ഗവ.എൽ.പി.എസ് കലഞ്ഞൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:38, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022ഉള്ളടക്കം ചേർത്തു
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 23: | വരി 23: | ||
'''[https://m.facebook.com/story.php?story_fbid=2456684691245156&id=100007109468505 അഭിമാന നിമിഷത്തിലെ സ്വപ്നങ്ങൾ ... പ്രതീക്ഷകൾ ...]''' | '''[https://m.facebook.com/story.php?story_fbid=2456684691245156&id=100007109468505 അഭിമാന നിമിഷത്തിലെ സ്വപ്നങ്ങൾ ... പ്രതീക്ഷകൾ ...]''' | ||
'''വായനാദിനമോ വായനദിനമോ ശരി ?''' | |||
അനിൽ വി | |||
ഹെഡ്മാസ്റ്റർ | |||
എല്ലാവരും കൊട്ടിഗ്ഘോഷിക്കുന്ന ഈ "വായനാദിനത്തിൽ" അതിനെക്കുറിച്ച് അല്പമെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. | |||
സംസ്കൃതഭാഷയിൽ നിലവിലുള്ള നിയമങ്ങൾ നമ്മുടെ ഭാഷയിലേക്കു വന്നപ്പോൾ അനുവർത്തിക്കേണ്ട നിയമങ്ങളാണ് സംസ്കൃതസന്ധി. മലയാളത്തിലേക്ക് അനവധി സംസ്കൃതപദങ്ങൾ നാം സ്വീകരിച്ചിട്ടുണ്ട്. രണ്ടു സംസ്കൃതപദങ്ങൾ തമ്മിലാണു സന്ധിചെയ്യേണ്ടതെങ്കിൽ സംസ്കൃതസന്ധിനിയമവും ഒരു സംസ്കൃതപദവും ഒരു ഭാഷാപദവും തമ്മിൽ സന്ധിചെയ്യേണ്ടതെങ്കിൽ ഭാഷാസന്ധിനിയമവും അനുവർത്തിക്കണം. | |||
സംസ്കൃതഭാഷയിലെ സന്ധികൾ പലവിധമായുള്ളതുകൊണ്ട് അവയ്ക്ക് എണ്ണമൊന്നുമില്ല. പക്ഷേ, അവയെ എല്ലാം മൂന്നു വിഭാഗങ്ങളായാണു തിരിച്ചിരിക്കുന്നത്. | |||
1. സ്വരസന്ധി, 2. വ്യഞ്ജനസന്ധി, 3. വിസർഗ്ഗസന്ധി എന്നിങ്ങനെ. | |||
1. അച്സന്ധി (സ്വരസന്ധി) - രണ്ടു സ്വരങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന സന്ധിവികാരം. ഇതിൽ വരുന്ന സന്ധികളാണ് യൺസന്ധി, സവർണ്ണദീർഗ്ഘസന്ധി, ഗുണസന്ധി, വൃദ്ധിസന്ധി, അയാദിസന്ധി, പരരൂപസന്ധി, പൂർവ്വരൂപസന്ധി, പ്രകൃതിഭാവം മുതലായവ. ഗുണസന്ധി, വൃദ്ധിസന്ധി, എന്നിവ സ്വരസന്ധിയിലെ വകഭേദങ്ങളാണ്. | |||
2. ഹല്സന്ധി (വ്യഞ്ജനസന്ധി)- വ്യഞ്ജനങ്ങൾതമ്മിലോ വ്യഞ്ജനത്തിന്നുശേഷം സ്വരം വന്നാലോ ഉണ്ടാകുന്ന സന്ധിവികാരം. ശ്ചുത്വം, ഷ്ടുത്വം, ഛത്വം, തുഗാഗമം, കുഗാഗമം മുതലായി കുറേ സന്ധികൾ ഇതിലുണ്ട്. പല സന്ധികൾക്കും വിധികളല്ലാതെ പേരൊന്നുമില്ല. | |||
3. വിസർഗ്ഗസന്ധി- വിസർഗ്ഗത്തിന്നുശേഷം സ്വരമോ വ്യഞ്ജനമോ വരുമ്പോളുണ്ടാകുന്ന സന്ധിവികാരം. ഇതിൽ രുത്വം, ഉത്വം, യത്വം, സത്വം മുതലായവയാണു പ്രധാനം. സിദ്ധാന്തകൗമുദിമുതലായ പ്രക്രിയാഗ്രന്ഥങ്ങളിൽ മേലേ പറഞ്ഞതരത്തിൽ മൂന്നദ്ധ്യായങ്ങളിലാണു സന്ധിവികാരങ്ങളെ വിഭജിച്ചിരിക്കുന്നത്. | |||
1. സ്വരസന്ധി : | |||
ഒരേസ്വരങ്ങൾ - ഹ്രസ്വങ്ങളോ, ദീർഗ്ഘങ്ങളോ - തമ്മിൽ സന്ധിചെയ്‌താൽ അതു ദീർഗ്ഘമാകും. (എ, ഏ, ഐ, ഒ, ഓ, ഔ എന്നിവയ്ക്ക് ഇതു ബാധകമല്ല.) | |||
ഉദാ: | |||
അ+അ>ആ എന്നു വരും. | |||
മുര+അരി=മുരാരി, നര+അധിപൻ=നരാധിപൻ, നര+അധമൻ=നരാധമൻ, പദ+അർത്ഥം=പദാർത്ഥം, കഥ+അന്ത്യം=കഥാന്ത്യം, | |||
ദേവ+ആലയം=ദേവാലയം, കര+അംബുജം=കരാംബുജം, ഉദയ+അർക്കൻ =ഉദയാർക്കൻ. | |||
അ+ആ>ആ എന്നു വരും. | |||
പദ+ആവലി=പദാവലി, ദീപ+ആവലി=ദീപാവലി, ഗുണ+ആവലി=ഗുണാവലി, അർത്ഥ+ആവൃത്തി=അർത്ഥാവൃത്തി, | |||
ആ+അ>ആ ഇതും അങ്ങനെതന്നെ. | |||
ഭാഷാ+അന്തരം=ഭാഷാന്തരം, ദശാ+അന്ത്യം=ദശാന്ത്യം, ദയാ+അബ്ധി=ദയാബ്‌ധി. | |||
ആ+ആ>ആ. | |||
കലാ+ആലയം=കലാലയം, കമലാ+ആലയം=കമലാലയം. | |||
ഇതൊക്കെ ഇങ്ങനെയാണെന്നുവച്ച് തോന്നിയതുപോലെ സന്ധി ഉണ്ടാക്കാൻ പാടില്ല. | |||
വായന എന്നത് ഭാഷാപദം. അതു ദിനം എന്ന സംസ്കൃതപദവുമായിച്ചേരുമ്പോൾ വായനദിനം എന്നാണു വരുക. വായിക്കുമ്പോൾ അനുഭവവേദ്യമാകുന്ന സുഖമല്ല വായനാസുഖം. വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന സുഖം വായനസ്സുഖമാണ്. വായനയും ദിനവുംതമ്മിൽ ചേർക്കുമ്പോൾ വായനദിനം, വായനയും വാരവും ചേരുമ്പോൾ വായനവാരം എന്നൊക്കെ മതി. |