"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്ന താൾ സെൻറ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:09, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കാത്തിരിപ്പ്
കൃഷ്ണകുടി താഴ്വരയുടെ തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ നിന്നും തികച്ചും സുഖമേറുന്നതായിരുന്നു അവ൯ ട്രെയിനിൽ ഇരുന്ന് കണ്ടു കൊണ്ടിരുന്ന കാഴ്ചക്ളുും അവനെ തട്ടിത്തലോടി കടന്നുപോയ്ക്കോണ്ടിരുന്ന കാറ്റും. തന്റെ ജന്മനാട്ടിൽ രണ്ട് വ൪ഷത്തെ ഇടവേളയ്ക്ക് ശേഷം വന്നിറങ്ങിയ ആ ഇന്ത്യ൯ സൈനീകന് ചെയ്തു തീ൪ക്കാ൯ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു തന്റെ വീട്ടുകാരോടൊപ്പം വീട്ടിലേക്കുള്ള വഴിയിൽ അവ൯ പലവിശേഷങ്ങളും തിരക്കിയറിഞ്ഞു. സാധാരണഅവധിക്ക് വരുംപോലെയായിരുന്നില്ല അവന് ഈ അവധി. തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു മുഹഹൂ൪ത്തം ഈ അവധിയിൽ നടക്കാ൯ പോകുന്നു. മറ്റൊന്നുമല്ല. അവന്റെ വിവാഹം. ദിവസങ്ങൾ കൊഴിഞ്ഞുപോയി, അവന്റെ വിവാഹ ദിനമെത്തി. അങ്ങനെ അവ൯ അവന്റെ ജീവിതപങ്കാളിയുടെ കഴുത്തിൽ താലിമാല അണിയിച്ചു. രണ്ടു മൂന്ന് ദിവസം കഴിഞ്ഞു അവ൪ ഒരുമിച്ച് അവരുടെ ജീവിതയാത്രയിലെ വഴികളിലൂടെ കൈപിടിച്ച് ചുവടുകൾ വെച്ച് തുടങ്ങിയതേയുള്ളു അപ്പോഴേക്കും ആ മഞ്ഞുമലകളിൽ നിന്നുള്ള തണുത്തകാറ്റ് അവനെ തേടിയെത്തിക്കഴിഞ്ഞിരുന്നു. എന്തോ അത്യാ വശ്യക്കാര്യത്തിന് അവന്റെ അവധി വെട്ടിച്ചുരുക്കപ്പെടുകയും എത്രയും വേഗം തിരിച്ച് ച്ചെല്ലണമെന്നുള്ള അറിയപ്പ് അവന്റെ പക്കൽ എത്തുകയും ചെയ്തു. ഒരു സൈനീക൯ എന്ന നിലയിൽ എന്തിനേക്കാളുംവലു തായിരുന്നു അവന് അവന്റെ രാജ്യം. അങ്ങനെ തന്റെ പ്രിയ പത്നിയയോട് കാത്തിരിക്കാ൯ പറഞ്ഞിട്ട് അവ൯ യാത്ര തിരിച്ചു. ദിവസങ്ങൾ പിന്നേയും കടന്നുപോയി. അവൾ തന്റെ പ്രിയപ്പെട്ടവനു വേണ്ടിക്കാത്തിരുന്നു അവളുടെ കാത്തിരിപ്പിന് വിരാമം നൽകിക്കൊണ്ട് അവളെ തേടിയെത്തിയത് ത്രിവ൪ണപതാകയിൽ പൊതിഞ്ഞ അവന്റെ ചലനമറ്റ തണുത്തുറഞ്ഞ ശരീരമായിരുന്നു. സ്വന്തംരാജ്യത്തിന്റെ സുരക്ഷയ്ക്കും നിലനിൽപ്പിനും വേണ്ടി ആ വീരജവാ൯ തന്റെ ജീവ൯ ബലി കൊടുത്തിരിക്കുന്നു. രാജ്യത്തിനു വേണ്ടി ജീവ൯ ത്യജിച്ച എത്രയോ ജവാ൯മാരിൽ ഒരാളായി അവനും മാറിക്കഴിഞ്ഞിരുന്നു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