"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 162: വരി 162:
*സഭാകവി സി പി  ചാണ്ടി
*സഭാകവി സി പി  ചാണ്ടി
*പ്രൊഫസര്‍.പി ജെ കുര്യന്‍<font color>
*പ്രൊഫസര്‍.പി ജെ കുര്യന്‍<font color>
<gallery>
37053-1.png
37053-2.png
37053-3.png
</gallery>


==വഴികാട്ടി==
==വഴികാട്ടി==

13:32, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം
വിലാസം
വെണ്ണിക്കുളം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-12-201637053




പത്തനംതിട്ട ജില്ലയില്‍ വെണ്ണിക്കുളത്തിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ബഹനാന്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ‍.

ചരിത്രം

ഒരു പ്രദേശത്തിനു മുഴുവന്‍ അക്ഷര വെളിച്ചം പകരുന്ന പ്രകാശസ്തംഭമായി ശോഭിക്കുന്ന ഈ വിദ്യാലയം പരിശുദ്ധ ബഹനാന്‍സ് സബദായുടെ നാമത്തിലാണ് സ്താപിതമായിരിക്കുന്നത്. 1916 ല്‍വെണ്ണിക്കുളം പള്ളി വകയായി "ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍ വാലാങ്കര "എന്ന പേരിലാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.1962 ല്‍വിദ്യാഭ്യാസഡിപ്പാര്‍ട്ടുമെന്റിനാല്‍ അംഗീകരിക്കപ്പെട്ടു.1985 മുതല്‍ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു.2000 ല്‍ ഹയര്‍ സെക്കന്ററി ക്ലാസ്സുകള്‍ ആരംഭിച്ചു. ഇപ്പോള്‍ അഞ്ചു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 1800 കുട്ടികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു.

                                      മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്  സഭാകവി സി.പി ചാണ്ടി,രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ തുടങ്ങിയ സമൂഹത്തിന്റെ പല മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖരായ വ്യക്തികളെ വാര്‍ത്തെടുത്ത മഹത്തായ പാരമ്പര്യം ഈ സ്കൂളിനുണ്ട്. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയം ഈ വര്‍ഷം പഠന മികവിലും വളരെയധികം മുന്നേറി. 
                           കഴിഞ്ഞ +2 പരീക്ഷകളില്‍ 21 ഫൂള്‍ എ+ ഉം എസ്എസ്എല്‍സി പരീക്ഷയില്‍ 4 ഫുള്‍ എ+ ഉം വാങ്ങി ജൈത്രയാത്ര തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി സ്ക്കൂളിനു രണ്ടു കെട്ടിടങ്ങളിലായി ഒമ്പതു ക്ലാസ് മുറികളും ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി പതിന്നാലു ക്ലാസ് മുറികളും രണ്ടു ലാബുകളുംലൈബ്രറിയും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ആറു ക്ലാസ് മുറികളും അഞ്ചു ലാബുകളും ലൈബ്രറിയും ഉണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.

                                50 അദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നു. ടോയ്ലറ്റുകള്‍, ഗേള്‍ ഫ്രണ്ടലി, അഡാപ്റ്റഡ് എന്നിവ വിദ്യാര്‍ത്ഥികളുടെ എണ്ണത്തനനുസരിച്ച് പര്യാപ്തമാണ്. 

യു പി ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതുപോലെ തന്നെ സയന്‍സ് ലാബ്, ലൈബ്രറി ഇവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.

                             ആഡിറ്റോറിയം, സ്മാര്‍ട്ട് ക്ലാസ്സ് റൂം, ഡൈനിംഗ് ഹാള്‍ ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

കാതേലിക്കേറ്റ് & എം.ഡി.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജുമെന്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത് അഭിവന്ദ്യ മാത്യൂസ് മാര്‍ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.നിലവില്‍രണ്ടു ടി ടി ഐ,എട്ടു ഹയര്‍ സെക്കന്‍റി സ്ക്കൂശ്‍,പതിനൊന്ന് ഹൈസ്കൂള്‍ ,പന്ത്രണ്ട് യു.പിസ്കൂള്‍,മുപ്പത്തിയാറ് എല്‍ പിസ്കൂള്‍,രണ്ട് അണ്‍ എയിഡഡ്,,ഏഴ് പബ്ളിക് സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ടര്‍ ശ്രീമതി മറിയം റ്റി പണിക്കര്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി ഉഷ മാത്യു.

മറ്റ് വിവരങ്ങള്‍ക്കായി ഉപതാളുകള്‍ ‍‍

ഹയര്‍ സെക്കന്‍ററിഅദ്ധ്യാപകര്‍- അദ്ധ്യാപകര്‍-എച്ച്.എസ് അദ്ധ്യാപകര്‍-യു.പി.എസ്സ് അനദ്ധ്യാപകര്‍‍

പ്രധാന പ്രവര്‍ത്തനങ്ങള്‍

വെണ്ണിക്കുളം ഉപജില്ലാ തലത്തില്‍ തുടര്‍ച്ചയായി 13ാം തവണയും കായികം, കലോത്സവം, പ്രവ്യത്തിപരിചയം ഐറ്റി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനംനേടി. ജില്ലാ തലത്തില്‍ കായികം, കലോത്സവം, പ്രവ്യത്തി പരിചയം ഇന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതലത്തില്‍ അറുപതോളം കുട്ടികള്‍ വിവിധ കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് എ, ബി ഗ്രേഡുകള്‍ കരസ്ഥമാക്കി.

