"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 61: | വരി 61: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == |
01:23, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ പറക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്
അമൃത ഗേൾസ് എച്ച്.എസ്. പറക്കോട് | |
---|---|
വിലാസം | |
പറക്കോട് അമൃത ഗേൾസ് പറക്കോട് , പറക്കോട് പി.ഒ. , 691554 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 6 - - 1942 |
വിവരങ്ങൾ | |
ഫോൺ | 04734 216692 |
ഇമെയിൽ | pgmghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38086 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രസന്നകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈല |
അവസാനം തിരുത്തിയത് | |
09-01-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു. കൂടുതൽ വായിക്കുക
മാനേജ് മെന്റ്
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ
ചന്ദ്രലേഖ(ചലചിത്ര പിന്നണി ഗായിക)
രേവമ്മ പീ ഡി(ചലചിത്ര പിന്നണി ഗായിക)(ഡയറ്റ് ലക്ച്ചറർ)
അധ്യാപകർ
ആർ ബാബുരാജൻ (HST-Eng)
പി റ്റി ശ്രീകല (HST-Maths)
വി ബീനകുമാരി (HST-Ss)
സി അനിൽകുമാർ (HST-Mal)
ആർ പ്രിയ (HST-Maths)
വി എസ് മഞ്ജു (HST-Hindi)
ജി റാണി (HST-Mal)
രമ്യാ പി ആർ (HST-Ps)
ബ്ലെസി ഫിലിപ്പ് (HST-Ps)
താരാചന്ദ്രൻ ആർ (HST-Mal)
ജി ചിന്തു (Phy. Edn)
ജയശ്രീ ആർ (Music)
എം എസ് ബിന്ദു (Upst)
ദീപ ജി നായർ(Upst)
വി ജി ജയ(Upst)
സുജ കെ (Upst)
സ്മിതാ രാജൻ റ്റി (Upst)
ലക്ഷമി ജി നായർ (Sanskrit)
ദീപാ കുമാരി എസ് (Upst)
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി അമൃത ഗേൾസ് ഹൈസ്കൂൾ അതിൻ്റെ ഭൗതീക സാഹചര്യങ്ങളിൽ കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ഐ. ടി അധിഷ്ഠിതമായ ക്ലാസ് മുറികൾ നവ മാധ്യമങ്ങളിലൂടെ ആശയവിനിമയത്തിന് സാധ്യത സൃഷ്ടിക്കുന്നു. എല്ലാവിധ സൗകര്യങ്ങളോടു० കൂടി . എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ മികച്ച സൗകര്യങ്ങളോടുകൂടിയാണ് സ്മാർട്ട് റൂം ഒരുക്കിയിരിക്കുന്നത് . കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ പര്യാപ്തമായ തും വിവിധ സാഹിത്യ ശാഖകളിലെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്നതുമായ വിശാലമായ ഒരു ലൈബ്രറിയും , കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ഇരുന്ന് വായിക്കുന്നതിനായി ഒരു വായനാമുറിയും ഒരിക്കിയിട്ടുണ്ട്.വിവിധ പത്രങ്ങളും ഭാഷാപോഷിണി, മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇങ്ങനെ വായനയിലൂടെ അറിവിന്റെ ലോകത്തേക്ക് എത്തിക്കാൻ വിവിധ മാസികകളും അവിടെ സജ്ജമാക്കിയിട്ടുണ്ട്.ഓരോ വർഷം കഴിയുംതോറും ലൈബ്രറിയിലെ ഗ്രന്ഥങ്ങളുടെ എണ്ണവും അതിന്റെ പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.
ശാസ്ത്രപഠനത്തിന് സഹായകമായ സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നതിനോടൊപ്പം കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്ന തിനാവശൃമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് അമൃത ഗേൾസ് ഹൈസ്കൂളിൽ ഉണ്ട്. അവിടെ കുട്ടികൾക്ക് വേണ്ട കായിക പരിശീലനം നൽകുന്നു. കുട്ടികളിലെ ആരോഗ്യപരമായ പരിശീലനത്തിനായി സൈക്ലിംഗ് മെഷീനും എയ്റോബിക് പരിശീലനവും നടത്തിവരുന്നു. കൂടാതെ കായിക പരിശീലനത്തിന് ആവശ്യമായ വിവിധ ഉപകരണങ്ങളും കുട്ടികൾക്ക് നൽകുന്നു. സ്കൂൾ ഗ്രൗണ്ടും കോർട്ടുകളും കുട്ടികൾക്ക് കായിക പരിശീലനത്തിന് ലഭ്യമാണ്.
