"ഗവ. വി എച്ച് എസ് എസ് കൈതാരം/പഠനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (പഠനോത്സവം എന്ന താൾ ഗവ. വി എച്ച് എസ് എസ് കൈതാരം/പഠനോത്സവം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
(വ്യത്യാസം ഇല്ല)
|
01:16, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പഠനോത്സവം
ഏറ്റവും മികച്ച പഠന സൗകര്യങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കണം എന്ന ആശയം മുൻനിർത്തി എല്ലാ സ്കൂളുകളിലും പഠനോത്സവ ങ്ങൾ നടത്തപ്പെട്ടു . നമ്മുടെ സ്കൂളിലും ബി ആർ സി യുടെയും പൊതുജന പങ്കാളിത്തത്തോടെയും വളരെ നല്ല രീതിയിൽ പഠനോത്സവം നടത്തപ്പെട്ടു . ഉപജില്ലാ തല പഠനോത്സവം നടത്തിയത് നമ്മുടെ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആണ്. ജന പങ്കാളിത്തം ഉറപ്പാക്കാൻ കോട്ടുവള്ളി പഞ്ചായത്തിൻ്റ ഉടമസ്ഥതയിലുള്ള കാട്ടിക്കുളം മൈതാനത്ത് വെച്ചാണ് ആണ് പഠനോത്സവം നടത്തിയത്. 2020 ഫെബ്രുവരി 8 നാണ് ഉപജില്ലാ തല പഠനോത്സവം നടത്തിയത്.
ബഹുമാനപ്പെട്ട പറവൂർ എ ഇ ഒ ലത ടീച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തപ്പെട്ടത്. ബി പി ഒ ഷൈജ ടീച്ചറും ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് വി സി റൂബി ടീച്ചറും പരിപാടികളുടെ നടത്തിപ്പിന് ഉടനീളം കഠിനാധ്വാനം ചെയ്തു. എൽ പി ,യു പി , ഹൈസ്കൂൾ ക്ലാസിലെ എല്ലാ കുട്ടികളും തങ്ങൾക്ക് കിട്ടിയ പഠനാനുഭവങ്ങൾ പങ്കുവച്ചത് നാടിനും നാട്ടുകാർക്കും വളരെ പുതുമയുള്ള അനുഭവമായിരുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ പരിപാടി ഷൂട്ട് ചെയ്യുകയും ഉടനടി വേദിയിലെ സ്ക്രീനിൽ കാണിക്കുകയും ചെയ്തു. കൂടാതെ വിശിഷ്ടാതിഥികളെ കൂടി ഉൾപ്പെടുത്തി മൊബൈൽ ആപ്പുകൾ നിർമ്മിക്കുകയും ചെയ്തു.
സ്കൂൾ അധ്യാപകർ, നോർത്ത് പറവൂർ ബിആർസി ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ, നാട്ടിലെ പൗരപ്രമുഖർ എന്നിവർ അവർ പരിപാടിയിൽ പങ്കെടുത്തു. ജനപങ്കാളിത്തം ശരിക്കും പരിപാടിയെ വൻവിജയമാക്കി കുട്ടികളുടെ പഠന പുരോഗതിയും കഴിവുകളും നേരിട്ട് മനസ്സിലാക്കുന്നതിന് നാട്ടുകാർക്കും മാതാപിതാക്കൾക്കും നല്ല അവസരമാണ് ലഭിച്ചത് .