"ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G. H.S.S Kokkallur}} | {{prettyurl|G.H.S.S Kokkallur}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --><big>നൂ</big>റ്റിയഞ്ച് വര്‍ഷങ്ങളുടെ മഹിതപാരമ്പര്യവുമായി കെയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേയില്‍ ബാലുശ്ശേരി ബസാറില്‍ നിന്ന് 4 കിലോമീറ്റര്‍ പടിഞ്ഞാറ് കോക്കല്ലൂരില്‍ 3 എക്കര്‍ സ്ഥലത്ത് തലയുയര്‍ത്തി നില്‍ക്കുന്നു <big>ഗവഃ ഹയര്‍സെക്കന്ററി സ്കുൂള്‍ കോക്കല്ലുര്‍</big>.<br /> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --><big>നൂ</big>റ്റിയഞ്ച് വര്‍ഷങ്ങളുടെ മഹിതപാരമ്പര്യവുമായി കെയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേയില്‍ ബാലുശ്ശേരി ബസാറില്‍ നിന്ന് 4 കിലോമീറ്റര്‍ പടിഞ്ഞാറ് കോക്കല്ലൂരില്‍ 3 എക്കര്‍ സ്ഥലത്ത് തലയുയര്‍ത്തി നില്‍ക്കുന്നു <big>ഗവഃ ഹയര്‍സെക്കന്ററി സ്കുൂള്‍ കോക്കല്ലുര്‍</big>.<br /> |
17:38, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
നൂറ്റിയഞ്ച് വര്‍ഷങ്ങളുടെ മഹിതപാരമ്പര്യവുമായി കെയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേയില്‍ ബാലുശ്ശേരി ബസാറില്‍ നിന്ന് 4 കിലോമീറ്റര്‍ പടിഞ്ഞാറ് കോക്കല്ലൂരില്‍ 3 എക്കര്‍ സ്ഥലത്ത് തലയുയര്‍ത്തി നില്‍ക്കുന്നു ഗവഃ ഹയര്‍സെക്കന്ററി സ്കുൂള്‍ കോക്കല്ലുര്‍.
ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ | |
---|---|
വിലാസം | |
കോക്കല്ലൂര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2016 | TMS |
ചരിത്രം
പഴയ കുറുമ്പനാട് താലൂക്കില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ പരിമിതമായിരുന്ന ഒരു കാലഘട്ടം- കോക്കല്ലൂര്‍ തെയ്യത്താംകണ്ടി പറമ്പില്‍ നടത്തപ്പെട്ടിരുന്ന കൂടിപ്പളളിക്കുടം മാത്രമായിരുന്നു വിജ്ഞാനദാഹികള്‍ക്ക് ആശ്രയമാ,യിരുന്നത്. അക്കാലത്ത് ഉണ്ടായ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി പലയിടങ്ങളിലും ഔപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങള്‍ ഉടലെടുത്തു.അങ്ങനെ 1911ല്‍(കെല്ലവര്‍ഷം 1087) ഒരു പീടികമുറിയില്‍ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ഉദയം ചെയ്തു. കൊയിലാണ്ടി കൊല്ലം സ്വദേശി അത്താഴകണ്ടി മാധവന്‍ നായരായിരുന്നു അന്നത്തെ അധ്യാപകന്‍. പിന്നീട് കൊയിലാണ്ടി താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ബോര്‍ഡ് ഹിന്ദു ഹയര്‍ എലിമെന്ററി സ്കുള്‍ എന്നു നാമകരണം ചെയ്യപ്പെട്ടു. സ്കൂള്‍ സ്ഥലവും കെട്ടിടവും ആദ്യകാലത്ത് ഇല്ലം കാര്യസ്ഥന്‍ കുഞ്ഞുണ്ണിനായരുടെ ഉടമസ്ഥതയിലായിരുന്നു.
1924 ലാണ് ആറാംതരം ആരംഭിച്ചത്.പിന്നീട് ഏഴ്,എട്ട് സ്റ്റാന്‍ഡേര്‍ഡുകളും ആരംഭിച്ചു.1959 ലാണ് എട്ടാം തരം ഒഴിവാക്കി അപ്പര്‍ പ്രൈമറി സ്കൂളായി മാറിയത്.
