ഉള്ളടക്കത്തിലേക്ക് പോവുക

"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26023 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
|ഗ്രേഡ്=6
| സ്ഥലപ്പേര്= നായരമ്പലം
| സ്ഥലപ്പേര്= നായരമ്പലം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം

06:29, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം
വിലാസം
നായരമ്പലം

എറണാകുളം ജില്ല
സ്ഥാപിതം14 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-01-2017Pvp




ആമുഖം

എറണാകുളത്തു നിന്നും എകദേശം 12 കിലോമീറ്റര്‍ മാറി വൈപ്പിന്‍ ദ്വീപിന്റെ മധ്യഭാഗത്തായി നായരമ്പലം പഞ്ചായത്തില്‍ നായര‍മ്പലം ഭഗവതി ക്ഷേത്രത്തിന്റെ തിരുമുററത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവര്‍ഷം1101 മാണ്ട് എടവമാസം 4-ാം തീയതി (1926 മെയ് )യാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് അപ്പര്‍പ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസം പ്രാപിച്ചു. പരേതനായ ശ്രീ കോമങ്കാട്ടില്‍ കുട്ടന്‍മേനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലവഹിച്ചത്. ഇപ്പോള്‍ നായരമ്പലം നായര്‍ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം നടത്തുന്നത്.പ്ലാററിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ ചിരകാലസ്വപ്നമായിരുന്ന ഹയര്‍സെക്കന്‍ഡറി 2014 ല്‍ അനുവദിച്ചു. നായരമ്പലം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂര്‍വ്വികര്‍ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവര്‍ത്തനം തുടരുന്നു.196 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് പ്രീ‌പ്രൈമറി മുതല്‍ ഹൈസ്ക്കൂള്‍ തരം വരെയായി 1500 ല്‍പരം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി ശ്രീ.തുണ്ടിയില്‍ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവര്‍കള്‍ ആയിരുന്നു.

തീരദേശവാസികളായ സാധാരണക്കാരുടെ മക്കള്‍ക്ക് മികച്ച രീതിയുലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ കഴിയുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം. വളര്‍ന്നുവരുന്ന സാങ്കേതികതയ്ക്കൊപ്പം ആത്മവിശ്വാസത്തോടെ വളര്‍ന്നു വരുന്ന ഒരു തലമുറയ്ക്ക് കരുത്തായി മാറാന്‍ ഈ സ്ഥാപനം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

നേട്ടങ്ങള്‍

ഈ വിദ്യാലയ മുത്തശ്ശി നാടിനു നല്‍കിയ ചിലമുത്തുകള്‍ ഇതാ....

 ശ്രീ. ബെന്നി പി നായരമ്പലം ( തിരക്കഥാകൃത്ത്)
ഫാദര്‍ എഫ്രേം നരികുളം  ( ഛാന്ദാ രൂപത ബിഷപ്പ്, മഹാരാഷ്ട്ര - നാഗ്പൂര്‍)

ശ്രീ. എം കെ. ഷൈന്‍മോന്‍ ( എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍)

                       മറ്റു നേട്ടങ്ങള്‍ -   2009-2010 വര്‍ഷ‍ത്തില്‍ SSLC-ക്ക് 99% വിജയം കൈവരിച്ചു. ഉപജില്ല  കലോല്‍സവത്തില്‍ UP വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി. 2011-12 വര്‍ഷത്തിലും SSLCയ്ക്ക് ഈ വിജയം ആവര്‍ത്തിക്കാനായി. 2015-16 ല്‍ 96% വിജയം നേടി.  2015-16 ല്‍ വൈപ്പിന്‍ ഉപജില്ലാ കായികമേളയില്‍ സ്കൂള്‍ ടീം ഒന്നാംസ്ഥാനവും 2016 ല്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.  ഉപജില്ലാഅടിസ്ഥാനത്തില്‍ നടക്കുന്ന വിവിധ കലാസാഹിത്യകായിക മത്സരങ്ങളിലും,വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിലും, മികച്ച വിജയം കൈവരിക്കാന്‍ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. വൈപ്പിന്‍ വോളിബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ പരിശീലനം നടത്തുന്ന ഒരു മികച്ച വനിതാ വോളിബോള്‍ ടീം  സ്കൂളിനായുണ്ട്.  സംസ്ഥാന, ദേശീയതല വോളിബോള്‍ ടീമില്‍ ഇടം നേടിയ മിടുക്കികള്‍ ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്. പ്രതിഫലേച്ഛകൂടാതെ ഇതിനായി അക്ഷീണം പ്രയത്നിക്കുന്ന മുന്‍ ദേശീയ വോളീബോള്‍ താരം ശ്രീ.രാഘവന്‍മാഷിനെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. 2011 ലെ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ സയന്‍സ് സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ ഇന്ദുലേഖ, നീനു ഉണ്ണികൃഷ്ണന്‍ എന്നീ വിദ്യാര്‍ത്ഥിനികള്‍  നാലാംസ്ഥാനവും 2014 ല്‍ എറണാകുളം ജില്ലാ മാത്തമാറ്റിക്സ് സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ ബിബിന്‍ ബിജു ഒന്നാം സ്ഥാനവും 2016 ല്‍ എറണാകുളം ജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ ചന്ദനത്തിരിനിര്‍മ്മാണത്തില്‍ രശ്മി എസ് ഒന്നാം സ്ഥാനവും നേടി.

,

മറ്റു പ്രവര്‍ത്തനങ്ങള്‍

അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധക്ലബുപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

ഭാഷാക്ലബുകള്‍

പരിസ്ഥിതി ക്ലബ്

സ്കൗട്ട് & ഗൈഡ്

ജൂനിയര്‍ റെഡ്ക്രോസ്

ലഹരി വിരുദ്ധ ക്ലബ്

മാത്തമാററിക്സ് ക്ലബ്

സേവ് എനര്‍ജി ക്ലബ്

കാര്‍ഷിക ക്ലബ്

വൃദ്ധസസദന സന്ദര്‍ശനവും സഹായനിധിയും ,  നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കുളള ചികിത്സാസഹായം, കൊയ്ത്തുല്‍സവം, ശുചീകരണവാരാഘോഷം  വിവിധ ഭാഷ അസംബ്ളികള്‍ സംഘടിപ്പിക്കല്‍, അസംബ്ളി ക്വിസ്, പസില്‍ കോര്‍ണര്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, കൗണ്‍സിലിങ് ക്ലാസ്സുകള്‍ എന്നിവ. വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.എന്നും രാവിലെ അസംബ്ളിക്കു ശേഷം കുുറച്ചുസമയം കുട്ടികള്‍ മെഡിറ്റേഷന്‍ ചെയ്യുന്നു. LP, UP വിഭാഗം കുട്ടികള്‍ക്കായി യോഗാക്ലാസ്സുകളും നടന്നുവരുന്നു. LP വിഭാഗം കുട്ടികള്‍ക്കായി സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സും നടക്കുന്നു.

യാത്രാസൗകര്യം

മാനേജ്മെന്റിന്റെയും അധ്യാപകരുടേയും സഹായസഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന 2 സ്കൂള്‍ബസ്സും ഒരു മിനിവാനും സ്കൂളിനായി ഉണ്ട്.

മേല്‍വിലാസം

ഭഗവതി വിലാസം ഹയര്‍സെക്കന്‍ഡറി സ്കൂള്‍,
നായരമ്പലം പി.ഒ. എറണാകുളം ജില്ല, പിന്‍ - 682509. ഫോണ്‍ - 0484-2495724.