വൃത്തിയുള്ള ശുചിമുറിൾ കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട്. ശരിയായ രീതിയിൽ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുക കൂടാതെ കുട്ടികൾക്ക് സൈക്കിൾ വയ്ക്കുന്നതിനായി പാർക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയിലൂടെ പോഷക സമൃദ്ധമായ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു. സ്കൂളിൽ തന്നെ ഒരു പച്ചക്കറിത്തോട്ടം സജ്ജീകരിച്ചിട്ടുണ്ട് . കൂടാതെ വിവിധ ഔഷധ സസ്യങ്ങളും പൂക്കളും ഉൾപ്പെടുന്ന ഒരു ജൈവ ഉദ്യാനം സ്കൂളിനെ മനോഹരമാക്കുന്നു. ആവശ്യാനുസരണം പഠനസൗകര്യത്തിനായി ബെഞ്ചുകളും ഡെസ്കുകളും ലഭ്യമാണ്. കുട്ടികൾ വാട്ടർ പ്യൂരിഫെയർ ഉപയോഗിച്ച് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നു. അമൃത ഗേൾസ് ഹൈസ്കൂൾ അതിന്റെ ഭൗതീക സാഹചര്യങ്ങളിൽ ഉയർച്ചയിലേക്ക് പോകുന്നു . സ്കൂളിലെ എല്ലാ സ്റ്റാഫ് അംഗങ്ങളുടേയും , വിദ്യാർത്ഥിനി കളുടേയും , രക്ഷകർത്താക്കളുടേയും , പൂർവവിദ്യാർത്ഥികളുടേയും , പ്രദേശത്തെ നല്ലവരായ നാട്ടുകാരുടേയും സഹായ സഹകരണത്തോടെ അമൃത ഗേൾസ് ഹൈസ്കൂൾ അതിന്റെ ഭൗതീക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
*റെഡ് ക്രോസ്
*കലാ സാഹിത്യ വേദി
ദിനാചരണങ്ങൾ
പറക്കോട് അമൃത ഗേൾസ് ഹൈസ്കൂളിൽ പ്രവേശനോത്സവം മുതൽ എല്ലാ സവിശേഷ ദിനങ്ങളും വ്യത്യസ്തമായ പരിപാടികളോടെ നടത്തുന്നു. ഓരോ വിഷയത്തിൻ്റെയും ക്ലബ്ബിൻ്റെയും നേതൃത്വത്തിലാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത്.യോഗ ദിനമായ ജൂൺ 21 ന് യോഗ പരിശീലിപ്പിക്കാൻ അമൃത ആശ്രമത്തിൽ നിന്ന് ഇൻസ്ട്രക്റ്റർ എത്തി കുട്ടി ളെ പരിശീലിപ്പിക്കുന്നു . ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് അസംബ്ലി ,ക്വിസ് , പോസ്റ്റർ രചന എന്നിവ നടത്തി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്തദാനത്തെ കുറിച്ച് ക്ലാസ്സെടുത്തു. രക്തദാന ത്തിന്റെ പ്രധാന്യത്തെ കുറിച്ചും വിവിധതരത്തിലുള്ള രക്ത ഗ്രൂപ്പുകളെ പറ്റിയും രക്തദാനം ചെയ്യുന്നതിന് അനുയോജ്യമായ രക്ത ഗ്രൂപ്പുകളെ കുറിച്ചും ക്ലാസിൽ പ്രതിപാദിച്ചിരുന്നു.
ക്ലബുകൾ
HINDI CLUB
ഹിന്ദി ക്ലബ് പ്രവർത്തനങ്ങളുമായി ബന്ധപെട്ട് ഹിന്ദിയോടുള്ള കുട്ടികളുടെ താത്പര്യം ജനിപ്പിക്കാൻ വേണ്ടി രസകരവും ആയാൽ രഹിതമുമായ പ്രവർത്തനങ്ങൾ ചെയ്യുന്നു .
മികവ് പ്രവർത്തനത്തോടനുബന്ധിച്ച് मीठी हिन्दी എന്ന പേരിൽ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കാൻ വേണ്ടി worksheet, ചിത്ര കാർഡുകൾ, അക്ഷര കളികൾ കൂടാതെ വായനാ ശേഷി വളർത്താനുമുള്ള പ്രവർത്തനങ്ങൾ നൽകുന്നു . കുട്ടികൾ വളരെ ആവേശത്തോടെ ഓരോ പ്രവർത്തനവും ഏറ്റെടുക്കുന്നു എന്നത് സന്തോഷം നൽകുന്നു.
പഠന പ്രവർത്തവുമായി ബന്ധപ്പെട്ട് അധിക പ്രവർത്തനങ്ങളായി Skit, choreography , Worksheet , തുടങ്ങിയവ ചെയ്യുന്നു.