ആരംഭദശയില്‍ ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ച ചില പ്രഗത്ഭ അധ്യാപകരാണ് വി.പി കൃഷ്ണന് നമ്പ്യാര്‍, പാലക്കാട് സ്വദേശി നാരായണസ്വാമി, എം എസ്സ്.കൃഷ്ണയ്യര്‍, എന്‍.കെ അപ്പുക്കുറുപ്പ്,പാച്ചര്‍ മാസ്റ്റര്‍ എന്നിവര്‍. എം കൃഷ്ണയ്യര്‍ 1960ല്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നതുവരെ സ്കൂളിന്റെ ഭാഗമായി ജീവിച്ച വ്യക്തിയായിരുന്നു.
1942 ലാണ് ഇ എസ്.എല്‍ സി.പബ്ലിക് പരീക്ഷ ആദ്യമായി സ്കൂളില്‍ ആരംഭിച്ചത്. ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസസങ്കല്പത്തിന്റെ ഭാഗമായി നെയ്ത്ത്,ആശാരിപ്പണി, കൃഷി എന്നീ തൊഴില്‍ മേഖലകളില്‍ പരിശീലനവും ഇവിടെ നടന്നിരുന്നു.
1980 ലാണ് ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തിയത്. ആവശ്യമായ സ്ഥലം നിലവിലില്ലാത്തതിനാല്‍ ഒരേക്കര്‍ 40 സെന്റ് സ്ഥലം നാട്ടുകാര്‍ പണം പിരിച്ചെടുത്തു വിലക്ക് വാങ്ങുകയായിരുന്നു. കുഞ്ഞിശങ്കരന്‍ നമ്പ്യാര്‍ ആയിരുന്നു ആദ്യത്തെ ടീച്ചര്‍ ഇന്‍ ചാര്‍ജ് .പിന്നീട് കണ്ണിയത്ത് അബ്ദുള്ള ആദ്യ ഹൈസ്കൂള്‍ ഹെഡ്‍മാസ്റ്ററായി നിയമിക്കപ്പെട്ടു.
കോളേജുകളില്‍ നിന്നും പ്രീഡിഗ്രിവേര്‍പ്പടുത്തുന്നതിന്റ ഭാഗമായി 1990-ല്‍ കേരളത്തിലെ 31 ഗവഃ ഹൈസ്കൂളുകളില്‍ ഹയര്‍സെക്കന്ററി കോഴ്‍സ് ആരംഭിച്ചു.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആയി മാറിയ ഈ സ്കൂളില്‍ വച്ച് 1990 ആഗസ്റ്റ് 6 ന് ആയിരുന്നു സംസ്ഥാനതല ഉദ്ഘാടനം.സയന്‍സ് ഗ്രൂപ്പാണ് ഇവിടെ അനുവദിക്കപ്പെട്ടത്.ആദ്യകാലത്ത് രണ്ടു ബാച്ചുകള്‍ അനുവദിച്ചു. ഉദ്ഘാടന ദിവസം ക്സാസ്. പി. വിജയന്‍ മാസ്റ്റര്‍ ആണ് ,അങ്ങനെ അദ്ദേഹം കേരളത്തിലെ ആദ്യത്തെ ഹയര്‍സെക്കന്ററി അധ്യാപകനായി.1990 ല്‍ അന്ന് ഹെഡ്‍മിസ്ട്രസ്സായിരുന്ന ടി സതീദേവിയാണ് പ്രഥമ പ്രിന്‍സിപ്പാള്‍.
സ്കുളിന്റെ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ദുരന്തമാണ് 1994 ജൂലൈ13ന് സംഭവിച്ചത്. ഒരു താല്‍ക്കാലികകെട്ടിടം കാറ്റിലുെ മഴയിലും നിലം പതിച്ച് നാലാം തരം വിദ്യാര്‍ത്ഥി പി. പി. നാസിഫ് അകാലമൃത്യുവിന് ഇരയായതാണ് ആ ദാരുണസംഭവം.
1983 മാര്‍ച്ചിലാണ് സ്കൂളിലെ പ്രഥമ എസ്.എസ്. എല്‍. സി ബാച്ച് പരീക്ഷക്ക് ഇരുന്നത് . അന്നത്തെ ഏറ്റവും ഉയര്‍ന്നമാര്‍ക്ക് 514 (യു.കെ.അബ്ദുല്‍ ജബ്ബാര്‍).വടകര വിദ്യാഭ്യാസജില്ലയിലെ ഹൈസ്കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാവും ഇവിടെയായിരുന്നു(41%).1998ല്‍ ഹയര്‍സെക്കന്ററി സയന്‍സ് ഗ്രൂപ്പില്‍ സംസ്ഥാനതലത്തില്‍ രണ്ടാംറാങ്ക് ലഭിച്ചത് ഈ വിദ്യാലയത്തിലെ അരവിന്ദിനാണ്.
നാട്ടുകാര്‍ വിലയ്ക്കെടുത്ത് സര്‍ക്കാരിലേക്കു നല്‍കിയ ഒരേക്കര്‍ 40 സെന്റിനു പുറമെ വടകര സ്വദേശികളായ സഫിയ,ഉമ്മര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ 63 സെന്റ് സ്ഥലം കൂടി ഉള്‍പ്പെട്ടതാണ് സ്കൂള്‍ കാമ്പസ്.18 മുറികളുള്ള മൂന്നുനിലകെട്ടിടത്തിനു പുറമെ 12 കെട്ടിടങ്ങള്‍ വേറയുണ്ട്.
ഇന്നത്തെ സ്കൂളിന്റെ ഉയര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ എ.സി.ഷണ്‍മുഖദാസ്,കെ.മുരളീധരന്‍,പി.കെ.കെ.ബാവ,സന്തോഷ് കുറുമ്പോയില്‍,കാഞ്ഞിക്കാവ്
കുഞ്ഞികൃഷ്ണന്‍,കുഞ്ഞികൃഷ്ണമേനോക്കി,പുത്തുര്‍ രാമകൃഷ്ണന്‍നായര്‍,തെയ്യത്താംകണ്ടി ഭാസ്കരന്‍, ഒ.സി.മുഹമ്മദ് കോയ,ഇ.സി.കുട്ട്യാലി മാസ്റ്റര്‍.എ എം ഗോപാലന്‍ എന്നിവരുടെ പേരുകള്‍ സ്മരണീയമാണ്.സ്കൂളിന് സ്ഥലം ലഭ്യമാക്കുന്നതില്‍ പുന്നോട്ടുമ്മല്‍ ഗോപാലന്‍നായര്‍ വഹിച്ച പങ്കു ചെറുതല്ല.
പാഠ്യ,പാഠ്യേതര രംഗങ്ങളില്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗവഃ ഹയര്‍സെക്കന്ററി സ്കൂളുകളിലെന്നാണ് കോക്കല്ലൂര്‍.അതോടപ്പം തന്നെ സമൂഹത്തിനും കുടുംബത്തിനുമുതകുന്ന നല്ല മനുഷ്യരാകുകയാണ് വേണ്ടതെന്ന സന്ദേശം കുട്ടികളിലെത്തിക്കാന്‍ ഈ സ്ഥാപനം എന്നും ശ്രദ്ധിച്ചിട്ടുണ്ട്.
ചരിത്രത്തില്‍ നിന്നാണ് വര്‍ത്തമാവും ഭാവിയും പിറക്കുന്നത്. ശോഭനമായ ഭാവിയിലേക്കു കുതിക്കാനുള്ള ഊര്‍ജദായകമായ ഓര്‍മ്മകളാണ് ഈ സ്ഥാപനത്തിന്റെ ചരിത്രം നമുക്കായി കാത്തുവെച്ചിട്ടുള്ളത്.
ഭൗതികസൗകര്യങ്ങള്‍
എത്രയും വേഗം വിവരം ചേര്‍ക്കുക
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സര്‍ക്കാര്‍
മുന്‍ സാരഥികള്‍
.
1എത്രയും വേഗം വിവരം ചേര്‍ക്കുക | |
(വിവരം ലഭ്യമല്ല) | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.4455113,75.8008247| width=500px | zoom=13}}