"സി.എച്ച്.എം.കെ.എം.യു.പി.എസ്. മുണ്ടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
==സ്കൂളിന്റെ ലോഗോ== | ==സ്കൂളിന്റെ ലോഗോ== | ||
[[ചിത്രം:123ഫ്66.jpg]] | [[ചിത്രം:123ഫ്66.jpg]] | ||
==ക്ലബുകള്‍ == | |||
==map== | ==map== | ||
<googlemap version="0.9" lat="11.19621" lon="75.971231" zoom="15">11.190653, 75.971274, CHMKMUPSMundakkulam</googlemap> | <googlemap version="0.9" lat="11.19621" lon="75.971231" zoom="15">11.190653, 75.971274, CHMKMUPSMundakkulam</googlemap> |
14:58, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സി.എച്ച്.എം.കെ.എം.യു.പി.എസ്. മുണ്ടക്കുളം | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 5 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
29-11-2016 | Usman |
ബഹുമാന്യനായ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ നാമോദയത്തില്‍ 1984-ല്‍ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ യു.പി സ്കൂല് നിലവില്‍വന്നു. മുണ്ടക്കുളം മദ്രസയില്‍ നിന്ന് 84 കുട്ടികെള 5-ാംക്ലാസില്‍ ചേര്‍ത്തികൊണ്ട് സ്ഥാപനം തുടങ്ങി.
ചരിത്രം
പി.ഉണ്ണിമൊയ്തീന്‍ കുട്ടി സാഹിബായിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ മാനേജര്‍. വീരാന്‍കുട്ടി സി.പെന്നാട് ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ ഹെഡ്മാസ്റ്റര്.ഈ സ്ഥാപനത്തിന്റെ ഇന്നെത്തെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും കാരണം നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണങ്ങള്‍ കൊണ്ടു മാത്രമാണ് എന്നതില്‍ സംശയമില്ല. എല്ലാ നന്മക്കും പിന്തുണ നല്കുന്ന നിഷ്കളങ്കരായ ഒരു ജന സമൂഹവും അവരുടെ മക്കളുമാണ് ഈ സ്ഥാപനത്തിന്റെ ഇന്നത്തെ മുതല്‍ കൂട്ട്. 84 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് 627 കുട്ടികള്‍ പഠിക്കുന്നു. മെറ്റല്ലാ വിദ്യാലയങ്ങളിലും കുട്ടികള്‍ കുറയുമ്പോള്‍ കഴിഞ്ഞ 3 വര്‍ഷമായി 45 കുട്ടികള്‍ വീതം ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നതില്‍ ഞങ്ങളുടെ പ്രവര്‍ത്തനതതിന് നാട്ടുകാര്‍ തരുന്ന അംഗീകാരമായി ഞങ്ങള്‍ കരുതുന്നു. ചിട്ടയായ പഠനവും മികച്ച ശിക്ഷണവും എവിടെയുണ്ടോ അവിടെ രക്ഷിതാക്കള്‍ കുട്ടികളെ എത്തിക്കുമെന്നതിന് തെളിവാണ് നമ്മുടെ വിദ്യാലയം. സ്കൂള്‍ എത്ര അകലെയാണെന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രശ്നമേയല്ല.ഇന്ന് വിദ്യാലയാന്തരീക്ഷം കുട്ടികള്‍ക്ക് സ്വന്തവും, ഭയരഹിതവുമായ വിജ്ഞാനം നേടാന്‍ ഉപയുക്തമായി മാറിയിട്ടുണ്ട്. സ്വയം നിര്‍മ്മിത പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അധ്യാപകര്‍ കുട്ടികളെ സഹായിക്കുന്നു. ശിശു കേന്ദ്രീകൃതമായ അധ്യാപനം അവന്റെ ചിന്താ ശക്തിയെ വര്‍ദ്ധിപ്പിക്കുകയും സ്വയം തീരുമാനമെടുക്കാന്‍ സഹായിക്കുന്നതുമായ ഒരു പാഠ്യ പദ്ധതിയാണ് നിലവിലുള്ളത്. എന്തു പഠിക്കുന്നു എന്നതിനെക്കാള്‍ എങ്ങനെ പഠിക്കുന്നു എന്നതിനാണ് ഇന്ന് പ്രാധാന്യം. ഇതിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ കുട്ടിക്ക് ആവശ്യമാണ്. അത്തരം പിന്തുണാ സംവിധാനമുള്ള വിദ്യാലയങ്ങള്‍ നിലവാരത്തില്‍ മുന്നിലെത്തുന്നു.വിദ്യാഭ്യാസ പ്രക്രിയയില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സ്വാധീനവും ഐ.ടി പഠനവും ഒഴിച്ചു നിര്‍ത്താന്‍ സാധ്യമല്ല. ഐ.