"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഹരിതകേരളം 2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
[[പ്രമാണം:26056 ഹരിതകേരളം ഉദ്ഘാടനം.JPG|thumb|left|Inauguration of Haritha Keralam by P.T.A President]] | [[പ്രമാണം:26056 ഹരിതകേരളം ഉദ്ഘാടനം.JPG|thumb|left|Inauguration of Haritha Keralam by P.T.A President]] | ||
[[പ്രമാണം:26056 തുണിസഞ്ചി വിതരണം1.JPG|thumb|right|Free Distribution of Clothe bags in Public]] |
15:25, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
പള്ളുരുത്തി എസ്.ഡി.പി.വൈ.ബോയ്സ് ഹൈസ്കൂളില്‍ "ഹരിതകേരളം" പരിപാടിക്ക് വര്‍ണ്ണാഭമായ തുടക്കം.ബഹുമാന്യനായ പി.ടി.എ.പ്രസിഡന്റ് സി.ജി.സുധീര്‍ ഈ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.ഹെഡ്മാസ്റ്റര്‍ എം.എന്‍.സന്തോഷ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ഉദ്ബോധന പ്രധാനമായ കവിതാലാപനം,ലഘുപ്രഭാഷണം,ഇവ കുട്ടികള്‍ അവതരിപ്പിച്ചു.ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിജ്ഞ അശ്വിന്‍ സൂധീര്‍ ചൊല്ലിക്കൊടുത്തത് മറ്റുകുട്ടികള്‍ ഏറ്റുചൊല്ലി. പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച തുണിസഞ്ചികളുടെ ഉദ്ഘാടനവും തദ്ദവസരത്തില്‍ പി.ടി.എ. പ്രസിഡന്റ് നിര്‍വ്വഹിക്കുകയുണ്ടായി. സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഈ തുണി സഞ്ചികള്‍ പള്ളുരുത്തി മാര്‍ക്കറ്റില്‍ പൊതുജനങ്ങള്‍ക്കു വിതരണം ചെയ്യുകയുണ്ടായി.ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ശ്ലാഘനിയമായ ഈ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചത് ജൂനിയര്‍ റെഡ് ക്രോസ് കോ-ഓര്‍ഡിനേറ്ററായ ടി.കെ ബീനയുടെ നേതൃത്വത്തില്‍ ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങളാണ്.കെ.ആര്‍.ലീന ആശംസയും പി.കെ ഭാസി കൃതജ്ഞതയും രേഖപ്പെടുത്തി.