"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/നമുക്കൊന്നായ് കൊറോണയെ തുരത്തീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യത്യാസം ഇല്ല)

14:41, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നമുക്കൊന്നായ് കൊറോണയെ തുരത്തീടാം

കൊറോണ എന്നൊരു മഹാമാരി
ലോകമാകെ പടരുന്നു
പ്രാർത്ഥനയും നിലവിളിയും
ഭയത്തോടുകൂടി ജനങ്ങളും

ജാതി മതം രാഷ്ട്രീയം എന്നൊന്നും
ഇല്ലാതെ കൊറോണ പടരുന്നു
സമ്പന്നനെന്നോ ദരിദ്രനെന്നോ
ഇല്ലാതെ കൊറോണ പടരുന്നു

വീടും പരിസരവും വൃത്തിയായി
വ്യക്തി ശുചിത്വം പാലിക്കാം
സാമൂഹിക അകലം പാലിക്കാം
പ്രതിരോധ മരുന്നും കൂട്ടീടാം

ജാതി മതം ഒന്നും നോക്കാതെ
നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും
സുരക്ഷിതമാക്കാൻ ലോകം മുഴുവൻ
ഒന്നായി കൊറോണയെ തോൽപ്പിച്ചീടാം

ജാഗ്രതയോടെ നമുക്ക് മുന്നേറാം
വീട്ടിലിരുന്നു നമുക്കൊന്നായ്
കൊറോണയെ തുരത്തീടാം
കൊറോണയെ തുരത്തീടാം

വിനയ എസ് കുമാർ
5 A ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത