"സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 44: | വരി 44: | ||
മൂന്ന് ഏക്കര്‍ ഭുമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളോടുകുടിയ മൂന്നുനില കെട്ടിടത്തില്‍ ഹൈസ്‌കൂളും ഹയര്‍സെക്കണ്ടറിയും പ്രവര്‍ത്തിക്കുന്നു. വിശാലമായ കളിസ്ഥലവും ഹൈസ്‌കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടര്‍ലാബും ഉണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്‌കൂള്‍ബസ് സര്‍വ്വീസ് നടത്തിവരുന്നു | മൂന്ന് ഏക്കര്‍ ഭുമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളോടുകുടിയ മൂന്നുനില കെട്ടിടത്തില്‍ ഹൈസ്‌കൂളും ഹയര്‍സെക്കണ്ടറിയും പ്രവര്‍ത്തിക്കുന്നു. വിശാലമായ കളിസ്ഥലവും ഹൈസ്‌കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടര്‍ലാബും ഉണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്‌കൂള്‍ബസ് സര്‍വ്വീസ് നടത്തിവരുന്നു | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
വിദ്യാരംഗം കലാ സാഹിത്യവേദി | വിദ്യാരംഗം കലാ സാഹിത്യവേദി | ||
വരി 62: | വരി 55: | ||
ബാന്‍റ് ട്രൂപ്പ് | ബാന്‍റ് ട്രൂപ്പ് | ||
== നേട്ടങ്ങള്‍ == | == മാനേജ് മെന്റ്== | ||
ശ്രിമതി കുഞ്ഞമ്മ യാക്കോബ് ചെനയപ്പിളളിയുടെ നേതൃത്വത്തിലുളള സിംഗിള്‍മാനേജ് മെന്റ് സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു. | |||
==മുന്‍ പ്രധാന അദ്ധ്യാപകര്‍== | |||
1. ശ്രീ. സി.കെ. ഗീവര്‍ഗ്ഗീസ് 1982 ജൂണ്‍, ജൂലൈ | |||
2. ഫാ. എം.ഐ. ഗീവര്‍ഗ്ഗീസ് 1982 -1992 | |||
3. ശ്രിമതി സാറാമ്മ മര്‍ക്കോസ് 1992-2009 | |||
4. ശ്രീ.കുര്യന്‍ വര്‍ഗ്ഗീസ്2009-2014 | |||
==നേട്ടങ്ങള്‍== | |||
ദേശീയ വടംവലി മല്‍സരത്തില്‍ സീനയര്‍ വിഭാഗം ആണ്‍കുട്ടികള്‍ക്ക് 2015-ല്‍ നാലാം സ്ഥാനവും 2016-ല്‍ മൂന്നാം സ്ഥാനവും ലഭിച്ചു. | ദേശീയ വടംവലി മല്‍സരത്തില്‍ സീനയര്‍ വിഭാഗം ആണ്‍കുട്ടികള്‍ക്ക് 2015-ല്‍ നാലാം സ്ഥാനവും 2016-ല്‍ മൂന്നാം സ്ഥാനവും ലഭിച്ചു. | ||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | == മറ്റു പ്രവര്‍ത്തനങ്ങള്‍ == | ||
ലൈബ്രറി | |||
റീഡിംഗ് റൂം | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
==വഴികാട്ടി== | ==വഴികാട്ടി== |
14:32, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം | |
---|---|
വിലാസം | |
പുളിന്താനം എറണാകൂളം ജില്ല | |
സ്ഥാപിതം | 09 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകൂളം |
വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-12-2016 | 28043 |
ആമുഖം
ഇന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത് എന്ന ബഹുമതി നേടിയ പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ പുളിന്താനം കരയില്‍ മൂവാറ്റുപുഴ -കാളിയാര്‍ റോഡിന് സമീപം ഹൈസ്‌കൂള്‍ മാത്രമായി 1982 ജൂണ്‍ 9 ന് സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ പുളിന്താനം എന്ന പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു.
ചരിത്രം
വിവിധ മതസ്ഥരും, ആദിവാസികളും പാര്‍ക്കുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്‌കൂള്‍ മാത്രമേഉണ്ടായിരുന്നുള്ളു. ഇവിടെ ഒരു ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളില്‍ ശ്രീ. സി.വി. യാക്കോബ് ശ്രമിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ് ഈ സ്‌കൂളിന് അംഗീകാരം നല്‍കുകയും ചെയ്‌തു.
