ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 12 ന് പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ മാനേജർ ഗംഗാധരൻ.യു.പി, പ്രധാന അദ്ധ്യാപിക നളിനി.പി, പി.ടി.എ പ്രസിഡന്റ് ജമീല.പി എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ അക്ഷര വെളിച്ചം തേടി സ്കൂളിലേക്ക് കടന്നു വന്ന പുതിയ കൂട്ടുകാർക്ക് മധുരം നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് ബലൂൺ വിതരണം, പുതിയ കുട്ടികളുടെ പാട്ടുകൾ, ഡാൻസുകൾ എന്നിവയും നടന്നു.
[[പ്രമാണം:48239 pravesanolsavam 2 June 2.jpeg|right|200px]]
സ്കൂളിന്റെ സമീപത്തുള്ള ക്ലബ്ബുകളായ വോൾക്കാനോ, കാസ്കോ എന്നിവയിലെ അംഗങ്ങളുടെ വകയായി കുട്ടികൾക്ക് ലഡു വിതരണവും ഉണ്ടായിരുന്നു.

=='''ഹലോ ഇംഗ്ലീഷ് '''==

ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ മാനേജർ ഗംഗാധരൻ.യു.പി, പ്രധാന അദ്ധ്യാപിക ലത കെ എം , പി.ടി.എ പ്രസിഡന്റ് ശാക്കിർ അലി കണ്ണിയൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ എല്ലാ കുട്ടികൾക്കും സ്കൂൾ മാനേജ്മെന്റിന്റെ സ്നേഹസമ്മാനായി സ്കൂൾ ബാഗ് നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് ബലൂൺ വിതരണം, കുട്ടികളുടെ പാട്ടുകൾ, ഡാൻസുകൾ, പായസ വിതരണം എന്നിവയും നടന്നു.

സ്കൂളിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിലായി ഇംഗ്ലീഷ് മീഡിയവും ഗവണ്മെന്റ് അനുവാദത്തോടെ പ്രവർത്തിക്കുണ്ട്. കുട്ടികൾക്ക് ഇംഗ്ലീഷ് വളരെ സുഗമമായി കൈകാര്യം ചെയ്യുന്നതിനും ഇംഗ്ലീഷ് ഭാഷയോടുള്ള അകലം കുറക്കുനന്തിനും വേണ്ടി ഇംഗ്ലീഷ് അദ്ധ്യാപകരായ ഒ.ടി.ശങ്കരൻ, കെ.കെ.മീന, സി.എൻ.രാജശ്രീ എന്നിവരുടെ നേതൃത്വത്തിൽ യു.പി വിഭാഗത്തിൽ നിന്നും ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകുന്നതിനായി അദ്ധ്യാപകരുടെ കീഴിൽ കുട്ടികളെ വിവിധ ഗ്രൂപ്പ് ആക്കിക്കൊണ്ട് പ്രധാന അദ്ധ്യാപിക നളിനി.പി ഈ വർഷത്തെ ഹലോ ഇംഗ്ലീഷ് പ്രവർത്തങ്ങൾ 2018 ജൂലൈ 27 നു ഉൽഘാടനം ചെയ്തു.

[[പ്രമാണം:48239 paristhithi dinam 2 june 5.jpeg.jpeg|right|200px]]

ഹരിതോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വെണ്ട, പയർ, കയ്പ, ചീര ,വഴുതന, പച്ചമുളക് എന്നിവ കുട്ടികൾ വീടുകളിൽ കൃഷി ചെയ്ത് കീടനാശിനി മുക്തമായ പച്ചക്കറികൾ ഉപയോഗിക്കാൻ തുടങ്ങി. പച്ചക്കറി വിത്ത് വിതരണം പ്രധാന അദ്ധ്യാപിക നളിനി.പി നിർവഹിച്ചു.

2025 ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.. 7A ക്ലാസിലെ മിത്ര പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന വിഷയത്തിൽ വീഡിയോ പ്രദർശനം നടത്തി. LP/UP തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. LP വിഭാഗത്തിന് പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. UP വിഭാഗം കുട്ടികൾ വെട്ടിക്കൽ ഫാർമിംഗ് ചെയ്തു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചട്ടികളിൽ ഇലചെടി/പൂച്ചെടി നട്ടുപിടിപ്പിക്കുന്ന പ്രവർത്തനം നടത്തി.

