"കൊളവല്ലൂർ എൽ.പി.എസ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കൊലവല്ലൂർ എൽ.പി.എസ്/ചരിത്രം എന്ന താൾ കൊളവല്ലൂർ എൽ.പി.എസ്./ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

12:14, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊളവല്ലൂർ എൽ പി സ്കൂൾ

കൊളവല്ലൂർ എൽ പി സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത് 1898ലാണ്.എൻ പി കുഞ്ഞുകുട്ടി ഗുരുക്കൾ സ്ഥാപക മാനേജരായി, കോച്ചേരി വീട്ടിൽ ഓല  ഷെഡിൽ ഈ സ്ഥാപനം തുടങ്ങി സിദ്ധി രൂപവും കാവ്യവും ആണ് ആദ്യത്തെ പഠനവിഷയം.

  സ്കൂൾ തുടക്കത്തിൽ നാട്ടെഴുത്തായിരുന്നു ആദ്യ പഠനം. പൂഴിയിലെഴുതിയും എഴുത്തോലയിലെഴുതിയുമാണ് ആദ്യ പഠനം നടത്തിയിരുന്നത്.ഒരു കുട്ടിക്ക് അഞ്ച് പത്ത് എന്ന നിലയിൽ ഓലക്കെട്ടുകൾ വേണമായിരുന്നു. തെങ്ങോല മെടഞ്ഞായിരുന്നു ആദ്യ ക്ലാസ് പഠനം. പൂഴി പഠനം കഴിഞ്ഞേ ബെഞ്ചിലിരുത്തി പഠനം അനുവദിച്ചിരുന്നുള്ളൂ. കിയാ കൂട്ടം, ക്രാക്കൂട്ടം, ക്ലാഗ്ല ഗണപതി ശ്ലോകം എന്നിവ പഠിച്ചേ മറ്റു പഠനങ്ങൾ നടത്താൻ പാടുള്ളൂ .ആ നിലയിൽ കൃത്യമായ ശ്രദ്ധയോടെ പഠന പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയം 1934 ൽ കൊളവല്ലൂർ ഹിന്ദു ബോയ്സ് ലോവർ എലി മെന്ററി എന്ന പേരിലറിയപ്പെട്ടു. തുടർന്ന് അക്ഷരങ്ങൾ ഇവിടെ പഠിപ്പിച്ചിരുന്ന കുഞ്ഞിക്കുട്ടി ഗുരുക്കൾക്ക് ശേഷം അദ്ദേഹത്തിന്റെ മകനായ സി.സുകുമാരൻ മാസ്റ്റർ 1941 ൽ മാനേജർ സ്ഥാനമേറ്റെടുത്തു .അന്ന് സ്കൂളിലെ ഹെഡ്മാസ്റ്റർ കെ. കുഞ്ഞാപ്പു മാസ്റ്ററടക്കം മൂന്നുപേർ അധ്യാപകരായിരുന്നു. 1942 ൽ  ഐ .കൃഷ്ണൻ മാസ്റ്റർ എച്ച് എം ആയി .അക്കാലത്ത് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കെ കുഞ്ഞിരാമൻ മാസ്റ്റർ ഒൻപത് മാസക്കാലം സ്കൂളിൽ സേവനമനുഷ്ടിച്ചിരുന്നു .1953 ൽ അഞ്ചാംതരം നിലവിൽ വന്നു.

