"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/നഖം വരുത്തിയ വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:59, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നഖം വരുത്തിയ വിന

അമ്മേ ….. എനിക്ക് വയറു വേദനിക്കുന്നു. സുഹൈല രാവിലെത്തന്നെ കരച്ചിലാണ്. ടോയ്‌ലറ്റിൽ പോയിട്ടും ചൂടുവെള്ളം കുടിച്ചിട്ടും വേദനക്കൊരു കുറവും ഇല്ല. സുഹൈല കരച്ചില് തന്നെ. അവസാനം അമ്മ അവളെ ഡോക്ടറെ കാണിച്ചു.കരച്ചിലുകാരണം ചുവന്ന അവളുടെ മുഖത്തേക്കു നോക്കി ഡോക്ടറന്മ ചോദിച്ചു. “എപ്പോഴാ മോൾക്ക് വയറുവേദന തുടങ്ങിയത്?”ഇന്നലെ “അവൾ ചിണുങ്ങി. “ആ കൈ കാണിച്ചേ…. ഇതെന്താ നഖം മുറിക്കാത്തത്? നിറയെ ചെളിയും ആണല്ലോ?ഇതു തന്നെയാണ് വയറുവേദനക്ക് കാരണം.കയ്യും വായും മുഖവും നന്നായി വൃത്തിയാക്കണം. ആഹാരം കഴിക്കുമ്പോഴും കഴിച്ചു കഴിഞ്ഞാലും കൈ നല്ലപോലെ കഴുകണം. നഖം മുറിക്കണം. മനസിലായോ മോൾക്ക്?" ഡോക്ടറമ്മയുടെ ചോദ്യം കേട്ടപ്പോൾ കണ്ണീരിനിടയിലും സുഹൈല പുഞ്ചിരിച്ചു. എല്ലാം തല കുലുക്കി സമ്മതിച്ചു.

അഭിനവ് സി
4 സി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