"കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ക്രിസ്ത്യൻ മിഷനറി സംഘടന ബാസൽ ഇവാച്ചലിക്കൽ മിഷൻ പാനുരിൽ ആരംഭിച്ച മിഡിൽ സ്കൂൾ ഇന്ന് കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ ആയി പാനൂർ ടഊണിന്റ മധ്യഭാഗത്ത് തലയുയർത്തി നിൽക്കുന്നു.
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ക്രിസ്ത്യൻ മിഷനറി സംഘടന ബാസൽ ഇവാച്ചലിക്കൽ മിഷൻ  
1914 ജൂലൈ 14 ന് ബാസൽ  ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ ഒരു മിഡിൽ സ്‌കൂൾ ആരംഭിച്ചു.പാനൂർ പ്രദേശത്തെ ആദ്യത്തെ ഒാട് മേഞ്ഞ കെട്ടിടമായിരുന്നു അത്.ഇവിടെ I,II,III ഫോറങ്ങൾ ഉൾ‌കെള്ളുന്ന ക്ളാസുകളാണ് ഉണ്ടായിരുന്നത്.തലശ്ശേരിയിൽ നിന്നുവന്ന ബെ‌‌ഞ്ജമിൻ,ഐസക്ക് മുതലായ അധ്യാപകരാണ്  ആദ്യഘട്ടത്തിൽ പഠിപ്പിച്ചിരുന്നത്.
                  1942 ഏപ്രിൽ  17 ന്  ബാസൽ  ഇവാഞ്ജലിക്കൽ മിഷൻ  സ്കൂളിന്റെ ഉടമാവകാശം നാട്ടുകാരനായ കെ.കെ.അപ്പുക്കുട്ടൻ അടിയോടിയ്ക് പ്രതിവർഷം 150 രൂപ പാട്ടത്തിൽ കൈമാറി.തുടർന്നും സ്ഥാപനം പഴയ പേരിൽ തന്നെ അറിയപ്പെട്ടു.
          1952 ഒക്ടോബർ 30 ന് സി.എച്ച്.ഗോപാലൻ നമ്പ്യാർ മാസ്റ്റർ മുൻകെ എടുത്തു സ്കൂൾ ഹാളിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ വെച്ച് മിഡിൽ സ്കൂൾ,ഹൈസ്ക്കൂളായി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ  സർവ്വശ്രീ.പി.ആർ.കുറുപ്പ്, സി.കെ.ഉസ്മാൻ സാഹിബ്, സി.എച്ച്.ദാമോദരൻ നമ്പ്യാർ, കെ.കെ.വേലായുധൻ അടിയോടി ,കിനാത്തി കുഞ്ഞിക്കണ്ണൻ കെ.ടി.പത്മനാഭന് നമ്പ്യാർ, വാച്ചാലി ശങ്കുണ്ണി,ടി.പി. കുഞ്ഞിമ്മൂസ,സി.കെ.ഹസ്സന്, എൻ.കെ. ശങ്കരൻ ഡ്രെവർ, സി.എച്ച്.ഗോപാലൻ നമ്പ്യാർ ഏന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയെ നിയോഗിച്ചു.1952 ൽ സ്വന്തമായി ഹൈസ്ക്കൂള് സ്ഥാപിച്ചു നടത്താൻ പ്രവർത്തക സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 22-08-1952 ന് സൊസൈറ്റി ആക്ട് പ്രകാരം കമ്മിറ്റി രജിസ്റ്റർ ചെയ്തു.സി.എച്ച്.ദാമോദരൻ നമ്പ്യാർ സെക്രട്ടറിയായി ചുമതലയേറ്റു.ഹൈസ്ക്കൂൾ രൂപികരണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ പി.ആർ.കുറുപ്പ് കൺവീനറായി ഒരു സബ് കമ്മിറ്റിയെ അധികാരപ്പെടുത്തി.അന്ന് 40000 രൂപ പിരിച്ചെടുക്കുകയും ചെയ്തു.