ടി ഒരു പഠനവിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൈമറി തലം മുതല്‍ തന്നെ കുട്ടികള്‍ ഐ.ടി പഠനം ആരംഭിക്കേണ്ടതാണ്. അതിന് സ്കുള് സൗകര്യം ഒരുക്കേണ്ടതാണ് .നമ്മുടെ വിദ്യാലയം ഈ മേഖലകളില്‍ വളരെ മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അക്ഷയ സെന്റര്‍ സ്കുളില്‍ തന്നെ തുടങ്ങിയത് ഇതിന്റെ ഭാഗമായിട്ടാണ്. ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ട് വളരെ നേരത്തെ തന്നെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങാന്‍ നമുക്ക് സാധിച്ചു. നമ്മുടെ വിദ്യാലയം 25 വര്‍ഷം പിന്നിടുമ്പോള്‍ ഒരു പാട് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷിക്കുന്നു. അമീന് സാബിത്ത്.ടി, ജൗഫിയ, അബ്ദുള്‍ ബായിസ്, റഷാ ഫാത്തിമ്മ പോലുള്ള കുട്ടികള്‍ പല മേഖലകളിലും സംസ്ഥാന തലത്തില്‍ വിജയം വരിച്ച് ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. ഈ വിദ്യാലയത്തില്‍ പഠിച്ചവരില്‍ ഡോക്ടര്‍മാര്‍ എഞ്ചിനീയര്‍മാര്‍ സമൂഹത്തിന്റെ ഉന്നതിയിലെത്തിയ ധാരാളം പേര്, സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ഉയര്‍ന്ന ഒട്ടനവധി പേര്- അഭിമാനാര്‍ഹമാണ് ഈ നേട്ടങ്ങള്‍.ഇന്ന് കായിക പരിശീലനത്തിന് ഏറ്റവും പ്രാധാന്യമേറിവരികയാണ്. കായിക പരിശീലനത്തിന് അനുഗ്രഹമായി വിശാലമായ ഗ്രൗണ്ടുള്ളത് നമ്മുക്ക് വലിയൊരു നേട്ടമാണ്.1991 ജനുവരി 1 മുതല്‍ സ്കുളിന്റെ പ്രധാനാധ്യാപകനാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. എനിക്ക് സഹപ്രവര്‍ത്തകരായി കിട്ടിയത് പ്രഗത്ഭരായ അധ്യാപകരെയാണ്. അതുപോലെ കുറെ നല്ല കുട്ടികളും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ രക്ഷിതാക്കള്‍ പണ്ട് മുതലെ വലിയ താല്പര്യം കാണിക്കാറുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് വന്‍ ഉയര്‍ച്ച തന്നെ നമ്മുടെ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. ഇന്ന് നമ്മുടെ പ്രദേശത്ത് ഹൈസ്കുളിന്റെ കുറവ് നന്നായി അനുഭവപ്പെടുന്നുണ്ട്. ഈ പഞ്ചായത്തില്‍ പുതിയ 2 ഹൈസ്കുള് വന്നിട്ടും പഞ്ചായത്തിലെ ഏറ്റവും വലിയ യു.പി സ്കുള് ആയ നമ്മുടെ വിദ്യാലയത്തില്‍ നിന്നും ഒരു കുട്ടി പോലും പുതിയതായി അനുവദിച്ച സ്കുളില്‍ ചേര്‍ന്നിട്ടില്ല. കുട്ടികള്‍ ഉപരിപഠനത്തിനായി വളരെയധികം കഷ്ട്ടപ്പെടുന്നത് ദയനീയമായ ഒരവസ്ഥ തന്നെയാണ്.USS പരിശീലനം കുട്ടികളുടെ പഠന രേഖ, പ്രത്യേക പൊതുവിജ്ഞാന ക്ലാസുകള്‍, ഗൃഹ സന്ദര്‍ശനം, കുട്ടികളില്‍ സേവന തല്പരതയും നേതൃ പാഠവും വളര്‍ത്താന്‍ സ്കൗട്ട് & ഗൈഡ്, സ്കുള് പാര്‍ലമെന്റ്, കുട്ടികളുടെ സമ്പാദ്യ ശീലം വളര്‍ത്താന്‍ അഫ്ളാത്തുണ്‍ സംഘങ്ങള്‍, ചിട്ടയായ കായിക പരിശീലനം, വിവിധ ക്ലബ്ബുകള്‍ തുടങ്ങിയവ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.ഇനിയും നാം ഒരുപാട് മുന്നിലെത്തേണ്ടതുണ്ട്. അതിനായി വരും കാലങ്ങളില്‍ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇനിയും ഞങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകും. കുരുന്നു ഹൃദയങ്ങളില്‍ സ്നേഹത്തിന്റെയും നന്മയുടെയും സാഹോദര്യത്തിന്റെയും വിത്തുകള്‍ വിതക്കാന്‍ നമുക്ക് കഴിയണേ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.
സ്കൂളിന്റെ ലോഗോ
ക്ലബുകള്‍
map
<googlemap version="0.9" lat="11.19621" lon="75.971231" zoom="15">11.190653, 75.971274, CHMKMUPSMundakkulam</googlemap>