്രട്ടറിമാരായും തെ രഞ്ഞെടുക്കപ്പെട്ടു. സാനന്ദ് (10 E), വിഘ്‌നേഷ്, കൃഷ്ണപ്രസാദ് ( 10 A), വിജയ്( 9 E) എന്നീ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി

നവീകരിച്ച കമ്പ്യൂട്ടർലാബ്

പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിൽ വച്ച് മികച്ച കമ്പ്യൂട്ടർലാബ് സൗകര്യമാണ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത് .

നവീകരിച്ച കമ്പ്യൂട്ടർലാബ്

മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം 2022-23

മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം2022 ജൂൺ 17ന്  പ്രിൻസിപ്പാൾ  രാജേഷ് സാർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.ലത ആശംസകൾ നൽകി .ജയചന്ദ്രൻ മാഷ് രചിച്ച കവിത "അനന്തവൃത്താന്തം " വേദിയെമറ്റൊരുലോകത്തേക്ക് എത്തിച്ചു .മാത്‍സ് ക്ലബ് സെക്രട്ടറി കുമാരി പവിത്ര നന്ദി പറഞ്ഞു .

ജയചന്ദ്രൻ മാഷ് രചിച്ച കവിത "അനന്തവൃത്താന്തം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം2022 ജൂൺ 17 കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളമനോരമ സ്നേഹനിധി സ്കോളർഷിപ്പ് വിഘ്‌നേഷ് .S (10 A )ലഭിച്ചു

വായനാദിനം

ജൂൺ 19 വായനാദി നത്തിൽ ചേർന്ന അസംബ്ലിയിൽ വായനയുടെ ലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്തിയ  പി എൻ പണിക്കരെ കുറിച്ചും, വായനയുടെ പ്രാധാന്യത്തെ കുറിച്ചും പ്രധാനാധ്യാപികയും വിദ്യാരംഗം കൺവീനറും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.വായനാദിനം പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക

   നടന്ന പ്രവർത്തങ്ങൾ.

   1. പ്രത്യേക അസംബ്ലി

വായനാദിനം പ്രവർത്തനങ്ങൾ

   2 വായനദിന പ്രതിജ്ഞ ( വിഘ്‌നേഷ് ).

   3. പ്രസംഗം ( ശ്രീ പദ്മം )

   4. കവിത ചൊല്ലൽ ( ദശരഥ് )

   5. വായനാമൊഴി ( സഞ്ജയ് )

   6. പോസ്റ്റർ പ്രദർശനം

   7 വായനാമത്സരം

   8.പുസ്തകവിതരണം

ജൂനിയർ റെഡ് ക്രോസ്സ് യൂണിഫോം വിതരണം 2022-23

ജൂനിയർ റെഡ് ക്രോസ്സ് യൂണിഫോം വിതരണം ഹെഡ്മിസ്ട്രസ് ആർ .ലത വിദ്യാർത്ഥികൾക്ക് നൽകി ഉദഘാടനം ചെയ്തു .ഇൻചാർജ് അധ്യാപകൻ അനൂപ് മാഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

JRC
JRC

യോഗാദിനം 21-06-2022

വിദ്യാലയത്തിലെ കായിക അധ്യാപകൻ വിനോദ്‌മാഷിന്റെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു .യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക

KHSS Moothanthara Sanskrit Council  ജൂൺ 21 യോഗാദിനം

എട്ടാം ക്ലാസിലെ കുട്ടികൾ  യോഗ ചെയ്ത്  യോഗ ദിനം ആചരിച്ചു. :എല്ലാ കുട്ടികളും സജീവമായി യോഗ ആചരണത്തിൽ പങ്കെടുത്തു.യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും  ഓരോ ആസനങ്ങളുടെ   ഗുണങ്ങളെ കുറിച്ചും സംസ്കൃതം അധ്യാപിക  സുജാത ടീച്ചർ അവർക്ക് പറഞ്ഞുകൊടുത്തു. യോഗദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു.പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക.

YOGA DAY 21-06-2022

ശുചിത്വം സുന്ദരം നമ്മുടെ KHSS

ലഹരിവിരുദ്ധക്ലബ്ബിന്റെ ഭാഗമായി വിദ്യാലയശുചീകരണം നടന്നു .ലഹരിവിരുധക്ലബ്ബിന്റെ ഇൻചാർജ് അദ്ധ്യാപകൻ അരുൺമാഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .

ശുചിത്വം സുന്ദരം നമ്മുടെ KHSS
ശുചിത്വം സുന്ദരം നമ്മുടെ KHSS

വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽപരിശീലനവും

വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽപരിശീലനവും കൂടിനേടണം എന്ന ഗാന്ധിമാർഗ്ഗത്തെ അടിസ്ഥാനമാക്കി വിദ്യാലയത്തിലെ വർക്ക് എക്സ്പീരിയൻസ് അദ്ധ്യാപിക ശ്രീഹൃദ്യ ടീച്ചറുടെ നേതൃത്വത്തിൽ തൊഴിൽ പരിശീലനങ്ങൾക്ക് തുടക്കമായി .

തൊഴിൽപരിശീലനം
തൊഴിൽപരിശീലനം

"ASPIRE " English club 22-06-2022

         ASPIRE  English club  for the academic year 2022-2023 was formed on 22/6/2022.  The club consists of 50 Students.  The club will be  inaugurated along with the Inauguration  of Literary Association  in our school.  As part of the formation of the club , Thirupathi of 9th B  was selected as the  President of the club and Sujithra of 8C as Secretary.  Members were given opportunity to introduce themselves.  Teachers of English  Department  informed the students about the programmes and competitions of the club to be held and ensured their active participation.  It is decided to conduct competitions like  recitation,  essay writing, story writing,  versification  etc.

ASPIRE ENGLISH CLUB
ASPIRE ENGLISH CLUB

സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം

2022 2023 അധ്യയനവർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രഥമ മീറ്റിംഗ് 24 6 2022 ഉച്ചയ്ക്ക് 1 30 ന് നടന്നു. എഴുപതോളം അംഗങ്ങൾ പങ്കെടുത്തു  മീറ്റിംഗ് ഉദ്ഘാടനം   നിർവഹിച്ചത് ഞങ്ങളുടെ പ്രധാനഅധ്യാപികയായ. ശ്രീമതി ലത ടീച്ചർ ആയിരുന്നു സ്വാഗത പ്രസംഗം നടത്തിയത് ഉദയ ടീച്ചർ ആയിരുന്നു ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും സംസാരിച്ചു തുടർന്ന് മഞ്ജു ടീച്ചർ സമകാലിക സമൂഹത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ മൂല്യത്തെ കുറിച്ചും അംഗങ്ങളെ ബോധവാന്മാരാക്കി ക്ലബ്ബിൻറെ ഭാവി പരിപാടികളെക്കുറിച്ച് ആസൂത്രണം ചെയ്യാൻ നേതൃത്വം നൽകി.2022-23 അധ്യയനവർഷത്തിലെ അതിലെ സോഷ്യൽസയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ആദ്യ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു to ഇനി യുള്ള പ്രവർത്തനങ്ങൾക്ക്  ഊർജ്ജം പകരട്ടെ എന്ന ആശംസകളോടെ ക്ലബ്ബിന്റെ നേതൃനിരയിലേക്ക് പുതിയ പ്രസിഡന്റിനെയുംസെക്രട്ടറിയെയും തെരഞ്ഞെടുത്തു പ്രസിഡണ്ടായി 10E യിലെ നയനയെയും സെക്രട്ടറി ആയി 9f ലെ വിഘ്നേഷിനെയും തിരഞ്ഞെടുത്ത് പ്രഥമ മീറ്റിംഗ് പിരിച്ചുവിട്ടു.

SS CLUB
SS CLUB