വ്യത്യസ്ത മേഖലകളിൽ കഴിവുള്ള കുട്ടികലെ കണ്ടെത്തി വേണ്ട പിന്തുണ നൽകി അവരെ ഉയർത്തികൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ 2018 ഓഗസ്റ്റ് 21 ന് ബഹു. കാവനൂർ പഞ്ചായത് നാലാം വാർഡ് മെമ്പർ കരീം ടാലെന്റ് ലാബ് ഉൽഘാടനം ചെയ്തു. കരാട്ടെ, ഫുട്ബോൾ, നൃത്തം, സംഗീതം എന്നീ മേഖലകളിൽ നിന്നും ധാരാളം കുട്ടികളെ കണ്ടെത്തി. നിലവിൽ ഒരു കരാട്ടെ ടീം കരാട്ടെ പരിശീലകന്റെ ശിക്ഷണത്തിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. എം.ടി.വേണുഗോപാലൻ ടാലെന്റ്റ് ലാബിന്റെ ചുമതല നിർവഹിക്കുന്നു.

വായന വാരാചരണത്തിന്റെ ഭാഗമായി സാഹിത്യക്വിസ് മത്സരങ്ങൾ നടന്നു. ഒന്നാം ഘട്ടത്തിൽ റേഡിയോ ക്വിസ് ആയും രണ്ടാം ഘട്ടത്തിൽ IT ഉപയോഗിച്ചുമാണ് ക്വിസ് നടത്തിയത്.
സ്കൂൾ തലത്തിൽ 7B ക്ലാസിലെ അജു കൃഷ്ണ ഒന്നാം സ്ഥാനവും, 7A ക്ലാസിലെ സൽമാൻ രണ്ടാം സ്ഥാനവും 6D ക്ലാസിലെ ഖദീജ മൂന്നാം സ്ഥാനവും നേടി. വിജയി കൾക്ക് HM ലത ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.

=='''ശാസ്ത്ര - ഗണിതശാസ്ത്ര മേള '''==
[[പ്രമാണം:48239_sasthrolsvam.jpeg|left|200px]]

ഈ വർഷത്തെ അരീക്കോട് സബ്‌ജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര മേളക്ക് സ്‌കൂൾ വേദിയായി. അരീക്കോട് എ.ഇ.ഒ മേള ഔപചാരികമായി ഉൽഘാടനം ചെയ്തു. അരീക്കോട് ബി.പി.ഒ, സ്കൂൾ പ്രധാന അദ്ധ്യാപിക, സ്കൂൾ മാനേജർ, പി.ടി.എ പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ തുടങ്ങിയവർ പ്രസംഗിച്ചു. മേള മൂന്ന് ദിവസങ്ങൾ നീണ്ടു നിന്നു. മികച്ച പ്രകടനം കാഴ്ച വെച്ച ശാസ്ത്ര പ്രതിഭകളെ ജില്ലാ തല മത്സരങ്ങളിലെക്ക് തിരഞ്ഞെടുത്തു.

=='''ഹിന്ദി ദിനാചരണം '''==

രാഷ്ട്രഭാഷാ ദിനം ആയ സെപ്റ്റംബർ 14 സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹിന്ദി അദ്ധ്യാപകരായ വി.എൻ.സേതുമാധവൻ, ഷൈജ.വി എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം, ഹിന്ദി കവിതാലാപൻ ,ഹിന്ദി ക്വിസ് എന്നി മത്സരങ്ങൾ നടത്തി. പോസ്റ്ററുടെ പ്രദർശനവും നടന്നു. പ്രധാന അദ്ധ്യാപിക നളിനി.പി ഉൽഘാടനം ചെയ്തു.

=='''ഗണിത ജ്യോതി'''==

കുട്ടികളിൽ ഗണിതത്തിനോടുള്ള താല്പര്യം കൂട്ടുന്നതിനും പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകി വിടവ് നികത്തുന്നതിനും വേണ്ടി രൂപപ്പെടുത്തി. ഗണിതാദ്ധ്യാപകരായ ടി.കെ.സഹദേവൻ, എം.രാഗിണി, പി.ജിഷ, സി.പി.ബിന്ദു മോൾ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ട തനത് പ്രവർത്തനങ്ങൾ നൽകി മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. ഗണിത ജ്യോതിയുടെ ആരംഭം പ്രധാന അദ്ധ്യാപിക നളിനി.പി നിർവ്വഹിച്ചു.

