"ഇ വി യു പി എസ് തോന്നക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Evupschool (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 56: | വരി 56: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=യാസ്മിൻ | |എം.പി.ടി.എ. പ്രസിഡണ്ട്=യാസ്മിൻ | ||
|സ്കൂൾ ചിത്രം=evups1.jpeg{{!}}||size=350px | |സ്കൂൾ ചിത്രം=evups1.jpeg{{!}}||size=350px | ||
|caption= | |caption= | ||
|ലോഗോ=evups logo.jpeg | |ലോഗോ=evups logo.jpeg | ||
|logo_size=50px | |logo_size=50px |
11:37, 26 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കൊയ്ത്തൂർക്കോണം എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് ഈശ്വര വിലാസം അപ്പർ പ്രൈമറി സ്കൂൾ
ഇ വി യു പി എസ് തോന്നക്കൽ | |
---|---|
വിലാസം | |
കൊയ്ത്തൂർകോണം ഈ വി യു പി എസ് തോന്നയ്ക്കൽ,കൊയ്ത്തൂർകോണം , കൊയ്ത്തൂർകോണം പി.ഒ. , 695584 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 04712715278 |
ഇമെയിൽ | evupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43459 (സമേതം) |
യുഡൈസ് കോഡ് | 32140300906 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പോത്തൻകോട് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 249 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന ഐ ആർ |
പി.ടി.എ. പ്രസിഡണ്ട് | ബിജുകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | യാസ്മിൻ |
അവസാനം തിരുത്തിയത് | |
26-07-2022 | Vijayanrajapuram |
ചരിത്രം
മേൽ തോന്നയ്ക്കൽ വില്ലേജിൽ കൊയ്ത്തൂർക്കോണത്ത് 'ശ്രീവിലാസിൽ ' ദിവംഗതനായ ശ്രീ. പി.കെ. ഗോപാലപിള്ള അവർകൾ ക്രിസ്തു വർഷം 1937 മേയ് മാസം 22 -ആം തീയതി (കൊല്ലവർഷം 1112 ഇടവമാസം 7 -ആം തീയതി ) ഈശ്വരവിലാസം വെർണാക്കുലർ മിഡിൽ സ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. വിദ്യാലയം നിർമ്മിക്കുന്നതിന് വളരെയധികം പ്രോത്സാഹനം നൽകുകയും അതിനു വേണ്ട സ്ഥലം സ്വന്തം പൗത്രിയായ സരസ്വതിയമ്മയുടെ ( ഗോപാലപിള്ളയുടെ പത്നി) പേർക്ക് നൽകുകയും ചെയ്ത മാന്യ ദേഹമാണ് ദിവംഗതനായ കൊയ്ത്തൂർക്കോണത്തു വീട്ടിൽ ശ്രീമാൻ ഈശ്വരപിള്ള അവർകൾ. അദ്ദേഹത്തിൻ്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. 1937 മേയ് 22-ആം തീയതി 5-ആം ക്ലാസി ൽ 41 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ട് സമീപത്തുള്ള വിളയിൽ പുത്തൻവീട്ടിൻ്റെ വരാന്തയിൽ ആരംഭിച്ച വിദ്യാലയം ആ വർഷം തന്നെ 60 അടി നീളം 20 അടി വീതിയിൽ തീർത്ത പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. തുടർന്ന് 1950, 1960,1970. 1975, 1998 ഈവർഷങ്ങളിൽ ഓരോ പുതിയ കെട്ടിടങ്ങളും പണി ചെയ്തു തീർക്കുകയുണ്ടായി. ആരംഭത്തിൽ ഈശ്വരവിലാസം വെർണാക്കുലർ എന്നായിരുന്നു പേര് എങ്കിലും 1940-ൽ ഈശ്വരവിലാസം മലയാളം മിഡിൽ സ്ക്കൂൾ ആയും 1947ൽ ഈശ്വരവിലാസം ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ആയും 1952ൽ ഈശ്വരവിലാസം മിഡിൽ സ്ക്കൂൾ ആയും 1959ൽ ഈശ്വരവിലാസം അപ്പർ പ്രൈമറി സ്ക്കൂൾ ആയും ഈ സ്ഥാപനത്തിൻ്റെ പേരിന് മാറ്റം സംഭവിച്ചിട്ടുണ്ട്. ഇതു വരെ മലയാളം മീഡിയത്തിൽ അധ്യയനം നടത്തിയിരുന്ന ഈ സ്ക്കൂളിൽ 2002 ജൂൺ മാസം മുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചിട്ടുണ്ട്.
സ്ഥാപകമാനേജരായിരുന ശ്രീമാൻ പി.കെ. ഗോപാലപിള്ള 22-05-1937 മുതൽ 16 - 10-1991 വരെയും ശ്രീമതി.ബി.സരസ്വതിയമ്മ 17-10 - 1991 മുതൽ 07-11-1998 വരെയും ശ്രീ.ജി.രാധാകൃഷ്ണൻ നായർ 08-11- 1998 മുതൽ 19-11-2001 വരെയും ഈ സ്കൂളിൻ്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്.ശ്രീ.ജി.രാമഭദ്രൻ 20-11-2001 മുതൽ മാനേജരായി തുടരുകയാണ്.
സാരഥികൾ
-
'Late.ശ്രീ . പി.കെ.ഗോപാല പിള്ള' (സ്ഥാപക മാനേജർ 1937-1990)
-
Late.ശ്രീമതി . ബി.സരസ്വതി അമ്മ ( മാനേജർ 1991-1998)
-
ശ്രീ.ജി .രാധാകൃഷ്ണൻ നായർ ( മാനേജർ 1998-2001)
-
ശ്രീ .ജി .രാമഭദ്രൻ (മാനേജർ 2002 മുതൽ )
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
Aided School Management Name of Manager: G.Ramabhadran
== മുൻ സാരഥികൾ ==Former Managers 1.Late Shri.P.K.Gopalapillai(1937-1990) 2.Late Smt.B SaraswathyAmma (1991-1998) 2.Shri G.Radhakrishnan Nair (1998-2001)
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.62661,76.87100 | zoom=18 }}1.പോത്തൻകോട് നിന്നും മംഗലപുരം മുരുക്കുംപുഴ റോഡിൽ 6km എത്തുമ്പോൾ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
2.ദേശീയ പാതയിൽ പോത്തൻകോട് റോഡിൽ 4km കൊയ്ത്തൂര്കോണത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43459
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