                            ഹയര്‍ സെക്കന്‍ഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയില്‍ സംസ്ഥാന തലത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ രണ്ടാം സ്ഥാനം നേടിയെന്നത്  എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാര്‍ഗ നിര്‍ദേശം  തുടങ്ങിയ മേഖലകളില്‍ ബോധവല്‍ക്കരണ ക്ലാസുകളില്‍ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകള്‍ സംവാദങ്ങള്‍ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പഠനയാത്രകള്‍ എന്നിവ നടത്തി.

നേട്ടങ്ങള്‍

1. സോഷ്യല്‍ സര്‍വ്വീസ് ലീഗ്

       അര്‍ഹരായ കുട്ടികള്‍ക്ക് യൂണിഫോം നോട്ടുബുക്കുകള്‍ എന്നിവ നല്‍കുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു   .

2.നൂണ്‍ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി

   സ്കൂളിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു.  

3. സ്കൂള്‍ കോ-ഓപ്പരേറ്റീവ് സൊസൈറ്റി

   കുട്ടികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍, നോട്ട് ബുക്കുകള്‍ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു .

4. പ്രവൃത്തി പരിചയ സംഘടന

   വിദ്യാര്‍ത്ഥികളില്‍ തൊഴിലിനോടുള്ള അഭിരുചി വളര്‍ത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നല്‍കുന്നു. 

5. M G O C S M പ്രയര്‍ ഗ്രൂപ്പ്

   പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയര്‍ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാര്‍ത്ഥനയും ധ്യാനവും നടത്തിവരുന്നു. 

6. നല്ല പാഠം പദ്ധതി

   നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി താക്കോല്‍ദാനം നടത്തി. 

7. ക്യഷി

   ക്യഷി വകുപ്പില്‍ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കര്‍ഷക അവാര്‍ഡ് ലഭിച്ചു.  

8. മൗണ്ടനയറിംഗ് പ്രോഗ്രാം

   എച്ച് എസ് എസ് വിഭാഗത്തില്‍ നിന്നും 10 കുട്ടികള്‍ പങ്കെടുക്കുകയും സംസ്ഥാന തലത്തില്‍ 8 കുട്ടികള്‍ക്ക് സമ്മാനം  ലഭിക്കുകയും ചെയ്തു. 

9. കലാക്ഷേത്ര അവാര്‍ഡ്

   തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍  കലാക്ഷേത്ര അവാര്‍ഡ് ലഭിച്ച ഏക വിദ്യാലയമാണിത്. 

10. ദിനാചരണങ്ങള്‍

   വിവിധ ദിനാചരണങ്ങള്‍ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീര്‍ത്ഥയാത്ര നടത്തിവരുന്നു 

11. ഐ ഇ ഡി കുട്ടികള്‍

   പഠന വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി വരുന്നു. ഡി.ഇ.ഒ അനില ഏബ്രഹാം സേവനം നിര്‍വ്വഹിക്കുന്നു. 

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • റവ.ഫാദര്‍ കെ എ മാത്യു
  • റവ.ഫാദര്‍ എന്‍ ജി കുര്യന്‍
  • ശ്രീ.എം സി മാത്യു
  • ശ്രീ.എം.വി ഏബ്രഹാം
  • ശ്രീ.എന്‍ ജി നൈനാന്‍
  • ശ്രീ.കെ.സി,ജോര്‍ജ്
  • ശ്രീ.കെ ജോര്‍ജ് തങ്കച്ചന്‍.
  • ശ്രീ.കെ സി ചാക്കോ
  • ശ്രീ.സി.എ ബേബി
  • റവ.ഫാദര്‍ കെ എസ് കോശി
  • ശ്രീ.പി ഐ കുര്യന്‍
  • ശ്രീ.ജോര്‍ജ് ജോണ്‍
  • ശ്രീമതി..സി എം ഏലിയാമ്മ
  • ശ്രീമതി..കെ റ്റി ദീനാമ്മ
  • ശ്രീമതി. കെ കെ മറിയാമ്മ
  • ശ്രീ.മതി. ശാന്തമ്മ വറുഗീസ്(1998-2001)
  • ശ്രീ. വി എം തോമസ്(2001-2002)
  • ശ്രീ. ചെറിയാന്‍ മാത്യു(2002-2003)
  • .ശ്രീ.മതി മറിയാമ്മ ഉമ്മന്‍. (2003-2005)
  • .ശ്രീ.കെ ഇ ബേബി(2005-2007)
  • ശ്രീ..ഓമന ദാനിയേല്‍(2007-2008)
  • ശ്രീമതി വല്‍സ വറുഗീസ്(2008=2010)
  • ശ്രീ കെ പി സാംകുട്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  • സഭാകവി സി പി ചാണ്ടി
  • പ്രൊഫസര്‍.പി ജെ കുര്യന്‍

വഴികാട്ടി

{{#multimaps: 9.415532, 76.654186 | width=800px | zoom=16}}

{{#multimaps: 9.415532, 76.654186| zoom15}}