"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 137: | വരി 137: | ||
== മേല്‍വിലാസം == | == മേല്‍വിലാസം == | ||
ഫാത്തിമ ഗേൾസ് ഹൈസ്കൂൾ | ഫാത്തിമ ഗേൾസ് ഹൈസ്കൂൾ <br> | ||
ഫോർട്ട് കൊച്ചി 682001 | ഫോർട്ട് കൊച്ചി 682001 |
16:20, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി | |
---|---|
വിലാസം | |
ഫോര്‍ട്ടുകൊച്ചി എറണാകുളം ജില്ല | |
സ്ഥാപിതം | 1943 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ്, മലയാളം |
അവസാനം തിരുത്തിയത് | |
22-12-2016 | 26015 |
ആമുഖം
ഫോർട്ടുകൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലെ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാധുപെണ്‍കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിയ്ക്കുവാനോ അതുവഴി ജീവിതമാര്‍ഗ്ഗം നേടുവാനോ സാധിയ്ക്കാതെ വീടുകളില്‍ നിന്നിരുന്ന കാലത്ത് ഇറ്റലിയില്‍ നിന്നു കൊച്ചിയിലെത്തിയ കനോഷ്യന്‍ സന്യാസിനിമാരാല്‍ സ്ഥാപിതമായതാണ് ഈ സ്ക്കൂള്‍.
ജീവിത വീക്ഷണത്തോടുകൂടിയ ശിക്ഷണം, ഈശ്വരവിശ്വാത്തിലധിഷ്ഠിതമായ സ്വഭാവരൂപവത്കരണം, ഇവയാണം 666 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വിദ്യാലയത്തിലെ അധ്യാപനത്തിന്റെ മുഖമുദ്ര.
1700 ല്‍ പരം വിദ്യാര്‍ത്ഥികളും 52 അധ്യാപകരും അടങ്ങുന്നതാണ് ഫാറ്റിമ കുടുംബം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി SSLC പരീക്ഷയില്‍ 100% വിജയം നിലനിര്‍ത്തുന്ന ഈ സ്ക്കൂളിന് 2004 ല്‍ 4ാം റാങ്കിന്റെ തിളക്കവും കൈവന്നത് സാധാരണക്കാരുടെ മക്കള്‍ നേടിയ അതുല്യ വിജയമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തിലും ഇവിടുത്തെ കുട്ടികള്‍ മാറ്റുരയ്ക്കുന്നുണ്ടം. വിപുലമായ ഐ. ടി, സയന്‍സ് ലാബുകള്‍, ലൈബ്രറി, വായനശാല എന്നിവയും, പഠനയാത്രകള്‍, ക്യാമ്പുകള്‍ സെമിനാറുകള്‍ തുടങ്ങിയവയുടെയും പ്രയോജനം കുട്ടികള്‍ക്ക് ലഭ്യമാണ്.300 ലേറെ കുട്ടികള്‍ക്ക് ഗവണ്‍മെന്റിന്റെ ഉച്ചഭക്ഷണ പരിപാടിയുടെ പ്രയോജനം ലഭിയ്ക്കുന്നു. മാനേജ്മെന്റിന്റെയും പി. ടി. എ. യുടെയും സഹായത്തോടെ 9,10 ക്ളാസുകളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും പഠനസഹായവും ലഭ്യമാക്കുന്നുണ്ട്. ഫോര്‍ട്ടുകൊച്ചിയുടെ ആദരണീയനായിരുന്ന ബര്‍ണാഡുമാസ്റ്റര്‍,, ശ്രീ. വൈക്കം ചന്ദ്രശേഖരന്‍ നായര്‍, എന്നിവരില്‍ നിന്ന് ശ്രീ. . സലിം . പി . എ യില്‍ വരെ എത്തി നില്‍ക്കുന്ന പ്രസിഡന്റുമാരുടെ നിര . 2004-05 ലെ ജില്ലയിലെ മികച്ച പി. ടി. എ. എന്ന ബഹുമതി ലഭിക്കാനിടയാക്കി.
ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനികളായിരിന്ന കൊച്ചിയുടെ പ്രഥമവനിതാ മേയര്‍ ശ്രീമതി മേഴ്സി വില്ല്യംസ് ,ഫോർട്ട്കൊച്ചി വാർഡ് കൗൺസിലർ ശ്രീമതി ഷൈനി മാത്യു ഉള്‍പ്പെടെ വികസനത്തിന്റെ വക്താക്കളായി ഫാത്തിമയുടെ തിരുമുറ്റത്തുനിന്ന് ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രഭപരത്തി കടന്നു ചെല്ലട്ടേ എന്ന് ആശംസിക്കുന്നു. പരമകാരുണ്യനായ ദൈവത്തിന്റെ അനുഗ്രഹവും ഫാത്തിമ മാതാവിന്റെ മാതൃവാത്സല്യതണലുമാണ് സ്ക്കൂളിന്റെ സര്‍വ്വ ഐശ്വര്യത്തിനും നിദാനം
[[ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അദ്ധ്യാപകര്‍|
അദ്ധ്യാപകര്‍
അപ്പര്‍ പ്രൈമറി , ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 45 പ്രവര്‍ത്തനോത്സുകരായ അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു. പഠനപാഠ്യേതര വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ അധ്യാപകര്‍ കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയില്‍ പ്രാധാന്യം കല്പിച്ചു കൊണ്ട് അവരെ വളര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നു. ഭാഷ, സാമൂഹ്യഗണിതശാസ്ത്ര സാങ്കേതിക മേഖലകള്‍ക്കൊപ്പം കലാകായികപ്രവര്‍ത്തിപരിചയ മേഖലകളിലും കുട്ടികളുടെ കഴിവ് കണ്ടെത്തി അവരെ കൈപ്പിടിച്ചുയര്‍ത്തി വിവിധ തലങ്ങളിലേക്ക് എത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിലെ കലാകായിപ്രവര്‍ത്തിപരിചയ അധ്യാപകരുടെ നേട്ടം തന്നെയാണ്.
നേട്ടങ്ങള്‍
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഈ വര്‍ഷവും നൂറുശതമാനം വിജയം കരസ്ഥമാക്കി പശ്ചിമകൊച്ചിയിലെ എയ്ഡഡ് വിദ്യാലയ മേഖലയില്‍ മികച്ച വിജയം കൈവരിച്ചുകൊണ്ട് ഈ വിദ്യാലയം വിജയപ്രായണം തുടര്‍ന്നു കൊണ്ടിരിക്കുന്നു. മാട്ടാഞ്ചേരി ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ (294) പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ ഏക എയ്ഡഡ് വിദ്യാലയം എന്ന ബഹുമതിക്ക് അര്‍ഹത നേടിയെന്നത് ഈ വിദ്യാലയത്തിന്റെ എടുത്തു പറയേണ്ട ഒരു നേട്ടം തന്നെയാണ്. സര്‍ക്കാര്‍ തലത്തിലും മറ്റു ഇതര മേഖകളുമായി ബന്ധപ്പെട്ടു നടത്തുന്ന വിവിധ പരീക്ഷകളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത് ഉന്നത വിജയം നേടി തങ്ങളുടെ പഠനമികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.
- എല്ലാ വര്‍ഷവും പ്രവര്‍ത്തിപരിചയസാമൂഹ്യശാസ്തഐടി മേളയില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ മാറ്റുരച്ച് സംസ്ഥാനത്തലം വരെ ഉന്നതവിജയം കൊയ്യ്ത് തങ്ങളുടെ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ വര്‍ഷത്തെ സംസ്ഥാനത്തല പ്രവര്‍ത്തിപരിചയ മേഖലയില്‍ ഇവിടെ നിന്നും 6 വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി ഗ്രേയ്സ് മാര്‍ക്കിന് അര്‍ഹത നേടുകയുണ്ടായി.