                 1956 ൽ സി. സുകുമാരൻ മാസ്റ്റർ എച്ച് .എം ആയി . 1958 ൽ  ആറ് ഡിവിഷൻ ഉണ്ടായി .1961 അഞ്ചാംതരം യുപി യിലേക്ക് മാറ്റി .ആർ ഗോവിന്ദൻ ,സി കെ ഗോവിന്ദൻ ,എം കുങ്കി എന്നിവർ അധ്യാപകരായി വന്നുചേർന്നു. 1962 ൽ ആറ്  ഡിവിഷൻ ആയി . 67-68 ൽ ഏഴ് ഡിവിഷൻ ഉണ്ടായി . 1968 ൽ കെപി ചന്ദ്രൻ മാസ്റ്റർ വന്നുചേർന്നു. 71 ൽ കെ.ജാനുവും , 74 ൽ ഗോവിന്ദനും അധ്യാപകരായി .1976 അറബിക് പോസ്റ്റും അനുവദിച്ചു .തുടർന്ന്അറബിക് അധ്യാപകനായി അയമു മാസ്റ്റർ വിദ്യാലയത്തിൽ വന്നുചേർന്നു.1979 ഏപ്രിൽ മാസത്തിൽ സി കെ ഗോവിന്ദൻ എച്ച്. എം ആയി .1979 കെ.സുധീർ കുമാറും 1980 കെ. മുകുന്ദനും വന്നുചേർന്നു .1983 ൽ കെ.പി ചന്ദ്രൻ ഹെഡ് മാസ്റ്ററായി. 1983 എൻ.സുധ അധ്യാപികയായി വന്നു. 1987 ൽ കെ.നാണുവും, 89 ൽ കെ.പ്രിയദർശിനിയും അധ്യാപകരായി . 1995 ൽ സുകുമാരൻ മാസ്റ്റർ മരണപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ പി.ലീല മാനേജറായി. 1998 ൽ മുർഷിദ അറബിക് അധ്യാപികയായി വന്നുചേർന്നു. 2000ൽ മുർഷിദയുടെ അവധിയിൽ പി.സി ഉബൈദ് റഹ്മാൻ മാസ്റ്റർ അറബിക് അധ്യാപകനായി വന്നുചേർന്നു. 2002 ൽ കെ.ജാനു എച്ച് എം ആയി . 2004 കെ. മുകുന്ദൻ ഹെഡ് മാസ്റ്ററായി. 2005 ൽ  പി. ഭരതൻ മാസ്റ്റർ വിദ്യാലയത്തിന്റെ മാനേജറായി. 2007 ൽ പ്രീ പ്രൈമറി ക്ലാസിന് അംഗീകാരം ലഭിച്ചു. 2007 ൽ പി.സിഉബൈദ് റഹ്മാൻ അറബിക് അദ്ധ്യാപകനായി സ്ഥിര നിയമിതനായി.2009 ൽ ഒരു ക്ലാസ് വർധിച്ചതിനെ തുടർന്ന്  ലിജിലാൽ വി  അധ്യാപകനായി വന്നു. 2010 ൽ അധിക തസ്തികയിൽ ദിഷ എം അദ്ധ്യാപികയായി വന്നു. 2011 ൽ ഒരു ക്ലാസ് വർധിച്ചതിനെ തുടർന്ന് ഷിൽനദാസ് പി.വി വന്നു ചേർന്നു. 2011 ൽ 6 പോസ്റ്റ് കെ.ഇ.ആർ ക്ലാസ് റൂമുകൾ സ്ഥാപിച്ചു . 2012 ൽ എൻ സുധ ഹെഡ് ടീച്ചറായി ചുമതലയേറ്റു.2012 ൽ ജിൻസി ടി.കെ , കാവ്യ സി.പി , ജിതിൻ ടി.കെ എന്നിവർ അധ്യാപകരായി വന്നുചേർന്നു . 2013 ൽ സജിന എ.കെ യും 2014 ജിഗിഷ സി.പിയും  അധ്യാപകരായി . 2014 ൽ പോസ്റ്റ് കെ .ഇ .ആർ മൂന്ന് ക്ലാസ് റൂമുകൾ കൂടി നിർമിച്ചു. 2015 ൽ നിമിഷ ടി.കെയും 2016 ൽ വിൻസി വി.പി യും അധ്യാപകരായി .2017 ൽ ലിജിലാൽ വി .എച്ച് എo  ആയി. 2017 ൽ

ലീഷ്മ കെ പി യും ,ഷിജി സിയും 2018 ൽ അമയ ചന്ദ്രനും , പ്രിയ സിയും  ഹസ്നത്ത് കെ.കെയും അധ്യാപകരായി . ഇപ്പോൾ  11 പോസ്റ്റ് കെ.ഇ.ആർ കെട്ടിടവും 3 പ്രീ കെ . ഇ .ആർ കെട്ടിടവും ഉണ്ട്. എൽ.പി വിഭാഗത്തിൽ 580 വിദ്യാർത്ഥികളും പ്രീ പ്രൈമറി വിഭാഗത്തിൽ 260 വിദ്യാർത്ഥികളും , എൽ.പി. വിഭാഗത്തിൽ 16 അധ്യാപകരും, 9 പ്രീ പ്രൈമറി അധ്യാപകരും  പ്രവർത്തിച്ചു വരുന്നു.