            1953 ജൂണ് 23 ന്  പാനൂർ ഹൈസ്ക്കൂൾ സ്ഥാപിതമായി.തുടക്കത്തിൽ 4 അധ്യാപകരും ഒരു ശിപായിയുമായിരുന്നു ആകെയുള്ള ജീവനക്കാർ.അപ്പോൾ 250 വിദ്യാർത്ഥികളാണ് സ്ക്കൂളിൽ ചേർന്ന് പ‌‌ഠിച്ചിരുന്നത്.
      ഒട്ടേറെ പ്രശസ്‌തരേയും പ്രഗത്ഭരെയും സൃഷ്ടിച്ച ഈ മഹാവിദ്യാലയം കേരളത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാകേന്ദ്രമായി ഉയരാൻ പിന്നീട് ഏറെ കാത്തിരിക്കേണ്ടി വന്നില്ല. കെ.കെ.വേലായുധൻ അടിയോടിയായിരുന്നു ആദ്യത്തെ കറസ്പോണ്ടന്റും മാനേജരും.പിന്നീട് മാനേജരായി ചുമതലയേറ്റ പി.ആർ.കുറുപ്പിന്റെ കാലത്താണ് സ്കൂളിന്റെ വികസനപ്രവർത്തനത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാവുന്നത്.
      4000 ൽ അധികം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നായിരുന്നു 1989 വരെ പാനൂർ ഹൈസ്ക്കൂൾ.ഭരണ സൗകര്യാർത്ഥം ഗവണ്മെന്റ് അനുവാദം നൽകിയതിന്റെ അടിസ്ഥാനത്തിൽ 1990 ഒക്ടോബർ 1 ന് പാനൂർ ഹൈസ്ക്കൂൾ,കെ.കെ.വി.മെമ്മോറിയൽ പാനൂർ ഹൈസ്ക്കൂൾ ഏന്നിങ്ങിനെ രണ്ടായി വിഭജിക്കപ്പെട്ടു.വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ.ചന്ദ്രശേഖരനായിരുന്നു സ്ക്കൂൾ വിഭജന തീരുമാനം പ്രഖ്യാപിച്ചതും,പുതുതായി രൂപംകൊണ്ട കെ.കെ.വി.മെമ്മോറിയൽ പാനൂർ ഹൈസ്ക്കൂളിന്റെ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചതും.
        18-09-1991 ൽ കേരളത്തിൽ ആദ്യമായി 36 ഹൈസ്ക്കൂളുകളിൽ പ്ലസ് ടൂ ആരംഭിച്ചപ്പോൾ അതിലൊന്ന്  പാനൂർ ഹൈസ്ക്കൂളിൽ അനുവദിക്കാൻ അന്നത്തെ ഗവണ്മെന്റ് സന്നദ്ധമായി .2002 ഡിസംബർ 20 ന്  പാനൂർ ഹയർ സെക്കന്ററി സ്കൂൾ പി.ആർ.മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പാനൂർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പുനർനാമകരണ പ്രഖ്യാപനം നടത്തിയത് കേരളാ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ നാലകത്ത് സൂപ്പി അവർകളാണ്.
      സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 2006 നവംബർ 13 തിങ്കളാഴ്ച ബഹു.കെ.പി. മോഹനൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ബഹു.കേരളാ വിദ്യാഭ്യാസ വകുപ്പ്  മന്ത്രി ശ്രീ എം.എ. ബേബി ഏഡ്യുസാറ്റ് പദ്ധതിയുടെ  ഉദ്ഘാടനം നിർവഹിച്ചത്.
      കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസം ഇന്ന് വന്മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.നവീകരിച്ച പാഠ്യപദ്ധതിയും ഏറ്റവും പുതിയ ബോധനരീതികളും പ്രാവർത്തികമാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പും ,അധ്യാപകരും ,രക്ഷാകർത്താക്കളും സമൂഹവും ഒത്തൊരുമിച്ച് നീങ്ങുന്ന പഠനാനുകൂലമായ ഒരു അന്തരീക്ഷം ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ സഠജാതമായിരിക്കുന്നു.
      കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ സ്ഥാപനത്തിൽ എസ്.എസ്.എൽ.സി .വിദ്യാർത്ഥികളുടെ പഠനസമയം രാവിലെ 8.30 മുതൽ വെകുന്നേരം 6 മണി വരെ പുന ക്രമീകരിച്ചും ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിക്കൊണ്ടും പുതിയ ദിശാബോധം കർമ്മപഥത്തിലെത്തിക്കാൻ ഞങ്ങൾക്ക് കഴി‌ഞ്ഞിട്ടുണ്ട്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ രാവിലെ 9 മണിക്ക് തന്നെ അധ്യയനം ആരംഭിക്കുന്നു.എസ്.എസ്.എൽ.സി .വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ജായത്തിന്റെയും,പി.ടി.ഏ.യുടെയും സഹകരണത്തോടെ വെകുന്നേരങ്ങളിൽ ലഘു ഭക്ഷണം നൽകുന്ന പരിപാടിയും സ്കൂളിൽ തുടർന്നു വരുന്നുണ്ട്. ഈ പരിശ്രമങ്ങളുടെ ഗുണഫലം  എസ്.എസ്.എൽ.സി .പരീക്ഷാ വിജയശതമാനത്തിൽ പ്രതിഫലിച്ചു കാണാം.2006-2007 അധ്യയന വർഷം കേവലം 3 വിദ്യാർത്ഥികളുടെയും 2007-2008,2008-2009 എന്നീ വർഷങ്ങളിൽ 2 വിദ്യാർത്ഥികളുടെയും തോൽവി കാരണമാണ് നൂറ് ശതമാനം  വിജയം  നഷ്ടമായത്.
        പി.ടി.എ .എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രവർത്തനം  സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചു. സ്ക്കൂളിലെ മൂത്രപ്പുരകളെല്ലാം സിറാമിക് ടെൽസുകൾ പാകി . സർക്കാർ നിർദ്ദേശമനുസരിച്ച് ആധുനിക രീതിയിലുള്ള പാചക സംവിധാനവും അടുക്കളയും പണികഴിപ്പിച്ചു.സ്കൂൾ ഹാൾ ഫാനുകളും ട്യൂബുകളും സ്ഥാപിച്ച് നവീകരിച്ചു.10-ാഠ തരത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി അധ്യായനവർഷത്തിന്റെ ആരംഭത്തിലും പൊതുപരീക്ഷയ്ക്ക് തൊട്ട് മുൻപ് വിദഗ്ദരെ പങ്കെടുപ്പിച്ച് കൗൺസിലിംഗ് ക്ളാസുകളും  സംഘടിപ്പിക്കാറുണ്ട്.
     
          സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനം അറിവിന്റെ നിർമ്മാണ പ്രക്രിയയിൽ കുട്ടികൾക്ക് ഏറെ സഹായകരമായിത്തീരുന്നു.


പഠനം കേവലം ക്ലാസ്മുറികളിൽ ഒതുങ്ങേണ്ടതല്ല എന്ന സത്യം കുട്ടികളിലേക്ക് എത്തിക്കാൻ അധ്യാപകരും ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്.പിന്നീട് ഇങ്ങോട്ടുള്ള വർഷങ്ങളിൽ ഈ ലക്‌ഷ്യം നിറവേറ്റാൻ ഏറെക്കുറെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.2017 വരെയുള്ള വർഷങ്ങളിലെ എസ് എസ് എൽ സി വിജയശതമാനം ഇതിനു തെളിവാണ്.
[[കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ചരിത്രം|കുടുതൽ വായിക്കുക>>>>>>>>>>>>>>]]
ഭൗതികസൗകര്യങ്ങൾ
 
        ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എട്ടു മുതൽ പത്ത് ക്ലാസ്സുകൾക്കായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബ്
2,501

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801461" എന്ന താളിൽനിന്ന് ശേഖരിച്ചത്