ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
| പി.ടി.ഏ. പ്രസിഡണ്ട്=  സൈതലവി
| പി.ടി.ഏ. പ്രസിഡണ്ട്=  സൈതലവി
| സ്കൂള്‍ ചിത്രം= School Building 21611 7.jpg ‎|
| സ്കൂള്‍ ചിത്രം= School Building 21611 7.jpg ‎|
ഗ്രേഡ്=2
ഗ്രേഡ്=3
}}
}}



09:19, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി
വിലാസം
നെല്ലിക്കുറിശ്ശി

പാലക്കാട് ജില്ല
സ്ഥാപിതം14 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-12-2016RAJEEV




ചരിത്രം

ഞാന്‍ ജി.എച്ച്‌.എസ്‌. നെല്ലിക്കുറിശ്ശി.പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറിശ്ശി എന്ന ചെറുഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയം.ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോള്‍ കറുത്തതും വെളുത്തതുമായ ഒരുപാട്‌ അനുഭവങ്ങള്‍.മുന്നൂറിലധികം കുട്ടികളും പതിനഞ്ച്‌ അധ്യാപകരുമുള്ള എ.എം.യു.പി . നെല്ലിക്കുറിശ്ശി എന്ന എയിഡഡ്‌ വിദ്യാലയം 08.08.1974ലില്‍ അടച്ചുപൂട്ടുമ്പോള്‍ ഒരു വിദ്യാലയത്തിണ്റ്റെ ജീവനാണു നിലച്ചുപോയത്‌.

നല്ലവരായ നാട്ടുകാരുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനം ജി.എസ്‌.ബി.എസ്‌ നെല്ലിക്കുറിശ്ശി എന്ന പുതിയ നാമധേയത്തോടെ 08.08.1974നു എനിക്കു പുതുജന്‍മമേകി.എങ്കിലും പൂര്‍ണസ്വാതന്ത്യ്രത്തോടെയുള്ള പ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങിട്ടുകൊണ്ട്‌ ജി.എസ്‌.ബി.എസ്‌ പഴയലക്കിടിയുടെ ബ്രാഞ്ചായാണു സര്‍ക്കാര്‍ എന്നെ സ്വീകരിച്ചത്‌. 7കി.മീ.ലധികം ദൂരവ്യത്യാസമുള്ള ഒരു യു.പി സ്ക്കൂളിണ്റ്റെ ബ്രാഞ്ചായ മറ്റൊരു യു.പി സ്ക്കൂള്‍ എന്ന അവസ്ഥ 35 വര്‍ഷത്തിലധികം തുടര്‍ന്ന കേരളത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം എന്ന ബഹുമതി ഇതോടെ എണ്റ്റെ മാത്രം സ്വന്തമായി.

2010 ജുണ്‍ 7എന്നെ സംബന്ധിച്ചിടത്തോളം മറക്കാന്‍ പറ്റാത്ത സുദിനമാണ്.ജി.എസ്‌.ബി.എസ്‌ നെല്ലിക്കുറിശ്ശിയുടെ സ്വാതന്ത്രപ്രഖ്യാപനം അന്നായിരുന്നു.ശ്രീമതി രാജിടീച്ചര്‍ ഇവിടുത്തെ ആദ്യപ്രധാനാധ്യാപികയായി ചാര്‍ജെടുത്തു. എണ്റ്റെ നാടിണ്റ്റെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയും എണ്റ്റെ നാട്ടുകാരുടെ കഠിനപ്രയത്നവും ഒത്തൊരുമിച്ചപ്പോള്‍ ആര്‍.എം.എസ്‌.എ പദ്ധതിപ്രകാരമുള്ള ഒരു ഹൈസ്ക്കൂ്ളാക്കി 2011ല്‍ ഞാന്‍ ഉയര്‍ത്തപ്പെട്ടു.

35 വര്‍ഷക്കാലം ഒരു പ്രധാനാധ്യാപകന്‍ ഇല്ലാത്ത ദു:ഖത്തിന്‌ പരിഹാരമായാണോ എന്തോ പ്രൈമറിയ്ക്കും ഹൈസ്ക്കൂളിനും രണ്ട്‌ പ്രധാന അധ്യാപകരുമായി 2011 മുതല്‍ 2016 വരെയുള്ള 5 വര്‍ഷത്തിലധികം പ്രവര്‍ത്തിയ്ക്കാനുള്ള ഭാഗ്യവും എനിയ്ക്കുലഭിച്ചു.2016 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ രണ്ടായിക്കിടന്നിരുന്ന ഒരു വിദ്യാലയത്തെ ഒരു പ്രധാനാധ്യാപകണ്റ്റെ കൂടക്കീഴിലേയ്ക്ക്‌ കൊണ്ടുവന്നിരിയ്ക്കുകയാണ്.വിവിധ പരിണാമദശയിലൂടെ കടന്നുവന്ന ജി.എച്ച്‌.എസ്‌ നെല്ലിക്കുറിശ്ശി എന്ന ഞാന്‍ ഇനിയും ഒരുപാടുപടികള്‍ ഓടിക്കയറുന്നത്‌ സ്വപ്നം കാണുകയാണ്‌. 



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • IT Club
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി