"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
10:07, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 456: | വരി 456: | ||
. നല്ല മണമുള്ള ഒരു പച്ചിലമരുന്നാണ് പുതിന. മോയ്‌സ്‌ചുറൈസറുകൾ, ക്ലെൻസറുകൾ, ലോഷനുകൾ തുടങ്ങിയവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന എല്ലാ ഉത്‌പന്നങ്ങളിലും പുതിനയുടെ സാന്നിധ്യം കാണാം. പുതിനയില കൊണ്ട് ചർമ്മത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ മനസ്സിലാക്കാം.കൊതുകും മറ്റും കടിച്ച് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടാൽ പുതിനയില തേയ്‌ക്കുക.പുതിന എണ്ണ ഉപയോഗിച്ചാൽ പേൻ ഇല്ലാതാക്കും.ഓട്‌സും പുതിനയില നീരും ചേർത്ത് മുഖത്ത് തേയ്‌ക്കുക മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ.മങ്ങുമെന്ന് മാത്രമല്ല ത്വക്കിലെ നിർജ്ജീവകോശങ്ങൾ നീക്കപ്പെടുകയും ചെയ്യും.വിണ്ടുകീറിയ പാദങ്ങൾക്ക് പുതിനയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ പാദങ്ങൾ മുക്കി വയ്‌ക്കുക പാദങ്ങളിലെ വിണ്ടുകീറലുകൾ അപ്രത്യക്ഷമായി അവ സുന്ദരമാകും. പുതിനയുടെ സുഗന്ധം മനസ്സിന് സന്തോഷവും സമാധാനവും നൽകുകയും ചെയ്യും.മുഖക്കുരു മാറ്റാൻ പുതിന നീര് പോലെ ഫലപ്രദമായ ഔഷധങ്ങൾ ഇല്ലെന്ന് തന്നെ പറയാം. പുതിന നീരിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ചർമ്മത്തിന്റെ അധിക എണ്ണമയം നിയന്ത്രിക്കും. പുതിന നീരിൽ പനിനീർ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക.
| . നല്ല മണമുള്ള ഒരു പച്ചിലമരുന്നാണ് പുതിന. മോയ്‌സ്‌ചുറൈസറുകൾ, ക്ലെൻസറുകൾ, ലോഷനുകൾ തുടങ്ങിയവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന എല്ലാ ഉത്‌പന്നങ്ങളിലും പുതിനയുടെ സാന്നിധ്യം കാണാം. പുതിനയില കൊണ്ട് ചർമ്മത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ മനസ്സിലാക്കാം.കൊതുകും മറ്റും കടിച്ച് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടാൽ പുതിനയില തേയ്‌ക്കുക.പുതിന എണ്ണ ഉപയോഗിച്ചാൽ പേൻ ഇല്ലാതാക്കും.ഓട്‌സും പുതിനയില നീരും ചേർത്ത് മുഖത്ത് തേയ്‌ക്കുക മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ.മങ്ങുമെന്ന് മാത്രമല്ല ത്വക്കിലെ നിർജ്ജീവകോശങ്ങൾ നീക്കപ്പെടുകയും ചെയ്യും.വിണ്ടുകീറിയ പാദങ്ങൾക്ക് പുതിനയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ പാദങ്ങൾ മുക്കി വയ്‌ക്കുക പാദങ്ങളിലെ വിണ്ടുകീറലുകൾ അപ്രത്യക്ഷമായി അവ സുന്ദരമാകും. പുതിനയുടെ സുഗന്ധം മനസ്സിന് സന്തോഷവും സമാധാനവും നൽകുകയും ചെയ്യും.മുഖക്കുരു മാറ്റാൻ പുതിന നീര് പോലെ ഫലപ്രദമായ ഔഷധങ്ങൾ ഇല്ലെന്ന് തന്നെ പറയാം. പുതിന നീരിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ചർമ്മത്തിന്റെ അധിക എണ്ണമയം നിയന്ത്രിക്കും. പുതിന നീരിൽ പനിനീർ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക.

==മുയൽച്ചെവിയൻ== | ==മുയൽച്ചെവിയൻ== | ||

കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ് മുയൽചെവിയൻ. ഇത് ഒരു പാഴ്‌ചെടിയായി കാണപ്പെടുന്നു. മുയലിൻറെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന് ഈ പേര് ലഭിച്ചത്. ശശശ്രുതി എന്ന സംസ്കൃത നാമവും ഇതേ രീതിയിൽ ലഭിച്ചിട്ടുള്ളതാണെന്ന് കരുതുന്നു. തലവേദനക്കുള്ള പച്ചമരുന്നുകൂടിയാണിത്.

==ഈന്ത്== | |||

പ്രാദേശികമായി കണങ്ക എന്നും അറിയപ്പെടുന്ന സസ്യം. ഇതിന്റെ തളിരിലകൾ ഭക്ഷ്യയോഗ്യമാണ്. ഇലകൾ ചുരുളഴിയുന്നതിനു മുൻപായി കണ്ടിച്ചെടുത്ത് അതിന്റെ പുറത്തുള്ള പൊടി മുഴുവൻ നന്നായി കഴുകിക്കഴിഞ്ഞതിന് ശേഷമാണ് ഉപയോഗത്തിനെടുക്കുന്നത്. ശേഷം അരിഞ്ഞെടുത്ത് തോരൻ പോലെ വയ്ച്ചു കഴിക്കാം. അതുപോലെ ഇതിന്റെ ഉണങ്ങിയ കായകളിലെ പരിപ്പ് എടുത്ത് പൊടിച്ചുണ്ടാക്കുന്ന ആഹാരങ്ങളും നല്ല രുചിയുള്ളതാണ്. ഉണങ്ങിയ കായകൾ തല്ലിപ്പൊട്ടിച്ച് പരിപ്പെടുത്ത് ചൂടുവെള്ളത്തിൽ 4-5 തവണ കഴുകി അതിന്റെ കട്ട് മാറ്റിയശേഷം മാത്രമേ പരിപ്പ് ഉപയോഗിക്കാറുള്ളൂ. കഴുകിക്കഴിഞ്ഞെടുക്കുന്ന പരിപ്പ് ഉണക്കിപ്പൊടിച്ചാണ് പലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. പരിപ്പ് ഔഷധ ഗുണമുള്ളതാണ്. ഇപ്പോൾ ഇത് അലങ്കാര സസ്യമായി മിക്ക വീടുകളിലും കാണാറുണ്ട്. ഈന്ത് പൂക്കുന്നിടത്ത് പെരുച്ചാഴി വരില്ല എന്നൊരു ചൊല്ലുണ്ട്. പൂവിന് രൂക്ഷഗന്ധമാണ്. പന വർഗ്ഗത്തിൽപ്പെട്ട ഇതിന്റെ ഇലകൾ തോരണമായും മറ്റും ഉപയോഗിച്ചു കാണാറുണ്ട്.

==വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി )== | |||

ദശപുഷ്പങ്ങളിലെ ഒന്നായ ഈ ചെടി ഒരു സർവ്വരോഗ സംഹാരിയായി കരുതപ്പെടുന്നു. ആയുസ്സു വർദ്ധിപ്പിക്കുന്ന ആന്റി ഓക്സിഡൻറുകൾ ധാരാളം ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്.സ്ത്രീകളുടെ ആരോഗ്യ പ്രതിസന്ധിക്കും, ശരീരപുഷ്ടിക്കും പരിഹാരമായി ഈ ചെടി സഹായിക്കുന്നു. ഈ ചെടി സമൂലം ഔഷധ ഗുണമുള്ളതാണ്. ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും, ഓർമ്മക്കുറവിന് മരുന്നായും ഈ ചെടി ഉപയോഗിക്കുന്നു. ആസ്ത്മ, അകാലനര, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് പരിഹാരമായും ഈ ചെടി ഉപയോഗിച്ചുകാണാറുണ്ട്. ശ്വാസകോശരോഗങ്ങൾ, വിഷ ചികിത്സ, അപസ്മാരം എന്നിവയുടെ ചികിത്സയ്ക്കും വിഷ്ണുക്രാന്തി ഉപയോഗിക്കുന്നതായി അറിവുണ്ട്. പണ്ട് കർക്കിടക്കഞ്ഞിയിൽ ഒരു കൂട്ടായി ഇത് ഉപയോഗിക്കാറുണ്ടായിരുന്നെന്ന് പഴമക്കാർ പറയുന്നു. പൂക്കളമിടുമ്പോൾ വിഷ്ണുക്രാന്തിപ്പൂക്കൾ ഒരു അവിഭാജ്യ ഘടകമായിരുന്നു. സ്ത്രീകൾ വിഷ്ണുപ്രീതിക്കായി ഇതിന്റെ പൂവുകൾ മുടിയിൽ ചൂടിയിരുന്നതായി കേട്ടിട്ടുണ്ട്. ഈ ചെടിക്ക് വെയിലും, ജലലഭ്യതയും വളർച്ചയ്ക്ക് ആവശ്യമാണ്. ഒരുപാട് നീർക്കെട്ടുള്ള സ്ഥലങ്ങളിൽ വളരുന്നതായി കണ്ടിട്ടില്ല. ചെടിച്ചട്ടിയിൽ വളർത്തിയാൽ പെട്ടന്ന് കാടുപിടിക്കുന്ന ഒരു ചെടി കൂടിയാണിത്. ഇലയിലും, തണ്ടിലും ചെറു രോമങ്ങൾ കാണാം. പൂവ് വളരെ ചെറുതാണ്. അഞ്ച് ഇതളുകളുള്ള പൂവാണ് സ്വാഭാവികമായും കാണപ്പെടാറുള്ളത്. എന്നാൽ ആറിതളുള്ളതും അപൂർവ്വമായി ചെടിയിൽ കാണാവുന്നതാണ്. പൂക്കൾക്ക് നീല കളറാണുള്ളത്. ഇപ്പോൾ അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു ചെടിയാണിത്.

==കേശവർദ്ധിനി == | |||

ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റങ്ങൾ കാരണം കേശസംരക്ഷണം ഇന്നൊരു വെല്ലുവിളിയാണ്. മുടികൊഴിച്ചിൽ, താരൻ, അകാലനര എന്നിവയെല്ലാം ഇന്ന് സാധാരണയായി കൊണ്ടിരിക്കുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുറ്റും കാണപ്പെടുന്ന അനേകം ഔഷധസസ്യങ്ങൾ നമ്മെ സഹായിക്കും. കേശവർധിനി അതിൽ പ്രധാന ഔഷധമാണ് | |||
മുടി വളരാൻ കേശവർദ്ധിനി വേര് ഒഴിച്ചിട്ടിള്ള ഭാഗം നൂറ് ഗ്രാം അരച്ചെടുത്ത് 500 മില്ലി വെളിച്ചെണ്ണയിൽ ചേർത്ത് അടുപ്പിൽ വെച്ചു തിളപ്പിച്ച് ജലാംശം മുഴുവനും വറ്റിച്ച് ഇറക്കിവെച്ച് അരിച്ചെടുത്ത് തണുക്കാൻ വെച്ച് രണ്ട് ദിവസത്തിന്ന് ശേഷം തലയിൽ തേച്ച് ഒരമണിക്കൂർ കഴിഞ്ഞ് കുളിക്കുക. ശേഷം നിറുകയിൽ രാസ്നാദി ചൂർണം തിരുമ്മുക

==ബ്രഹ്മി == | |||

ഒരു ആയുർവേദ ഔഷധസസ്യമാണ് ബ്രഹ്മി (Bacopa monnieri).നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങളിലൊന്നാണിത്. ഈർപ്പമുള്ള പ്രദേശങ്ങളിലും ചെളിക്കുണ്ടുകളിലും സാധാരണ യായി വളരുന്നു . നിലംപറ്റി വളരുന്ന ഏകവർഷി ഓഷധി . ധാരാളം ശാഖകളുണ്ട് അവ സമ്മുഖമായാണ് തണ്ടിൽ കാണപ്പെടുന്നത് . ശാഖകളിലെ പർവസന്ധികളിൽ നിന്നും വേരുകൾ ഉണ്ടാകുന്നു. തണ്ടുകളും ഇലകളും രസഭരമാണ്. പൂക്കൾക്ക് ഇളം നീല നിറമോ വെള്ള നിറമോ ആയിരിക്കും . 5 മി.മീറ്റ റോളം നീളമുള്ള ഫലത്തിൽ വളരെ ചെറിയ അനവധി വിത്തുകൾ കാണും . ബ്രഹ്മി നാഡികളെ ഉത്തേജിപ്പിക്കുന്നു . ഹൃദയഭിത്തികളിൽ നേരിട്ടു പ്രവർത്തിച്ച് അതിന്റെ സങ്കോചവികാസക്ഷമത വർധിപ്പിക്കുന്നു . മിത മാത്രയിൽ ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കും . ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയ്യാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നതിനു് ഉപയോഗിക്കുന്നു. നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കുന്നു. ബ്രഹ്മിയുടെ നീര് 5 മി.ലി. മുതൽ 10 മി.ലി. വരെ അത്രയും തന്നെ വെണ്ണയോ നെയ്യോ ചേർത്ത് രാവിലെ പതിവായി കുട്ടികൾക്ക് കൊടു ത്താൽ ബുദ്ധിശക്തിയും ഓർമശക്തിയും വർധിക്കും . അപക്വവ്രണത്തിൽ പച്ചബ്രഹ്മി അരച്ചു പുറമേ പുരട്ടിയാൽ അത് വേഗം പഴുത്തു പൊട്ടുന്നു . ത്രികോൽപ്പക്കൊന്നയുടെയും ബ്രഹ്മിയുടെയും ഇലയുടെ നീര് സമമെടുത്തു അര ഔൺസ് ദിവസേന രാവിലെ കഴിക്കാമെങ്കിൽ മഹോദരം ശമിക്കും .ഉന്മാദം ( Insanity ) , അപസ്മാരം ( Epilepsy ) എന്നീ രോഗങ്ങൾക്ക് ബ്രഹ്മി പാലിൽ കാച്ചി പതിവായി സേവിക്കുന്നതു നല്ലതാണ് . ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്.സാരസ്വതാരിഷ്ടം , ബ്രഹ്മീഘൃതം ഇവ ബ്രഹ്മി പ്രധാനമായി ചേർത്തുണ്ടാക്കുന്ന ഔഷധയോഗങ്ങളാണ് .

==നീല അമരി == | |||

കേരളത്തിലെ തൊടികളിലും കാടുകളിലും ധാരാളം കണ്ടു വന്നിരുന്ന ഈ ചെടിക്ക് ആയുർവേദത്തിലും സ്ഥാനമുണ്ട്. സമൂലം ഓഷധയോഗ്യമായി ഉപയോഗിക്കുന്നു. വിഷ ഹരമാണു്. കേശീഗണത്തിൽ പെടുന്നു. സന്ധിവാതം, രക്തവാതം, ആമവാതം, തലചുറ്റൽ, മഞ്ഞപിത്തം എന്നിവയുടെ ചികിൽസക്കു് ഉപയോഗിക്കുന്നു. തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലയമരി ഇല. കൂടാതെ നീലി തുളസ്യാദി തൈലം, ചെമ്പരുത്യാദികേരം തൈലം, നീലിദളാദി ഘൃതം, അസനേലാദി തൈലം എന്നിവയിലെയൊക്കെ ഉപയോഗിക്കുന്ന ഒരു ചേരുവയാണു്. കേശതൈലങ്ങൾക്ക് പുറമെ ആസ്തമ, പ്രമേഹം, ത്വഗ്രോഗങ്ങൾ, രക്തവാതം എന്നിവയുടെ ചികിത്സക്കും നീലയമരി ഉപയോഗിക്കുന്നു. പാമ്പ്, തേൾ, പഴുതാര, പല്ലി, ചിലന്തി എന്നിവയുടെ വിഷബാധയേറ്റാൽ നീലയമരി തനിച്ചോ മറ്റു ഔഷധങ്ങളുമായി ചേർത്തോ ഉപയോഗിക്കാറുണ്ട്. നീലയമരി ചേർത്ത മരുന്നുകൾ അപസ്മാരത്തിന് ഉപയോഗിക്കുന്നുണ്ട്. ഞരമ്പുരോഗങ്ങൾക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാം. പഴകിയ വ്രണം ഉണങ്ങുന്നതിന് നീലയമരി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കാം. നീലയമരിവേര്, ഉങ്ങിൻവേര് ഇവകൊണ്ട് കഷായം ഉണ്ടാക്കി കഴിച്ചാൽ പേപ്പട്ടിവിഷത്തിന് ശമനമുണ്ടാകുമെന്ന് പറയുന്നു.

==മഷിത്തണ്ട് == | |||

ഈ ചെടികാണുമ്പോൾ നമുക്ക് ഓർമ്മവരുന്നത് നമ്മുടെയൊക്കെ സ്കൂൾ കാലഘട്ടം ആണ് കാരണം സ്ലേറ്റ് ഉപയോഗിച്ചുള്ള വിദ്യാഭ്യാസത്തിൽ ഒരു പ്രധാന പങ്കു വഹിച്ച ചെടിയാണ് മഷിത്തണ്ട് .എന്നാൽ ഇതിന്റെ ഔഷധരഹസ്യം വളരെ വലുതാണ് ഈ ചെടിയുടെ സമൂലം വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്.ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് ഈ ചെടി ഉത്തമമാണ്. നിറമുള്ള വെള്ളം ആഗിരണം ചെയ്തത് തണ്ടിലും ഇലകളിലും നമുക്ക് കാണാൻ സാധിയ്ക്കും.വളരെ നല്ല ഒരു വേദന സംഹാരി ആണ്.തലവേദനക്ക് ഉത്തമം വേനൽ കാലത്ത് ചൂടിനെ പ്രധിരോധിക്കും.ജൂസ് ഉണ്ടാക്കി കഴിക്കാം. അതുപോലെ സമൂലം അരച്ച് മുഖത്തിട്ടാൽ മുഖത്തെ കുരുക്കൾ മാറി മുഖകാന്തി വർധിക്കും

==ഉഴിഞ്ഞ== | |||

ഉഴിഞ്ഞയിൽ ഉഴിഞ്ഞാൽ പോവാത്ത രോഗമില്ല. ഉഴിഞ്ഞ ദശപുഷ്പങ്ങളിൽ വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാൽ പലപ്പോഴും ഇതിന്റെ ആയുർവ്വേദ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയുകയില്ല. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങൾ നൽകുന്നുണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും വരെ ഇത് ഉപയോഗിക്കാവുന്നതാണ്. സസ്സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട്.ആരോഗ്യ പരിപാലനത്തിൽ മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും ഈ സസ്യം ഉപകാരപ്പെടുന്നു. ആന്റിഓക്സിഡൻറ് ന്റെ കലവറ ആയ ഉഴിഞ്ഞ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. കാൻസർ ചികിത്സ രംഗത്ത് നല്ലൊരു പ്രതിവിധി ആയി കണ്ടെത്തിയിരിക്കുന്നു. | |||
ഉഴിഞ്ഞക്ക് പ്രത്യേക സ്ഥാനം തന്നെയാണ് ആയുർവ്വേദത്തിൽ ഉള്ളത്. ആയുർവ്വേദത്തിൽ ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാൻ കഴിയുന്നുണ്ട്. എന്നാൽ കാലതാമസം നേരിടുന്നതാണ് പലപ്പോഴും ഈ ചികിത്സാ രീതിയിൽ നിന്ന് പിൻവലിക്കുന്നത്. പക്ഷേ പൂർണമായ ആശ്വാസമാണ് ഏത് രോഗത്തിൽ നിന്നും ലഭിക്കുന്നത് ആയുർവ്വേദത്തിലൂടെ. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് മലബന്ധം അതുമൂലമുണ്ടാവുന്ന വയറു വേദന എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.അൽപം ഉഴിഞ്ഞയുടെ ഇല വറുത്ത് നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കി അടിവയറ്റിൽ പുരട്ടുക. ഇത് ആർത്തവ തടസ്സം മാറുന്നതിനോടൊപ്പം ആർത്തവ സമയത്തുണ്ടാവുന്ന അതികഠിനമായ വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഉഴിഞ്ഞയുടെ ഇല എടുത്ത് അതിൽ അൽപം വെള്ളം ഇട്ട് തിളപ്പിച്ച് അത് കവിൾ കൊണ്ടാൽ അൾസറിനെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നതിലൂടെ അത് വന്ധ്യത പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഇത് കഴിക്കാവുന്നതാണ്. പുരുഷൻമാരിൽ ഇത് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നുണ്ട്. ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഉഴിഞ്ഞ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇത് തിളപ്പിച്ചിട്ട വെള്ളം കൊണ്ട് കവിൾ കൊള്ളുന്നത് ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് ഉപയോഗിക്കാവുന്നതാണ്. എക്‌സിമ പോലുള്ള ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് അൽപം ഉഴിഞ്ഞ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇല ഇടിച്ച് പിഴിഞ്ഞ് ചാറാക്കി അതിൽ അൽപം നാടൻ മഞ്ഞൾപൊടി മിക്‌സ് ചെയ്ത് ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ എക്‌സിമ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്

==ആടലോടകം == | |||

ഭാരതത്തിലെ ഔഷധ പാരമ്പര്യത്തിൽ മുഖ്യകണ്ണിയാണ് ആടലോടകം. ഔഷധഗുണം കൊണ്ട് ഈ ചെടി അനവധി ആയുർവേദഗ്രന്ഥങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. നിറയെ ഇലകളുള്ള ആടലോടകത്തിന്റെ തറവാട് ഈർപ്പമുള്ള വനമേഖലയാണ്. ഇന്ന് ഔഷധ സസ്യങ്ങളെപ്പറ്റി അറിവുള്ള കേരള ജനത അവരുടെ മുറ്റത്തും പറമ്പിലും ഇതു നട്ടുവളർത്തുന്നു. ചെറുതും വലുതുമായി ഇവ രണ്ടുതരമുണ്ട്. ഔഷധമേന്മയിൽ അഗ്രഗണ്യൻ ഇവയിൽ ചെറിയ ഇലകളുള്ള ചെറിയ ആടലോടകമാണ്. ഏതു കാലാവസ്ഥയിലും വളരുന്ന ഇവ കമ്പുനട്ടും വിത്തിട്ടും കിളിർപ്പിക്കാം. ഇവയുടെ തളിരിലകളിൽ രോമങ്ങളുണ്ട്. ചെറിയ കുലകളായി ഇവയുടെ പൂങ്കുലയിലെ ദളപുടങ്ങൾ വെള്ളനിറത്തിലാണ് കാണപ്പെടുന്നത്. ഇതിന്റെ വേരിന്മേലുള്ള തൊലിക്ക് മഞ്ഞ കലർന്ന പച്ചനിറമാണ്. കേരളത്തിൽ കൂടുതലായി കണ്ടുവരുന്നതും വേരിൽ ധാരാളം ഗ്രന്ഥികളുള്ളതുമായ ചെറിയ ആടലോടകത്തിനാണ് ഔഷധഗുണം കൂടുതൽ.

