"സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വിശാലമായ ഗ്രൗണ്ട് | |||
അടച്ചുറപ്പുള്ള ക്ലാസ് മുറികള്‍ | |||
ഐ.ടി ലാബ് | |||
സയന്‍സ് ലാബ് | |||
ലൈബ്രറി | |||
ശുദ്ധജലത്തിനായി വാട്ടര്‍ പ്യൂരിഫയര്‍ | |||
ശുചിത്വമുള്ള അടുക്കള | |||
ശുചിമുറികള്‍ | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
09:32, 24 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട് | |
---|---|
വിലാസം | |
കണ്ടനാട് എറണാകുളം ജില്ല | |
സ്ഥാപിതം | june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
അവസാനം തിരുത്തിയത് | |
24-12-2016 | Stmaryskandanad |
ചരിത്രം
കണയനനൂര്‍ താലൂക്കില്‍ മണകുന്നം വില്ലേജില്‍ ഉദയംപേരൂര്‍ പഞ്ചായത്തില്‍ പെട്ട സ്ക്കൂളാണ് സെന്റ് മേരീസ് ഹൈസ്ക്കൂള് കണ്ടനാട്. 1939 ല്‍ കൂടിയകണ്ടനാട് വി.മര്‍ത്തമറിയം പള്ളിയുടെ പൊതുയോഗം പള്ളിവകയായി ഒരു ഇംഗ്ളീഷ് മീഡില്‍ സ്ക്കൂള് തുടങ്ങുവാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്ന തീരുമാനം എടുത്തു. ഇതിലേയ്ക്കായി 1940 ഫെബ്രുവരിയില്‍ ഇപ്പോള്‍ സ്ക്കൂള് ഇരിക്കുന്ന സ്ഥലം പള്ളി തീറെഴുതി വാങ്ങി.ഏപ്രില്‍ മാസത്തോടെ സ്ക്കൂള് കെട്ടിടത്തിന്റെ പണി തുടങ്ങി.സ്ക്കൂള് വര്‍ഷാരംഭമായ ജൂണില്‍ preparatory class പ്രവര്‍ത്തനം ആരംഭിച്ചു. ബിരുദധാരികളായ ആലുങ്കല്‍ A T സാറാമ്മ ,A T ശോശാമ്മ, കലയക്കാട്ട് കുമാരമേനോന്‍ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.കെട്ടിടം പണിതീരാതിരുന്നതിനാലും അദ്ധ്യാപര്‍ക്ക് ട്രെയിനിംഗ് യോഗ്യത ഇല്ലാത്തതിനാലും ആഗസ്റ്റ് മാസത്തില്‍ സര്‍ക്കാര്‍ സ്ക്കൂള് നടത്തിപ്പിന് അനുവാദം കൊടുത്തില്ല.അങ്ങനെ അന്നത്തെ വിദ്യാര്‍ത്ഥികള്‍ മറ്റ് സ്ക്കൂളുകളിലേക്ക് മാറ്റം വാങ്ങിപ്പോയി.ഇതോടെ കെട്ടിടം പണി ഊര്‍ജ്ജിതപ്പെടുത്തി.1941 മെയ് മാസത്തില്‍ ശ്രീ പി സി എബ്രഹാമിനെ ഹെഡ്മാസ്റ്ററായി നിയമിച്ചുകൊണ്ട് സ്ക്കൂള് വീണ്ടും ആരംഭിച്ചു.1941 ജൂണ്‍ മാസത്തില്‍ 28 കുട്ടികളുള്ള preparatory class വീണ്ടും തുടങ്ങി.കെട്ടിടം പൂര്‍ത്തിയാകാത്തതിനാല്‍ പണ്ടത്തെ പരസ്പരസഹായം സംഘം കെട്ടിടത്തിലാണ് ക്ളാസ് ആരംഭിച്ചത്.അവിടെ സൗകര്യം കുറവായതിനാല്‍ ജൂലായ് മാസത്തില്‍ പള്ളിയുടെ തെക്കുവശത്തെ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി.ഒരുമാസത്തിനു്ശേഷം ആഗസ്റ്റ്മാസത്തില്‍ സ്ക്കൂള് പറന്വില്‍ ഒരു ഷെഡ് വച്ചു കെട്ടി അവിടെ ക്ലാസ് തുടങ്ങി.അദ്ധ്യാപകനായി മലയന്‍ പൗലോസ് മാസ്റ്റര്‍ നിയമിതനായി.സ്ക്കൂളിന് സര്‍ക്കാര്‍ അംഗീകാരം കിട്ടിയതോടെ എബ്രഹാം മാസ്റ്ററുടെയും പൗലോസ് മാസ്റ്ററുടെയും അര്‍പ്പിതസേവനഫലമായി അടുത്തവര്‍ഷം അഞ്ചാം ക്ലാസ് ആരംഭിച്ചു.1943-1944 ല്‍ആറാം ക്ലാസും(form2),1943-1945 ല്‍ ഏഴാം ക്ലാസും ആരംഭിച്ച് ഇതു് പരിപൂര്‍ണ്ണഇംഗ്ളീഷ് മിഡില്‍ സ്ക്കൂള് ആയി ഉയര്‍ന്നു.അതിനുശേഷം 1966 ല്‍ ഹൈസ്ക്കൂള് ആയി ഉയര്‍ത്തപ്പെട്ടു.