ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. അഗസ്റ്റ്യൻസ് എച്ച്.എസ്. എസ്. കല്ലൂർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sabarish (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| ഗ്രേഡ്=4.5
| സ്ഥലപ്പേര്= മൂവാറ്റുപുഴ  
| സ്ഥലപ്പേര്= മൂവാറ്റുപുഴ  
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ  
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ  

15:47, 2 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. അഗസ്റ്റ്യൻസ് എച്ച്.എസ്. എസ്. കല്ലൂർക്കാട്
വിലാസം
മൂവാറ്റുപുഴ

എറണാകുളഠ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളഠ
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-2017Anilkb




ചരിത്രം

കല്ലൂര്‍ക്കാട്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ എച്ച്‌.എസ്‌.എസ്‌. അതിന്റെ സേവന പാതയില്‍ ഒരു നൂറ്റാണ്ട്‌ പൂര്‍ത്തിയാക്കി. ഇന്നത്തെപ്പോലെ ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത്‌ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിനുമായി ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ്‌ നെടുംങ്കല്ലേല്‍ അച്ചന്റെയും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും പൗരപ്രമുഖരുടേയും അശ്രാന്ത പരിശ്രമഫലമായി 1906-ല്‍ കല്ലൂര്‍ക്കാട്‌ ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിതമായി. 1915 ല്‍ ഇത്‌ യു.പി. സ്‌കൂളായി. റവ. ഫാ. യാക്കോബ്‌ ഓണാട്ട്‌ ആയിരുന്നു മാനേജര്‍. റവ. ഫാ. പോള്‍ കാക്കനാട്ട്‌ വികാരിയായിരിക്കുമ്പോള്‍ 1957 ജൂണ്‍ 4 ന്‌ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്നു. പ്രഥമ ഹെഡ്‌മാസ്റ്റര്‍ റവ. ഫാ. ചെറിയാന്‍ വേരനാനി ആയിരുന്നു. ജാതി മത വ്യത്യാസമില്ലാതെ നാട്ടുകാരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും കോതമംഗലം രുപതയുടെയും അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോസഫ്‌ തുടിയംപ്ലാക്കല്‍ അച്ചന്റെയും ഹെഡ്‌മാസ്റ്റരായിരുന്ന ശ്രീ. വി.വി. കുര്യാച്ചന്‍ സാറിന്റെയും ശ്രമഫലമായി 1998 ല്‍ ഇതൊരു ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു. പ്രഥമ പ്രിന്‍സിപ്പല്‍ ശ്രീ. പി.പി. തോമസ്‌ ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ട്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ൩ കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാന്‍ റൈറ്റ്‌, റവ. ഡോ. ജോര്‍ജ്ജ്‌ പുന്നക്കോട്ടിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. കുര്യാക്കോസ്‌ കൊടകല്ലിലും മാനേജരായി റവ. ഫാ. ജോസ് പിച്ചട്ടും, എച്ച്‌.എം.ആയി ശ്രീ. ജോയീ മാത്യു വും സേവനമനുഷ്‌ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1906-ല്‍ കല്ലൂര്‍ക്കാട്‌ ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിതമായി. 1915 ല്‍ ഇത്‌ യു.പി. സ്‌കൂളായി. റവ. ഫാ. യാക്കോബ്‌ ഓണാട്ട്‌ ആയിരുന്നു മാനേജര്‍. റവ. ഫാ. പോള്‍ കാക്കനാട്ട്‌ വികാരിയായിരിക്കുമ്പോള്‍ 1957 ജൂണ്‍ 4 ന്‌ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്നു. പ്രഥമ ഹെഡ്‌മാസ്റ്റര്‍ റവ. ഫാ. ചെറിയാന്‍ വേരനാനി ആയിരുന്നു.ശ്രീ.പി.വി.കുരിയാച്ചന്‍,ശ്രീ.പി.വി.തോമസ്,ശ്രീ.ജയിംസ് ജോണ്‍,ശ്രീ.വി.എല്‍.ജേക്കബ്,ശ്രീ.ജോസഫ് ജോണ്‍,ശ്രീ.മാനുവല്‍ തോമസ് ,സ്രീ ജൊര്‍ജു ദാനിയെല്‍ തുടങ്ങിയവര്‍ ഈ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ആണ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ ഗുരുകുലത്തില്‍ പഠിച്ചുയര്‍ന്ന്‌ ജീവിതത്തിന്റെ വിവിധ തുറകളിലായി സ്വന്തം നാട്ടിലും മറുനാട്ടിലുമായി കഴിയുന്ന സെന്റ്‌ അഗസ്റ്റിന്‍സിന്റെ പതിനായിരക്കണക്കിന്‌ അരുമസന്താനങ്ങള്‍ ഈ സ്‌കൂളിന്റെ യശസ്സിന്‌ പൊന്‍തൂവല്‍ അണിയിക്കുന്നു. 2002-03 അദ്ധ്യയന വര്‍ഷത്തില്‍ എസ്‌.എസ്‌.എല്‍.സിക്ക്‌ 11-ാം റാങ്ക്‌ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന കുമാരി റോസ്‌ മരിയ ജോണ്‍ കരസ്ഥമാക്കി.Rt.Rev.Dr.ചാക്കൊ തോട്ടുമാലിക്കല്‍,ഇന്‍ഡോര്‍ മെത്രാന്‍,Dr.Jacob John,Cardiologist,America തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്.എന്‍ജിനിയറിങ്,ആരോഗ്യം,വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ പ്രവശസ്തരായ പലരും ഈ സ്കൂളിന്റെ സംഭാവനകളാ​ണ്.

വഴികാട്ടി

<googlemap version="0.9" lat="10.010946" lon="76.639767" zoom="13" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.999025, 76.629873 SAHSS kalloorkad </googlemap>


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

സെന്റ്‌ അഗസ്റ്റിന്‍സ്‌ എച്ച്‌.എസ്‌.എസ്‌. കല്ലൂര്‍ക്കാട്‌(p.o).കല്ലൂര്‍ക്കാട്‌(.എര്‍ണാകുളം(Dist.)