ഔഷധപ്രയോഗങ്ങൾ :- ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് തേൻചേർത്ത് ഉപയോഗിച്ചാൽ രക്തപിത്തവും ചുമയും മാറും. ഇലച്ചാറിൽ ആട്ടിൻപാൽ ചേർത്ത് കാച്ചി കുടിച്ചാൽ ശ്വാസം മുട്ടൽ, ചുമ എന്നിവ മാറും. ഛർദ്ദി, ശ്വാസംമുട്ടൽ, കഫം, ക്ഷയം എന്നിവയുടെ ശമനത്തിനും ശരീരവേദന മാറ്റാനും ആടലോടകം കേമം.ആടലോടകത്തിന്റെ വേരു ചതച്ച് പാലിൽ കാച്ചി കഴിക്കുന്നത് ക്ഷയരോഗം, രക്തംഛർദ്ദിച്ചുണ്ടാകുന്ന രോഗങ്ങൾ എന്നിവയുടെ ശമനത്തിനു നന്ന്.ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് ആസ്മ ശമിക്കാനും കുരുമുളക് പൊടി ചേർത്തു കഴിക്കുന്നത് ഒച്ചയടപ്പ് മാറ്റാനും കഫശല്യം മാറ്റാനും ഉത്തമം.അമിത ആർത്തവ ശമനത്തിന് ആടലോടകത്തിന്റെ ഇല നീരും ശർക്കരയുമായി ചേർത്ത് സേവിക്കുന്നത് ഉത്തമം.നാഭിക്ക് കീഴിൽ ആടലോടകവേര് അരച്ചു പുരട്ടുന്നത് പ്രസവം എളുപ്പത്തിലാവാൻ സഹായിക്കും.ആയുർവേദ ഔഷധങ്ങളായ ച്യവനപ്രാശത്തിലും വാശാരിഷ്ടത്തിലും ഒരു പ്രധാന ചേരുവയായി ആടലോടകം ചേർക്കുന്നു. കുമിളുകളേയും ബാക്ടീരിയകളേയും മറ്റു കീടങ്ങളേയും നശിപ്പിക്കുന്നു. അതിനാൽ ആടലോടകത്തിന്റെ ഇല വേവിച്ച് ആറ്റി കീടനാശിനിയായും ഉപയോഗിക്കാവുന്നതാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന അഭ്യസ്ത വിദ്യരായ കേരള ജനതയ്ക്ക് ആടലോടകം ഒരനുഗ്രഹം തന്നെയാണ്.സുഗന്ധം നൽകുന്നതും ഔഷധമേന്മയുള്ളതുമായ ആടലോടകത്തിനെ വെയിലും വളക്കൂറുള്ളതുമായ നമ്മുടെ അടുക്കളമുറ്റത്തെ ഒരു കോണിൽ നട്ടുപിടിപ്പിക്കൂ. അതിന്റെ ഇലകളിൽ തട്ടിവരുന്ന മന്ദമാരുതനെ ആവോളം ആസ്വദിച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കൂ.

==കടലാടി== | |||

"കടലോളം ഗുണമുണ്ട് കടലാടിക്ക്" | |||
നിറയെ ഇലകളും നീണ്ട തണ്ടിൽ മുള്ളു പോലുള്ള വിത്തുമായി നിൽക്കുന്ന ഒരു ചെറിയ സസ്യമാണ് കടലാടി. കാടുപോലെ വളർന്നു എന്നു പറഞ്ഞ് പിഴുതെറിയുന്നതിനു മുമ്പ് കടലാടിയുടെ ഗുണങ്ങളെപ്പറ്റി അറിയണം. | |||
അമരാന്തേസി സസ്യകുടുംബത്തിലെ അംഗമാണ് അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടലാടി. ഏകവർഷ സസ്യമായ കടലാടിയുടെ ശാസ്ത്ര നാമം അകിരാന്തസ് ആസ്പിറ എന്നാണ്. | |||
കടലാടി പ്രധാനമായും രണ്ടു തരത്തിലുണ്ട്. വെളുത്ത പൂവുള്ളതും ചുവന്ന പൂവുള്ളതും.സമൂലം ഔഷധഗുണമുള്ള ഒരു സസ്യമാണ് കടലാടി. പലതരം രോഗങ്ങൾക്ക് ഫലപ്രദം. കടന്നൽ, തേനീച്ച, ഉറുമ്പുകൾ എന്നിവയുടെ കടിയേറ്റാലും പുഴു അരിച്ചാലും കടലാടിയുടെ ഇല ചതച്ച് ആ നീര് കടിയേറ്റ ഭാഗത്ത് വയ്ക്കുന്നത് നല്ലതാണ്. തേനീച്ചയുടെയും കടന്നലിന്റെയും മുള്ള് വേഗം ഊരിപ്പോരാനും നീര് വറ്റാനും കടലാടി സഹായിക്കും. കഫം, വാതം, മുറിവുകൾ, ഉദരരോഗങ്ങൾ, കർണരോഗങ്ങൾ, അതിസാരം, ദന്തരോഗം ഇവ ശമിപ്പിക്കാൻ അത്യുത്തമമാണ് കടലാടി. വിത്തിൽ ഹൈഡ്രോകാർബണും സാപോണിനും അടങ്ങിയിരിക്കുന്നു. വേരിലെ ഗ്ലൈക്കോസൈഡിക്ക് അംശത്തിൽ ഒലിയാനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്.കടലാടി കത്തിച്ച് കിട്ടുന്ന ചാരത്തിൽ ധാരാളം പൊട്ടാഷ് അടങ്ങിയിരിക്കുന്നു. ചിലർ ഉദരരോഗങ്ങൾക്ക് ഈ ചാരം തേനുമായി ചേർത്തു കഴിക്കാറുണ്ട്. പല്ലുവേദന ഉണ്ടാകുമ്പോൾ വേര് ചതച്ചെടുത്ത് പല്ലു തേക്കുന്നത് നല്ലതാണ്. കടലാടി സമൂലം ഉണക്കി കത്തിച്ച് വെള്ളത്തിൽ കലക്കി ഈ വെള്ളം തെളിച്ചെടുത്ത് കഴിച്ചാൽ വയറുവേദന ഭേദമാകും. വയറിളക്കം മാറുന്നതിന് കടലാടിയുടെ വിത്തരച്ച് പശുവിൻ പാലുമായി ചേർത്ത് കഴിച്ചാൽ മതി.കടലാടിയില ചുണ്ണാമ്പ്, വെളുത്തുള്ളി എന്നിവ ഒരേ അളവിലെടുത്ത് അരച്ച് മുറിവിൽ വച്ചു കെട്ടിയാൽ മുറിവുണങ്ങും. കടലാടിയില ഉണക്കിപ്പൊടിച്ച് തേനുമായി ചേർത്ത് കഴിക്കുന്നത് അതിസാരം ശമിപ്പിക്കും. കടലാടി ഉണക്കിപ്പൊടിച്ച പൊടിയും ആലിപ്പഴവും ചേർത്ത് കഴിച്ചാൽ കോളറ മാറിക്കിട്ടും.നീർവീക്കമുണ്ടായാൽ 30 എം.എൽ വീതം കടലാടിയിലക്കഷായം ദിവസവും ഉപയോഗിക്കുന്നതും നല്ലതാണ്.

==ഞൊട്ടാഞൊടിയൻ == | |||

നമ്മുടെ നാട്ടിൻപുറങ്ങളിൽ അന്യം നിൽക്കുന്ന ഒട്ടനവധി ഔഷധസസ്യങ്ങളുണ്ട്. അത്തരത്തിൽ ഒന്നാണ് ഞൊട്ടാഞൊടിയൻ. ഞൊട്ടിഞൊട്ട, മുട്ടമ്പുളി തുടങ്ങി പലപേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ഞൊട്ടാഞൊടിയൻ പഴത്തിന്റെ രുചി ആസ്വദിച്ചിട്ടില്ലാത്ത കുട്ടിക്കാലം വളരെ വിരളമായിരിക്കും. വയൽ വരമ്പുകളിലും വീട്ടുമുറ്റത്തോടു ചേർന്നും റോഡിന്റെ ഇരുവശങ്ങളിലുമായൊക്കെ ധാരാളം കണ്ടുവന്നിരുന്ന ഒരു ചെടിയാണിത്. നേർന്ന മധുരവും പുളിയും കലർന്ന രുചികരമായ പഴത്തോടുകൂടിയ ഞൊട്ടാഞൊടിയന് ഔഷധഗുണങ്ങളും ഏറെയാണ്. ഒട്ടനവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ചെറുപഴത്തിനുണ്ട്. ജന്മദേശം അമേരിക്കയാണെങ്കിലും ഉഷ്ണ, മിതോഷ്ണ മേഖലകളിലേക്ക് വ്യാപിച്ചുകിടക്കുന്നു. ഒരു വർഷം മാത്രം ദൈർഘ്യമുള്ള ഞൊട്ടാഞൊടിയൻ 0.5 മീറ്റർ ഉരത്തിൽ വളരും. ശൈത്യത്തെ അതിജീവിക്കൽ അത്ര എളുപ്പമല്ല ഈ നാട്ടുസസ്യത്തിന്. ദ്വിലിംഗ പുഷ്പങ്ങളോടു കൂടിയ ഇവയുടെ പരാഗണം ചെറുപ്രാണികൾ മുഖേനയാണ്. എല്ലാ ഇനം മണ്ണിലും വളരുമെങ്കിലും നല്ലവണ്ണം നീർവാർച്ചയുള്ള മണ്ണാണ് കൂടുതൽ അഭികാമ്യം.വിത്തുകൾ മുഖേനയാണ് ഞൊട്ടാഞൊടിയന്റെ പ്രജനനം. മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കളാണ് ഇവയ്ക്ക്. ഞൊട്ടാഞൊടിയന്റെ പഴങ്ങൾക്കാണ് കൂടുതൽ ഔഷധമൂല്യം. കോൺ രൂപത്തിലുള്ള ഒരു ആവരണത്തിനുള്ളിലാണ് ചെറിയ പഴങ്ങൾ കാണപ്പെടുക. ധാരാളം സത്തോടുകൂടിയ പഴങ്ങളിൽ 76 ശതമാനവും ജലാംശമാണ്. വിറ്റാമിൻ-സിയുടെ ഒരു പ്രാധാന കലവറയാണ് ഞൊട്ടാഞൊടിയൻ. വിശപ്പില്ലായ്മക്കൊരുത്തമ ഔഷധമാണിത്. ശരീരപുഷ്ടിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനു പുറമെ വയറിളക്കുന്നതിനും വ്രണങ്ങൾ ഉണങ്ങുന്നതിനും ഉത്തമമാണ്. നാഗ്പൂർ മേഖലയിലെ ഗോത്രവിഭാഗം ഞൊടിഞൊട്ട ഇലയും കടുകെണ്ണയും ചേർത്തുള്ള മിശ്രിതം ചെവിവേദനയ്ക്കുപയോഗിച്ചു വരുന്നു. കരൾ വീക്കം, മലേറിയ, വാതരോഗം, ചർമ്മവീക്കം, ആസ്തമ എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. ഗർഭിണികളിൽ സാധാരണയായി കണ്ടുവരുന്ന ഇരുമ്പിന്റെ അപര്യാപ്തത പരിഹരിക്കാൻ ഉത്തമമാണ്. ഞൊട്ടാഞൊടിയൻ വിറ്റാമിൻ ബി-3 യുടെ ഉറവിടമാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നുവെ ന്നതും ഞൊട്ടാഞൊടിയന്റെ സ വിശേഷതയാണ്.മഴക്കാലത്തുണ്ടാകുന്ന ചില്ലറ ചില ജലദോഷപ്പനിക്ക് ഞൊട്ടാഞൊടിയൻ കുരുമുളക് തിപ്പലി തുടങ്ങിയ ചിലതൊക്കെ ചേർത്ത് കുറുക്കു കഷായം ഉണ്ടാക്കി ഉപയോഗിക്കാറുണ്ട് പതിവായി ഈ പഴം കഴിക്കുന്നവർക്ക് ഉദരം ,മലാശയം , പോസ്റ്ററേറ്റ് ,ശ്വാസകോശം,സ്‌തനം തുടങ്ങിയ അവയവങ്ങളിലെ ക്യാൻസർ ബാധക്ക് അയവു വരുത്താൻ ഈ ചെടി ഏറെ സഹായകമാണെന്നും ലിവർ ,കിഡ്‌നി തുടങ്ങിയവയുടെ ആരോഗ്യ സംരക്ഷണത്തിന് ഞൊട്ടാഞൊടിയൻറെ ഉപയോഗം ആക്കം കൂട്ടുമെന്നും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തി അർബുദത്തിൻറെ വ്യാപന വ്യാപ്‌തി കുറക്കുമെന്നും ആധുനിക ആയുർവ്വേദ വിദഗ്ദ്ധർ സ്ഥിരീകരിക്കുന്നു .

==തൊട്ടാവാടി == | |||

ഒന്ന് തൊട്ടാൽ ഇലകൾ വാടി പോകുന്ന ചെടിയാണ് തൊട്ടാവാടി.നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒരു ചെടിയാണ് ഇത്.വഴിയരികുകളിലും തെങ്ങിൻ തോപ്പുകളിലും നമുക്ക് തൊട്ടാർ വാടി ചെടികളെ ധാരാളം കാണാം.തൊട്ടാർ വാടികൾ മൂന്ന് തരത്തിൽ കാണാം. ചെറുതൊട്ടാവാടി, ആന തൊട്ടാവാടി, നീർതൊട്ടാർ വാടി എന്നിവയാണ്. ചെറുതൊട്ടാവാടികൾ പറമ്പുകളിൽ സർവ്വസാധാരണയായി നമ്മുക്ക് കാണാം .ആന തൊട്ടാർ വാടികൾ മലപ്രദേശങ്ങളിലാണ് കാണപ്പെടാറുള്ളത് .നമ്മുടെ കുളങ്ങളിലും തോട് വക്കുകളിലും പണ്ട് നീർ തൊട്ടാവാടി ധാരാളം കാണാറുണ്ടായിരുന്നു ഇന്ന് അവയ്ക്ക് വംശനാശം സംഭവിച്ചു . തൊട്ടാർ വാടിയുടെ തണ്ടുകൾക്ക് ചുവപ്പ് കലർന്ന നിറമാണ് . പൂക്കൾ റോസ് നിറത്തിലുമാണ് . തൊട്ടാർ വാടി ഇലകൾക്ക് കയ്പ്പ് രുചിയാണ് . ധാരാളം ചെറു മുള്ളുകളുള്ള ചെടിയാണ് തൊട്ടാർ വാടി .വിത്തിൽ നിന്നാണ് പുതിയ ചെടി ഉണ്ടാകുന്നത്.പണ്ട് കാലം മുതൽക്കേ തൊട്ടാർ വാടി ഔഷധമായി ഉപയോഗിക്കുന്നു . ശ്വാസതടസത്തിനും ചർമരോഗങ്ങൾക്കും ഔഷധമാണ് തൊട്ടാവാടി.രക്തശുദ്ധി ഉണ്ടാക്കുന്നതിനും തൊട്ടാർ വാടി വളരെ വിശേഷമാണ് .പ്രമേഹ ശമനത്തിനും കുട്ടികളിൽ കാണുന്ന ആസ്തമക്കും തൊട്ടാവാടി ഔഷമായി ഉപയോഗിക്കുന്നു. തൊട്ടാർ വാടി നീര് കരിക്കിൻ വെള്ളത്തിൽ പിഴിഞ്ഞ് കുട്ടികൾക്ക് കൊടുത്താൽ ആസ്തമ ക്ക് കുറവ് വരും .തൊട്ടാർ വാടി സമൂലം എണ്ണകാച്ചി ദേഹത്ത് പുരട്ടുന്നത് ചൊറിക്കും മറ്റ് ത്വക്ക് രോഗങ്ങൾക്കും നല്ലതാണ് .മുറിവുകളിൽ തൊട്ടാൽ വാടി അരച്ച് പുരട്ടുന്നത് മുറിവ് വേഗത്തിൽ ഉണങ്ങുന്നതിന് സഹായിക്കും .വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന രക്തസ്രാവം നിൽക്കാൻ തൊണ്ടാർവാടി നീര് ഉപയോഗിക്കാറുണ്ട് .പ്രമേഹം, വിഷജന്തുക്കൾ കടിച്ചാലുണ്ടാവുന്ന രക്തസ്രാവം, മുറിവ് തുടങ്ങിയവയ്ക്ക് തൊട്ടാവാടി നല്ലതാണ്. തൊട്ടാവാടിയുടെ വേര് പച്ചവെള്ളത്തിൽ അരച്ച് പുരട്ടുന്നത് ചതവിനും മുറിവിനും നല്ലതാണ്. മുറിവിൽ നിന്നും രക്തം വരുന്നതിന് ഇലയരച്ച് തേക്കുക.ഇല ഇടിച്ചുപിഴിഞ്ഞ നീർ വെള്ളം ചേർക്കാതെ പുരട്ടിയാൽമുറിവ് ഉണങ്ങുന്നതാണ്. 5 മില്ലി തൊട്ടാവാടി നീരും 10 മില്ലി കരിക്കിൻ വെള്ളവും ചേർത്ത് ദിവസത്തിൽ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നാക്കി ഉണക്കി 5 ഗ്രാം വീതം തേനിൽ ചാലിച്ച് കഴിച്ചാൽ ഓജസില്ലായ്മ മാറിക്കിട്ടും.മൂത്രസംബന്ധമായ രോഗങ്ങൾക്ക് തൊട്ടാവാടിയുടെ ഇലയും വേരും സമം ചേർത്ത് നിഴലിൽ ഉണക്കി അരസ്പൂൺ വീതം പാലിൽ തേനും ചേർത്ത് സേവിച്ചാൽ മതിയാകും. വാതവീക്കങ്ങൾക്ക് ഇതിന്റെ ഇല കളിമണ്ണുമായി ചേർത്ത് അരച്ചിട്ടാൽ രോഗത്തിന് ശമനമുണ്ടാകും

==കൊഴുപ്പ (പോന്നാംകന്നിക്കീര )== | |||

കൊഴുപ്പചീര ,പോന്നാംകന്നിക്കീര ,ഉപ്പു ചീര എന്നൊക്കെ അറിയപ്പെടുന്ന കൊഴുപ്പ കേരളത്തിൽ അങ്ങോളം ഇങ്ങോളം കണ്ടു വരുന്ന ഒരു സസ്യമാണ്.അർഹിക്കുന്ന പരിഗണന കിട്ടാത്ത ഈ കളസസ്യം പോക്ഷകങ്ങളുടെ കലവറ തന്നെയാണ്. ഒരു ഔഷധച്ചെടിയുമാണ്. ഗണ്യമായ തോതിൽ കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും വിറ്റാമിൻ എ,ബി, സീ എന്നിവയും ഒമേഗ-3 ഫാറ്റീ ആസിഡും ധാരാളം ആന്റി ഓ ക്സിഡന്റുകളും ഉപ്പു ചീരയിലടങ്ങിയിട്ടുണ്ട്. വയലിൽ പുല്ലു പോലെ കാടുപിടിച്ച് തളിർത്ത് വളരുന്ന കൊഴുപ്പ നല്ലൊരു ഇലക്കറിയാണ്.പച്ചക്കും പാചകം ചെയ്തും കഴിക്കാവുന്നൊരു ഇലക്കറിയാണ് കൊഴുപ്പച്ചീര അഥവാ ഉപ്പുചീര. സാധാരണ ചീര കൊണ്ടുണ്ടാക്കുന്ന എല്ലാ വിഭവങ്ങൾക്കും പുറമേ വിവിധ തരം സലാഡ്, ജ്യുസ്, സൂപ്പ് എന്നിവയുണ്ടാക്കാനും കൊഴുപ്പയുപയോഗിക്കുന്നു.കൊഴുപ്പ തണ്ട് അച്ചാറിടാനും നല്ലതാണ്.കൊഴുപ്പ നീരും നല്ലെണ്ണയും കൂട്ടിച്ചേർത്തു മൂന്നുതുള്ളി വീതം നസ്യം ചെയ്യുക. വേര് പാലിൽ അരച്ച് നെറ്റിയിൽ പുരട്ടുക. തലവേദന ശമിക്കും. | |||
കുന്നിയില ,കൊഴുപ്പ ,പച്ചനെല്ലിക്ക .കറുക ഇവ ഇടിച്ചുപിഴിഞ്ഞ നീര് ഓരോന്നും 4 നാഴിവീതം കടുക്ക, താന്നിക്ക, ഇരട്ടിമധുരം ,2 കഴഞ്ചു വീതം ചേർത്ത് നീരിൽ കലക്കി 4 നാഴിവെളിച്ചെണ്ണയും ചേര്ത്ത് മണല്പരുവത്ത്തിൽ കാച്ചി അരിച്ചു തലയിൽ തേച്ചു കുളിച്ചാൽ തലയ്ക്കും കണ്ണിനും ഉള്ള അമിതമായ ചൂടിനും ഓര്മ്മ കുറവിനും തലവെദനയ്ക്കും കൊടിഞ്ഞി കുത്തിനും ശമനമുണ്ടാകും.

==ഈശ്വരമൂലി (ഗരുഡക്കൊടി )== | |||

കേരളത്തിൽ പരക്കെ കണ്ടുവരുന്ന ഈ സസ്യം മരങ്ങളിൽ ഏറെ പടർന്നു പിടിച്ചു കയറുന്ന ഒരു വള്ളിച്ചെടിയാണ്.നിറയെ ഇലച്ചാർത്തുകളുമായി മരങ്ങളുടെ ശിഖരങ്ങളിൽ നിറഞ്ഞു നിൽക്കുന്നതായാണ് ഈ ഔഷധ സസ്യത്തെ കണ്ടുവരുന്നത്. നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിലും ഈ ഔഷധ സസ്യം ഈശ്വരമൂലി എന്ന പേരിൽ കൂടി അറിയപ്പെടുന്നുണ്ട്. എന്നാൽ പലയിടങ്ങളിലും ഗരുഡക്കൊടി പല പേരുകളിലായാണ് അറിയപ്പെടുന്നത്. ഗരുഡക്കൊടി, ഗരുഡപ്പച്ച, കറളകം, ഉറിതൂക്കി എന്നിങ്ങനെ പലപേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ഗരുഡക്കൊടിയുടെ ഇല, വേര് എന്നിവയൊക്കെയാണ് ഔഷധഗുണമുള്ള ഭാഗങ്ങളായി ഉള്ളത്.വിഷ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്ന ഈ ചെടി നീലിതലാതി തൈലം, പരംത്യാദി തൈലം എന്നിവയുടെ നിർമാണത്തിനായി ഉപയോഗിച്ചുവരുന്നു. | |||
പാമ്പിന് ശത്രു ഗരുഡൻ എന്ന് പറയുന്നത് പോലെ തന്നെയാണ് പാമ്പിൻ വിഷത്തിന് ഈ ഔഷധസസ്യം.അതിനാൽ തന്നെയാണ് ഈ ഔഷധ സസ്യത്തിന് ഗരുഡക്കൊടി എന്ന പേര് വരുവാൻ കാരണം.ഗരുഡക്കൊടി വീട്ടിൽ വളർത്തിയാൽ പാമ്പ് കയറില്ല എന്ന ഒരു വിശ്വാസമുണ്ട്.പാമ്പ് കടിച്ചാൽ ഉടനെ ഇതിന്റെ ഇല അരച്ച് മുറിവിൽ വച്ച് ശക്തിയായി തിരുമ്മുകയും അതോടൊപ്പം ഇല പിഴിഞ്ഞ് നീരിൽ അഞ്ചോ പത്തോ മില്ലി കുരുമുളക് പൊടിയും ചേർത്ത് ഒരു ദിവസം ആറു പ്രാവശ്യം കുടിച്ചാൽ രോഗം ശമിക്കും .അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ,കുരുക്കൾ എന്നിവയ്ക്കൊക്കെ ഗരുഡക്കൊടിയുടെ വേരും,തണ്ടും അരച്ചു പുരട്ടുവാറുണ്ട്. ഇതൊക്കെയാണ് ഗരുഡക്കൊടി എന്ന ഔഷധ സസ്യത്തിന്റെ ഔഷധ ഗുണങ്ങൾ.

==എരുക്ക് == | |||

ഉഷ്ണമേഖലാ പ്രദേശങ്ങളിലും തുറസ്സായ പാതയോരങ്ങളിലും മറ്റും ഏതാനും ഉയരത്തിൽ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്. ഇതിൽ ധാരാളം വെള്ളക്കറയുണ്ട്. ഇല കട്ടിയുള്ളതും അടിഭാഗം പൗഡർ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്. എരിക്കിൻറെ പൂവും, ഇലയും, കറയും എല്ലാം ഔഷധയോഗ്യം തന്നെ. പ്രമേഹമടക്കമുള്ള പല രോഗങ്ങളെയും തടയാനുള്ള അത് സവിശേഷ കഴിവുണ്ട് ഇതിന്. എരിക്ക് രണ്ടുതരമുണ്ട്. ചുവന്ന പൂവോട് കൂടി കാണുന്ന ചിറ്റെരിക്കും വെളുപ്പും നീലയും കൂടിയ നിറമുള്ള വെള്ളെരിക്കും നമ്മുടെ നാട്ടിൽ കാണപ്പെടുന്നു. വെള്ളെരിക്കിനു ഔഷധ ഗുണങ്ങൾ കൂടുതലാണ്. ഇന്ത്യയിലുടനീളം ഈ ഔഷധസസ്യത്തെ നമുക്ക് കാണാവുന്നതാണ്. വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ് ചരകസംഹിതയിൽ ഈ സസ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. പൊക്കിളിനു താഴെയുള്ള അസുഖങ്ങൾക്കാണ് ഇത് കൂടുതൽ ഫലപ്രദമെന്ന് സുശ്രുതസംഹിതയിൽ പറയുന്നു. തലവേദന മാറുവാൻ എരിക്കിന്റെ പഴുത്ത ഇല അരച്ചുപുരട്ടുന്നത് കൂടുതൽ ഫലം തരുന്ന ഒരു രീതിയാണ്.എരിക്കിന്റെ കറ പഞ്ഞിയിൽ മുക്കി വേദന ഉള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന മാറിക്കിട്ടും. സന്ധികളിലെ വേദനയും നീർക്കെട്ടും മാറാൻ ഇതിൻറെ ഇലകൾ ഉപ്പുചേർത്ത് അരച്ച് മൂന്നു ദിവസത്തോളം വേദനയുള്ള സന്ധികളിൽ വെച്ചുകെട്ടിയാൽ മതി.എരിക്കിൻ പൂക്കൾ ഉണക്കി ഇന്തുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ആസ്മ,ചുമ തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമമാണ്. മുറിവുള്ള ഇടങ്ങളിൽ എരിക്കിൻ കറ ഒഴിച്ചാൽ മുറിവ് പെട്ടെന്ന് തന്നെ ഭേദമാകുന്നു. മാത്രമല്ല കുപ്പിച്ചില്ല്, മുള്ള് തുടങ്ങിയവ കയറിയിട്ടുണ്ട് എങ്കിൽ ഇതിൻറെ കറ ഒഴിച്ചാൽ അത് വേഗം പുറന്തള്ളപ്പെടുന്നു. ഇതിൻറെ കറ ഒഴിച്ചാൽ വിരലുകൾക്കിടയിൽ കാണുന്ന വളം കടി മാറിക്കിട്ടും. ഇതിൻറെ പഴുത്ത ഇല മൂന്നെണ്ണം എടുത്ത് അത് അടുപ്പ് കല്ലിൽ ചൂടെടുത്തു അതിൽ നിന്നാൽ ഉപ്പൂറ്റിവേദന പമ്പകടത്താം.മുഖത്തെ കറുത്ത പാടുകൾ മാറുവാൻ റോസ് വാട്ടറും എരിക്കിൻ പാലും ചേർത്ത് പുരട്ടിയാൽ മതി. പഴുത്ത ഇലയുടെ നീര് എടുത്ത് ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും എന്ന് വിശ്വസിക്കപ്പെടുന്നു.എരിക്കിൻറെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വാതരോഗം മാറും. നടുവേദന മാറുവാൻ ആയി എരിക്കിന് ഇല അരച്ച് എണ്ണയിലിട്ടു കാച്ചി അത് കിഴി പിടിച്ചാൽ മതി. തേൾ, പഴുതാര, ചിലന്തി തുടങ്ങിയവ കടിച്ചുണ്ടാകുന്ന വേദന കുറയ്ക്കുവാൻ എരിക്കിന്റെ ഇലയും കുരുമുളകും ചേർത്ത് അരച്ച് പുരട്ടിയാൽ മതി. വെള്ളരിക്കിന്റെ പൂവ് ശർക്കര ചേർത്ത് അരച്ച് സേവിച്ചാൽ കൃമി ശല്യം കുറയും. എരിക്ക് സമൂലം അരച്ചു പിഴിഞ്ഞ നീര് ഫംഗസ് രോഗങ്ങൾക്ക് ഉത്തമമാണ്.കൈ കഴപ്പ്, കൈ തരിപ്പ്, വേദന തുടങ്ങിയവ മാറാൻ രണ്ടു പിടി മുരിങ്ങയിലയും രണ്ടു പിടി എരിക്കിന്റെ ഇലയും കല്ലുപ്പും അരച്ചു നല്ലെണ്ണയിൽ ചേർത്തു കിഴി പിടിക്കുന്നത് ഗുണകരമാണ്. എരിക്കിന് ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തോർത്തു മുക്കി മുട്ടിൽ കിഴി പിടിച്ചാൽ മുട്ടുവേദന മാറിക്കിട്ടും. എരിക്കിന്റെ ഇലക്ക് വിഷ വീര്യം കൂടുതലുള്ളതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് കഴിക്കരുത്

==വയൽചുള്ളി == | |||

കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടുവക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷസസ്യമാണ് വയൽച്ചുള്ളി. നീർച്ചുള്ളി എന്നും പേരുണ്ട്. നിറയെ മുള്ളുകളുള്ള ഈ ചെടിയുടെ പൂക്കൾ നീലനിറമുള്ളതാണ്. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി തുടർച്ചയായി ജലധാരയുള്ള മണ്ണിലാണു് സാധാരണ മുളയ്ക്കാറുള്ളതു്. കാരച്ചുള്ളി എന്നും പേരുണ്ട്. സംസ്കൃതത്തിൽ ഇതിനു കോകിലാക്ഷ എന്നും തമിഴിൽ നീർമുള്ളി എന്നും പേരുണ്ടു്, വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു.മൂത്ര വിസർജനത്തെ ഉത്തേജിപ്പിക്കുന്നു, വാതത്തെ അകറ്റുന്നു. വയൽചുള്ളിയില ഉപ്പേരിയാക്കിയും വയൽചുള്ളി സമൂലം കഷായമാക്കിയും സേവിച്ചാക്കാറുണ്ട്. വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്. വിത്ത് പൊടിച്ച് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പുരുഷലൈംഗിക ശേഷി വർദ്ധിക്കും. മൂത്രാശയ രോഗങ്ങൾക്കും ഉത്തമമാണ്.വയൽച്ചുള്ളിയുടെ ഇലയും ഇളം തണ്ടും കാടിയിലരച്ച് സമം ഇന്തുപ്പും ചേർത്ത് കുഴച്ച് നീരുള്ള ഭാഗത്ത് തേച്ചാൽ നീരിന് ശമനമുണ്ടാകും. (കാൽമുട്ടിനു കീഴെ രക്തവാതം കൊണ്ടുണ്ടാകുന്ന നീരിന് പ്രത്യേകിച്ചും) തുടർച്ചയായി ഏഴുദിവസം തേച്ചാൽ നീര് പൂർണമായും ശമിക്കും.പത്തുഗ്രാം വയൽച്ചുള്ളി സമൂലമെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് നിത്യവും കുടിച്ചാൽ രക്തശുദ്ധിയുണ്ടാകും. ഈ വെള്ളം തുടർച്ചയായി കുടിച്ചാൽ വൃക്കരോഗങ്ങൾ പ്രതിരോധിക്കാം. | |||
പുരുഷവന്ധ്യതയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ മരുന്നാണിത്. വയൽച്ചുള്ളി വേര്, കല്ലൂർവഞ്ചി വേര്, ഞെരിഞ്ഞിൽ, തഴുതാമ വേര് ഇവ ഓരോന്നും 15ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് 400 മില്ലിയായി വറ്റിച്ച്, 100 മില്ലി വീതം തേൻ മേമ്പൊടി ചേർത്ത് ദിവസം രണ്ടു നേരം സേവിച്ചാൽ മൂത്രം ചുടീൽ, മൂത്രത്തിൽ പഴുപ്പ് തുടങ്ങി മൂത്ര സംബന്ധമായ രോഗങ്ങളെല്ലാം മാറും.വയൽച്ചുള്ളി ഇല, വേര്, തണ്ട്, വിത്ത് ഇവ ഉണക്കിപ്പൊടിക്കുക. തഴുതാമ വേര് 60 ഗ്രാം എടുത്ത് ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് 400 മില്ലിയായി വറ്റിച്ച് ഇതിൽ നിന്ന് 100 മില്ലി കഷായമെടുത്ത് മേൽപ്പറഞ്ഞ പൊടി 5 ഗ്രാം ചേർത്ത് ദിവസം രണ്ടു നേരം സേവിച്ചാൽ ശരീരത്തിലെ നീര് പൂർണമായും ഭേദമാകും

==അമുക്കുരം (അശ്വഗന്ധ)== | |||

ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന് ഒരു ഔഷധ സസ്യമാണ് അമുക്കുരം. ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ് . ആയുർവേദത്തിൽ ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ് മരുന്നായി ഉപയോഗിക്കുന്നത്. ഇല,വേര് ഇവയാണ് ഔഷധയോഗ്യഭാഗങ്ങൾ. എങ്കിലും വേരാണ് കൂടുതലായും ഉപയോഗിക്കുന്നത്. തൈകൾ നട്ടാണ് കൃഷി ചെയ്യുന്നത്. അമുക്കുരം ഹൃദയത്തെയും നാഡികളെയും തലച്ചോറിനെയും ഉത്തേജിപ്പിക്കുന്നു.ഇത് രോഗാണുക്കളെയും നശിപ്പിക്കുന്നു. വാതം, കഫം, വീക്കം, ക്ഷതം, ക്ഷയം, ചുമ, ജ്വരം, വിഷം, ആമവാതം, ജരാവ്യാധി ഇവയെ ശമിപ്പിക്കും. മഹാശ്വഗന്ധചുർണ്ണം, അശ്വഗന്ധാരിഷ്ടം, കാമദേവഘൃതം എന്നീവയിലെ പ്രധാനഘടകവും ഈ ഔഷധിയാണ്. രക്തശുദ്ധികരണഗൂണവും കാമോദ്ദീപകഗൂണവും നിദ്രജനകഗൂണവും വിരേചകഗൂണവും സുഖവർദ്ധകഗൂണവും ഉണ്ട്.അമുക്കുരം പാലിൽ പുഴുങ്ങി തണലിൽ വച്ച് ഉണക്കിപ്പൊടിച്ച് നെയ്യിലോ പാലിലോ വെള്ളത്തിലോ കലക്കിച്ചേർത്ത് 15 ദിവസത്തോളം കഴിച്ചാൽ ശരീരം വണ്ണം വയ്ക്കുന്നതാണ്.കുട്ടികളുടെ ശരീരവളർച്ചക്കുറവിന് അമുക്കുരം പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ചയുണ്ടാകും.അമുക്കുരത്തിന്റെ ഉപയോഗം പ്രത്യുൽപാദന ശേഷി വർദ്ദിക്കുന്നതിന് സവിശേഷമാണ് അശ്വഗന്ധ (അമുക്കുരം) ത്തിന്റെ കഷായം വിധിപ്രകാരം തയ്യാറാക്കി അതിൽ അത്രയും തന്നെ പശുവിൻ പാൽ ചേർത്ത് തിളപ്പിച്ച്, ഇതിനെപകുതിയായി വറ്റിച്ച് പതിവായി കുടിക്കുകയാണങ്കിൽ വന്ധ്യത മാറി ഗർഭമുണ്ടാക്കുവാൻ സഹായിക്കും. ഉറക്കക്കുറവ് , മാനസിക അസ്വസ്ഥത, ലൈംഗിക തകരാറ് തുടങ്ങിയ അസുഖങ്ങൾക്ക് അമുക്കുരപ്പൊടി 10 ഗ്രാം വീതം രാവിലെയും രാത്രിയിലും കിടക്കുന്നതിനുമുൻപായി തേനും നെയ്യും ചേർത്ത് അതിനനുസരിച്ച് പാൽ കുടിക്കുകയും ചെയ്താൽ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും. മുലപ്പാൽ ഉണ്ടാകുന്നതിനും രോഗപ്രതിരോധശക്തി വർദ്ധിക്കുന്നതിനും അമുക്കുരം കഴിച്ചാൽ മതിയാകും.അമുക്കുരത്തിന് ശരീരത്തിലെ നീരും വേദനയും അകറ്റുവാനുള്ള ഗുണമുണ്ട്. തലവേദന ചർമ്മ രോഗത്തിനും ഔഷധമാണ്. അർബുദത്തിന് അമുക്കുരം നല്ലതാണെന്ന് പറയപ്പെടുന്നു. | |||
ഇളം ചൂടുപാലിൽ അമുക്കുരം ചേർത്ത് കഴിക്കുന്നത് സുഖ നിദ്ര ലഭ്യമാക്കുവാനും, മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതാക്കാനും മികച്ചൊരു ഉപാധിയാണ്. കഫ പിത്ത ദോഷങ്ങളെ അകറ്റുവാനും അമുക്കുരം ഉപയോഗം മികച്ചതാണ്. അമുക്കുരം പൊടി പാലിലോ നെയ്യിലോ ചേർത്ത് രണ്ടാഴ്ചയോളം സേവിച്ചാൽ ശരീരഭാരം കുറയുന്നു.ശുദ്ധിചെയ്ത അമുക്കുരം വേര് പാലിൽ ചേർത്ത് കഴിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾ ഇല്ലാതാകുന്നു. ശരീരത്തിന്റെ ക്ഷീണവും തളർച്ചയും ഇല്ലാതാക്കുവാനും, അഡ്രിനാലിൻ പ്രവർത്തനങ്ങളെ സഹായിച്ച ഹോർമോൺ ഉൽപാദനം നടത്തുവാനും ഇതിന്റെ ഉപയോഗം നല്ലതാണ്. അര സ്പൂൺ അമക്കുരം പൊടിച്ചതും നെല്ലിക്ക നീര് ചേർത്ത് കഴിക്കുന്നത് നിങ്ങൾക്ക് നിത്യയൗവ്വനം പ്രദാനം ചെയ്യുന്നു.

==അടയ്ക്ക == | ==അടയ്ക്ക == | ||