തുടക്കം മുതല്‍ സിംഗിള്‍ മാനേജ്‌മെന്റായി നിലകൊണ്ട് ഒരു നല്ല റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ എന്ന ലക്ഷ്യത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1982-ല്‍ 97 വിദ്യാര്‍ത്ഥികളുമായി താല്‌ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയ ഈ സ്ഥാപനം അനേകര്‍ക്ക് അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. 2014ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തി സയന്‍സ്,കൊമേഴ്സ് ബാച്ചുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. സുസജ്ജമായ ക്ലാസ് മുറികള്‍, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി,എന്നിങ്ങനെ നൂതന സൗകര്യങ്ങളോടു കൂടി ഇന്ന് നിലകൊള്ളുന്നു. ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് ഭാരതസംസ്‌കാരവും സൗഹൃദവും വളരട്ടെയെന്ന പ്രതിജ്ഞയോടെ, ഈ സ്‌കൂളിന്റെ ശ്രേയസ്സിനു വേണ്ടി ദിവസങ്ങള്‍ മാത്രം സേവനമനുഷ്‌ഠിച്ച് അന്തരിച്ച ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. സി.കെ. ഗീവര്‍ഗ്ഗീസ് സാറും, 1992 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച് വിരമിച്ച ഫാ. എം.ഐ. ഗീവര്‍ഗ്ഗീസും, 2009 വരെ ഹെഡ്‌മിസ്റ്റ്രസ്സ് ആയി പ്രവര്‍ത്തിച്ച് വിരമിച്ച ശ്രിമതി സാറാമ്മ മര്‍ക്കോസും 2014 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച് വിരമിച്ച ശ്രീ.കുര്യന്‍ വര്‍ഗ്ഗീസും തുടര്‍ന്ന് ഹെഡ്‌മിസ്റ്റ്രസ്സ് ആയി ചുമതലയേറ്റ് ഇൗ സ്‌കൂളിന്റെ ഉന്നമനത്തിനായി മുന്‍പേ പോയവരുടെ പാത പിന്‍തുടര്‍ന്ന് 2014 മാര്‍ച്ച് മുതല്‍ ശ്രിമതി ജാന്‍സി വര്‍ഗീസ് സ്‌കൂളിനെ നയിച്ചുകൊണ്ടിരിക്കുന്നു. പുത്തന്‍ ചിന്തകളോടെ പരിവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കി പ്രവര്‍ത്തിച്ച് 85 ലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് മുതല്‍ മികച്ച വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തവും കലാകായികമേഖലകളിലെ മികവും ദേശീയതലത്തില്‍ എത്തിനില്‍ക്കുന്ന വടവലി ഗ്രൂപ്പും സേവനമേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന എന്‍. എസ്. എസ് യൂണീറ്റും പഠനത്തോടൊപ്പം തൊഴിലും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അസാപ്പ് ഗ്രൂപ്പും ഈ സ്‌കൂളിന്റെ മേന്മകളാണ്. ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ് പ്രവര്‍ത്തനം വഴി 30 രാഷ്‌ട്രപതി സ്‌കൗട്ട് ആന്റ് ഗൈഡ്‌സുകളേയും രാജ്യപുരസ്‌കാര്‍ ജേതാക്കളേയും നാടിനു ദാനം ചെയ്യാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. ഗ്രാമീണ ചുറ്റുപാടുകളും വിദ്യാഭ്യാസത്തിലും സമ്പത്തിലും പിന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കളും യാത്രാക്ലേശവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയും ഞെരുക്കുന്ന ഈ വിദ്യാലയത്തിന്റെ പരിമിതികള്‍ അറിയുന്ന ഇന്നാട്ടിലെ സമൂഹവും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഗവണ്‍മെന്റും സഹകരിച്ചതിന്റെ ഫലമായി സ്‌കൂള്‍ ഗ്രൗണ്ടും സി.ഡി. ലൈബ്രറി, എഡ്യൂസാറ്റ് സംവിധാനവും, ഐ.റ്റി. പ്രൊജക്‌ട് എന്നിവയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇൗ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം ഇന്ത്യയ്‌ക്ക് അകത്തും പുറത്തും ജോലിക്കാരും ഗവേഷകരും മിഷനറിമാരുമായി സേവനമനുഷ്‌ഠിക്കുന്നു. വിദ്യാഭ്യാസവും തന്മൂലം സാമൂഹ്യപുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച സ്ഥാപക മാനേജര്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2006 ജൂണ്‍ 29ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പത്‌നി കുഞ്ഞമ്മ യാക്കോബാണ് ഇപ്പോഴത്തെ മാനേജര്‍. സില്‍വര്‍ ജൂബിലി ആഘോഷിച്ച ഈ സ്‌കൂള്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടുപോകുന്നു.
ഭൗതിക സൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭുമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളോടുകുടിയ മൂന്നുനില കെട്ടിടത്തില്‍ ഹൈസ്‌കൂളും ഹയര്‍സെക്കണ്ടറിയും പ്രവര്‍ത്തിക്കുന്നു. വിശാലമായ കളിസ്ഥലവും ഹൈസ്‌കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടര്‍ലാബും ഉണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്‌കൂള്‍ബസ് സര്‍വ്വീസ് നടത്തിവരുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാ സാഹിത്യവേദി
വിവിധ ക്ലബുകള്‍
എന്‍ എസ് എസ്
അസാപ്പ്(ASAP)
ബാന്‍റ് ട്രൂപ്പ്
മാനേജ് മെന്റ്
ശ്രിമതി കുഞ്ഞമ്മ യാക്കോബ് ചെനയപ്പിളളിയുടെ നേതൃത്വത്തിലുളള സിംഗിള്‍മാനേജ് മെന്റ് സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു.
മുന്‍ പ്രധാന അദ്ധ്യാപകര്‍
1. ശ്രീ. സി.കെ. ഗീവര്‍ഗ്ഗീസ് 1982 ജൂണ്‍, ജൂലൈ 2. ഫാ. എം.ഐ. ഗീവര്‍ഗ്ഗീസ് 1982 -1992 3. ശ്രിമതി സാറാമ്മ മര്‍ക്കോസ് 1992-2009 4. ശ്രീ.കുര്യന്‍ വര്‍ഗ്ഗീസ്2009-2014
നേട്ടങ്ങള്‍
ദേശീയ വടംവലി മല്‍സരത്തില്‍ സീനയര്‍ വിഭാഗം ആണ്‍കുട്ടികള്‍ക്ക് 2015-ല്‍ നാലാം സ്ഥാനവും 2016-ല്‍ മൂന്നാം സ്ഥാനവും ലഭിച്ചു.
മറ്റു പ്രവര്‍ത്തനങ്ങള്‍
ലൈബ്രറി
റീഡിംഗ് റൂം
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.016704" lon="76.533245" zoom="18" width="450" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
10.017248, 76.532441
EBHS VEETTOOR
</googlemap>
|
ന്നു ഇടതു വശത്ത് സ്ഥിതിചെയ്യുന്നു.
|
മേല്‍വിലാസം
പുളിന്താനം സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