"ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 141: | വരി 141: | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
{{ | {{Slippymap|lat=10.782976701496324|lon= 76.64419535237123|zoom=18|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ | |
---|---|
വിലാസം | |
വടക്കന്തറ , പാലക്കാട് വടക്കന്തറ , പാലക്കാട് , വടക്കന്തറ പി.ഒ. , 678012 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0491 2526420 |
ഇമെയിൽ | dr.nairgupsvadakkenthara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21643 (സമേതം) |
യുഡൈസ് കോഡ് | 32060900718 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 43 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത വി. പി |
പി.ടി.എ. പ്രസിഡണ്ട് | കവിത .കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഓമന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ വടക്കന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. ഇത് നിലവിൽ വന്നത് 1929 ൽ ആണ് ഡോ. ടി. മാധവൻനായരുടെ സഹോദരി അമ്മാളു അമ്മ ആയിരുന്നു തന്റെ സഹോദരന്റെ ഓർമ്മയ്ക്കായി ടീ വിദ്യാലയം പാലക്കാട് വടക്കന്തറയിൽ സ്ഥാപിച്ചത്. മലബാറിലെ തന്നെ ആദ്യത്തെ പെൺകുട്ടികൾക്ക് വേണ്ടി പ്രൈവറ്റായി തുടങ്ങിയ ബാലികാ വിദ്യാലയം പിന്നീട് സർക്കാർ ഏറ്റെടുത്തു.
ഡോ. നായർ ഗവ. അപ്പർ പ്രൈമറി സ്ക്കൂൾ . ഡോ. നായരെ കുറിച്ച് പറയുകയാണെങ്കിൽ ഇതിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കണം. പതിറ്റാണ്ടുകൾക്കു മുമ്പ് വള്ളുവക്കോനാതിരിയിൽ നിന്നൊരു തീട്ടുരവുമായി അങ്ങാടിപ്പുറത്തു നിന്ന് പാലക്കാട്ടേക്കു കുടിയേറി പാർത്ത പ്രശസ്തമായ തറവാടാണ് തരവത്ത് തറവാട്. തരവത്ത് കുമ്മിണി അമ്മയുടെയും ബ്രിട്ടീഷ് മലബാറിൽ മുൻസിഫ് ആയിരുന്ന ചിങ്ങച്ചം വീട്ടിൽ ശങ്കരൻ നായരുടെയും മകനായി 1868 ജനുവരി 15 ന് ഡോ. തരവത്ത് മാധവൻ നായർ ജനിച്ചു.
മാധവൻ നായർ പാലക്കാട്ടെ സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മദാസിലാണ് ഉപരിപഠനം നടത്തിയത്. ലണ്ടൻ, പാരീസ് എന്നിവിടങ്ങിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഉന്നത ബിരുദം നേടി. 1889 മുതൽ 1896 വരെയുള്ള ഇംഗ്ലണ്ടിലെ ജീവിതമാണ് അദ്ദേഹത്തെ തികഞ്ഞ ഒരു രാഷ്ട്രീയ- സാമൂഹ്യ പരിഷ്ക്കർത്താവാക്കിയത്. നേത്ര ചികിത്സയിൽ പാണ്ഡിത്യം നേടി സ്വദേശത്തേക്കു മടങ്ങിയ ഡോ. മാധവൻ നായർ മദ്രാസിലാണ് പിന്നീട് തന്റെ താവളമുറപ്പിച്ചത്. അധ:കൃത വർഗ്ഗങ്ങളുടെ മോചനം ലക്ഷ്യമാക്കി 1916 ൽ രൂപവൽക്കരിച്ച അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന അദ്ദേഹം തന്നെയാണ് തമിഴ് നാട്ടുകാർക്കിടയിൽ രാഷ്ട്രീയ ബോധം വളർത്തി കൊണ്ടുവരുകയും ഒടുവിൽ ജസ്റ്റീസ് പാർട്ടക്കു തുടക്കം കുറിക്കുകയും ചെയ്തത് . 1930 ൽ സിവിൽ നിയമ ലംഘനത്തിന് ആക്കം വർദ്ധിച്ചപ്പോർ ഈ പാർട്ടിയിൽ നിന്നാണ് പിന്നീട് ദ്രാവിഡ കഴകും ദ്രാവിഡ മുന്നേറ്റ കഴകവുമെല്ലാം ജന്മമെടുത്തത് അങ്ങിനെ തമിഴ് നാട് രാഷ്ട്രീയത്തെ ആകെ ഒരു കാലത്ത് ഇളക്കിമറിച്ചിരുന്ന ആളായിരുന്നു ഡോ. മാധവൻ നായർ.
അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം മ(ദാസ് മഹാനഗരത്തിൽ ടി നഗറിൽ ഡോ.ടി.എം. നായർ റോഡെന്ന് നാമകരണത്തോടെ തമിഴകം ആ പ്രതിഭയെ ഓർത്തു വയ്ക്കുന്നു.