ദിനാചരണങ്ങളായ (ഹിന്ദി ദിനം, ഗാന്ധിജയന്തി, കേരളോദയം, ശിശു ദിനം ) തുടങ്ങിയ ദിനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നോത്തരി, പ്രസംഗ മത്സരം, കവിതാലാപനം, choreography, ബഡ്ജ് നിർമ്മാണം , പോസ്റ്റർ നിർമ്മാണം എന്നിവ നടുത്തുകയും document ചെയ്യുകയും ചെയ്തു വരുന്
മികവുകൾ
SSLC പരീക്ഷയിൽതുടർച്ചയായി ഉയർന്ന വിജയം കരസ്ഥമാക്കുന്നു. USS, NMMS ന്യൂ മാത്സ് എന്നീ സ്കോളർഷിപ്പുകളിൽ കുട്ടികൾ ഉന്നത നിലവാരം പുലർത്തുന്നു. സംസ്ഥാന തല സാമൂഹ്യ-ഗണിത - ശാസത്ര - പ്രവൃത്തി പരിചയ IT മേളകളിൽ ശ്രദ്ധേയമായ സ്ഥാനം നേടി വരുന്നു.കഴിഞ്ഞ വർഷം നടത്തിയ പ്രതിഭകളെ ആദരിക്കൽ പരിപാടി വൻ വിജയമായിരുന്നു. മൂന്ന് വർഷം മുൻപ് സ്കൂൾ പി ടി എ , അധ്യാപകർ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്തോടെ സ്കൂളിലെ ദീപ്തിപുഷ്പൻ എന്ന കുട്ടിക്ക് വീട് വെച്ചു കൊടുത്തത് സ്കൂളിന് എന്നും അഭിമാനിക്കത്തക്ക നേട്ടമാണ് കോവിഡ് കാലത്ത് online ക്ലാസ് കാണുന്നതിനുള്ള സൗകര്യത്തിനായി കുട്ടികൾക്ക് Tv Smart ഫോൺ എന്നിവ എത്തിച്ചു നൽകി
ലോക്ക്ഡൗൺകാല സൃഷ്ടികൾ
2020 - ചരിത്രത്തിൻ്റെ താളുകളിൽ അടയാളമിട്ട ഇരുണ്ട വർഷം !! പ്രപഞ്ചമുള്ള കാലത്തോളം മറക്കാത്ത വർഷം !! ശാസത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എല്ലാറ്റിനെയും കീഴടക്കി കുതിച്ചു കൊണ്ടിരുന്ന മനുഷ്യൻ്റെ പ്രയാണത്തിനെ ഒരു ചെറിയ വൈറസ് തടഞ്ഞു നിർത്തിയ വർഷം !! ലോകത്തിൻ്റെ വേഗവും താളവും തെറ്റിച്ചു കൊറോണ വൈറസ് . മനുഷ്യൻ മനുഷ്യനിൽ നിന്നും അകന്ന് അവനവനിലേക്ക് മാത്രം ഒതുങ്ങി . വിദ്യാലയങ്ങൾ വീടുകളിലേക്ക് ചുരുങ്ങി . മനുഷ്യൻ ഇന്നു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഈ പ്രതിസന്ധി ഘട്ടത്തിൽ മുതിർന്നവരെപ്പോലെ കുട്ടികളും വീട്ടിലിരിക്കാൻ നിർബന്ധിതരായി . തീർത്തും അപരിചിതമായ ഈ സാഹചര്യത്തെ ആദ്യമൊക്കെ കുട്ടികൾ നിരാശയോടെ കണ്ടെങ്കിലും പിന്നീട് അവരിലെ വ്യത്യസ്തമായ കലാഭിരുചികളിലൂടെ അവർ ഈ സ്ഥിതി അതിജീവിച്ചു എന്ന് പറയണം . വരകളിലുടെ .. വരികളിലൂടെ .. നിർമ്മിതികളിലൂടെ പലരും തങ്ങളിലെ സർഗ്ഗാത്മകതയെ കണ്ടെത്തി . കോവിഡ് കാലത്തിൻ്റെ വിരസതയകറ്റാൻ കുട്ടികൾ ചെയ്ത സർഗ്ഗ സൃഷ്ടികളെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരിക്കലും മറക്കാത്ത കോ വിഡ് കാലത്തിനൊപ്പം 2020 ബാച്ചിലെ കുട്ടികളുടെ രചനകളും കലകളും നല്ലോർമ്മകളായി നില കൊള്ളട്ടെ
നേർക്കാഴ്ച
ഈ കോവിഡ് കാലം കുട്ടികളെയും വീട്ടിലിരുത്തുന്നു.എങ്കിലും അവരുടെ സർഗ്ഗാത്മക ചിന്തകൾക്ക്......പ്രവർത്തനങ്ങൾക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഈ ചിത്രങ്ങൾ നമ്മെ ഒാർമ്മിപ്പിക്കുന്നു
സ്കൂൾഫോട്ടോകൾ
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം - പത്തനാപുരം റൂട്ടിൽ അടൂർ ജംഗ്ഷനിൽനിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ അനന്തരാമപുരം മാർക്കറ്റിന് ശേഷമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
- പത്തനംതിട്ട ടൗണിൽനിന്നും കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ, ഏഴംകുളം - അടൂർ വഴിയും സ്കൂളിൽ എത്തിച്ചേരാം.
{{#multimaps:9.14584,76.76413|zoom=17}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38086
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