=='''സ്റ്റാമിന '''==

കുട്ടികളുടെ ശാരീരികമായ വളർച്ചയെ പരിപോഷിപ്പിക്കുക എന്ന ലഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് 'സ്റ്റാമിന'. ശഹീറലി.പി കൺവീനർ ആയ സ്റ്റാമിനയിൽ കുട്ടികൾ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും, വ്യായാമങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൃത്യമായ രീതിയിൽ ബോധവൽക്കരണം നടത്തി വരുന്നു. 'സ്റ്റാമിന' യുടെ ഉൽഘാടനം പ്രധാന അദ്ധ്യാപിക നളിനി.പി ടീച്ചർ നിർവ്വഹിച്ചു.

=='''കേരളപ്പിറവി ദിനാചരണം '''==
[[പ്രമാണം:48239_keralappiravi.jpeg|left|200px]]

സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കേരളപ്പിറവി ദിനം വിപുലമായി ആചരിച്ചു. ക്വിസ്, കേരളം ഗാനാലാപനം, പോസ്റ്റർ നിർമ്മാണം, എന്നിവ നടന്നു. വിജയികൾക്ക് സമ്മാനദാനം നടത്തി. അധ്യാപകനായ ശങ്കരൻ.ഒ.ടി പരിപാടികൾക്ക് നേതൃത്വം നൽകി.

=='''മലയാളത്തിളക്കം'''==

മലയാള ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുവാൻ വേണ്ടി മലയാള ഭാഷ അധ്യാപകരുടെ കീഴിൽ വിവിധ ഗ്രൂപ്പുകൾ ആക്കി കുട്ടികൾക്ക് മലയാള ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. 2018 സെപ്തംബര് 18 നു നടന്ന മലയാളത്തിളക്കത്തിന്റെ ഉൽഘാടനം കാവനൂർ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ കരീം നിർവ്വഹിച്ചു. പ്രധാന അദ്ധ്യാപിക നളിനി.പി, രമാദേവി.സി, ഗീത.കെ എന്നിവർ പങ്കെടുത്തു.

=='''ഗണിതോപകരണ ശില്പശാല'''==
[[പ്രമാണം:48239_pulsavam.jpeg|right|200px]]

കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ രസകരമാക്കുക എന്ന ആശയത്തോടെ ശില്പശാല സംഘടിപ്പിച്ചു. വിവിധ ഗണിത ഉപകരണങ്ങൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു. ടി.കെ.സഹദേവൻ, എം.രാഗിണി, പി.ജിഷ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. 2018 നവംബർ 28 ന് രാവിലെ 10 മണിക്ക് ആരംഭിച്ച ശില്പശാല വൈകീട്ട് 4 മണിക്ക് അവസാനിച്ചു. ശില്പശാലയിൽ ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ, ഗണിതോപകരണങ്ങൾ പരിചയപ്പെടൽ, അവയുടെ നിർമ്മാണം എന്നിവ നടന്നു. അരീക്കോട് ബി.ആർ.സി ട്രെയിനർ സജിത്ത്.കെ ശില്പശാല ഉൽഘാടനം ചെയ്തു.

18:28, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ മാനേജർ ഗംഗാധരൻ.യു.പി, പ്രധാന അദ്ധ്യാപിക ലത കെ എം , പി.ടി.എ പ്രസിഡന്റ് ശാക്കിർ അലി കണ്ണിയൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ എല്ലാ കുട്ടികൾക്കും സ്കൂൾ മാനേജ്മെന്റിന്റെ സ്നേഹസമ്മാനായി സ്കൂൾ ബാഗ് നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് ബലൂൺ വിതരണം, കുട്ടികളുടെ പാട്ടുകൾ, ഡാൻസുകൾ, പായസ വിതരണം എന്നിവയും നടന്നു.
പരിസ്ഥിതി ദിനം
2025 ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.. 7A ക്ലാസിലെ മിത്ര പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന വിഷയത്തിൽ വീഡിയോ പ്രദർശനം നടത്തി. LP/UP തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. LP വിഭാഗത്തിന് പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. UP വിഭാഗം കുട്ടികൾ വെട്ടിക്കൽ ഫാർമിംഗ് ചെയ്തു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചട്ടികളിൽ ഇലചെടി/പൂച്ചെടി നട്ടുപിടിപ്പിക്കുന്ന പ്രവർത്തനം നടത്തി.
'"വായന വാരാചരണം.'"