അബ്രാഹ്മണ പ്രസ്ഥാനത്തിനു വേണ്ടി ബ്രിട്ടീഷ് ആനുകൂല്യം നേടിയെടുക്കാനായി വീണ്ടും ഇംഗ്ലണ്ടിലെത്തിയ ഡോ.ടി.എം. നായർ 1919 ജൂലൈ 17 ന് അവിടെ വെച്ചു ന്യുമോണിയ പിടിപെട്ട് അന്തരിച്ചു.
മലയാളത്തിലെ ആദ്യത്തെ കവയിത്രിയും സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകയുമായിരുന്ന തരത്ത് അമ്മാളു അമ്മ ആണ് ഇദ്ദേഹത്തിന്റെ മൂത്ത സഹോദരി .അദ്ദേഹത്തിന്റെ മരണശേഷം ജന്മദേശമായ പാലക്കാട്ട് ആ മഹാന്റെ പാവനസ്മരണക്കായി അമ്മാളു അമ്മയുടെ നേതൃത്വത്തിൽ ഒരു സ്മാരക സംഘം രൂപം കൊണ്ടു . ഈ സംഘത്തിന്റെ പരിശ്രമത്താൽ 1929 ൽ അദ്ദേഹത്തിന്റെ സഹോദരി തരത്ത് അമ്മാളു അമ്മ ആണ് വടക്കന്തറയിൽ ഡോ. തരവത്ത് മാധവൻ നായർ ബാലികാ പാഠശാല ഏർപ്പെടുത്തിയത്. മുനിസിപാലിറ്റി ഏറ്റെടുത്ത ശേഷം എൽ.പി.സ്കൂളായും . പിന്നീട് യു.പി. സ്കൂളുമായി ഉയർന്ന ഈ വിദ്യാലയം 1957 ൽ സർക്കാർ ഏറ്റെടുത്തു. കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ബിൽഡിങ്ങിന് മുകളിലും താഴെയുമായി ആയി 7 ക്ലാസ് മുറികളുണ്ട്. 4 എൽ.പി ക്ലാസുകളും 3 യു.പി.ക്ലാസുകളും .മുകളിലെ നിലയിൽ ഒരു ഭാഗം നഴ്സറി സെഷൻ ആയി പ്രവർത്തിക്കുന്നു.നേഴ്സറി ക്ലാസ് ചുമർ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസുകളിലും ലൈറ്റും ഫാനും ഉണ്ട്. ധാരാളം ബുക്കുകൾ ഉള്ളചെറിയ ഒരു ലൈബ്രറിയും മുകളിൽ സ്ഥിതി ചെയ്യുന്നു.
ഓഫീസ് ,സ്റ്റാഫ് റൂമും ഒരു ബിൽഡിങ്ങിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ള ബാത്ത്റൂമുകൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം പരിമിതമാണെങ്കിലും ഉണ്ട്. ആകെ നൂറ്റി അഞ്ച് കുട്ടികളാണ് ഇപ്പോൾ ഉള്ളത്. അവർക്ക് പഠിക്കാനായി 5 ലാപ് ടോപ്പും , 2 പ്രൊജക്ടറും ഉണ്ട്. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ഗ്രന്ഥശാല
- ദിനാചരണങ്ങൾ
- ക്വിസ് മൽസരങ്ങൾ
- മൊബൈൽ ഫോൺ ബാങ്ക്
- ജൈവവൈവിധ്യ പൂന്തോട്ടം
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- അറബി ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പ്രധാനാധ്യാപകർ | വർഷം |
---|---|
പത്രോസ് | |
ഗംഗാധരൻ | |
ഭാഗ്യലക്ഷ്മി | |
ജോയ് | 1996-2003 |
ശാന്തപ്പൻ | 2003-2004 |
തങ്കം | 2004-2011 |
ലിസ്സി | ജൂലൈ 2011 |
വിലാസിനി | ആഗസ്റ്റ് 2011 മുതൽ |
സിറില.കെ.വി | 2014-2020 |
വി.പി.ശ്രീലത | 2021 |
നേട്ടങ്ങൾ
ആരംഭകാലത്ത് വനിതകൾക്ക് വേണ്ടി ആരംഭിച്ച സ്കൂൾ ആയിരിയുന്നു ഡോ. നായർ ജി. യു. പി . എസ് വടക്കന്തറ. പിന്നീട് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുക്കുകയും ധാരാളം കുട്ടികൾക്ക് അക്ഷരവിദ്യ പകർന്നു നൽകുന്ന ഒരു വിദ്യാലയമായി മാറുകയും ചെയ്തു. ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്. ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ധാരാളം വ്യക്തികൾക്ക് വിദ്യ പകർന്നു നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഈ വിദ്യാലയത്തിന്റ സുപ്രധാന നേട്ടമാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അവലംബം
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21643
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