"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ കേരള മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധത്തിന്റെ കേരള മോഡൽ

ചൈനയിലെത്തി അതിഥി കുഞ്ഞൻ
കാണാൻ പോലും കഴിയില്ലല്ലോ
എന്തേ അവനെ വിളിപ്പൂ നമ്മൾ?
കൊറോണയെന്നൊരു കുസൃതിക്കള്ളൻ
മനുഷ്യ ജീവൻ ഞെരിച്ചു കൊല്ലും,
ഇരുട്ടിൻ മറവിൽ ഇരുന്നവൻ,
 മനുഷ്യ രക്തം പാനം ചെയ്തും
ആർത്തു രസിച്ചും കളിച്ചവൻ
മരണ വസന്തം വാരിത്തൂകി
യമ താണ്ഡവമാടിക്കൊണ്ട്
ലോകമെങ്ങും ചുറ്റിക്കറങ്ങി
കുഞ്ഞൻ വിരുതൻ വൈറസ്
പെട്ടെന്നൊരു നാൾ കേരള നാടിൻ
തിരുമുറ്റം കണ്ടപ്പോൾ
മോഹമുദിച്ചു മനതാരിൽ
കയറിക്കൂടി മറവൊന്നിൽ
കയറിക്കയറിപ്പോകുാം നേരേ
വഴുതിപ്പോയി വിപത്താം വൈറസ്
വൻ രാജ്യങ്ങൾ ശിഥിലമാക്കിയ
താനെന്തേ ക്ഷീണിതനായി?
നിവർന്നു നിൽക്കാൻ കഴിയാതെ
കുഴഞ്ഞു വീണു കുഞ്ഞൂട്ടൻ
ബോധം മറിഞ്ഞെണീറ്റൊരു നേരം
അന്ധാളിച്ചു വൈറസ്
മാസ്ക്കിൻസൗധം കൺമുന്നിൽ
നിറയെ സാനിറ്റൈസർകൂമ്പാരം
സോപ്പിൻകുമിള തൻ പാച്ചിലിൽ
പതറിപ്പോയൊരു വൈറസ്
ജീവസറ്റൊരു കാലത്ത്
വാലും പൊക്കി കുഞ്ഞൂട്ടൻ
കേരള നാട് വിട്ടല്ലോ
കേരളനാടിൻ പ്രതിരോധം
കണ്ടവനന്നേ ഉരുകിപ്പോയി.

സൗമ്യാർച്ചന .ജി
+2 ഹ്യുമാനിറ്റീസ് ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത