"ഐ ജെ എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 164
| ആൺകുട്ടികളുടെ എണ്ണം= 101
| പെൺകുട്ടികളുടെ എണ്ണം= 178
| പെൺകുട്ടികളുടെ എണ്ണം= 68
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 169
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 169
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍= ഷാജി വര്‍ഗ്ഗീസ്
| പ്രധാന അദ്ധ്യാപകന്‍= ഷാജി വര്‍ഗ്ഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്=  ജോണ്‍ വി.ജെ
| പി.ടി.ഏ. പ്രസിഡണ്ട്=  ജോണ്‍ വി.ജെ

12:01, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഐ ജെ എച്ച്.എസ്സ്. വാഴക്കുളം
വിലാസം
വാഴക്കുളം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
05-12-2016Ijhss




കര്‍മ്മലീത്താ ആശ്രമത്തിന്റെ സുവര്‍ണ്ണജൂബിലി സ്‌മാരകമായി 1909-ല്‍ വാഴക്കുളത്ത്‌ എലിമെന്ററി സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്‍ഫന്റ്‌ ജീസസ്‌ സ്‌കൂള്‍ എന്ന പേരിലാരംഭിച്ച ഈ സ്‌കൂളിന്‌ 1919 ല്‍ ഗവണ്‍മെന്റ്‌ അംഗീകാരം ലഭിച്ചു. 1938-ല്‍ ഇത്‌ ഹൈസ്‌കൂളാവുകയും ഇന്‍ഫന്റ്‌ ജീസസ്‌ ഹൈസ്‌കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുപോരുകയും ചെയ്‌തു.

ചരിത്രം

2001-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ ഇത്‌ ഇന്‍ഫന്റ്‌ജീസസ്‌ ഹയര്‍ സെക്കന്ററി സ്‌കൂളായി സി.എം.ഐ സഭയിലെ ആദരണീയനായ ഡാനിയേലച്ചന്‍ യാതൊരുവിധ സാങ്കേതികവിദ്യയും നിലവില്ലാതിരുന്ന 1930 കളില്‍, കരിങ്കല്ലും കുമ്മായക്കൂട്ടും മരവും മാത്രമുപയോഗിച്ചാണ്‌ ഇന്നു കാണുന്ന ബ്രഹ്മാണ്ഡമായ നാലുനില കെട്ടിടം പണികഴിപ്പിച്ചത്‌. അക്കാലത്ത്‌ വാസ്‌തുവിദ്യയിലെ ഒരത്ഭുതമായി രൂപം കൊണ്ട ഈ കെട്ടിടം ഇന്നും ഒരു കേടും കൂടാതെ കാലത്തെ അതിജീവിച്ച്‌ നിനില്‍ക്കുന്നു. ബഹു. ഔറേലിയസ്‌ കടമപ്പുഴ അച്ചനായിരുന്നു ഹൈസ്‌കൂളിന്റെ ആദ്യ ഹെഡ്‌മാസ്റ്റര്‍. ആ പട്ടികയില്‍ 21-ാം സ്ഥാനമാണ്‌ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകനുള്ളത്‌. 20-ാം നൂറ്റാണ്ടിന്റെ തുടക്കം പരിശോധിച്ചാല്‍ വിദ്യാഭ്യാസ മേഖല ഒട്ടും തന്നെ വികസിക്കാത്ത ഒരവസ്ഥയായിരുന്നു കേരളത്തിലുണ്ടായിരുന്നത്‌ എന്നുകാണാന്‍ പ്രയാസമില്ല. ആ സാഹചര്യത്തിലാണ്‌ ഒരു വിദ്യാഭ്യാസ വിപ്ലവകാരി എന്നി നിലയില്‍ ചാവറയച്ചന്റെ പ്രവര്‍ത്തന ഫലങ്ങള്‍ വാഴക്കുളത്ത്‌ പ്രതിഫലിക്കാന്‍ തുടങ്ങിയത്‌. മറ്റു വിദ്യാലയങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ തദ്ദേശീയരും വിദേശീയരുമായ ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇന്‍ഫന്റ്‌ ജീസസ്‌ ഹൈസ്‌കൂള്‍. സ്‌കൂളിനോടനുബന്ധിച്ച്‌ തുടക്കം മുതലേ ബോര്‍ഡിംഗ്‌ പ്രവര്‍ത്തിച്ചിരുന്നു എന്നതിനാല്‍ വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ സ്ഥാപനം വലിയ ആശ്വാസമായിരുന്നു. ക്രൈസ്‌തവാന്തരീക്ഷത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കിയിരുന്നതിനാല്‍ ക്രൈസ്‌തവര്‍ മാത്രമല്ല ധാരാളം മറ്റു മതസ്ഥരും ഇവിടത്തെ വിദ്യാര്‍ത്ഥികളായി. നിരവധി മതാദ്ധ്യക്ഷന്മാരും, സന്യാസികളും, വൈദികരും, സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരും പണ്ഡിതരും ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥി ഗണത്തില്‍ പെടുന്നു. കാലം മാറി, വിദ്യാഭ്യാസസൗകര്യങ്ങള്‍ വര്‍ദ്ധിച്ചു. വിദ്യാലയങ്ങളുടെ എണ്ണം പെരുകി. എങ്കിലും ഇന്‍ഫന്റ്‌ ജീസസ്‌ പ്രൗഢിയും പാരമ്പര്യവും നിലനിര്‍ത്തിപ്പോരുന്നു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബില്‍ പത്ത് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മള്‍ട്ടി മീഡിയ റൂമും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മൂവാററുപുഴ കാര്‍മ്മല്‍ പ്രോവിന്‍സിന്‍െറ കീഴില്‍ വാഴക്കുളം ആശ്രമത്തിന്‍െറ പ്രിയോര്‍ ഫാ.ജോര്‍ജ്ജ് തടത്തില്‍ ആണ് സ്ക്കൂളിന്‍െറ മാനേജര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1938 - 47 ഫാ. ഔറേലൂയിസ്
1947 - 49 ഫാ പാസ്ക്കല്‍
1949 - 53 ഫാ പീറ്റര്‍ തോമസ്
1953- 58 ഫാ ലിബോരി
1958 - 66 ഫാ ഓസ്വാള്‍ഡ്
1966 - 67 എം കെ ജേക്കബ്
1967 - 68 സി കെ ജോര്‍ജ്ജ്
1968 - 75 എന്‍ എം വര്‍ഗ്ഗീസ്
1975 - 76 എന്‍ ശങ്കര പിള്ള
1976 - 81 ജോസഫ് കുഞ്ചു
1981 - 84 പി വി സ്റ്റീഫന്‍
1984 - 85 എം എം ജോസഫ്
1985 -91 എ വി ജോസഫ്
1991 - 93 ഫാ ജോസഫ് വാതല്ലൂര്‍
1993- 97 കെ വി മത്തായി
1997- 99 പി കെ കുര്യാക്കോസ്
1999- 2000 എം ജി ഓസ്വില്‍
2000- 2003 എം ടി ആഗസ്തി
2003- 2006 ജോണി ജോര്‍ജ്ജ്
2006-2009 ബേബി തോമസ്

I-2009-2015 Iഫാ.സണ്ണി പീലിപ്പോസ് I2015 Iഷാജി വര്‍ഗ്ഗീസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങള്‍

2003,2007, 2008 ,2009,2010,2011,2012,2013,2014,2015,2016 എന്നീ വര്‍ഷങ്ങളില്‍ എസ് എസ് എല്‍ സി ക്ക് 100% വിജയം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

എന്‍ സി സി

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ഔഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

വഴികാട്ടി

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

ഇന്‍ഫന്റ്‌ ജീസസ്‌ ഹയര്‍സെക്കന്ററി സ്‌കൂള്‍, വാഴക്കുളം