"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്കൂൾ പി ടി എ അംഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:


{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">


==പ്രവർത്തനങ്ങൾ==  
==പ്രവർത്തനങ്ങൾ==  

14:11, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


പ്രവർത്തനങ്ങൾ

ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി.റ്റി.എ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതി സാധ്യമാവുകയുള്ളൂ. വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി.റ്റി.എ കമ്മിറ്റി ഈ സ്കൂളിലുണ്ട്. ഇവർ എല്ലാ പ്രവർത്തനങ്ങൾക്കും മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നു. വിദ്യാഭാസവകുപ്പിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചു സ്കൂളിന്റെ സർവോന്മുഖമായ വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതിൽ പി റ്റി എ മാതൃകാപരമായ പങ്കു വഹിക്കുന്നു .സ്കൂൾ അധികാരികളായ ആറ്റിങ്ങൽ നഗരസഭയിൽ നിന്നും ഏറ്റവും കൂടുതൽ സഹായം ഉറപ്പാക്കി ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതിന് പ്രമുഖസ്ഥാനം നൽകുന്ന പ്രവർത്തനം ആണ് അവർ കാഴ്ച വയ്ക്കുന്നത് .പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തിരുവന്തപുരം ജില്ലയിൽ ആദ്യമായി മൂന്നു ക്ലാസ്സ്മുറികൾ ഹൈടെക് ആക്കി മാറ്റിയ പി റ്റി എ ആണ് സ്കൂളിന്റേത് .തുടർന്ന് വിവിധ ഏജൻസികളുടെ സഹായത്തോടെ ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്റൂമുകളും ഹൈടെക് ആക്കി മാറ്റി .കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ,ആവശ്യത്തിന് ഫർണിച്ചർ ,അടുക്കളയിലേയ്ക്കു ആവശ്യമായ ഫാനുകൾ ,ഫ്രീസർ ,മനോഹരമായ ഗാർഡനുകൾ ,ടൈൽ പാകിയ മുറ്റങ്ങൾ ,അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ,സൗജന്യ പഠനോപകരണങ്ങൾ തുടങ്ങിയവയും സ്കൂളിന് സ്ഥലം വാങ്ങി ചേർക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു കഴിഞ്ഞു .അക്കാദമിക മാസ്റ്റർപ്ലാൻ തയ്യറാക്കി പൊതുജന അംഗീകാരത്തിന് വേണ്ടി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ ,സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് സാമ്പത്തിക സഹായം ,സ്കൂൾ ഉച്ചഭക്ഷണത്തിൽ മാസം തോറും ചിക്കൻ ,നെൽകൃഷി ,പച്ചക്കറി കൃഷി എന്നിവക്ക് പ്രോത്സാഹനം ,മലയാളം ഇംഗ്ലീഷ് ദിനപത്രങ്ങൾ മുഴുവൻ ക്ലാസ് റൂമുകളിലും ഉറപ്പാക്കൽ ,കളിക്കളം പദ്ധതി ,പൂർവ വിദ്യാർത്ഥി സംഗമങ്ങൾ സംഘടിപ്പിച്ചു സ്കൂൾ വികസനത്തിൽ പങ്കാളികളാകാൻ തുടങ്ങിയവ പി റ്റി എ യുടെയും ,എസ് എം സിയുടെയും ,സ്കൂൾ വികസന സമിതിയുടെയും സംയുക്‌ത സഹകരണത്തോടെ സ്കൂളിൽ നടപ്പിലാക്കി വരുന്നു