സ്കൂള്‍കലോത്സവത്തില്‍ മുന്‍വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും വിവിധ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കി. സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ ഇവിടത്തെ കുരുന്നുപ്രതിഭകള്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിനന്ദനാര്‍ഹമായ വസ്തുതയാണ്.
- മഴവില്‍ മനോരമ ചാനലലില്‍ ഡി3 സൂപ്പര്‍ ഫിനാലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എട്ടാം ക്ലാസ്സിലെ വിദ്യാര്‍ത്ഥിനിയായ കുമാരി ആന്‍മേരി . ജെ . അക്വിന ഈ വിദ്യാലയത്തിന്റെ അഭിമാനഭാജനം തന്നെയാണ്.
ഭൗതീകസൗകര്യങ്ങള്‍
- കെട്ടുറുപ്പും ഭംഗിയും വൃത്തിയുമുള്ള ക്ലാസ്സ്മുറികളും.
- വിദ്യാര്‍ത്ഥികള്‍ക്ക് സ്വസ്തമായി ഇരുന്നു പഠിക്കുവാന്‍ ആവശ്യമായ ബഞ്ചുകളും ഡസ്കുകളും ഉള്‍ക്കൊള്ളുന്ന 32 ക്ലാസ്സ്മുറികള്‍.
- ക്ലാസ്സ്മുറികള്‍ വായുസഞ്ചാരമുള്ളവയും, ഫാന്‍സൗകര്യമുള്ളവയും.
- ബ്ലാക്ക് ബോര്‍ഡ്, ബുള്ളറ്റിന്‍ ബോര്‍ഡ്, ചാര്‍ട്ടുകളും പഠനസാമഗ്രികളും, ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള ക്ലാസ്സ്മുറികള്‍.
- ഓരോ ക്ലബ്ബിനും പ്രത്യേക ബുള്ളറ്റിന്‍ ബോര്‍ഡുകള്‍.
- യു.പി.കമ്പ്യൂട്ടര്‍ ലാബ്
- എച്ച്.എസ്.കമ്പ്യൂട്ടര്‍ ലാബ്
- സ്മാര്‍ട്ട് റൂം, പ്രോജക്ടര്‍, എല്‍.ഇ.ഡി ടിവി.
- ക്ലാസ്സ് ലൈബ്രറി.
- സ്കൂള്‍ ലൈബ്രറി.
- മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങള്‍.
- ന്യൂസ് പേപ്പറുകള്‍, മാഗസീനുകള്‍.
- ഗ്ലോബ്ബ്, മാപ്പ്സ്.........
- അസംബ്ലീറൂം, ഓരോ ക്ലാസ്സിലും ലൗഡ് സ്പീക്കര്‍.
- റീഡീംഗ് റൂം, മ്യൂസിക്ക് റൂം.
- വിവിധ ചിന്താവിഷയങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡ്.
- കുട്ടികള്‍ക്ക് പ്രചോദനം നല്കുവാന്‍ ആവശ്യമായ മഹദ്വചനങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ്.
- ട്രോഫി ക്രമികരിച്ചിരിക്കുന്ന പ്രത്യേക അലമാര.
- പൊതുവാര്‍ത്താവോര്‍ഡ്.
- കുട്ടികള്‍ക്ക് ഫോണ്‍ ചെയ്യാന്‍ ആവശ്യമായ കോയിന്‍ ബോക്സ് സൗകര്യം.
- പഠനസാമഗ്രികള്‍(പേപ്പര്‍,പേന,പെന്‍സില്‍,ചാര്‍ട്ട്.....) ലഭ്യമാക്കുന്ന സ്റ്റോര്‍.
- ഉച്ചഭക്ഷണം തയാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള.
- ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ചനവും സൂക്ഷിക്കുന്ന സ്റ്റോര്‍.
- കളിസ്ഥലം.
- ഓരോ ക്ലാസ്സിനും പ്രത്യേക ശുചിമുറി.
- സ്കൂള്‍ ആഡിറ്റോറിയം.
- ശുദ്ധമായ കുടിവെള്ള സൊകര്യം.
- സൈക്കിള്‍ ഷെഡ്.
- പൂന്തോട്ടം, ഫലവൃക്ഷങ്ങള്‍, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങള്‍.
- പരിസരം മലിനീകരിക്കപ്പെടാതെ ചവറുകള്‍ കത്തിക്കുന്നതിന് ആവശ്യമായ ഇന്‍സിനറേറ്റര്‍.
- പോലീസ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റുകളുടെ ഹെല്‍പ്പ് ലൈന്‍.
പാഠ്യേതരപ്രവര്‍ത്തനങ്ങള്‍
- വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍- വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയന്‍സ്, സോഷ്യല്‍സയന്‍സ്, ഐ.ടി, പരിസ്ഥിതി, റെഡ്ക്രോസ്സ്, ഗൈഡിംഗ്, റോഡ് സേഫ്റ്റി,ഹെല്‍ത്ത്, കലാസാഹിത്യരംഗം, പ്രവര്‍ത്തിപരിചയം, കായികരംഗം
- സന്മാര്‍ഗപറനം
- കായിക പരിശീലനം
- എല്ലാ വെള്ളിയാഴ്ചകളിലും വായനാമണിക്കൂര്‍
- ഓരോ പിരിയഡിനിടയിലും യോഗ
- ക്വിസ്സ്, ഉപന്യസം, മത്സരങ്ങള്‍, സെമിനാര്‍ അവതരണം, വിവിധ വിഷങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകള്‍ തയ്യാറാക്കല്‍, പുസ്തക പ്രകാര്‍ശനം, പുസ്തക പ്രദര്‍ശനം
- ദിനാചാരണങ്ങള്‍
- സാമൂഹിക പൊതുപരിപാടികളിലെ പങ്കാളിത്തം
- എല്ലാ മത വിശ്വാസങ്ങളുടെയും ആഘോഷങ്ങള്‍
- സ്കൂള്‍ അസംബ്ലീ മൂന്ന് ഭാഷയിിലും
- സ്ക്വാഡാക്റ്റിവിറ്റീസ്
- പാര്‍ലമെന്റിന്റെ നേതൃത്വത്തിലുള്ള ഇതര പ്രവര്‍ത്തനങ്ങള്‍
മുന്‍സാരഥികള്‍
- റവ . സി . ട്രീസ അഗസ്റ്റിന്‍ (2010-2012)
- റവ . സി . മേരി കുര്യാക്കോസ്സ്(2003-2010)
- റവ . സി , സോഫി തോമസ്(2002-2003)
- റവ . സി . റോസിലി കുടകശ്ശേരി(1999-2002)
- റവ . സി . ബ്രിജിറ്റ് സക്കറിയ(1983-1999)
- റവ . സി . ഏലീശ്വ മാത്യു(1982-1983)
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
- ശ്രീമതി. മേഴ്സി വില്ല്യംസ് - കെച്ചിയുടെ പ്രഥമവനിത മേയര്‍
- ശ്രീമതി. ഷെെനി മാത്യു - കൊച്ചിനഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ
- ഡോ. സ്മിത രാംദാസ് - സൈക്ക്യാട്രിസ്റ്റ്
- ശ്രീമതി. സ്മിത അലോഷ്യസ് - പ്രിന്‍സിപ്പാള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
<googlemap version="0.9" lat="9.965395" lon="76.244409" zoom="17"> 6#B2758BC5 10.02092, 76.381073 9.965173, 76.244431 ഫാത്തിമ ഗേള്‍സ് എച്ച്.എസ്. ഫോര്‍ട്ടുകൊച്ചി </googlemap>
{{#multimaps: 9.96514162, 76.24439299 | width=800px | zoom=16 }}
മേല്‍വിലാസം
ഫാത്തിമ ഗേൾസ് ഹൈസ്കൂൾ
ഫോർട്ട് കൊച്ചി 682001