ആദ്യവര്‍ഷം അയ്യങ്കേരില്‍ ടി കെ വര്‍ഗീസ് അവര്‍കള്‍ മാനേജരും ശ്രീ ഗുരുരാജന്‍പോറ്റി സാര്‍ പ്രധാനഅദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.തുടര്‍ന്ന് റവ.ഫാ.ഫിലിപ്പ് അച്ചന് പ്രധാനഅദ്ധ്യാപകനും ബസേലിയോസ് പൗലോസ് കാതോലിക്ക ബാവ മാനേജരുമായി.റവ.ഫാ.ഫിലിപ്പ് അച്ചന് മെത്രാച്ചനാകാന്‍ പോയപ്പോള്‍ ഫാ.ജോര്‍ജ് സി ചാലപ്പുറം നിയമിതനായി.720 ല്‍ താഴെ കുട്ടികള്‍ അന്ന് ഈ സരസ്വതീനിലയത്തില്‍ അക്ഷരം അഭ്യസിച്ചിരുന്നു.ഒരുനൈറ്റ് വാച്ചറും നിയമിതനായി.ചാലപ്പുറത്തച്ചന്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ശ്രീ. ടി എ ജോര്‍ജ് സാറിന് (1989-91)പ്രധാനാദ്ധ്യാപകനായി സ്ഥാനകയറ്റം ലഭിച്ചു.ടി എ ജോര്‍ജ് സാര്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ശ്രീ.എന്‍.കെ ജോര്‍ജ് സാര്‍(1991-96)നിയമിതനായി.ഈ കാലഘട്ടത്തിലാണ് ബാവ തിരുമേനി കാലം ചെയ്തുത്.ആ ഒഴിവിലേക്ക് Advisory board അംഗമായ നെടുന്വുറത്ത് കുടിലില്‍ ശ്രീ. എന്‍.കെ പൗലോസ് അവര്‍കള്‍ മാനേജരായി നിയമിതനായി.തുടര്‍ന്ന് എല്‍ രാജമ്മ ടീച്ചര്‍ പ്രധാനാദ്ധ്യാപികയായി (1996-98)സേവനമനുഷ്ടിച്ചു.അതിനുശേഷം പി ഗിരിജ ടീച്ചര്‍(1998-00) പ്രധാനാദ്ധ്യാപികയായി .1998 ആഗസ്റ്റില്‍ മാനേജര്‍ ശ്രീ. എന്‍.കെ പൗലോസ് അവര്‍കളുടെ നിര്യാണത്തെ തുടര്‍ന്ന് ഫാ. ജോര്‍ജ് മട്ടമ്മേല്‍(2000-06)മാനേജരായി നിയമിതനായി.2000-2004 വരെ ശ്രീമതി ലിസി എബ്രാഹം പ്രധാനാദ്ധ്യാപികയായി .തുടര്‍ന്ന് ലിസി ടീച്ചറുടെ ഒഴിവിലേക്ക് ശ്രീമതി ആനി ടീച്ചര്‍ നിയമിതയായി.ഫാ. ജോര്‍ജ് മട്ടമ്മേലിന്റെ നിര്യാണത്തെതുടര്‍ന്ന് 2007 ല്‍ ശ്രീ. വില്‍സണ്‍ പൗലോസ് അവര്‍കള്‍ മാനേജരായി നിയമിതനായി.ശ്രീമതി ആനി ടീച്ചര്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ശ്രീമതി എന്‍ ശ്രീദേവി ടീച്ചര്‍ 2007 ല്‍ നിയമിതയായി.2013 ല്‍ ശ്രീമതി ശ്രീദേവി ടീച്ചര്‍ വിരമിക്കുകയും തുടര്‍ന്ന് ശ്രീമതി ഷീല. എം. വര്‍ഗീസ് ഹെഡ് മിസ്ട്രസായി സേവനമനുഷ്ഠിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്
വിശാലമായ ഗ്രൗണ്ട്
അടച്ചുറപ്പുള്ള ക്ലാസ് മുറികള്‍ ഐ.ടി ലാബ് സയന്‍സ് ലാബ് ലൈബ്രറി ശുദ്ധജലത്തിനായി വാട്ടര്‍ പ്യൂരിഫയര്‍ ശുചിത്വമുള്ള അടുക്കള ശുചിമുറികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
== മുന്‍ സാരഥികള്‍
ശ്രീ. ഗുരുരാജന്‍ പോറ്റി റവ.ഫാ.ഫിലിപ്പ് റവ.ഫാ.ജോര്‍ജ് സി ചാലപ്പുറം ശ്രീ. ടി എ ജോര്‍ജ് 1989-91 ശ്രീ.എന്‍.കെ ജോര്‍ജ് 1991-96 ശ്രീമതി എല്‍ രാജമ്മ 1996-1998 ശ്രീമതി പി ഗിരിജ 1998-2000 ശ്രീമതി ലിസ്സി എബ്രാഹാം 2000-2004 ശ്രീമതി ആനി റ്റി.എ 2004-20007 ശ്രീമതി ശ്രീദേവി എന്‍ 2007-2013
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="9.913275" lon="76.376116" zoom="17">
9.913233, 76.376191 സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട് </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- റോഡില്‍ സ്ഥിതിചെയ്യുന്നു.